Pages

ക്ഷേത്രങ്ങളിൽ അന്യമതവിലക്കെന്തിന്?


ഗുരുവായൂരടക്കമുള്ള കേരളത്തിലെ മിക്ക ക്ഷേത്രങ്ങളിലും ഇപ്പോഴും അന്യമതസ്ഥർ കയറുന്നത് വിലക്കിക്കൊണ്ടുള്ള അറിയിപ്പ് നിലനിൽക്കുന്നു.മതസമൂഹങ്ങൾ തമ്മിലുള്ള സൌഹൃദം നിലനിൽക്കേണ്ടത് ഇന്ത്യയുടെതന്നെ സുസ്ഥിതിക്ക് അത്യാവശ്യമാണ്.ഇന്ത്യയിലെ പല മഹാക്ഷേത്രങ്ങളിലുമില്ലാത്ത ഈ വിലക്കുകൾ കേരളക്ഷേത്രങ്ങളിൽ മാത്രം നിലനിർത്തുന്നതിൽ എന്തടിസ്ഥാനമാണുള്ളത്?കേരളബ്രാഹ്മണന്മാരുടെ തീരുമാനമാണോ ഇതിനുപിന്നിൽ?ഹിന്ദുവേദശാസ്ത്രങ്ങളെക്കുറിച്ച് സാധാരണ ഏതുബ്രാഹ്മണനുള്ളതിലും അറിവുള്ളവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും.ഇവർ രണ്ടുപേരും ഇത്തരം കാര്യങ്ങളിലെ ബ്രാഹ്മണാധികാരം കാര്യമായെടുത്തിരുന്നില്ല.പിന്നെ നാമെന്തിനാണ് പഴയ ബ്രാഹ്മണർ നിലനിർത്തിയ വിലക്കുകൾ തുടരുന്നത്?
മുസ്ലീം പള്ളികളിലോ ക്രിസ്ത്യൻ ദേവാലയങ്ങളിലോ അന്യമതവിശ്വാസികളെ വിലക്കുന്ന അറിയിപ്പുകളില്ല.അതുകൊണ്ട് അവിടെ കയറിച്ചെന്ന് അവരുടെ ആരാധനാരീതിയേയോ ആചാരക്രമങ്ങളെയോ ആരെങ്കിലും അലങ്കോലപ്പെടുത്തുന്നതായി കേട്ടിട്ടില്ല.അതുപോലെ ഹിന്ദുക്ഷേത്രങ്ങളിലും അന്യമതസ്ഥർ കയറുന്നതുകൊണ്ടുമാത്രം വിഷമമുണ്ടാകുമെന്നു കരുതുന്നത് വിഡ്ഡിത്തമല്ലേ?യേശുദാസിനെയും മീരാജാസ്മിനേയും പോലെ,ആരാധനാതാൽ‌പര്യം കൊണ്ടുമാത്രം ക്ഷേത്രത്തിൽ കയറുന്നവരെപ്പോലും വിലക്കുന്നതും പുണ്യാഹം തളിക്കുന്നതും കിരാതമായ നടപടിയല്ലേ?അച്ഛന്റെ അമ്മയായ മേഴ്സിരവി ക്രിസ്ത്യാനിയാണെന്നതുകൊണ്ട് രവികൃഷ്ണയുടെ കുട്ടിയുടെ ചോറൂണിന് ഗുരുവായൂരിൽ പുണ്യാഹം തളിച്ച നടപടിയൊക്കെ എത്ര നിന്ദ്യമായ മര്യാദകേടാണ്?
ഇതു വിശ്വാസികളുടെയും ഹിന്ദുക്കളുടെയും മാത്രം കാര്യമല്ല.മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും പ്രശ്നമാണ്.പണ്ട് രാജാക്കന്മാരാണ് (ബ്രാഹ്മണോപദേശമനുസരിച്ചാകാം) അന്യമതസ്ഥർക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചത്.പല സാമൂഹ്യ അപ്രിയങ്ങളും അതിനു കാരണമായിട്ടുണ്ടാകാം.ഇന്നവക്കൊന്നും ഒരു പ്രസക്തിയുമില്ലാത്ത സ്ഥിതിക്ക് ഭരണാധികാരികൾക്കു തന്നെ ഈ വിലക്കുകൾ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചുകൂടേ?

90 comments:

വികടശിരോമണി said...

കേരള ക്ഷേത്രങ്ങളിൽ അന്യമതസ്ത്ഥർക്ക് വിലക്ക് എന്തിനാണ്?

വികടശിരോമണി said...
This comment has been removed by the author.
വികടശിരോമണി said...
This comment has been removed by the author.
മൃദുല്‍ രാജ് /\ MRUDULAN said...

തീര്‍ച്ചയായും വേണം. എല്ലാവരേയും അകത്തു കയറ്റണം. അതാണ് വേണ്ടത്. പൂര്ണ്ണമായും അനുകൂലിക്കുന്നു.

പിന്നെ ഒരു ചെറിയ തിരുത്ത്. ചില മുസ്ലിം പള്ളികളില്‍ അന്യ മതസ്ഥര്‍ക്ക് പ്രവേശനം ഇല്ല.

അനില്‍@ബ്ലോഗ് said...

ഹൈന്ദവത ഒരു സംസ്കാരമാണ് എന്ന് ഘോഷിച്ചു നടക്കുന്ന മഹാന്മാരുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്ന അറിയിപ്പ് “അന്യമതസ്ഥര്‍ക്കു പ്രവേശനമില്ല”, എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും കാണാവുന്നതാണ്.

വിശദീകരണങ്ങള്‍ നിരവധി വരാന്‍ കിടക്കൂന്നു, ശുദ്ധം, വൃത്തി, അങ്ങിനെ അങ്ങിനെ.

അത്യപൂര്‍വ്വം ചില ക്ഷേത്രങ്ങള്‍ ഇതിനപവാദമായുണ്ട് എന്നു തോന്നുന്നു.

ഗുരുവായൂര്‍ ക്ഷേത്രം ഏറ്റവും അനാചാരങ്ങള്‍ നടമാടുന്ന ഒന്നാണ്. രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹം നടത്താന്‍ ഒരവസരം കിട്ടി എന്നൊഴിച്ചാല്‍ ഈ വിവാദങ്ങളൊന്നും ചേന്നാസിനെയും പാര്‍ട്ടികളേയും ബാധിച്ചിട്ടില്ല.

ഓഫ്ഫ്:
ഷര്‍ട്ട് ഊരുന്നതുകൂടി ചര്‍ച്ച ആയാലോ, മുമ്പും ചര്‍ച്ച നടന്ന വിഷയമാണെന്നു തോന്നുന്നു.

കാപ്പിലാന്‍ said...

അഭിപ്രായം ഇല്ല ഈ വിഷയത്തില്‍

sanju said...

വിശ്വാസം ഉള്ള എല്ലാവരെയും കയറ്റണം എന്നാണെന്റെ അഭിപ്രായം അതിനുമതം നോക്കേണ്ടതില്ല. പക്ഷെ ക്ഷേത്രങ്ങള്‍ വിനോദസഞ്ചരകേന്ദ്രങ്ങള്‍ അല്ല എന്നും ഓര്‍മ്മിക്കണം. അതിനാല്‍ വിശ്വാസികളെമാത്രം കയറ്റിയാല്‍ മതി എന്നു തീരുമാനിക്കാം. പക്ഷെ വിശ്വാസികളെ എങ്ങനെ തിരിച്ചറിയും എന്നതു വിഷയമാകും. യേശുദാസും മറ്റും വിശ്വാസികളാണെന്നു അവരുടെപ്രവര്‍ത്തികള്‍കൊണ്ടുതന്നെ അറിയാവുന്നതാണെല്ലൊ. പക്ഷെ സാധാരണക്കാരന്റെ കാര്യം അതല്ല. പിന്നെ ആകപ്പാടെ ചെയ്യാവുന്നത് എല്ലാവരെയും ക്ഷേത്രത്തില്‍ കയറ്റുക എന്നതുമാത്രമാണ്.

അങ്കിള്‍ said...

“അന്യമതസ്ഥര്‍ക്കു പ്രവേശനമില്ല” എന്നത് “അവിശ്വാസികള്‍ക്ക് പ്രവേശനമില്ല’ എന്നാണ് എഴുതേണ്ടിയിരുന്നത്. അപ്പോള്‍, കമ്മ്യൂണിസ്റ്റ് കാര്‍ക്ക് പ്രവേശനം നിഷേധിക്കേണ്ടി വരും. ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരെന്തു ചെയ്യും. അവര്‍ കമ്മ്യൂണിസ്റ്റ് കാരല്ലെ?

ബിനോയ് said...

