എന്തിനു പത്രം വായിക്കണം?കാലത്തിന്റെ മനസ്സ് എന്താണെന്നറിയാൻ.കാലികജീവിതസംബന്ധിയായ അറിവിലൂടെ അറിവിന്റെ പുതിയ ചക്രവാളങ്ങളിലേക്കു പറന്നെത്താൻ.ഇതൊക്കെയാണ് ഈചോദ്യത്തിന്റെ ലളിതമായ ഉത്തരങ്ങൾ.എന്നാൽ,പത്രവായനക്കാരനായ നിങ്ങൾക്ക് ഒരു അവിവാഹിതയായ മകളുണ്ടെന്നും,അവൾക്കു മികച്ച ഭാവിവരനെ കണ്ടെത്താൻ ഞങ്ങളുടെ പത്രത്തിന്റെ വരിക്കാരനായാൽ മതിയെന്നും ചിലപത്രക്കാർ പറയുന്നു.ചിലർ,നിങ്ങൾക്ക് ഒരപകടമരണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും,ഞങ്ങളുടെ വരിക്കാരനായാൽ,നിങ്ങളുടെ മരണത്തിലൂടെ വമ്പിച്ച ഒരു സാമ്പത്തിക ലാഭം കൊയ്തെടുക്കാമെന്നും പറയുന്നു.
പത്രം സാമൂഹ്യവിപ്ലവത്തിനുള്ള പടവാളാക്കുവാനായി ജയിലറകളുടെ പീഡനവ്യഥകളനുഭവിച്ച പത്രപ്രവർത്തകർ നമുക്കുണ്ട്.പ്രതികരിക്കുന്ന മനുഷ്യന്റെ അച്ചടിക്കറുപ്പാണ് പത്രം എന്നു നിർവ്വചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള പിറന്ന മണ്ണാണിത്.സമൂഹത്തിന്റെ രാഷ്ട്രീയഭാവുകത്വവും,മനുഷ്യന്റെ സാമൂഹ്യഭാവുകത്വവും രൂപപ്പെടുത്തുന്ന ഉപാധിയായിരുന്നു മലയാളിക്കു പത്രം.
എന്നാൽ ഇന്നോ?ലോകകപ്പിനു സ്വർണ്ണമഴയൊരുക്കിയും,തമ്പോലകളിച്ചുരസിക്കാനുള്ള സ്ഥലമൊരുക്കിയും പത്രമുതലാളി മലയാളിയെ കാത്തിരിക്കുന്നു.മനുഷ്യന്റെ ആത്മനിഷ്ഠമായ അനുഭവങ്ങളായ വിവാഹത്തിലും,അപകടമരണത്തിലും കയറി ഇടപെടുന്നു. മനശ്ശാസ്ത്രപരമായ സ്വകാര്യവൽക്കരണമാണിത്.സ്വാതന്ത്ര്യസമരചരിത്രമുള്ള,മലയാളിയുടെ പ്രഭാതങ്ങളെ സ്വന്തമാക്കിയ പത്രങ്ങൾ തന്നെയാണീ ലോട്ടറിക്കച്ചവടവും നടത്തുന്നത്.മലയാളിയുടെ മനസ്സിനു രാഷ്ട്രീയഭാവുകത്വം സമ്മാനിച്ച മാദ്ധ്യമപ്രഭുക്കൾ തന്നെ നമ്മളെ അരാഷ്ടീയതയുടെ കൊയ്ത്തുപാടങ്ങളാക്കുന്നു.ആരും പ്രതികരിക്കാനില്ലേ?

8 comments:
പത്രമെന്തിനുള്ളതാണ്?സമകാലീനപത്രസംസ്കാരം ഉൽപ്പാദിപ്പിക്കുന്ന രാഷ്ടീയമെന്ത്?
പ്രതികരിക്കൂ...
രാഷ്ട്രീയത്തേക്കാള്‍ മലീമസമായിരിക്കുന്നു മാധ്യമരംഗം.
ഞാന്‍ പത്രം വായിക്കാറില്ല. മാധ്യമ പ്രവര്ത്തകന് എന്ന ലേബലുണ്ടെങ്കില്‍ എന്തു ഭോഷ്കും ആവാമെന്നാണ് ഇന്നത്തെ കാലത്ത്. എല്ലാവരും നാറുമ്പോള് അവരും നാറണ്ടേ അല്ലേ?
