Pages

വേറൊരു പരസ്യബോർഡ്(നിർദോഷം)


ഇതാ വേറൊരു പരസ്യബോർഡ്.ഇടക്കവിൽ‌പ്പനക്കായുള്ള ബോർഡിന്റെ ചിത്രമിട്ട് ഞാൻ ഒരു ചർച്ചക്കു തുടക്കമിട്ടപ്പോൾ,സുനിൽ എന്ന ബ്ലോഗർ എന്നോടു കമന്റിൽ പറഞ്ഞു .താങ്കൾ ഇനി അടുത്ത പരസ്യബോർഡ് നോക്കൂ എന്ന്.ശരി,അപ്പോൾ ഞാനിതാ അടുത്ത പരസ്യബോർഡ് നോക്കുന്നു.
കോട്ടക്കൽ ബസ്റ്റാൻഡിനടുത്ത് കണ്ട ഒരു ബിരിയാണിസെന്ററിന്റെ പരസ്യമാണിത്.പലതരം ബിരിയാണികൾ അവിടെ ഓഡർ സ്വീകരിക്കുമെന്ന് എഴുതിവെച്ചിട്ടുണ്ട്.അതിൽ ആദ്യത്തെ ബിരിയാണി കാണൂ,കുട്ടൻ ബിരിയാണി!ദുനിയാവിൽ വഫാത്തായ സകലജീവജാലങ്ങളെയും പിടിച്ച് ബിരിയാണി വെച്ച പാരമ്പര്യമുള്ള മലപ്പുറത്ത് ജനിച്ചുവളർന്ന ഞമ്മള് ആ ബിരിയാണി തിന്നിട്ടില്ല.ഏതു കുട്ടേട്ടനാണ് ഇവിടെ ഈ കുട്ടൻ ബിരിയാണിയുണ്ടാക്കുന്നത്?ഈ മൊബൈൽഫോട്ടോ എടുക്കാൻ കൃത്യമായി നിൽക്കാനുള്ള ഇടമില്ലാത്തതിനാൽ ഒട്ടും നന്നാക്കി എടുക്കാനായില്ല.(അല്ലെങ്കിൽ കുറേ പുളുത്തും!)
അപ്പോൾത്തന്നെ ഒരു രണ്ട് കുട്ടൻബിരിയാണിക്കുള്ള വിശപ്പ് ഉണർന്നതാണ്.പക്ഷേ,എന്തു ചെയ്യാം!അടഞ്ഞുകിടക്കുകയാണ്.തിരിച്ചു വണ്ടി ഡ്രൈവ് ചെയ്യുമ്പോൾ അതുതന്നെയാണ് ആലോചിച്ചിരുന്നത്.നമ്മൾ മലയാളികൾക്ക് പ്രാസമില്ലെങ്കിൽ പ്രയാസമാണ്.അതിനായി ചെയ്യുന്ന ഓരോ തമാശകളേ!കുട്ടൻ ബിരിയാണി,മട്ടൻ ബിരിയാണി,ചിക്കൻ ബിരിയാണി-അങ്ങനെ എഴുതാനാവണം.അക്ഷരത്തായമ്പകയോടുള്ള നമ്മുടെ ഈ ഭ്രമം നമ്മുടെ രക്തത്തിലുണ്ട്.
പക്ഷേ,ഞമ്മളു വിടുമോ?പിറ്റേന്ന് അവിടെയെത്തി ഓഡർ ചെയ്തു,“ഒരു കുട്ടൻ ബിരിയാണി” നല്ല സ്വാദുള്ള ബിരിയാണി വന്നു,കഴിച്ചു,തൃപ്തിയായി.
ആരാദ്യം പറയും?എന്താണീ കുട്ടൻ ബിരിയാണി?

19 comments:

വികടശിരോമണി said...

ആരാദ്യം പറയും?എന്താണീ കുട്ടൻ ബിരിയാണി?

Anonymous said...