ഇന്ന്‌ അന്യമതസ്തരെ ക്ഷേത്രങ്ങളില്‍്നിന്നും അകററിനിര്ത്താന്‍് പറയുന്ന അതെ ന്യായങ്ങള്‍ തന്നെയാണ് പണ്ടു ഹിന്ദുമതത്തിലെതന്നെ പിന്നോക്കക്കാരോടും പറഞ്ഞിരുന്നത്. ഒടുവില്‍ ജനം കൈവെക്കുമെന്നായപ്പോള്‍ ദേവപ്രശ്ന്മൊന്നും ഒരു പ്രശ്നമല്ലതായി തിരുമേനിമാര്ക്ക്. നാണമില്ലാത്തവമ്മാരോടെന്തുപറഞ്ഞിട്ടെന്ത്.........

വികടശിരോമണി said...

മൃദുൽ രാജ്,അനിൽ,കാപ്പിലാൻ,അങ്കിൾ,ബിനോയ്,sanju-വായനക്കും അഭിപ്രായത്തിനും നന്ദി.
അനിൽ,
ശ്രീനാരായണഗുരു സ്ഥാപിച്ച മലബാറിലെ ക്ഷേത്രങ്ങളിൽ (കോഴിക്കോട്ടെ ശ്രീകണ്ഠേശ്വരക്ഷേത്രം,കണ്ണൂരിലെ ജഗന്നാഥക്ഷേത്രം)പോലും അടുത്ത കാലം വരെ നിരോധനബോർഡ് ഉണ്ടായിരുന്നു.നാരായണദർശനങ്ങൾ മര്യാദക്കു മനസ്സിലാക്കിയ ചിലരുടെ ഇടപെടലുകളിലൂടെ അടുത്തിടെ ആ ബോർഡുകൾ നീക്കം ചെയ്യപ്പെട്ടതായാണ് അറിവ്.
ക്ഷേത്രത്തിനത്തെ വസ്ത്രധാരണവിലക്കുകളും പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം.ചർച്ചയാകാം.
sanju,
ഇപ്പോൾ കയറുന്ന ഹിന്ദുമതസ്ഥരൊക്കെ വിശ്വാസികളാണോ?പിന്നെ വിശ്വാസികളെ മാത്രം കയറ്റുക എന്ന ആശയത്തിനു പ്രസക്തിയെന്താണ്?വിനോദസഞ്ചാരത്തിനുമാത്രമല്ല,സംസ്കാര-ചരിത്ര-കലാ-പഠനങ്ങൾക്കും ഒക്കെ ക്ഷേത്രങ്ങളിൽ കയറേണ്ടിവരാം.താങ്കളുടെ അവസാന തീരുമാനത്തിൽ തന്നെയാണ് എനിക്ക് യോജിപ്പ്.
അങ്കിൾ,
ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാർ എല്ലാം അവിശ്വാസികളല്ലല്ലോ?പിന്നെ,ദേവസ്വം ബോർഡിലിപ്പോൾ നടക്കുന്ന കയ്യിട്ടുവാരലിനും ചളിവാരിയെറിയലിനും ക്ഷേത്രത്തിൽ കയറണമെന്നുമില്ല.
ബിനോയ്,
ശരിയാണ്,അവസാനം ജനം കൈവെക്കേണ്ടി വരുമോ എന്നാണെന്റെയും സംശയം.

Rajeeve Chelanat said...

സാമാന്യയുക്തിക്ക് നിരക്കുന്നതൊന്നും ഈ പറഞ്ഞ ക്ഷേത്രങ്ങള്‍ക്കും പള്ളികള്‍ക്കും ബാധകമെല്ലെന്ന് ഇനിയും മനസ്സിലായില്ലെന്നോ. ഇനി അന്യമതസ്ഥനെ പ്രവേശിപ്പിക്കാന്‍ മടിയില്ലാത്ത ശബരിമലയിലാണെങ്കിലോ, അവിടെ ലിംഗവിവേചനം.

ആ നിലക്ക് നോക്കുമ്പോള്‍ ക്രിസ്ത്യന്‍ പള്ളികളാണ് തമ്മില്‍ ഭേദമെന്ന് തോന്നുന്നു.

അഭിവാദ്യങ്ങളോടെ

അനില്‍@ബ്ലോഗ് said...

വികടശിരോമണി,
“ശ്രീനാരായണീയ ദര്‍ശനങ്ങള്‍ “ അങ്ങിനെ ഒന്നുണ്ടോ ?
ആവോ.

ഞാന്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല, അതിനാല്‍ തന്നെ അവിടെ എന്തു നടക്കുന്നു എന്നത് എന്നെ ബാധിക്കുന്ന വിഷയവുമല്ല. എങ്കിലും ക്ഷേത്രങ്ങളുടെ കാര്യക്കാരെല്ലാം സര്‍ക്കാരാണല്ലോ. ഇപ്പോഴിതാ മലബാര്‍ ദേവസ്വം ബോഡും നിലവില്‍ വന്നിരിക്കുന്നു. അതിനാല്‍ തന്നെ ഇത്തരം അനാചാരങ്ങള്‍ സര്‍ക്കാര്‍ അറിവോടെ നടക്കാന്‍ പാടില്ല എന്നതാണ് എന്റെ അഭിപ്രായം.

ചുരിദാറിടുന്നത് ദേവനിഷ്ടമല്ല എന്നു ഗണിച്ച നാടാണിത്. തുണിയുടുക്കാത്തതായിരുന്നു പുള്ളിക്കാരണു പ്രിയം എന്നു കേട്ടിട്ടുണ്ട്.(ഗോപസ്ത്രീകടെ തുകിലും വാരി....)
:)
ഈ കാര്യത്തില്‍ കൃസ്ത്യന്‍ പള്ളികള്‍ ഭേദം തന്നെയാണ്.കുര്‍ബാനക്കൊക്കെ ഞാന്‍ കയറിയിട്ടുണ്ട്.ഷൂ ഊരി വക്കേണ്ടി വന്നു.

വികടശിരോമണി said...

അനിലേ,
ഞാനും ആരാധനക്കായി ഒരു ക്ഷേത്രത്തിലും പോകാറില്ല.പക്ഷേ,കേരളസംസ്കാരപഠനം,ഗവേഷണം,കലാസ്വാദനങ്ങൾ എന്നിവക്കായി ഞാൻ പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ട്,ഇനിയും പോകുകയും ചെയ്യണം.അമ്പലങ്ങളിലെ ഒരു ദൈവത്തിലും വിശ്വസിക്കാത്ത എനിക്കും അവിടെ കയറണം.
പിന്നെ,
നാരായണഗുരുവിന് ദർശനമില്ലായിരുന്നു എന്നെനിക്കു തോന്നുന്നില്ല.പലകാര്യങ്ങളിലും നാരായണനോടുള്ള വിയോജിപ്പുകൾ വെച്ചുകൊണ്ടുതന്നെ പറയട്ടെ,ഏതുകാര്യത്തിലും സ്വകീയമായ ഒരു കാഴ്ച്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നില്ലേ?
‘ഗോപീവസനനിരകവർന്ന’കണ്ണനെക്കാണാൻ ചുരിദാറിടരുത് എന്ന് നിയമമിറക്കുന്നവർക്ക് അതിനെന്ത് അവകാശം എന്നതാണ് എന്റെ ചോദ്യം.ആ ചോദ്യത്തിനുത്തരം പറയാൻ അമ്പലത്തിൽ കയറാത്ത അനിലിനും ആരാധനേതരമായ ആവശ്യങ്ങൾക്കു കയറുന്ന എനിക്കും അച്ചായനായ കാപ്പുവിനും മന്ത്രമറിയാത്ത തന്ത്രിക്കും ഒരേ അവകാശമില്ലേ?

ഗീതാഗീതികള്‍ said...

തീര്‍ച്ചയായും ആ വിലക്കു മാറ്റേണ്ടതു തന്നെ. ആ ബോര്‍ഡ് അവിടെ ഉണ്ടെങ്കിലും അന്യ മതസ്ഥര്‍ അമ്പലത്തിനകത്തു കയറുന്നുണ്ട് എന്ന കാര്യവും അറിയാം. ഗുരുവായൂരപ്പനെ ശ്രീകോവിലിനകത്തു കയറി തൊട്ടടുത്ത് നിന്ന്‌ കണ്ട് തൃപ്തിയാവോളം തൊഴുത ഒരു മുസ്ലീം സ്ത്രീയെ എനിക്കറിയാം. അമ്പലത്തിനും ഒന്നും സംഭവിച്ചില്ല, ആ സ്ത്രീക്കും ഒന്നും സംഭവിച്ചില്ല ഇതുവരെ. അവരാണെങ്കില്‍ മനസ്സു നിറയെ നന്മയുള്ള ഒരു സ്ത്രീ. സുഖമായി ജീവിക്കുന്നു.

