Pages

സച്ചിൻ-അർത്ഥം ഗ്രഹിപ്പിച്ച വാക്യം

ഏതു നദിക്കും സ്വാഭാവികമായ പരിണിതികളുണ്ട്.ഒരു നീരുറവയായി തുടങ്ങി,കലമ്പിയൊഴുകുന്ന കാട്ടാറായി വളർന്ന്,കൊടുങ്കാറ്റിന്റെ വന്യതയാർന്ന കരുത്തുമായി മലയിറങ്ങി,പക്വബുദ്ധിയോടെ സമതലഭൂവിലെ ഇരുകരകളേയും ജീവത്താക്കുന്ന സജ്ഞീവനിയായി സാവധാനമൊഴുകി,സമുദ്രത്തിൽ ലയിക്കുംവരെ നീളുന്ന പരിണാമങ്ങൾ.സച്ചിൻ ടെൻഡുൽക്കർ എന്ന മനുഷ്യജന്മവും ഒരു മഹാനദിയാണ്-ഇന്ത്യൻ‌ക്രിക്കറ്റിന്റെ ഇരുപതുവർഷങ്ങളെ ജീവത്താക്കിയ പയസ്വിനി.
1989നവം.15ന് പാക്കിസ്ഥാനെതിരെ കറാച്ചിയിൽ സച്ചിൻ അരങ്ങേറ്റം കുറിച്ച പരിസരങ്ങളിൽ നിന്ന് ക്രിക്കറ്റും അതിന്റെ വിപണിമൂല്യവും രാഷ്ട്രീയസമവാക്യങ്ങളും ബഹുദൂരം മാറിയിരിക്കുന്നു.പ്രതിരോധത്തിന്റെ കലാബോധം ക്രിക്കറ്റിലും സമൂഹത്തിലും ആക്രമണത്തിന്റെ വന്യതകൾക്കു വഴിമാറി.സച്ചിൻ കരിയറിന്റെ അവസാനപാദങ്ങളിലെത്തുമ്പോൾ,ഇന്ത്യക്കാരന്റെ മനസ്സിലെ ക്രിക്കറ്റ് 240പന്തുകളിൽ തുടങ്ങിയൊടുങ്ങുന്ന ഒരു കരിമരുന്നുപണിയായിരിക്കുന്നു.പ്രതിരോധവും ആക്രമണവും സമന്വയിക്കുന്ന ബാറ്റിങ്ങിനെ ഒരു സർഗാത്മകക്രിയയായികണ്ട ബ്രാഡ്മാനെയും,വിവിയൻ റിച്ചാഡ്സിനേയും,ഗാരിസോബേഴ്സിനേയും,സ്റ്റീവിനേയും,ലാറയേയും പോലുള്ള ജീനിയസ്സുകൾ ഇനിയുണ്ടാകുമോ എന്നു സംശയിക്കേണ്ടിവരുന്നത് ഈ അന്തരീക്ഷത്തിലാണ്.സച്ചിൻ ആ പരമ്പരയിലെ അവസാനകണ്ണിയാകുമോ?
വലം കൈകൊണ്ട് സാധാരണമനുഷ്യപ്രവർത്തികളെല്ലാം-ബാറ്റിങ്ങടക്കം- ചെയ്യുകയും,ഇടംകൈ കൊണ്ട് എഴുതുകയും ചെയ്യുന്നയാളാണ് സച്ചിൻ.ഈ സവിശേഷത,സച്ചിനെ മറ്റു പ്രതിഭാധനരായ ബാറ്റ്സ്മാൻ‌മാരിൽ നിന്നു വ്യത്യസ്തനാക്കുന്ന കേളീശൈലിയിലേക്കുകൂടി വിരൽചൂണ്ടുന്നതാണ്.ക്രിക്കറ്റിലെ മിക്ക ബാറ്റിങ്ങ് പ്രതിഭകൾക്കും ചില പ്രത്യേകഷോട്ടുകൾ മാസ്റ്റർപീസായി ഉണ്ടാകും.ഗവാസ്കർക്കും സോബേഴ്സിനുമുണ്ടായിരുന്ന ഓഫ്സൈഡ് ഷോട്ടുകൾ,റിച്ചാഡ്സിന്റെ കവർഡൈവുകൾ,ലാറയുടെ മനോഹരമായ സ്വീപ്പുകൾ-ഓർക്കുക.എന്നാൽ സച്ചിന്റെ കാര്യത്തിൽ അങ്ങനെയൊന്ന് പറയുക എളുപ്പമല്ല.മൈതാനത്തിന്റെ നാ‍ലുവശങ്ങളിലേക്കും ഒരുപോലെ ചാർജ്ചെയ്യുന്ന സച്ചിന്റെ ബാറ്റിന് സമാനതകളില്ല.ലഗ്ഗിലേക്കും ഓഫിലേക്കും ഒരേ ലാഘവത്തോടെ പന്തുപായിക്കുന്ന,സ്ടൈറ്റ്ഡൈവ് ചെയ്യുന്ന അതേ ലാഘവത്തോടെ ബാക്ക്സ്വീപ്പ് ചെയ്യുന്ന വൈദഗ്ധ്യമാണ് സച്ചിനെ വ്യതിരിക്തനാക്കുന്നത്.