ഇളപ്പമുള്ള ബീഫ് ( മൂരി കുട്ടന്‍ ) ബിരിയാണി. ഇങള് മലപ്പുറംകാരന്‍ ആയിട്ടും ഇപ്പളാണ് കുട്ടന്‍ ബിരിയാണി തിന്നണത്? മോശം

കാര്‍വര്‍ണം said...

Anjatha paranjatha utharam..

Malappurathetheiyappol aadyam ithu kandu njanum kure thala pukachatha mashe...

കുറ്റ്യാടിക്കാരന്‍ said...

ഹേയ്... കുട്ടന്‍ബിരിയാണി അറിഞ്ഞൂടേ ങ്ങക്ക്?

അജ്ഞാത പറഞ്ഞത് തന്നെ... ബീഫ് ബിരിയാണി.

ഭൂമിപുത്രി said...

സ്നേഹത്തോടെ‘കുട്ടാ’ന്നിനി ആരേയും വിളിയ്ക്കാൻ പറ്റില്ലേ????? :-(

എതിരന്‍ കതിരവന്‍ said...

കുട്ടനു തിന്നാനുള്ളത് കുട്ടന്‍ ബിരിയാണി. അതും ഒരു കുട്ടയില്‍ വിളമ്പും. ഇതുണ്ടാക്കാന്‍ ഒരു കുട്ടനെ അടുക്കളയില്‍ നിറ്ത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ പരസ്യബോറ്ഡുകളും കാണാനുള്ള ഭാഗ്യം ഞങ്ങല്‍ക്കുണ്ടാവട്ടെ.

‘പരസ്യങ്ങളിലെ പ്രാസം’ എന്ന ലേഖനം എഴുതിക്കഴിഞ്ഞില്ലെ?

അനൂപ്‌ കോതനല്ലൂര്‍ said...

ഈ കുട്ടൻ ബിരിയാണി ചിലപ്പോ പന്നിബിരിയാണി ആകും വികടാ അല്ലാതെ വരില്ല

അനില്‍@ബ്ലോഗ് said...

വികടശിരോമണി,

മോശം, മോശം.

കുട്ടന്‍ ബിരിയാണി അറിയില്ലെ?

തിരൂര്‍ ആയിരുന്നപ്പോള്‍ രാവിലെ തന്നെ രണ്ടു പൊറോട്ടയും ലിവര്‍ ഫ്രൈയും അടിച്ചാണ് ജോലിക്കു പോവുക. ഉച്ചക്ക് ഒരു കുട്ടന്‍ ബിരിയാണി. വെറും ബീഫല്ല അത് പോത്ത് / കാള‍ കുട്ടിയുടെ ഇറച്ചിയാണ് (veal meat).(പോത്ത് ആണ് മുഖ്യം)

പാലക്കാട് ജോലിചെയ്യുമ്പോഴാണ് “കൂളന്‍“ എന്ന പേരു കേട്ടത്, അതും മറ്റാരുമല്ല, പോത്തിന്റെ കുട്ടി. :)

പാമരന്‍ said...

കൊള്ളാല്ലോ വീഡിയോണ്‍! മലപ്പുറത്തുകാരനായിട്ടും, ബിരിയാണി ഇഷ്ട വിഭവമായിട്ടും, ഞാനുമിതുവരെ കേട്ടില്ല!

രണ്‍ജിത് ചെമ്മാട് said...

മട്ടണ്‍ എന്ന് പറഞ്ഞു കഴിഞ്ഞ് പിന്നെ പോത്ത് എന്നു പറയാന്‍ ഒരു രസമില്ലല്ലോ...
കൈപ്പുണ്ണ്യം മാത്രമല്ല, വായ്പ്പുണ്ണ്യവും ഉണ്ടെന്ന് സൂചിപ്പിക്കാനാവും
പണ്ട് അവര്‍ മട്ടണ്‍ ബിരിയാണി, കുട്ടണ്‍ ബിരിയാണി എന്ന് വിളിച്ചു പറഞ്ഞുകോണ്ടിരുന്നത്!!!
ശരിക്കും അതു മൂരിക്കുട്ടന്‍ ആണെന്നാണത്രേ വെയ്പ്പ്!