മധുര മീനാക്ഷി ക്ഷേത്രത്തില്‍ കുടികൊള്ളുന്നത് മദര്‍ മേരി ആണെന്നു വിശ്വസിച്ച് അവിടെ ഭക്തിപൂര്‍വം ദര്‍ശനം നടത്തുന്ന ഒരു കൃസ്ത്യാനിയേയും എനിക്കറിയാം.

കൃസ്ത്യന്‍ പുണ്യാളച്ചന്മാരില്‍ ഉറച്ച വിശ്വാസമുള്ള കുറേ ഹിന്ദുക്കളെയുമറിയാം.

പിന്നെ ഒരു ബോര്‍ഡ് സ്ഥാപിച്ചാല്‍ ദുര്‍ബലമനസ്കരായ അന്യ മതസ്ഥരെ അകറ്റിനിറുത്താം. അല്ലാതെ ധൈര്യപൂര്‍വം ഒരാള്‍ കയറിയാല്‍ എങ്ങനെ തിരിച്ചറിയാന്‍ അയാള്‍ കൃസ്ത്യാനിയോ മുസ്ലീമോ ഹിന്ദുവോ എന്നൊക്കെ?

കൃസ്ത്യന്‍ പള്ളിയിലും മുസ്ലീം പള്ളിയിലും ഞങ്ങളും പോയിട്ടുണ്ട് പ്രാര്‍ത്ഥിച്ചിട്ടുമുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

ആള്‍രൂപന്‍ said...

മതസ്ഥരെയല്ല വിശ്വാസികളെയാണ്‌ ക്ഷേത്രത്തില്‍ കയറ്റേണ്ടത്‌. പക്ഷേ വിശ്വാസികളെ എങ്ങനെ കണ്ടെത്തും? ഒരു രസത്തിന്‌ കയറുന്നവരെ അവിടെ പ്രവേശിപ്പിക്കണോ?

കിഷോര്‍:Kishor said...

കേരളത്തില്‍ മാത്രമേ ഇത്ര കണിശമായി അഹിന്ദുക്കളെ ക്ഷേക്ത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുള്ളൂ.

കാലത്തിനനുസരിച്ച് ഈ നിയമങ്ങള്‍ മാറ്റാനായി...

എതിരന്‍ കതിരവന്‍ said...

കേരളബ്രാഹ്മണരുടെ പ്രത്യേക ആചാരങ്ങളും ശീലങ്ങളുമായിരിക്കണം അമ്പലങ്ങളില്‍ കര്‍ശനനിയമങ്ങല്‍ ഉണ്ടാവാന്‍ കാരണം. മുങ്ങിക്കുളി രണ്ടുനേരം, ശുദ്ധാശുദ്ധങ്ങള്ക്ക്‍ കര്‍ശനപരിപാലനം, തൊട്ടുതീണ്ടാത്ത കോടിമുണ്ടുടുക്കല്‍ ഇങ്ങനെ പലതിനും നിഷ്ഠയുണ്ട്. ഇക്കാരണം കൊണ്ട് യാത്ര ചെയ്യാനോ നദികല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വാസമുറപ്പിക്കാനോ അവ്ര്ക്ക് പ്രയാസം വന്നു. നമ്പൂരിമാരുടെ ഉയര്‍ച്ചയ്ക്ക് ഇതൊക്കെ വിഘാതമായിട്ടുണ്ട്, മറ്റു ദേശങ്ങളിലെ ബ്രാഹ്മണരെ താരതമ്യ്പ്പെടുത്തുമ്പോള്‍. തമിഴ് ബ്രാഹ്മണര്‍ തീവണ്ടിയിലാണെങ്കിലും ചില നിഷ്ഠകളൊക്കെ കഴിച്ചു കൂട്ടും. ബ്രിട്ടീഷുകാരുടെ ജൊലികളൊക്കെ ഏറ്റെടുക്കാന്‍ അങ്ങനെ അവര്‍ക്ക് എളുപ്പമായി. മലയാളബ്രാഹ്മണര്‍ കടുകട്ടി ശീലങ്ങളില്‍‍ കുടുങ്ങിക്കിടന്നു.

ഈ ശീലങ്ങള്‍ അമ്പലങ്ങളിലും കര്‍ശനനിയമങ്ങള്‍ പാലിക്കാന്‍ വഴിവച്ചു.

അങ്കിള്‍ said...

പ്രീയ ശിരോമണി,

ഞാന്‍ ചിലപ്പോഴെല്ലാം അമ്പലത്തില്‍ പോയിട്ടുണ്ട്. വിശ്വാസിയല്ല. എന്റെ വിശ്വാസം അമ്പലങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടിയുള്ളതാണെന്നാണ്‍്. അതുകൊണ്ട് ആ വിശ്വാസികള്‍ അമ്പലത്തിനകത്ത് കാട്ടിക്കൂട്ടുന്ന അചാരങ്ങളേയും അനാചാരങ്ങളേയും എതിര്‍ക്കാനോ, കുറ്റപ്പെടുത്താനോ എനിക്കവകാശമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

അങ്കിള്‍ said...

ഒരു ചെറിയ തിരുത്ത് ആവശ്യമാണ്. എന്റെ കഴിഞ്ഞ കമന്റില്‍ ഞാന്‍ വിശ്വാസിയല്ല എന്നെഴുതിയിരുന്നു. അതേപടി ശരിയല്ല. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. എന്റെ ദൈവം അമ്പലങ്ങളിനകത്തുള്ളതല്ലെന്നു മാത്രം.

വികടശിരോമണി said...

രാജീവ് ചേലനാട്ട്,അനിൽ,കതിരവൻ,ഗീതാഗീതികൾ,കിഷോർ,അങ്കിൾ,പ്രിയ-നന്ദി.
കതിരവാ,
കേരളബ്രാഹ്മണരുടെ ശീലങ്ങൾ മറ്റേതു ബ്രാഹ്മണസമൂഹത്തിൽ നിന്നും വ്യത്യസ്തമായിരുന്നു.കേരളബ്രാഹ്മണന്റെ ‘ശുദ്ധം’ അപകർഷതാബോധത്തിൽ നിന്നുരുവം കൊണ്ടതാണെന്നും,മുക്കുവരിൽ നിന്നാണ് കേരള ബ്രാഹ്മണോൽ‌പ്പത്തി എന്നും പഠനങ്ങളുണ്ട്.(ജയപ്രകാശ് മല്ലെ) അങ്ങോട്ട് തൽക്കാലം പോകുന്നില്ല.ഇൻഡ്യയിലെ ഒരു ബ്രാഹ്മണസമൂഹവും കേരളത്തിലെപ്പോലെ ഭൂമിക്കു മുകളിൽ അവകാശം പറത്തിട്ടില്ല.
പിന്നെ,കേരളബ്രാഹ്മണരുടെ നിഷ്ഠകളാണ് കർശനനിയമങ്ങൾക്കു വഴിവെച്ചത് എന്ന അഭിപ്രായം ചരിത്രപരമായി ശരിയല്ല.ബ്രാഹ്മണരല്ല,രാജാവാണ് കേരളത്തിലെ നിയമങ്ങൾ നിശ്ചയിച്ചത്. പള്ളിയിലെ മുക്രിക്ക് എത്ര ശമ്പളം കൊടുക്കണം എന്നുവരെ സാമൂതിരി നിശ്ചയിച്ചിരുന്നു.അവരാരും ഒരു വിലക്കും ആർക്കും സ്ഥിരമായി ഏർപ്പെടുത്തിയിരുന്നില്ല.കഴിഞ്ഞ നൂറ്റാണ്ടുകളിൽ വന്ന ബ്രാഹ്മണരുടെ അമിതാധികാരമാണ് ഈ വിലക്കുകൾ സൃഷ്ടിച്ചത്.ശക്തൻ തമ്പുരാന്റെ മുന്നിൽ ബ്രാഹ്മണ്യം പോയിട്ട് ഭഗവതി തന്നെ പ്രശ്നമായിരുന്നില്ലല്ലോ.
ഗീതാഗീതികൾ,
നൂറുശതമാനം യോജിക്കുന്നു.
അങ്കിൾ,
നാം ജീവിക്കുന്നത് ഒരു പൊതുജനാധിപത്യസമൂഹത്തിലായിരിക്കുന്നിടത്തോളം,ഏതു സാമൂഹ്യ ഇടങ്ങളും നമുക്കന്യമല്ല.വിശ്വാസികൾ തീരുമാനിക്കട്ടെ എന്നു നാം കരുതിയാൽ തീരുമാനങ്ങളെടുക്കാനെത്തുന്നത് വിശ്വാസികളല്ല,വിശ്വാസത്തിന്റെ മറവിൽ ലാഭം കൊയ്യുന്ന സാമൂഹ്യദ്രോഹികളാണ്.
ഋതുവായ പെണ്ണിനും,ഇരപ്പനും,ദാഹകനും,പതിതന്നും,അഗ്നിയചനം ചെയ്ത ഭൂസുരനും-ഒരുനാളുമാർക്കുമരുതാത്തതല്ല എന്നു പറഞ്ഞ എഴുത്തച്ഛന്റെ നാട്ടിലെ അവസ്ഥയാണിത്!