പൊതുവേ മികച്ച ബാറ്റ്സ്മാൻ‌മാരെല്ലാം ഉയരംകൂടിയവരായിരിക്കുമ്പോൾ,സച്ചിന്റെ കുറിയശരീരം സ്വകീയമായ ബാറ്റിങ്ങ് സാധ്യതകൾ കണ്ടെടുക്കുകയായിരുന്നു.ക്രീസിനുമുന്നിലേക്ക് സ്റ്റെപ്പിട്ടുകയറി സച്ചിനടിക്കുന്ന സിക്സുകളും ഫോറുകളും ആ ശരീരസാധ്യതകൂടിയാണ് ഉപയോഗപ്പെടുത്തിയത്.വാക്കയിലെ 19വയസ്സിലെ പ്രസിദ്ധഇന്നിങ്ങ്സ്
കാണുക,ഓരോ ബോളിനേയും തനതായ രീതിയിൽ നേരിടുന്ന സച്ചിന്റെ ശരീരത്തിന്റെ ഉത്സവം കാണാം.ടെന്നീസ്‌എൽബോ രോഗബാധയിലായിരുന്ന കാലത്ത്,സച്ചിന്റെ ഇന്നിങ്ങ്സുകളിൽ ഇല്ലാതിരുന്നതും ഈ ‘സാച്ചിനികത’യായിരുന്നു.പിന്നീടുണ്ടായ തിരിച്ചുവരവിൽ,അനന്യസാധാരണമായ പല ഇന്നിങ്ങ്സുകളും ക്രിക്കറ്റ്ലോകം കണ്ടു.കഴിഞ്ഞ ഏകദിനലോകകപ്പിൽ,സച്ചിന്റെ ഇന്നിങ്ങ്സുകൾ കിരീടത്തിന് തൊട്ടടുത്ത് ഇന്ത്യയെ കൊണ്ടുചെന്നെത്തിച്ചു.ഒരുപക്ഷേ അതൊന്നുമാത്രമായിരിക്കും ഇനി സച്ചിനവശേഷിക്കുന്ന ക്രിക്കറ്റ്സ്വപ്നം,ഒരു ക്രിക്കറ്റ് ലോകകപ്പ്.
സമകാലീനക്രിക്കറ്റിലെ മറ്റൊരു ‘കൊളോസിസാ’യിരുന്ന ബ്രയൻ ലാറയും സച്ചിനും തീർത്തും വ്യത്യസ്തമായ ടീം അന്തരീക്ഷത്തിലായിരുന്നു തങ്ങളുടെ കരിയർ ചിലവിട്ടത്.വെസ്റ്റിൻഡീസ്ക്രിക്കറ്റിന്റെ സുവർണ്ണകാലമസ്തമിച്ച കാലത്താണ് ലാറയെന്ന ക്രിക്കറ്ററുടെ പിറവി.ഒരു പരിധിവരെയുള്ള ചന്ദർപോളിന്റെ പങ്കാളിത്തവും,റിക്കാർഡോ പവലിന്റെ ചില മിന്നൽ‌പ്പിണരുകളുമൊഴിച്ചാൽ,ലാറയൊഴിച്ചൊന്നും ആ ടീമിനുണ്ടായിരുന്നില്ല.ടീംഗൈമായ ക്രിക്കറ്റിൽ ലാറ ഒറ്റക്ക് പടനയിക്കുകയായിരുന്നു.സച്ചിന്റെ അവസ്ഥ അതായിരുന്നില്ല.കപിൽദേവും അസ്‌ഹറുദ്ദീനുമടങ്ങിയ ടീമിൽ വന്ന്,ഗാംഗുലിയും ദ്രാവിഡുമടങ്ങിയ ടീമിൽ കളിക്കുകയായിരുന്നു സച്ചിൻ.ടീമെന്നനിലയിൽ ഒത്തിണക്കവും തുടർച്ചയായ ജയങ്ങളും വന്നത് അടുത്തകാലത്തെങ്കിലും,സച്ചിന് എന്നും തനിക്കൊത്ത പങ്കാളികളുണ്ടായിരുന്നു.ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ 183റൺസ് ഗാംഗുലിയടിക്കുമ്പോഴും,ന്യൂസിലൻഡിനെതിരെ 186റൺസ് സച്ചിനടിക്കുമ്പോഴും ഒരറ്റത്ത് 150തോളം റൺസിന്റെ പിന്തുണയുമായിനിന്ന ദ്രാവിഡിനെപ്പോലൊരു പങ്കാളിയെ ഏതു ബാറ്റ്സ്മാനും കൊതിക്കുന്നതാണ്.പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്,ലാറക്ക് അത്തരമൊരു പങ്കാളിയുണ്ടായിരുന്നെങ്കിൽ എന്ന്.
ലാറ അരങ്ങൊഴിഞ്ഞു.സച്ചിനെന്ന അത്ഭുതം പരിക്കുകൾക്കുമുമ്പിലും തോൽക്കാതെ ഇന്നും രംഗത്തുണ്ട്.ഇനി കാര്യമായൊരു റിക്കോഡും മുന്നിലില്ല.പല റിക്കോഡുകളും ഏറെക്കുറെ അജയ്യമെന്നു തോന്നിക്കുന്നത്.സച്ചിൻ നേരിടുന്ന ഓരോ ബോളിനും ഫോറും സിക്സും പ്രതീക്ഷിക്കുന്ന ആരാധകവൃന്ദം .അർത്ഥം ഗ്രഹിപ്പിച്ച വാക്യമായി ഇനിയുമെത്രനാൾ എന്ന ചോദ്യമവശേഷിക്കുന്നു.