കാസിം തങ്ങള്‍ said...

എന്നാ പിന്നെ ഇനി ആ വഴിക്ക് പോകുമ്പോള്‍ ഒരു കുട്ടന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്ത് നോക്കണം. അനുഭവിച്ചറിയാമല്ലോ.

ആചാര്യന്‍... said...

കുട്ടന്‍ ബിര്യാണി റെസീപി:

ഒന്നരക്കിലോ 'കുട്ടന്‍' സൊയമ്പനായി നെയ് നീക്കി മുറിച്ചു കഴുകിയത്
കുട്ടനാടന്‍ ചമ്പാവരി - മുക്കാക്കിലോ
കുട്ടനാടന്‍ താറാമ്മുട്ട:ഒന്ന്
കുട്ടമ്പേരൂര്‍ തൈര്:അര ലിറ്റര്‍
കുട്ടമുളക് : മൂന്ന്
കുട്ടപ്പായി ബ്രാന്‍ഡ് എണ്ണ കാക്കിലോ
കുട്ടപ്പന്‍റെ കടയില്‍ നിന്നു വാങ്ങിയ മഞ്ഞല്പൊടി etc.
ഉണ്ടാക്കേണ്ട വിധം:
എല്ലാം കൂടി ഒരു കുട്ടകത്തിലാണു ഉണ്ടാക്കേണ്ടത്. സാധാരണ ബിര്യാണിയുണ്ടാക്കുന്നതു പോലെതന്നെ. വെന്തു കഴിയുമ്പോള്‍ വറത്തു കുട്ടയില്‍ കൂട്ടിയിട്ട പപ്പടം കൂട്ടി ചൂടോടെ കഴിക്കെന്‍റെ കുട്ടേട്ടാ. മേശയില്‍ കുട്ടൂസന്‍റെ പടം കൂടി വെച്ചാല്‍ ഗാര്‍ണിഷുമായി!!

ബീരാന്‍ കുട്ടി said...

വികടോ, പരസ്യം കണ്ടിട്ട് ഓടി വന്നതാ. നല്ല വിശപ്പ്.

മലപ്പുറത്താ‍യിട്ടും കുട്ടനെ അറിയില്ലെങ്കിൽ പിന്നെ ജീവിതം കട്ടപോക.

കുട്ടികാളയെയാണ് സാധരണ കുട്ടൻ എന്ന് പറയാറ്. മലപ്പുറത്തെ ചില പ്രതേക ആചാരങ്ങൾക്ക് ഇവൻ നിർബന്ധമാണ്. സുന്നത്ത്, മുടികളയൽ, ചില ഹൈ‌ ലെവൽ കല്യാണം എന്നിത്യാധി...

ഇതിനിത്തിരി വില കൂടുമല്ലോ മാഷെ, എകദേശം, ആട്ടിറച്ചിയുടെ അടുത്ത്.

അപ്പോ ഞാൻ പോയിട്ട് വരാം, ഹെയ്, ആകെ ഒരു ബിരിയാണിക്കെ ഓർഡർ കൊടുത്തിട്ടുള്ളൂ. അത്‌കൊണ്ടാണ്.

വികടശിരോമണി said...