വികടശിരോമണി said...

ആൾ‌രൂപൻ,
രസത്തിനുവേണ്ടി അമ്പലത്തിൽ കയറുന്ന ബ്രാഹ്മണരേയും,ക്ഷേത്രദർശനത്തിനെത്തുന്ന പെൺകുട്ടികളെ ശ്രീകോവിലിനകത്തിരുന്നു കണ്ണിറുക്കുന്ന പൂജാരികളേയും ഞാൻ കാണിച്ചു തരാം.അവർക്ക് രസിക്കാം,അല്ലേ? ദൈവത്തിന്റെ അടുത്ത ആളുകളാണല്ലോ.
വിട്ടുപോയതാണ്,വരവിനും വായനക്കും അഭിപ്രായത്തിനും നന്ദി.

അങ്കിള്‍ said...

സാമൂഹ്യദ്രോഹികള്‍ അമ്പലത്തിനകത്തെ കാര്യങ്ങള്‍ തീരുമാനിക്കാനെത്തുന്നുവെങ്കില്‍, വിശ്വാസികള്‍ക്ക് വേണമെങ്കില്‍ എതിര്‍ത്തോട്ടേ. വിശ്വാസമില്ലാത്ത നമുക്ക് അമ്പലത്തിനകത്തെ കാര്യങ്ങളില്‍ എന്തിനു ഇടപെടന്നം. അമ്പലത്തിനു വെളിയിലത്തെ കാര്യം വരട്ടെ നമുക്കും ഇടപെടാം. അല്ലെങ്കില്‍ നമ്മളും വിശ്വാസികളാണെന്ന് ചങ്കുറ്റത്തോടെ പറഞ്ഞെതിര്‍ക്കണം. ഇതെന്റെ പ്രമാണം.

അങ്കിള്‍ said...

കണ്ണിറുക്കികാണിക്കുന്ന പൂജാരിയെ കാണാനെത്തുന്ന തരുണിമണികളില്ലെന്ന് തറപ്പിച്ചു പറയാനാകുമോ ശിരോമണിക്ക്.(ശ്രീകോവിലിനു മുമ്പില്‍ പോയിട്ടില്ലാത്തതു കൊണ്ട് ഞാന്‍ അത്തരക്കാരികളെ കണ്ടിട്ടില്ല.)

വികടശിരോമണി അവിശ്വാസിയാണ്. എന്നാല്‍ വിശ്വാസികളേയും, അവരുടെ അമ്പലത്തിനകത്തു നടക്കുന്നതിനേപറ്റിയും വളരെയധികം ആകുലപ്പെടുകയും ചെയ്യുന്നു. ഇപ്പറയുന്ന വിശ്വാസികള്‍ക്ക് നമ്മളെപോലെ ചിന്തിക്കാന്‍ കഴിവില്ലാത്തവരാണെന്ന മുന്‍‌വിധി വേണോ?

എതിരന്‍ കതിരവന്‍ said...

About Kerala Brahmins and molecular genetical relationship to pulayar and tribes please read my post:
ethiran.blogspot.com/2008/06/blog-post.html
"pulaya musLeem kristhyaani......mahaajanasabha"

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു കാലത്ത് അവര്‍ണ്ണര്‍ക്ക് അമ്പലങ്ങളുടെ ഏഴയലത്ത് ചെല്ലാന്‍ സാധിക്കുമായിരുന്നോ? എന്നാണ് ചെറുമരേയും മറ്റും ഹിന്ദു മതത്തില്‍ ചേര്‍ത്തത്? വിശ്വാസമുണ്ടെങ്കില്‍ പള്ളിയിലോ, മോസ്കിലോ പോകുന്നതിന് ഒരു മതസ്ഥര്‍ക്കും തടസ്സമില്ലല്ലോ? പിന്നെന്തുകൊണ്ട് ക്ഷേത്രങ്ങളില്‍‍ മാത്രം? പിന്നെ, വടക്കേയിന്ത്യയിലെ കൃഷ്ണ ക്ഷേത്രങ്ങളില്‍ മാന്യമായ ഏത് വസ്ത്രവും ധരിച്ച് കടക്കാം. ഗുരുവായൂരില്‍ ആണുങ്ങള്‍ ഷര്‍ട്ട് ധരിക്കരുത്! സ്ത്രീകള്‍ ചുരിദാര്‍ ധരിക്കരുത്! ഇതൊക്കെ എവിടത്തെ ന്യായം എന്ന് ചോദിക്കരുത്. വിശ്വാസത്തില്‍ തൊട്ട് കളിക്കാന്‍ പാടില്ലല്ലോ! ഹിന്ദുക്കളുടെ മൊത്തക്കച്ചവടം ഏറ്റെടുത്തവര്‍ക്ക് സഹിക്കില്ല. ഇത് കേരളമാണ് മാഷേ.. പണ്ടത്തേപ്പോലെയല്ല. നമ്മള്‍ തിരിഞ്ഞു നടക്കുകയാണ്.

വികടശിരോമണി said...

അങ്കിൾ,
ഞാൻ കൂടിയടക്കുന്ന നികുതിയിൽ നിന്നും ശമ്പളം വാങ്ങുന്ന നിരവധിപേർ ഭരിക്കുകയും,എന്റെ കൂടിവോട്ടുവാങ്ങി ജയിച്ച് മന്ത്രിയായവർ ആ സ്ഥാനം വെച്ച് ഇടപെടുകയും ചെയ്യുന്ന,ചെയ്യേണ്ട ഒരു വിഷയമാണ് ദേവാലയങ്ങൾ.അതിനാൽത്തന്നെ എനിക്കിടപെടാനുള്ള അവകാശവുമുണ്ട്.നാം ജീവിക്കുന്നത് ഒരു സിവിൽ സമൂഹത്തിലാണെങ്കിൽ നമുക്ക് ഏതു സാമൂഹ്യ ഇടങ്ങളിലും ഇടപെടാനവകാശമുണ്ട്.
വിശ്വാസി-അവിശ്വാസി ദന്ദ്വത്തിന്റെ പരികൽ‌പ്പന ശരിയാണോ?അമ്പലകാര്യങ്ങൾ വിശ്വാസികളുടെ മാത്രം ഇടപെടലിനുള്ള വേദിയാക്കിയാൽ പിന്നെ ഇൻഡ്യയിൽ പൊതുജനാധിപത്യമില്ലെന്നും പറയേണ്ടിവരും.വിശ്വാസികൾക്കു ബുദ്ധിയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം,ഭരണകൂടത്തിനു ബുദ്ധിവേണമോ വേണ്ടയോ എന്നതാണ്.
കതിരവാ,
വായിച്ചു.ലിങ്കിനു നന്ദി.ശാസ്ത്രസത്യങ്ങളെ കണ്ണടച്ചിരുട്ടാക്കുന്ന പൌരോഹിത്യത്തിന് മരുന്നെന്താണ്?
രാമചന്ദ്രാ,
നന്ദി.മുൻപുപലരും ചോദിച്ചതെങ്കിലും നല്ലൊരു ചോദ്യം.എന്നാണ് ചെറുമൻ ഹിന്ദുവായത്?

പാര്‍ത്ഥന്‍ said...

തർക്കത്തിനില്ല.
വിശ്വാസികൾ മാത്രം തീരുമാനിക്കുന്നതല്ലേ നല്ലത്. പിന്നെ നികുതി കൊടുക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇടപെടണം. അതിനേക്കാൾ നല്ലത്, സർക്കാരും നികുതികൊടുക്കുന്നവരും അമ്പലത്തിനെ അതിന്റെ പാട്ടിനു വിടുന്നതല്ലേ???

പാര്‍ത്ഥന്‍ said...

follow-up

അങ്കിള്‍ said...

ഒരു നികുതി ദായകനെന്നനിലയില്‍ സംസ്ഥാനം വിശ്വാസികള്‍ക്ക് വേണ്ടി ചിലവിടുന്നതില്‍ ശിരോമണിക്കുള്ള ആശങ്ക അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം, ഇത്രത്തോളം അടിയന്തിര ശ്രദ്ധപതിയേണ്ട മറ്റൊരു കാര്യം നമ്മുടെ സമൂഹത്തിനിടയില്‍ ഇല്ലെന്നായിരിക്കാം ശിരോമണിക്ക് തോന്നുന്നത്.