27 comments:

വികടശിരോമണി said...

സച്ചിൻ ടെൻഡുൽക്കർ-ഇരുപതുവർഷം ഇന്ത്യൻ ക്രിക്കറ്റിനെ ജീവത്താക്കിയ മഹാനദി.അഭിപ്രായമറിയിക്കൂ...

420 said...

നല്ല കുറിപ്പ്‌.
ലാറയെക്കുറിച്ചുള്ള നിരീക്ഷണവും നന്നായി.
സച്ചിനോളം വരില്ല ലാറ എന്ന അഭിപ്രായമാണ്‌ ഈ വായനക്കാരന്‌.

ശ്രീ said...

ലേഖനം വളരെ നന്നായിരിയ്ക്കുന്നു, മാഷേ... ഏതൊരു ഇന്ത്യാക്കാരന്റേയും അഭിമാനമാണ് സച്ചിന്‍. ആ പ്രതിഭയോളം വരില്ലെങ്കിലും സച്ചിന്റെ മിക്ക റെക്കോഡുകളും തകര്‍ക്കാന്‍ സാധ്യതയുള്ള ക്രിക്കറ്ററാണ് റിക്കി പോണ്ടിങ്ങ്.

ഒരു തിരുത്ത്: “...ഏകദിനത്തിൽ കെനിയക്കെതിരെ 183റൺസ് ഗാംഗുലിയടിക്കുമ്പോഴും...”

ഗാംഗുലിയുടെ 183 ശ്രീലങ്കക്കെതിരേ ആയിരുന്നു.

Lathika subhash said...

നല്ല കുറിപ്പ്.
മകന്‍ (കണ്ണന്‍) പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ വായിക്കാന്‍ പറയാം.അയാള്‍ ക്രിക്കറ്റ് കളിക്കാരനാ.

വികടശിരോമണി said...

ഹരിപ്രസാദ്,നന്ദി.
ശ്രീ,
ശ്ശെ..ഓർമ്മപിശക്...ഒരുപാട് നന്ദി,തിരുത്തിന്.
ലതി,
കണ്ണനെന്തു പറയുന്നു എന്നറിയിക്കുമോ?
നന്ദി.

Joker said...

ക്രിക്കറ്റ് ഒരു വാനിജ്യായുധമായി മാറുമ്പോള്‍ അതിനോട് അല്പം എതിര്‍പ്പാണ് ഈയുള്ളവന്. എന്നാല്‍ ഒരു ആയുസ്സിന്റെ നേട്ടം, ഒരു കളിയെന്ന നിലയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മികവിന്റെ നിറവിനെ കാണാതിരിക്കാനാവില്ല. റെക്കോറ്ഡുകള്‍ ഒന്നും ശ്രദ്ധിക്കാറില്ലെങ്കിലും താങ്കളുടെ വിവരണം അസ്സലായി.

നന്ദി.

ഞാന്‍ ആചാര്യന്‍ said...

2007-ലെ ലോകകപ്പ് നമ്മുടെ കയ്യില്‍ നിന്നു തട്ടി മാറ്റപ്പെട്ടത് ഓര്‍ക്കാനാവുന്നില്ല. അല്ലായിരുന്നെങ്കില്‍ ടെന്‍ഡുല്‍ക്കര്‍-ദ്രാവിഡ്-ഗാംഗുലി ത്രയത്തിനു കൈപ്പിടിയില്‍ എല്ലാം തികയുമായിരുന്നു... ഇന്ത്യ ടെസ്റ്റിലും ഇപ്പോള്‍ ഒന്നാം നമ്പര്‍ ആകുമായിരുന്നു...

സെലക്ടര്‍മാരോ, കോച്ചുകളോ, കളിക്കാര്‍ തന്നെയോ... ആരെ കുറ്റം പറയാന്‍..

ലാറയ്ക്കും ഒരു ലോകകപ്പില്ല, കൈയില്‍...

Kiranz..!! said...

അതെങ്ങിനെയാ ആചാര്യാ ലോകകപ്പ് നേടിയാൽ ടെസ്റ്റിൽ ഒന്നാമതാകുന്നത് ?

സച്ചിൻ ദേവ് ബർമ്മനോടുള്ള ആരാധന മൂത്ത് രമാകാന്ത് കുഞ്ഞനു സച്ചിൻ എന്നുള്ള പേരിടുമ്പോൾ സ്വപ്നേപി വിചാരിച്ചിരുന്നില്ലായിരിക്കണം അവൻ ലോക കായിക ചരിത്രത്തിന്റെ മുനമ്പിൽ കേറി നിൽക്കുമെന്ന്.നൈർമല്യതയുടെ പര്യായപദമായി മാറിയ ഒരു തികഞ്ഞ സ്പോർട്സ്മാൻ. അന്നു തൊട്ടിന്നു വരെയും വിനയം മുഖമുദ്രയാക്കിയ ഈ ക്രിക്കറ്റർക്കൊരു പിന്മുറയെ കണ്ടു പിടിക്കുക അത്രയെളുപ്പമല്ലെന്ന സംശയം അസ്ഥാനത്താവില്ലെന്നു തോന്നുന്നു ശിരോമണ്യേ.ചാപ്പൽ സഹോദരന്മാരോട് വായടക്കാൻ ബാറ്റു കൊണ്ട് പറയുമ്പോഴും,2007 ൽ മാത്രം 7 തവണ തൊണ്ണൂറിൽ പുറത്താവുമ്പോഴും (സെഞ്ച്വറിക്കുവേണ്ടി കളിക്കുന്നവൻ) ഒക്കെ സച്ചിൻ തന്റെ വിമർശകരുടെ അസ്ഥിവാരം തോണ്ടുന്ന കാഴ്ച്ച ക്രിക്കറ്റ് ലോകം രസകരമായി വീക്ഷിച്ചു.