പ്രീയ സുഹൃത്തെ,
താങ്കള്‍ വിട്ടുപോയ ചിലതുകൂടി...നമ്മള് മലയാളികള്‍ക്ക് പത്രം വായന അഡിക്ഷനാണ്...രാവിലെ ദേശാഭിമാനിക്കാരന്റെയോ, ഹിന്ദുവിന്റെയോ, ക്രിസ്ത്യാനീടയോ,ചോവന്റെയോ (ഈഴവന്)നോട്ടീസ് വായിച്ചില്ലങ്കില്‍ ശരാശരി മലയാളിക്ക് കക്കൂസില്‍ പോകാന്‍ കഴിയില്ല.
80 ലക്ഷം വരിക്കാരെന്ന് ഊറ്റം കൊള്ളുന്ന പത്രമൊതലാളിമാര് അവന്റെയൊക്കെ പരസ്യം വിക്കാനും അവനൊക്കെ ചേരുന്ന തലത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കാനുമാണ് പത്രം നടത്തുന്നതെന്ന് മണ്ടന്‍ മലയാളി എന്ന് തിരിച്ചറിയും
എന്നെപ്പോലെയുള്ള കുറേപേർ ഒരു ശീലമായിപ്പോയതുകൊണ്ടും..
രാമചന്ദ്രാ,
കുഞ്ഞിപ്പെണ്ണേ,
ഭൂമീപുത്രീ,
സന്ദർശനത്തിനു നന്ദി.
രാമചന്ദ്രാ,എല്ലാവരും നാറിയെന്നൊന്നും ഞാൻ പറയില്ല.ഞാനൊരരാഷ്ടീയവാദിയുമല്ല.പത്രം അതിന്റെ സാമൂഹ്യധർമ്മങ്ങളിൽ നിന്നു അകന്നുപോകുന്നതാണ് ഞാനെതിർക്കുന്നത്.
കുഞ്ഞിപ്പെണ്ണേ,
പത്രം ആരുടേത് എന്നതിനേക്കാൾ പ്രാധാന്യം പത്രമെന്തിനിറങ്ങുന്നു എന്ന ചോദ്യത്തിനല്ലേ?
ഭൂമീപുത്രീ,
ശീലം ദുശ്ശീലമൊന്നുമല്ലല്ലോ.സാരമില്ല.
അല്പമെങ്കിലും നമ്മളും പരസ്യങ്ങൾ വായിക്കാനും കൂടി പത്രം വാങ്ങുന്നു. ന്യൂസിനെക്കാളും അതിലെ പരസ്യങ്ങൽ ശ്രദ്ദിക്കുന്നു. ഈ പ്രവണതയെ പത്രങ്ങൾ ചൂഷണം ചെയ്യുന്നു എന്നായിരിക്കും ശരി.
തീര്‍ച്ചയായും പ്രതികരിക്കണം. ഇന്നു പത്രമാധ്യമങ്ങള്‍ ചെയ്യുന്നത് അവകാശബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയല്ല മറിച്ച് ഒരു അരാഷ്ട്രീയ വ്യവസ്ഥിതി സൃഷ്ടിക്കുകയാണ്. ഉപഭോഗസമൂത്തിന്റെ ആവശ്യങ്ങളാണിന്ന് പത്രങ്ങളില്‍ മുഴുവനും. അതാണ് നാം കാണുന്ന തംബോലയും മറ്റ് വിഭവങ്ങളും.
നമുക്കിടയില്‍ നിന്നും ഒരാള്‍ അകാരണമായി അപ്രത്യക്ഷനാകുമ്പോള്‍ ഒരു ദിവസ്സം നമുക്കറിയാത്ത കാരണത്താല്‍ ആരോ നമ്മെ നമ്മുടെ വാസസ്ഥലത്തു നിന്നും ഒഴിപ്പിക്കാന്‍ ശ്രമിപ്പിക്കുമ്പോള് ..മറ്റാരെക്കാള്‍ കൂടുതല്‍ നമ്മെ സഹായിക്കുന്നത് പത്രങ്ങളാകും.. .ഒരു നാടിന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അവിടത്തെ ജനങ്ങള്‍ അല്ലാത്തിടത്തോളം കാലം ..കുറ്റം പറയാന്‍ ഒരു കാരണം മാത്രമാവും മാധ്യമങ്ങള്‍ ..
Post a Comment