സംസ്ഥാന ഖജനാവില്‍ നിന്നും കോടിക്കണക്കിനു രൂപ മറ്റൊരു സമുദായത്തിലെ ദൈവീക കാര്യങ്ങള്‍ക്കു വേണ്ടി ചെലവിടുന്നുണ്ടെന്നുള്ള കാര്യം താങ്കള്‍ക്ക് അറിയാമോ എന്തോ. എന്തിനറിയണം, അല്ലേ. ഒരു നികുതി ദായകനു അവിടെ അഭിപ്രായം പറയാന്‍ അവസരമില്ലല്ലോ.

ഒരു സമുദായ വഴക്കാക്കികളയല്ലേ.... വികടശിരോമണിയിലെ നികുതിദായകന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടപ്പോള്‍ പറഞ്ഞുപോയതാണ്.

വിശ്വാസികള്‍ അമ്പലത്തിനു പുറത്തുവരും, പിരിവ്‌, ആഘോഷം, എഴുന്നെള്ളിപ്പ് മുതലായവക്ക് വേണ്ടി. അപ്പോഴല്ലേ നമ്മുടെ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടത്. ഞാനത് ചെയ്യാറുണ്ട്.

Joker said...

ശ്രീ.രാജീവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.സംഘ് പരിവാറ് കാര്‍ ആരും അഭിപ്രായം പറയാത്തത് കൊണ്ട് തീവ്രവാദം കൊറ്റികുത്തിയ കാല്ലത്ത് ക്ഷേത്രത്തിനകത്ത് എല്ലാ മതസ്ഥരും കയറിയാല്‍ പ്രശ്നമാവും.പ്രത്യേകിച്ച് കേരളത്തില്‍.ലോകത്ത് എല്ലായിടത്തേക്കുമുള്ള ഭീകരവാദത്തിന്റെ സൂപ്പര്‍ പ്ലാനുകള്‍ നടക്കുന്നത് കേരളത്തിലാണ്. ഇടക്ക് ശബരിമലയില്‍ തിവ്രവാദ ഭീഷണി എന്നൊക്കെ പറഞ്ഞ് കാവി മുഖ്യന്‍ മാര്‍ രംഗത്ത് വരാറുണ്ട്. ഇനി സര്‍ക്കാര്‍ തലത്തില്‍ തന്നെ എല്ലാവര്‍ക്കും ക്ഷേത്രങ്ങളില്‍ കയറാം എന്ന വല്ല നിയമവും വന്നാല്‍. ഇന്ത്യന്‍ മുജാഹിദ്ദിനും സിമിയും ക്ഷേത്രങ്ങള്‍ അലമ്പാക്കും എന്നായിരിക്കും ഈ വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് പറയാനുണ്ടാവുക.

അബൂ ദാബിയില്‍ ഉള്ള ഷൈഖ് സായിദ് പള്ളി ലോകത്തിലെ എല്ലാ മതസ്ഥര്‍ക്കും പ്രവേശിക്കാവുന്ന ഏക മുസ്ലിം പള്‍ലിയാണെന്ന് ഒരു ടി.വി.വാര്‍ത്തയില്‍ കണ്ടു.അതിനര്‍ഥം മറ്റ് പള്ളികളില്‍ അമുസ്ലിംകള്‍ കയറാന്‍ പാടില്ല എന്ന് തന്നെയാണെന്ന് മനസ്സിലാക്കുന്നു. ഷേയ്ഖ് സായിദ് പള്ളിയിലെ പരവതാനിക്ക് ഏകദേശം 10 മില്ല്യന്‍ ദിര്‍ഹം ചിലവായി എന്ന് കേള്‍ക്കുന്നു. ഇങ്ങനെയുള്ള പള്ളികളില്‍ ദൈവമിരിക്കുമോ ?

എല്ലാ മനുഷര്‍ക്കും കയറാന്‍ പറ്റാത്ത ആരാധനാലയങ്ങളില്‍ ദൈവം കുടിയിരിക്കുമോ എന്ന് ദൈവത്തിന്റെ കുള്‍ലിയാണ്ടര്‍മാര്‍ ചിന്തിക്കുന്നത് നന്ന്.

വിഷയാവതരണത്തിന് വികടശിരോമണിക്ക് നന്ദി

Joker said...

ശ്രീ.രാജീവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.സംഘ് പരിവാറ് കാര്‍ ആരും അഭിപ്രായം പറയാത്തത് കൊണ്ട് തീവ്രവാദം കൊറ്റികുത്തിയ കാല്ലത്ത് ക്ഷേത്രത്തിനകത്ത് എല്ലാ മതസ്ഥരും കയറിയാല്‍ പ്രശ്നമാവും.പ്രത്യേകിച്ച് കേരളത്തില്‍.ലോകത്ത് എല്ലായിടത്തേക്കുമുള്ള ഭീകരവാദത്തിന്റെ സൂപ്പര്‍ പ്ലാനുകള്‍ നടക്കുന്നത് കേരളത്തിലാണ്. ഇടക്ക് ശബരിമലയില്‍ തിവ്രവാദ ഭീഷണി എന്നൊക്കെ പറഞ്ഞ് കാവി മുഖ്യന്‍ മാര്‍ രംഗത്ത് വരാറുണ്ട്. ഇനി സര്‍ക്കാര്‍ തലത്തില്‍ തന്നെ എല്ലാവര്‍ക്കും ക്ഷേത്രങ്ങളില്‍ കയറാം എന്ന വല്ല നിയമവും വന്നാല്‍. ഇന്ത്യന്‍ മുജാഹിദ്ദിനും സിമിയും ക്ഷേത്രങ്ങള്‍ അലമ്പാക്കും എന്നായിരിക്കും ഈ വര്‍ഗ്ഗീയ കോമരങ്ങള്‍ക്ക് പറയാനുണ്ടാവുക.

അബൂ ദാബിയില്‍ ഉള്ള ഷൈഖ് സായിദ് പള്ളി ലോകത്തിലെ എല്ലാ മതസ്ഥര്‍ക്കും പ്രവേശിക്കാവുന്ന ഏക മുസ്ലിം പള്‍ലിയാണെന്ന് ഒരു ടി.വി.വാര്‍ത്തയില്‍ കണ്ടു.അതിനര്‍ഥം മറ്റ് പള്ളികളില്‍ അമുസ്ലിംകള്‍ കയറാന്‍ പാടില്ല എന്ന് തന്നെയാണെന്ന് മനസ്സിലാക്കുന്നു. ഷേയ്ഖ് സായിദ് പള്ളിയിലെ പരവതാനിക്ക് ഏകദേശം 10 മില്ല്യന്‍ ദിര്‍ഹം ചിലവായി എന്ന് കേള്‍ക്കുന്നു. ഇങ്ങനെയുള്ള പള്ളികളില്‍ ദൈവമിരിക്കുമോ ?

എല്ലാ മനുഷര്‍ക്കും കയറാന്‍ പറ്റാത്ത ആരാധനാലയങ്ങളില്‍ ദൈവം കുടിയിരിക്കുമോ എന്ന് ദൈവത്തിന്റെ കുള്‍ലിയാണ്ടര്‍മാര്‍ ചിന്തിക്കുന്നത് നന്ന്.

വിഷയാവതരണത്തിന് വികടശിരോമണിക്ക് നന്ദി

nizhal|നിഴല്‍ said...

വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതല്ലേ നല്ലത്. ഈശ്വര വിശ്വാസികള്‍ നിരിശ്വരവാദികളെ പോലെ ചിന്തിക്കണം എന്ന് വാശിപിടിക്കുന്നത് അസഹിഷ്ണുതയല്ലേ?
മനുഷ്യന് ഉപദ്രവം ഉണ്ടാക്കുന്ന വിശ്വാസങ്ങളെ തീര്ച്ചയായും എതിര്‍ക്കണം.
പക്ഷെ ക്ഷേത്രങ്ങളില്‍ അന്യമതസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കുന്നു എന്നുള്ളത് ഒരു വലിയ സാമൂഹിക പ്രശ്നമായി തോന്നുന്നില്ല.
ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന പാരമ്പര്യം നിലനില്ക്കുന്ന ഒരു രാജ്യത്ത് 'സാമാന്യയുക്തി' എല്ലായിടത്തും പ്രാവര്‍ത്തികമാക്കാന്‍ പറ്റിയെന്നു വരില്ല.
വെറുതെ എന്തിന് മതങ്ങളെയും ജനാധിപത്യത്തെയും കൂട്ടി കുഴയ്ക്കണം?