നല്ല കുറിപ്പ് വികടശിരോമണീ..!

ലാറയേപ്പറ്റിയുള്ള നിരീക്ഷണം നന്നായി.ഡെസ്മണ്ട് ഹെയ്ൻസോ,ഗ്രീനിഡ്ജോ പോലുള്ള ആരെങ്കിലും ഒന്നു പിന്തുണക്കാനുണ്ടായിരുന്നെങ്കിൽ ലാറ ഇപ്പോഴും ക്രിക്കറ്റ് ലോകത്തിൽ നിറഞ്ഞു നിന്നിരുന്നേനെ.

ഓഫ് :-
ചാപ്പലും പോണ്ടിംഗും അന്യോന്യം പുറം ചൊറിഞ്ഞർമ്മാദിക്കുമ്പോഴും മറക്കാതിരിക്കണ്ട,റെക്കോഡുകളുടെ കാര്യത്തിൽ അവൻ തൊട്ടുപിറകേ തന്നെയുണ്ട്.സാക്ഷാൽ പോണ്ടിംഗ്..!

അനില്‍@ബ്ലോഗ് // anil said...

വിഷയവും എഴുത്തും ഒന്നിനൊന്നും മേന്മയേറിയത്.

ആശംസകള്‍.

വികടശിരോമണി said...

ജോക്കർ,
വാണിജ്യം,രാഷ്ട്രീയം-എതിർപ്പുകൾ എനിക്കുമുണ്ട്.പക്ഷേ,ക്രിക്കറ്റ് അനുപമസൌന്ദര്യമുള്ള ഒരു കളിയാണ്.ആ നിലക്ക് ഞാനതിനെ ആരാധിക്കുന്നു,കാണുന്നു.
ആചാര്യാ,
2007ലോകകപ്പ് നഷ്ടം ഇന്നും എന്റെയും മനസ്സിൽ നിന്നുപോയിട്ടില്ല.സാരമില്ലെന്നേ..ധോണിയുടെ ചുണക്കുട്ടന്മാർ ഇംഗ്ലണ്ടിൽ നിന്ന് ജയിച്ചുവരും.
കിരൺസ്,
സത്യം.ആ പേരിടുമ്പോൾ കവിയായ രമേഷ് ടെൻഡുൽക്കർ ഇത്തരമൊരു ഭാവി സ്വപ്നം കണ്ടുകാണില്ല.ലാറക്കൊപ്പം കൂട്ടാളികളുണ്ടായിരുന്നെങ്കിൽ...ചരിത്രം മാറിയേനെ.
അനിൽ
നന്ദി.

കാപ്പിലാന്‍ said...

ക്രിക്കെറ്റ് ഇപ്പോള്‍ കാണാറും ഇല്ല .അതിനെ കുറിച്ച് കേള്‍ക്കാരും ഇല്ല .ഞാന്‍ ഒരു പഴഞ്ചന്‍.

VINOD said...

one mistake , remeber brandman, sachin lara, gavaskar and miandad were not tall, so we cannot say all the best batsmen were tall , sachin will be remebered for his modesty , dedication and his professionalism
i still remeber watching his first match and thinking wow such a small boy and so confident , well the difference about schin is still when u watch him you will say wow waht a batting . Ponting may break sachins record but he cannot reach no way near to his personality

ഉപാസന || Upasana said...
This comment has been removed by the author.
ഉപാസന || Upasana said...

സുഹൃത്തേ ലാറ ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റി എന്നുള്ളത് അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനമാണ് ശരിയാവുക.
അമ്പ്രോസ്, വാല്‍‌ഷ്, ഹൂപ്പര്‍, ചന്ദര്‍പോള്‍, ഗെയില്‍ ഇവരൊക്കെ ലാറയില്ലെങ്കിലും നല്ല പെര്‍ഫോമന്‍സ് കാഴ്ച വക്കാറുള്ളവരാണ്.
ഒറ്റയ്ക്ക് തോളിലേറ്റി എന്നത് സച്ചിനാണ് കൂടുതല്‍ യോജിക്കുക.
ദ്രാവിഡും ഗാംഗുലിയുമൊക്കെ വന്നത് 95 കളിലാണ്. അതിന് മുമ്പത്തെ സ്ഥിതിയാണ് കഷ്ടം.
പിന്നെ ദ്രാവിഡ് ആദ്യകാലത്ത് ഒരു വണ്‍‌ഡേ സ്പെഷ്യലിസ്റ്റ് ഒന്നുമല്ലായിരുനു. ആവരേജ് മാത്രം.

പിന്നെ ഒന്ന് കൂടെ. ലാറ സച്ചിനേക്ക്കാളും ഒട്ടും താഴെയല്ലെന്ന അഭിപ്രായമാണ് എനിയ്ക്കുള്‍ലത്. നീണ്ട ഇന്നിംങ്സുകള്‍ കളിക്കുന്ന കാര്യത്തില്‍ ലാറ ഒരു പടി മുന്നിലുമാണ്. സച്ചിന്‍ പുള്‍ ഷോട്ടുകള്‍ വളരെ വളരെ അപൂര്‍വ്വമായേ കളിക്കാറുള്ളൂ. ലാറയുടെ പുള്‍ ഷോട്ടോ..!!!
ഒരു കമ്പ്ലീറ്റ് റൌണ്ട്..! ക്രീസിലെ ആ നൃത്തച്ചുവടുകള്‍..!