വന്നവർക്കെല്ലാം പെരുത്ത് നന്ദി.
അജ്ഞാതേ,ആദ്യമേ വന്ന് ചോദ്യം പൊളിച്ചടുക്കിയതിയതിന് നന്ദി.മോശമായിപ്പോയി.എനിക്കും തോന്നുന്നുണ്ട്.
ഭൂമീപുത്രീ,
ബിരിയാണിക്ക് ആ പേരുണ്ട് എന്നത് കുട്ടാ എന്നു വിളിക്കപ്പെടുന്നവന് ഒരു ബഹുമതിയല്ലേ?
കതിരവോ,
അതാണ്, നിങ്ങളെപ്പോലെ നാട്ടിലെ പരസ്യം കാണാനാവാതെ മറുനാട്ടിൽ വിങ്ങിക്കഴിയുന്നവർക്കായാണ് ഞാനിതു ചെയ്യുന്നത്.താങ്കളെപ്പോലുള്ള ബുദ്ധിജീവികൾക്കേ അതു മനസ്സിലാവൂ.പരസ്യത്തിലെ പ്രാസം പണിപ്പുരയിലാണ്.പ്രതികരണങ്ങൾ വന്ന സ്ഥിതിക്ക് പ്രയാസം കൂടാതെ പ്രസിദ്ധീകരിക്കാം.
അനൂപേ,
ആ കണ്ടെത്തല് തീരെ തിരിഞ്ഞില്ല.എങ്ങനെ ഇത്രയും മഹത്തായ നിഗമനത്തിലെത്തി?
അനിലേ,
മോശം മോശം എന്നി പറഞ്ഞ് എന്നെയിങ്ങനെ ലജ്ജിപ്പിക്കല്ലേ,ഞാനൊരു നാണം കുണുങ്ങിയായിപ്പോകും.
പാമരൻ,
ഹായ്,എന്റെ കൂടെ ആളുണ്ടേ!ആരാ അവിടെ മോശം മോശം എന്നു പറഞ്ഞത്?
അതാണ് രഞ്ജിത്തേ പറഞ്ഞത്,പ്രാസമില്ലെങ്കിൽ മലയാളിക്ക് പ്രയാസമാണെന്ന്.പിന്നെ നല്ല കൈപ്പുണ്യമായിരുന്നു കെട്ടോ.
കാസിം തങ്ങളേ,
ങ്ങള് ഓഡറ് ചെയ്യീന്ന്.അനുഭവം മോസാവൂല്ല.
ആചാര്യാ,
റെസിപ്പീക്ക് നന്ദി.നാട്ടിലുള്ള കുട്ടന്മാരെയും കുട്ടപ്പന്മാരെയും തേടിയുള്ള എന്റെ പ്രയാണം ഇവിടെ ആരംഭിക്കുകയാണ്.
ബീരാൻ കുട്ടിക്കാക്കാ,
പോയി വരീം.കുട്ടിക്കാളേ അറ്ത്ത് ഞമ്മളൊരു കുട്ടൻ ബിരിയാണി ഉണ്ടാക്കി നോക്കട്ടെ.
കാർവർണ്ണമേ,കുറ്റ്യാടിക്കാരാ-എല്ലാവർക്കും നന്ദി.
സുഹൃത്തുക്കളെ,
ഇതിനെല്ലാമാണ് പ്രാദേശികഭാഷാപ്രതിരോധം എന്നു പറയുന്നത്.ഇവരൊക്കെ നിലനിൽക്കുന്നിടത്തോളം മലയാളം മരിക്കില്ല.

പരേതന്‍ said...

ഇനി കുണ്ടന്‍ എന്നാണാവോ..??

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇത് കൊള്ളാലോ? തൃശൂര് ഇങ്ങനത്തെ കണ്ടിട്ടില്ല.

lakshmy said...

കുട്ടൻ ബിരിയാണിയെ കുറിച്ച് ആദ്യമായാ കേൾക്കുന്നത്

വരവൂരാൻ said...

കുട്ടൻ ബിരിയാണിയെ കുറിച്ച് ഞാനും
ആദ്യമായാ കേൾക്കുന്നത്

തണല്‍ said...

ഞമ്മളെ നാട്ടുകാരനാന്നു പറയാന്‍ നാണമില്ലേ പഹയാ...മലപ്പുറത്ത്‌ ജീവിച്ച ആള്‍ക്ക് കുട്ടന്‍ ബിരിയാണി അറിയില്ലാന്നു പറഞ്ഞാല്‍ ഇനി ജീവിച്ചിട്ടു കാര്യമില്ല.ഒരു കുട്ടന്‍ ബിരിയാണി അടിച്ചു മരിക്കുക തന്നെ ..