വികടശിരോമണി said...

അങ്കിൾ,നിഴൽ,പാർത്ഥൻ,ജോക്കർ-നന്ദി.
പാർത്ഥൻ,
വിശ്വാസികൾ മാത്രം തീരുമാനിക്കുക എന്ന വാദത്തോട് ഞാൻ പ്രതികരിച്ചൂ കഴിഞ്ഞതാണ്.അങ്ങു പറഞ്ഞപോലെ,തർക്കത്തിനില്ല.
അങ്കിൾ,
പള്ളിയായാലും അമ്പലമായാലും പൊതുസമൂഹത്തിന്റെ നിയമാവലികൾ ബാധകമാണ് എന്നാണ് ഞാൻ പറഞ്ഞത്.പൊതുഖജനാവിലെ രൂപയെടുത്ത് ഏതു മതത്തിനുവേണ്ടി ചിലവാക്കപ്പെട്ടാലും അതു ശരിയല്ല താനും.
സമുദായവഴക്കിനല്ല,സമുദായഏക്യമാണ് ഞാനുമാഗ്രഹിക്കുന്നത്.അതിന് മറ്റു സമുദായങ്ങളെയാകെ പുറത്തുനിർത്തുന്ന വൈരുദ്ധ്യം എനിക്കു ഭക്ഷിക്കാനാവുന്നില്ലെന്നു മാത്രം.
ജോക്കർ,
താങ്കൾ പറഞ്ഞിടത്താണ് ശരി.അന്യ മതസ്ത്ഥരെ അകത്തുകയറ്റിയാൽ ഇനി കാവിപ്പടക്ക് പുതിയ പ്രശ്നങ്ങൾ പറയാനുണ്ടാകും.
നിലനിൽക്കുന്ന സാമൂഹ്യസാഹചര്യങ്ങൾ മാത്രം കണക്കിലെടുത്ത് അഭിപ്രായരൂപീകരണം നടത്തിയല്ല,മാനുഷികമൂല്യങ്ങൾ കൂടീ കണക്കിലെടുത്തു വേണം പുതിയതീരുമാനങ്ങൾ കൈക്കൊള്ളാൻ.
നിഴൽ,
മതത്തിന്റെ പേരിൽ പുണ്യാഹം തളിച്ച്,രവികൃഷ്ണയെ അപമാനിച്ചത് താങ്കൾക്ക് പ്രശ്നമായേ തോന്നുന്നില്ലേ?
വർഷങ്ങളായി ഭക്തനായിട്ടും,യേശുദാസിനെ കയറ്റാത്ത ഗുരുവായൂർ നിയമമോ?

ഈശ്വരവിശ്വാസികൾ നിരീശ്വരരെപ്പോലെയോ,തിരിച്ചോ ചിന്തിക്കണമെന്നല്ല പറഞ്ഞത്,ഈശ്വരരും നിരീശ്വരരും അടങ്ങുന്ന സമൂഹത്തിന്റെ ഭരണകൂടം ചിന്തിക്കേണ്ടതെങ്ങനെ എന്നതാണ് പ്രശ്നം.
നന്ദി.

ഭൂമിപുത്രി said...

ക്ഷേത്രങ്ങളിൽ അന്യമതസ്ഥർക്ക് വിലക്ക് പാടില്ല എന്നുതന്നെയാകും,ഇവിടെക്കണ്ട കമന്റുകളിലെന്നപോലെത്തന്നെ,ഭൂരിപക്ഷവും പറയുക.പക്ഷെ ദൈവത്തിനെ ‘രക്ഷിയ്ക്കാൻ’ ചുമതലപ്പെട്ടവർ എന്നു സ്വയം കരുതുന്ന ഒരു ന്യൂനപക്ഷമാണല്ലൊ ഇതൊക്കെ നിശ്ചയിക്കുക!

എന്തുകൊണ്ടാണീ വിലക്ക് ഹിന്ദുക്കളുടെ ആരാധനാലയങ്ങളിൽ മാത്രമെന്നൊരു ചോദ്യം
പലരും ചോദിയ്ക്കാറുണ്ട്.
അന്യമതവിശ്വാസികളെ ആകർഷിച്ച് മെമ്പർമാരേ കൂട്ടുക എന്നത്,ഈ അടുത്ത കാലത്ത് കാവിപ്പട‘കൺവെർഷൻ’
പരിപാടി തുടങ്ങുന്നതുവരെ,ഒരിയ്ക്കലും ഒരജണ്ടയായിരുന്നില്ല എന്നതിനാ‍ലാകാം.

ഭൂമിപുത്രി said...

എഴുതിവന്നപ്പോൾ അർത്ഥം മാറിപ്പോയി.
‘എന്നതിനാ‍ലാകാം’എന്നെഴുതിയപ്പോൾ ‘അതുമൊരു കാരണമാകാം’എന്നായിരുന്നു ഉദ്ദേശിച്ചതു.
Not the sole reason.

പാര്‍ത്ഥന്‍ said...

ഒരു ചോദ്യം ചോദിക്കാനും ഉണ്ട്, ഒരു അഭിപ്രായം പറയാനും ഉണ്ട്.:

വികടൻ ഒരു മത/ക്ഷേത്രാചാര വിശ്വാസിയല്ല എന്നു പറഞ്ഞതുകൊണ്ട് ഒരു കാര്യം ചോദിക്കട്ടെ. അന്യമതസ്ഥരെ അമ്പലത്തിൽ കയറ്റുന്നതിൽ താങ്കൾക്കു കിട്ടുന്ന സംതൃപ്തി എന്താണ്? അന്യ മതസ്ഥർ താങ്കളോട് ആവശ്യപ്പെട്ടിട്ടാണോ ഈ താല്പര്യമെടുക്കുന്നത്? അവർക്ക് അവരുടെ ദേവാലയങ്ങളിൽ ദൈവ സാന്നിദ്ധ്യം കിട്ടാത്തതുകൊണ്ടാണോ അമ്പലത്തിൽ വരുന്നത്? ഇങ്ങനെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ പോലും ഒരു അഭിപ്രായം ഉരുത്തിരിയാത്തിടത്ത് എന്തിനാ വെറുതെ ഒരു സംവാദം.

ഇനി എന്റെ അഭിപ്രായം: ഏതു ചെകുത്താൻ അമ്പലത്തിൽ കയറിയാലും അവിടെയിരിക്കുന്ന വിഗ്രഹത്തിന് അതിൽ സങ്കല്പിച്ചിരിക്കുന്ന ദൈവീകത ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കില്ല. അതായത്‌ ഹൈന്ദവർ വിശ്വസിക്കുന്ന ദൈവ സങ്കല്പത്തിന് ഒന്നും സംഭവിക്കില്ലെന്നർത്ഥം. ഹൈന്ദവ സംസ്കാരം മാത്രമുണ്ടായിരുന്ന ഒരു സ്ഥലത്ത് അതിൽ വിശ്വാസമില്ലാതെ വേറൊരു മതത്തിന്റെ ആകർഷണത്തിലേയ്ക്കു പോയവർ വീണ്ടും വെറുതെ എന്തിനാണ് ആ വിശ്വാസത്തിലേയ്ക്ക് തിരിച്ചു വരുന്നത്? വിശ്വാസത്തോടുകൂടി വരുന്നെങ്കിൽ നല്ലതുതന്നെ. പക്ഷെ ആ വരുന്നവർ ഒരു കാര്യം ചെയ്യണം ഇന്നുമുതൽ ഹൈന്ദവാചാരപ്രകാരമുള്ള ഈശ്വരനിലും ആചാരങ്ങളിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നു പരസ്യ പ്രസ്താവന നടത്തണം. ഹിന്ദുക്കൾക്ക് ഏകദൈവവിശ്വാസത്തിലും ബഹുദൈവവിശ്വാസത്തിലും ഒരു ദൈവത്തിലും വിശ്വാസമില്ലാതെയും ജീവിക്കാൻ പ്രയാസമില്ല. അതല്ല മറ്റുള്ള മതസ്ഥരുടെ കാര്യം. ഇത്തരം കാര്യങ്ങളിൽ ഒരു ഏകോപനം, പുതിയ ഭാഷയിൽ പറഞ്ഞാൽ ഒരു സമവായം ഉണ്ടാക്കിയിട്ടുപോരെ ഈ രണ്ടാം ക്ഷേത്രപ്രവേശനസമരാഹ്വാനം.

ഭൂമിപുത്രി said...

"പക്ഷെ ആ വരുന്നവർ ഒരു കാര്യം ചെയ്യണം ഇന്നുമുതൽ ഹൈന്ദവാചാരപ്രകാരമുള്ള ഈശ്വരനിലും ആചാരങ്ങളിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നു പരസ്യ പ്രസ്താവന നടത്തണം."