അറ്റ് ശ്രീ : പോണ്ടിങ്ങ് ഒരു പുലിയാണ് വിദേശപിച്ചുകളില്‍. സ്പിന്നിനെതിരെ അതും ഇന്ത്യന്‍, ശ്രീലങ്കന്‍ (?) പിച്ചുകളില്‍ ആളൊരു എലിയാണ്. സ്പിന്നിനെതിരെ പോണ്ടിങ്ങിന് ഇനിയും ഒരുപാട് തെളിയിക്കാനുണ്ട് ശോഭീ. അതിനുള്ള നല്ല സ്ഥലവും സമയവും ഇപ്പോള്‍ ഇന്ത്യന്‍ പിച്ചുകളില്‍ തന്നെയാണ്. പക്ഷേ ആള്‍ക്ക് അതിന് കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്.

വികടന്റെ പോസ്റ്റില്‍ നല്ല വാക്കുകളുണ്ട്.
:-)
ഉപാസന

ഉപാസന || Upasana said...
This comment has been removed by the author.
ഗീത said...

ക്രിക്കറ്റെന്ന കളിയോട് വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും, സച്ചിന്‍ എന്ന വിനയാന്വിതനായ മനുഷ്യനോട് ആരാധനയുണ്ട്.
നല്ല പോസ്റ്റ്.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇതുകൊണ്ടൊക്കെയല്ലെ സച്ചിനിറങ്ങുമ്പൊ നെഞ്ചിടിക്കുന്നതും റണ്ണടിക്കുമ്പോ കയ്യടിക്കുന്നതും ഔട്ടാവുമ്പോ ടിവീ ഓഫാക്കി വേറെ പണിക്കു പോവുന്നതും.
കളിയെക്കാള്‍ ഇഷ്ടപെടുന്ന കളിക്കാരനാവാന്‍ അപൂര്‍വ്വ പ്രതിഭയുള്ളവര്‍ക്കേ പറ്റൂ... അതിലൊരാളാ സച്ചിന്‍. എന്റെയും നിങ്ങളുടെയും എല്ലാ ഇന്ത്യക്കരന്റെയും സച്ചിന്‍.

ചാണക്യന്‍ said...

:)

മാണിക്യം said...

ലോകം കണ്ട
ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ് സച്ചിന്‍ രമേഷ്‌ തെണ്ടൂല്‍‌ക്കര്‍‌.
റിക്കാര്‍ഡുകളുടെ ജൈത്രയാത്ര സച്ചിനു കൂട്ട്
ഏറ്റവും കൂടുതല്‍ ഏകദിന റണ്‍‌സ്
ഏറ്റവും കൂടുതല് ‍ടെസ്റ്റ് ഏകദിന സെഞ്ചുറികള്‍
ഏറ്റവും കൂടുതല്‍ ലോകകപ്പ് റണ്‍സ്
ഒറ്റ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്
ഒടുവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ്എന്ന റിക്കാറ്ഡ് കൂടി സച്ചിനു സ്വന്തം.ക്രിക്കറ്റ് കളിയില്‍ സച്ചിന്‍ എന്നും ഓര്‍മ്മയിലെ സുവര്‍‌ണ്ണ സിംഹാസത്തില്‍ തന്നെയാവും .. ക്രിക്കറ്റ് കമന്ററിയില്‍ ലാഡര്‍ഷോര്‍ട്ട് എന്ന ടേം സച്ചിന് നല്‍കിയ സംഭാവനയാണ്.11953 എന്ന റണ്‍സ് റിക്കാര്‍‌ഡ് ആകാശത്തെക്ക് ബാറ്റുയര്‍ത്തി ദൈവത്തിനു നന്ദി പറഞ്ഞ് സച്ചിന്‍‌ ക്രിക്കറ്റിനു സമര്‍പ്പിച്ചു. ഓരോ ഇന്ത്യാക്കരനും അഭിമാനത്തോടെ ഓര്‍ക്കാന്‍ ഒരു സച്ചിന്‍!
ബൂലോകത്തിന് ഈ പോസ്റ്റ് എഴുതി ചേര്‍ത്ത
‘വികടശിരോമണി’നന്ദി.

വികടശിരോമണി said...

അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി.
വിനോദ്,
ശരിതന്നെ.പക്ഷേ,ഒരു പൊതുധാരണയാണ് ഞാൻ പറഞ്ഞത്.മികച്ച ബാറ്റ്സ്മാനാകാൻ നീളവും ഒരു ഘടകമാണെന്ന്.ജീനിയസ്സുകളെ ആ നിയമങ്ങൾ ബാധിക്കുന്നില്ല.
ഉപാസന,
താങ്കൾ എടുത്തെഴുതിയ മിക്ക വെസ്റ്റിൻഡീസ് കളിക്കാരും ആവറേജുകാരാണ്.അവരൊന്നും ലാറക്കൊത്ത പങ്കാളികളായിരുന്നില്ല,പലപ്പോഴും.
ദ്രാവിഡ് ആദ്യകാലത്ത് ഏകദിനത്തിൽ ശ്രദ്ധേയനായില്ലെന്നതുശരി.അതിനദ്ദേഹത്തെ ‘വറും ആവറേജ്’എന്നോ?
കാപ്പുവേ,
അമേരിക്കൻ പഴഞ്ചാ,നമസ്കാരം.
ഗീതാഗീതികൾ,
വരവിനു നന്ദി.
ചാണക്യാ,
:-)
കുളത്തിൽ കല്ലിട്ട കുരുത്തം കെട്ടവനേ,
ഗലക്കി.അങ്ങനെ വേണം ആരാധിക്കാൻ.
മാണിക്യേച്ചീ,
സച്ചിന്റെ എണ്ണിപ്പറഞ്ഞ റിക്കോഡുകളിൽ ചിലത് അത്ഭുതങ്ങളൊന്നും നടന്നില്ലെങ്കിൽ പോണ്ടിങ്ങ് തകർക്കും.
നന്ദി.

ഉപാസന || Upasana said...

ഉപാസന താങ്കള്‍ എടുത്തെഴുതിയ മിക്ക വെസ്റ്റിൻഡീസ് കളിക്കാരും ആവറേജുകാരാണ്.അവരൊന്നും ലാറക്കൊത്ത പങ്കാളികളായിരുന്നില്ല,പലപ്പോഴും.
ദ്രാവിഡ് ആദ്യകാലത്ത് ഏകദിനത്തിൽ ശ്രദ്ധേയനായില്ലെന്നതുശരി.അതിനദ്ദേഹത്തെ ‘വറും ആവറേജ്’എന്നോ?


വികടന്‍ അരോപണങ്ങള്‍ ഉന്നയിക്കുമ്പോ വസ്തുതകള്‍ വിലയിരുത്തണം.
ഏത് വിധത്തിലാണ് കര്‍ട്‌ലി അംബ്രോസും കോട്നി വാല്‍‌ഷും ആവരേജ്‌കാരാകുന്നത്. എങ്ങിനെ എങ്ങിനെ..?

വാല്‍‌ഷ് : 132 ടെസ്റ്റുകളില്‍ നിന്ന് 24 ശരാശരിയില്‍ 519 വിക്കറ്റ്. ഇതെങ്ങിനെ ശരാശരി ബൌളറാകും വികടന്‍.
ഒരു ആവരേജുകാരനായ ഫാസ്റ്റ് ബൌളര്‍ (വാല്‍‌ഷ്) ടെസ്റ്റില്‍ 5000 ഓവര്‍ എറിയുമോ സാര്‍.

അംബ്രോസ് : ആറടി ഏഴിഞ്ച്. ഷേയ്ന്‍ വോണിന്റെ ഫേവറൈറ്റ് ലിസ്റ്റില്‍ സച്ചിനും ലാറയ്ക്കും ശേഷം മൂന്നാമനായ ഡെഡ്‌ലിയസ് ഫാസ്റ്റ് ബൌളര്‍.
98 ടെസ്റ്റുകളില്‍ നിന്ന് 21(!!!) ശരാശരിയില്‍ 405 വിക്കറ്റ്.

മേല്‍‌പറഞ്ഞ രണ്ട് പേരും ഇതിഹാസങ്ങളാണ്. ഇപ്പോ മുപ്പതുകളിലുള്ള ചെറുപ്പക്കാര്‍ വാത്സിന്റെ സ്റ്റണ്ണിങ് പെര്‍ഫോമന്‍സ് അധികം കണ്ടിരിയ്ക്കില്ല. മാല്‍ക്കം മാര്‍ഷല്‍ ന് ശേഷം വെസ്റ്റിന്‍ഡീസിന്റെ ബൌളിംങ് ഏറ്റെടുത്ത കാലത്തെ പെര്‍ഫോമന്‍സ് നോക്കണം.
അതോ നല്ല കളിക്കാരെല്ലാം ബാറ്റ്സ്മാന്മാര്‍ മാത്രമാണെന്ന് വികടന്‍ കരുതുന്നുവോ..?

ചന്ദര്‍പാള്‍ ആവരേജ് ടെസ്റ്റ് ആവരേജ് : 49
വിക്കിയിലെ ഒരു പോര്‍ഷന്‍ : He is infamous in the cricketing world for his very unorthodox front-on batting stance, although he shifts his body into a more conventional position when he plays the ball, thus making him a prolific scorer on both sides of the wicket. His stance allows him to get most of his runs behind the wicket. Chanderpaul is renowned for playing left arm spin bowlers by getting his pad outside the line of off-stump, and hiding his bat behind the pad, in immitation of a shot, but without the risk of edging the ball.

ചില കാര്യങ്ങളില്‍ ലാറയേക്കാളും കവച്ചു വയ്ക്കും (വോണിനെ നേരിടുന്ന കാര്യത്തില്‍).
ലാറയ്ക്ക് സ്വന്തം റ്റീമില്‍ നിന്ന് വലിയ സപ്പോര്‍ട്ട് ഇല്ല എന്ന് പറയുന്ന വികടന്‍ സൊബേഴ്സിന്റെ 375 റണ്‍സിന്റെ റെക്കോര്‍ഡ് ലാറ മരികടക്കുമ്പോ കൂടെക്രീസിലുണ്ടായിരുന്നത് ‘ആവരേജുകാരനായ’ ചന്ദര്‍പാള്‍ ആണെന്നത് ഒന്നുകില്‍ അറിഞ്ഞിട്ടില്ല, അല്ലെങ്കില്‍ മനപ്പൂര്‍വ്വം തമസ്കരിച്ചു.

വിക്കിയിലെ മറ്റൊരു ഭാഗം : “With the Lara era of West Indian cricket at an end, Chanderpaul has emerged as the West Indies senior batsman. In the recent West Indies tour of England Chanderpaul averaged an amazing 148.66 with the bat. This included two undefeated centuries in the third and fourth test matches“ ലാറ ഉണ്ടോ ഇല്ലയോ എന്നത് ചന്ദര്‍പാളിന് ഒരു വിഷയമല്ല.