Why all this Parthan?

"ഹിന്ദുക്കൾക്ക് ഏകദൈവവിശ്വാസത്തിലും ബഹുദൈവവിശ്വാസത്തിലും ഒരു ദൈവത്തിലും വിശ്വാസമില്ലാതെയും ജീവിക്കാൻ പ്രയാസമില്ല"

ആദ്യം പറഞ്ഞതിനെ സാധൂകരിയ്ക്കുന്നില്ലല്ലൊ
ഇതു?

അമ്പലത്തിൽ കയറിച്ചെല്ലുന്നവർ മിയ്ക്കവാറും
അവിടെ തൊഴാനുള്ള ആഗ്രഹം കൊണ്ടാകും പോകുന്നതു.പിന്നെ ചുരുക്കം ചിലർ വികടശിരോമണിയെപ്പോലെ എന്തെങ്കിലും പഠിയ്ക്കാൻ പോകുന്നവരുണ്ടാകും.
നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ കൂടുതൽ കൂടുതൽ കൊണ്ടുവരുന്തോറും മനസ്സുകളും അടഞ്ഞടഞ്ഞാൺ വരുക.

Rajeeve Chelanat said...

എല്ല്ലാ കമന്റുകളൊന്നും ഫോളോ അപ്പ് ചെയ്യുന്നില്ല. ഇടക്കിടക്ക് ഒന്ന് ഓടിച്ചുനോക്കുന്നു എന്നു മാത്രം. അതിനിടക്ക് കണ്ണില്‍ പെട്ട ഒരു അഭിപ്രായമാണ് പാര്‍ത്ഥന്‍ ഒടുവില്‍ എഴുതിയിരിക്കുന്നത്. ചോദ്യങ്ങള്‍ എന്നോടല്ലെന്നും അതുകൊണ്ട് അഭിപ്രായം പറയാന്‍ ബാദ്ധ്യസ്ഥനല്ലെന്നും, നന്നായി അറിയാം. ബ്ല്ലോഗ്ഗര്‍ ക്ഷമിക്കണം. എങ്കിലും ആദ്യന്തം sheer nonsense..ആണ് പ്രസ്തുത കമന്റിലുള്ളത്.

മറ്റ് മതവിശ്വാസികളുടെ അഭിപ്രായവും ആവശ്യവും അറിഞ്ഞതിനുശേഷമേ അവര്‍ക്കുവേണ്ടി ശബ്ദിച്ചുകൂടൂ എന്നൊന്നുമില്ലല്ലോ പാര്‍ത്ഥാ. മറ്റ് മതവിശ്വാസികള്‍ അമ്പലത്തില്‍ വരുന്നുണ്ടെങ്കില്‍, അത് അവര്‍ക്ക് എല്ലാ മതങ്ങളിലുമുള്ള വിശ്വാസം കൊണ്ടായിരിക്കണം എന്ന് സാമാന്യബുദ്ധിയുണ്ടെങ്കില്‍ ഊഹിക്കാന്‍ കഴിയും. ദര്‍ശന-സ്പര്‍ശനസുഖത്തിനുവേണ്ടി വരുന്നവരും, കക്കാന്‍ വേണ്ടി വരൂന്നവരും എല്ലാം ഉണ്ടായേക്കാം എന്നു മാത്രം.

ഏതു ചെകുത്താന്‍ എന്നുള്ളതുകൊണ്ട് മറ്റ് മതസ്ഥരെയായിരിക്കും (പ്രധാനമായും) ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നും അറിയാം.


“ഹൈന്ദവ സംസ്കാരം മാത്രമുണ്ടായിരുന്ന ഒരു സ്ഥലത്ത് അതിൽ വിശ്വാസമില്ലാതെ വേറൊരു മതത്തിന്റെ ആകർഷണത്തിലേയ്ക്കു പോയവർ വീണ്ടും വെറുതെ എന്തിനാണ് ആ വിശ്വാസത്തിലേയ്ക്ക് തിരിച്ചു വരുന്നത്“. വിവരദോ‍ഷത്തിനുള്ള നോബല്‍ സമ്മാനം താങ്കള്‍ക്ക് തരാം. ഇനി, ആ വാദംസമ്മതിച്ചാല്‍ തന്നെ, മറ്റു മതങ്ങളിലേക്ക് പോയവരെ തിരിച്ച് ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാനും, അതിനായില്ലെങ്കില്‍, അതിനു കാരണക്കാരായവരെന്ന്, താങ്കളടക്കമുള്ള പ്രാകൃതന്മാര്‍ ആരോപിക്കുന്ന മറ്റു സമുദായവിശ്വാസികളെ ജീവനോടെ കത്തിക്കുകയുമല്ലേ ഇപ്പോഴത്തെ മിനിമം അജണ്ട? നാണമില്ലേ പാര്‍ത്ഥാ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചവിട്ടുപടിയില്‍നിന്ന് ഈ മാതിരി അസംബന്ധങ്ങള്‍ വിളിച്ചുകൂവാന്‍?

“പക്ഷെ ആ വരുന്നവർ ഒരു കാര്യം ചെയ്യണം ഇന്നുമുതൽ ഹൈന്ദവാചാരപ്രകാരമുള്ള ഈശ്വരനിലും ആചാരങ്ങളിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നു പരസ്യ പ്രസ്താവന നടത്തണം“..ഹൈന്ദവാചാരങ്ങളില്‍ മാത്രമല്ല, എല്ലാ മതത്തിലും ദൈവങ്ങളിലും വിശ്വാസമുണ്ടെന്ന് പരസ്യപ്രസ്താവന ചെയ്താല്‍, അങ്ങയുടെ ദൈവത്തിന് ഞരമ്പിളകുമെന്നോ? അല്പം മുമ്പല്ലേ, ഏതു ചെകുത്താന്‍ വന്നാലും വിഗ്രഹത്തിന് ഒരു ചുക്കുമുണ്ടാകില്ലെന്ന് പുളച്ചത്? അതുപോലും ഇത്രവേഗം വിഴുങ്ങിയോ? വെളിയത്തിന്റെ അളിയനോ താങ്കള്‍?

വികടശിരോമണി said...

ഭൂമീപുത്രീ,പാർത്ഥൻ,രാജീവ്-നന്ദി.
പാർത്ഥന്റെ ചോദ്യങ്ങൾക്ക് മറുപടി:
1)എന്റെ മാത്രം ആത്മസംതൃപ്തിക്കായി പ്രശ്നങ്ങളിലിടപെടുന്ന ഒരാളല്ല ഞാൻ.ബഹുസ്വരതയാർന്ന നമ്മുടെ സമൂഹത്തിൽ,മതത്തിന്റെ പേരിൽ മനുഷ്യസ്വാതന്ത്യം വിലക്കപ്പെടുന്ന അനീതിയെ എന്നാലാവും വിധം എതിർക്കുകയും,ആ അനീതി നീക്കം ചെയ്യപ്പെട്ടാൽ സന്തോഷിക്കുകയും ചെയ്യുന്ന ഒരാളാണു ഞാൻ.അതാണെന്റെ സംതൃപ്തി.
2)അന്യ മതസ്ത്ഥർ പലപ്പോഴും പറഞ്ഞിട്ടുണ്ട്,അവരുടെ അനുഭവങ്ങൾ പറഞ്ഞും കേട്ടിട്ടുണ്ട്.കഥകളിസംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലിയെ മതിൽക്കെട്ടിനു പുറത്തു നിർത്തി പാടിച്ച സംഭവം താങ്കൾക്കറിയാമോ?അദ്ദേഹം അഞ്ചുനേരം നിസ്കരിച്ചിരുന്നു.അതുകൊണ്ട് അദ്ദേഹത്തിന് അമ്പലത്തിൽ കയറാൻ പാടില്ല?
3)ദൈവങ്ങൾ തമ്മിൽ ബലപരീക്ഷണം നടക്കുന്നൊന്നുമില്ലല്ലോ?ഇതരമതദൈവങ്ങൾക്ക് ശക്തി കുറവായതുകൊണ്ടാണോ എന്ന ചോദ്യം ബാലിശമല്ലേ പാർത്ഥാ?
“ഹൈന്ദവ സംസ്കാരം മാത്രമുണ്ടായിരുന്ന ഒരു സ്ഥലത്ത് അതിൽ വിശ്വാസമില്ലാതെ വേറൊരു മതത്തിന്റെ ആകർഷണത്തിലേയ്ക്കു പോയവർ വീണ്ടും വെറുതെ എന്തിനാണ് ആ വിശ്വാസത്തിലേയ്ക്ക് തിരിച്ചു വരുന്നത്?”
കേരളചരിത്രത്തെപ്പറ്റിയുള്ള അജ്ഞതയാണ് അങ്ങയെ ഇത്തരം ചരിത്രവീക്ഷണങ്ങളിലെത്തിക്കുന്നത്.ഏതു കാലത്താണ് ഇവിടെ ഹൈന്ദവസംസ്കാരം മാത്രം നിലനിന്നത്?
പിന്നെ,
പോയ പ്രപിതാക്കളും മാതാക്കളും ഇനി എന്തായാലും പരലോകത്തുനിന്ന് അമ്പലത്തിൽ കയറാൻ വരില്ല.ഇപ്പോഴുള്ള മനുഷ്യരുടെ പ്രശ്നങ്ങളിലാണ് എന്റെ ശ്രദ്ധ.
“പക്ഷെ ആ വരുന്നവർ ഒരു കാര്യം ചെയ്യണം ഇന്നുമുതൽ ഹൈന്ദവാചാരപ്രകാരമുള്ള ഈശ്വരനിലും ആചാരങ്ങളിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നു പരസ്യ പ്രസ്താവന നടത്തണം.”
ഇല്ലെങ്കിൽ?എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നെങ്കിൽ?ഒരു ദൈവത്തിലും വിശ്വാസമില്ലെങ്കിൽ?അങ്ങയുടെ ഈ അഭിപ്രായം അർഹിക്കുന്ന സഹതാപം ഞാൻ നൽകുന്നു.
‘ചെകുത്താൻ’പ്രയോഗത്തിന് രാജീവ് നൽകിയ അർത്ഥം ഞാനിപ്പോൾ നൽകുന്നില്ല.അങ്ങനെയാണർത്ഥമാക്കിയതെങ്കിൽ,ചങ്കൂറ്റത്തോടെ തുറന്നു പറയൂ,മറുപടി അപ്പോൾ പറയാം.
ഭൂമീപുത്രീ,
ആ കാരണവുമുണ്ടാകാം.പക്ഷേ പ്രധാനമതല്ലല്ലോ,ഞാൻ മുൻപു പറഞ്ഞ ബ്രാഹ്മണരുടെ അമിതാധികാരം തന്നെയല്ലേ?അഭിപ്രായങ്ങൾക്കു നന്ദി.
രാജീവ്,
ക്ഷമാപണത്തിന്റെ പ്രശ്നമുദിക്കുന്നില്ല.ഈ ബ്ലോഗ് ആർക്കും എപ്പോഴും തുറന്ന സംവാദവേദിയായിരിക്കും.
നന്ദി