ലാറ ടീമിനെ ഒറ്റയ്ക്ക് നയിച്ചു എന്നത് അദ്ദേഹത്തിന്റെ കാരിയറിന്റെ അവസാനകാലത്താണ് ശരിയാവുക എന്ന എന്റെ കമന്റില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു.

ദ്രാവിഡ് ആദ്യകാലത്ത് ശ്രദ്ധേയനായിരുന്നില്ല എന്ന് സമ്മതിക്കുന്ന വികടന് അദ്ദേഹം ആവരേജ് ആണെന്ന് സമ്മതിക്കാന്‍ എന്താണ് മടി. ടെസ്റ്റില്‍ തിളങ്ങുന്ന താരമായത് കൊണ്ടാണ് ഏകദിനടീമിലും ഇടം കിട്ടിയത്. അല്ലെങ്കില്‍ പണ്ടേ പുറത്ത് പോകുമായിരുന്നു. വികടന് തോന്നുന്നുണ്ടോ ദ്രാവിഡിന്റെ ടെസ്റ്റ് പെഫോമന്‍സ് ഇല്ലെകി അദ്ദേഹം ഏകദിന ടീമില്‍ കളിക്കുമെന്ന് (യുവരാജ് നെ താരത്മ്യപ്പെടുത്തി നോക്കുക).

പിന്നെ പോണ്ടിംങ് സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്ന കാര്യം സച്ചിന്‍ ഇനി എത്ര നാള്‍ കൂറ്റെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും. പക്ഷേ അപ്പോഴും പോണ്ടിങ്ങിന്റെ വീക്ക്നെസ്സ് ഏരിയകള്‍ കാണാതിരിയ്ക്കാനാവില്ല.

വികടന്റെ പോസ്റ്റിലെ വാചകങ്ങളുടെ ക്രമീകരണം വളരെ നല്ലതാണ്. പക്ഷേ റിക്കാര്‍ഡൊ പവ്വലിനെ പോലുള്ളവരെ ഈ പോസ്റ്റില്‍ ക്വോട്ട് ചെയ്യേണ്ട കാര്യമൊന്നുമില്ല.
അദ്ദേഹമാണ് ഒരു ആവരേജ് എന്ന് വിശേഷിപ്പിക്കാന്‍ അര്‍ഹതയുള്‍ല വ്യക്തി. :-)

ആ‍ശംസകള്‍
:-)
ഉപാ‍സന

വികടശിരോമണി said...

ഉപാസന,
ബൌളർമാക്ക് ക്രിക്കറ്റിലുള്ള സ്ഥാനത്തെ ഞാൻ കുറച്ചുകണ്ടതല്ല.വാൽ‌ഷിന്റെ ബോളിങ്ങ്(ഗ്രൌണ്ടിലെ സ്വഭാവവും)ആരാധിച്ചുനടന്ന കാലം എനിക്കുമുണ്ട്.പക്ഷേ,ലാറക്കാവശ്യം മികച്ച ഒരു ബാറ്റിങ്ങ് പങ്കാളിയെയായിരുന്നു എന്നാണ് ഞാൻപറഞ്ഞത്.ചന്ദർപോൾ ലാറയുടെ റിക്കാഡ്പ്രകടനസമയത്ത് കൂടെയുണ്ടായിരുന്നത് മറന്നിട്ടല്ല.നിർണ്ണായകമായ പലഘട്ടങ്ങളിലും ലാറ ഒപ്പമാരുമില്ലാതെ പൊരുതിതോൽക്കുന്ന കാഴ്ച്ച താങ്കളും കണ്ടുകാണും.ബാറ്റിങ്ങിൽ ലാറക്കൊപ്പം ഉണ്ടായിരുന്ന ആരും ദ്രാവിഡിനെപ്പോലെയോ ഗാംഗുലിയെപ്പോലെയോ പ്രതിഭാശാലികളായിരുന്നില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.
ദ്രാവിഡിന്റെ കാര്യത്തിൽ,ആദ്യകാലത്തിനുശേഷമുണ്ടായ മാറ്റം കൂടി കണക്കിലെടുക്കണം.പല വൺ‌ഡേകളൂടെയും രണ്ടാമിന്നിങ്ങ്സുകളിൽ,കളി ആവശ്യപ്പെടുന്നവിധം വേഗതയിലും മെല്ലെയും റൺ‌നൊരക്കുയർത്തിക്കൊണ്ട് ദ്രാവിഡ് ജയിപ്പിച്ചെടുത്ത കളികൾ താങ്കൾ കണ്ടിട്ടില്ലേ?ദ്രാവിഡിന്റെയത്ര ഏകദിനറൺസുള്ള എത്ര ബാറ്റ്സ്മാന്മാരെ ചരിത്രം കണ്ടിട്ടുണ്ട് എന്നൊന്നു പരിശോധിക്കൂ.അദ്ദേഹം ആവറേജാണോ എന്ന് വ്യക്തമാകും.
സച്ചിന്റെ പുതിയ റിക്കോഡിന്റെ പശ്ചാത്തലത്തിൽ,എന്റെ അനുഭവത്തിലുള്ള സച്ചിന്റെ ഓർമ്മ പങ്കുവെക്കലായിരുന്നു എന്റെ ലക്ഷ്യം.ലാറയോ സച്ചിനോ വലുത്,ആരെല്ലാം ആരെക്കാളും താഴെയും മുകളിലുമാണ് എന്ന നിലയിലേക്ക് ചർച്ച നീളുന്നതി വലിയ അർത്ഥമൊന്നുമില്ലല്ലോ.
അഭിനന്ദനത്തിനും അഭിപ്രായത്തിനും നന്ദി.

ഉപാസന || Upasana said...

വികടന്‍ :
ദ്രാവിഡ് ആദ്യകാലത്ത് ശ്രദ്ധേയനായിരുന്നില്ല എന്ന് സമ്മതിക്കുന്ന വികടന് അദ്ദേഹം ആവരേജ് ആണെന്ന് സമ്മതിക്കാന്‍ എന്താണ് മടി.

ദ്രാവിഡ് ഒരു ശരാശരിയാണെന്ന് ഞാന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കാരിയര്‍ മൊത്തം വിലയിരുത്തിയിട്ടല്ല. ഏകദിനത്തിലെ ആദ്യപാദം മാത്രം എടുത്താണ്. മുകളില് ക്വോട്ട് ചെയ്ത ഭാഗത്തില്‍ നിന്ന് അത് മനസ്സിലാക്കാം. മറിച്ചാണ് വികടന്‍ കരുതിയിരിക്കുന്നതെങ്കില്‍ എത് എന്റെ കുറ്റമല്ല‍. അക്കാലത്ത് അദ്ദേഹത്തിന്റെ ആവരേജ് വെറും 35-37 ലായിരുന്നു. കുറച്ച് നാള്‍ ടീമില്‍ നിന്ന് പുറത്ത് പോയതിന് ശേഷമുള്ള തിരിച്ച് വരവിലാണ് ദ്രാവിഡ് മിന്നിത്തിളങ്ങിയത്. ആവരേജ് 39 ലേക്ക് ഉയര്‍ത്താനും ദ്രാവിഡിനായി. രണ്ടാംത്ത് വരവിലാണ് അദ്ദേഹം 300 റോളമുള്‍ല സ്കോരുകള്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ ടീമിനെ സഹായിച്ചത്.

ഒരു വിശദീകരണം കൂടി ആവശ്യമാണെന്ന് തോന്നി.
നന്ദി.
:-)
ഉപാസന

വികടശിരോമണി said...

ഉപാസന,
നന്ദി.
:-)

വികടശിരോമണി said...

അങ്ങനെ അതും കഴിഞ്ഞു.നാലാം ടെസ്റ്റ് ഇന്നിങ്ങ്സിൽ കളിച്ചുജയിപ്പിക്കലാണ് കാര്യമെങ്കിൽ ആ കളിയും സച്ചിനീ ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റ്റിൽ കളിച്ചു.ഇനിയെന്താണ് വേണ്ടത്?ലാറക്കൊരു നാനൂറ് കൂടിയുണ്ട്,അതും ഇക്കണക്കിനാണെങ്കിൽ സച്ചിനിൽനിന്നു തന്നെ പൊട്ടില്ല എന്നെനിക്കുറപ്പില്ല.ഇതു മനുഷ്യൻ തന്നെയോ?

Anil cheleri kumaran said...

...ഏകദിനത്തിൽ ശ്രീലങ്കക്കെതിരെ 183റൺസ് ഗാംഗുലിയടിക്കുമ്പോഴും,ന്യൂസിലൻഡിനെതിരെ 186റൺസ് സച്ചിനടിക്കുമ്പോഴും ഒരറ്റത്ത് 150തോളം റൺസിന്റെ പിന്തുണയുമായിനിന്ന ദ്രാവിഡിനെപ്പോലൊരു പങ്കാളിയെ ഏതു ബാറ്റ്സ്മാനും കൊതിക്കുന്നതാണ്...

വൻ‌മതിലിനെ സ്മരിച്ചതിൻ നന്ദി..!!

ചേച്ചിപ്പെണ്ണ്‍ said...

:)
ഏതു ഫീല്‍ഡില്‍ ആണെങ്കിലും വിനയം ഉള്ളവരോട് എല്ലാവര്ക്കും ഒരു പ്രത്യേക സ്നേഹം ഉണ്ടാവും...
മലയാളിയായ ശ്രീശാന്ത്‌ -നോട്‌ വല്യ മമത ഒന്നും തോന്നാത്തത് അദ്ദേഹത്തിന്റെ വിനയം ഇല്ലായ്മ കൊണ്ടാണെന്ന് തോന്നുന്നു ,,,
സച്ചിന്‍, എ ആര്‍ റഹ്മാന്‍ ,നമ്മുടെ k s ചിത്ര ..., റസൂല്‍ പൂക്കുട്ടി , ഇവരൊക്കെ എളിമയുടെ പര്യായങ്ങള്‍ ആണ് ....
പുതിയ തലമുറയിലെ ബിനു വും (ഒളിമ്പ്യന്‍ - semifinalist - ലോകത്തിലെ നന്നായി ഓടുന്ന്‍ പതിനാറു- അതോ ഇരുപതോ പേരില്‍ ഒരുവന്‍ ആകുക എന്നത് ചില്ലറ കാര്യം അല്ലല്ലോ ) ബീനാമോള്‍ ടെ അനിയനെ - നല്ല എളിമയുള്ള പയ്യനാണ് എന്ന് കണവന്‍ പറഞ്ഞു ...
എന്റെ കേട്യോനും ബിനൂം സെന്‍ട്രല്‍ excise - ആണ് വര്‍ക്ക്‌ ചെയ്യുന്നത് -
ന്റെ കേട്യോനും ഒരു കളിക്കാരന്‍ ആണേ ...