nizhal|നിഴല്‍ said...

answering vikatashiromani's qstn:

ഇവിടെ വ്യക്തികളെയും വക്തികളുടെ അഭിപ്രായത്തെയും മാറ്റിനിര്‍ത്തി ഭരണഘടന എന്ത് അനുവതിക്കുന്നു എന്ന് ചിന്തിക്കുന്നതല്ലേ കുറച്ചുകൂടി നല്ലത്. {അതുകൊണ്ട് തത്കാലം രവി കൃഷ്ണയെയും യേശുദാസിനെയും ഹര്‍ബജന്‍ സിങ്ങിനെയുമൊക്കെ ഞാന്‍ മറക്കുന്നു... :-) }
ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലയ്ക്ക് അറിഞ്ഞോ അറിയാതെയോ നാമെല്ലാം അംഗീകരിക്കുന്ന ഭരണഘടന, സ്വന്തം വിശ്വാസം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ലംഘിക്കാത്ത രീതിയില്‍ തുടരുവാനുള്ള അനുവാദം എല്ലാ മതസ്ഥര്‍ക്കും നല്കുന്നു. {അങ്ങനെ അല്ല എന്ന് തോന്നുന്നവര്‍ക്ക് തിരുത്താം }
ആ സ്ഥിതിക്ക് ഭരണകൂടങ്ങള്‍ക്ക് മതവിശ്വാസങ്ങളുടെ മേലുള്ള നിയന്ത്രണം പരിമിതമാണ്.
വേണമെങ്കില്‍ ഭരണഘടന നമ്മുക്ക് തിരുത്താം... :-)
പക്ഷെ അതിനുവേണ്ടിവരുന്ന അധ്വാനം വളരെ വലുതാകും എന്ന് മാത്രം.
അതിലും എളുപ്പത്തില്‍ ഭരണകൂടങ്ങള്‍ക്ക് സര്‍വ്വ മത ആരാതനാലയങ്ങള്‍ നിര്‍മിക്കാം :-)
അതുകൊണ്ട് എന്തിന് വേറൊരു പൊല്ലാപ്പ്. അല്ലെങ്കില്‍ തന്നെ മതങ്ങളുടെ പേരില്‍ ആവശ്യത്തിനു പ്രശ്നങ്ങള്‍ ഇല്ലേ??
ഇന്നത്തെ നിലയില്‍ ഭരണകൂടങ്ങള്‍ വിശ്വാസങ്ങളെ തിരുത്താന്‍ ശ്രമിച്ചാല്‍ അത് ഗുണത്തില്‍ കൂടുതല്‍ ദോഷമല്ലേ ചെയ്യൂ?

ഭൂമിപുത്രി,

"ക്ഷേത്രങ്ങളിൽ അന്യമതസ്ഥർക്ക് വിലക്ക് പാടില്ല എന്നുതന്നെയാകും,ഇവിടെക്കണ്ട കമന്റുകളിലെന്നപോലെത്തന്നെ,ഭൂരിപക്ഷവും പറയുക.പക്ഷെ ദൈവത്തിനെ ‘രക്ഷിയ്ക്കാൻ’ ചുമതലപ്പെട്ടവർ എന്നു സ്വയം കരുതുന്ന ഒരു ന്യൂനപക്ഷമാണല്ലൊ ഇതൊക്കെ നിശ്ചയിക്കുക!"

ജനാധിപത്യത്തില്‍ ഭു‌രിപക്ഷത്തിന്റെ അഭിപ്രായത്തിനു മാത്രമെ സ്ഥാനം ഉള്ളു എന്നുണ്ടോ?

paarppidam said...

ക്രിസ്ത്യൻ പള്ളികളിൽ സ്വസമുദായക്കാർ തന്നെ പ്രവേശിക്കുന്നതിനു വിലക്കും എതിർപ്പും ഉണ്ട്. മുസ്ലീം പള്ളികളിൽ അവർക്ക് അവരുടേതായ പ്രാർഥനാക്രമം ഉണ്ട്.പിന്നെ അവിടെ മറ്റു മതങ്ങളിൽ നിന്നോ രാഷ്ടീയക്കാരിൽനിന്നോ ഒരു ടീമും ചെന്ന് കച്ചറ ഉണ്ടാക്കില്ല.വിവരം അറിയും.
ശബരിമല രാഷ്ടീയക്കാർ കാണിച്ചുകൂട്ടുന്നത് ഹിന്ദുക്കളോടുള്ള വെല്ലുവിളിതന്നെയാണ്.അതുപക്ഷെ അസംഘടിതരും വിവിധരാഷ്ടീയക്കാരുടെ അടിമകളുമായ അവർ തിരിച്ചറിയാതെ പോകുന്നു.

ഹിന്ദു ക്ഷേത്രങ്ങളും ആചാരങ്ങളും നശിപ്പിക്കുവാൻ ആഗോളതലത്തിൽ തന്നെ ഗൂഡാലോചന നടക്കുന്ന കാലമാണ്.നേപ്പാൾ കഴിഞ്ഞു.ഇനി ഇന്ത്യ യാണ് ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത്.ഒരു ഭാഗത്തെ മതം മാറ്റം തക്രിiതിയായി നടക്കുന്നു.

മീരയും യേശുദാസും അങിനെ ഒരു ചെറുന്യൂനപക്ഷം മാത്രം.എന്നുകരുതി സകലർrക്കും കയറിനിരങ്ങാൻ നാം അനുവദിക്കണോ?
നാളെ ദളിതുക്രൈസ്ത്രവർ എന്നുപറയുന്നപോലെ ന്യൂനപക്ഷ ക്ഷേത്ര വിശ്വാസികൾ എന്നൊരു വിഭാഗം കൂടെ ഉണ്ടായേക്കാം.അവരുടേ അവകാശസംരക്ഷണ സമിതി,അവരുടെ പ്രത്യേക പൂജകൾ...ഹഹ കൊള്ളാം.

ഹിന്ദുക്കൾ സ്വന്തം മതത്തേയും ആചാരങ്ങളെയ്yഉം രക്ഷിക്കുവാൻ കഴിയാത്തവർ ആണെന്ന് പണ്ടേ തെളിയിച്ചതാണല്ലോ? ഇവരെ എന്തിനു കൊള്ളാം.

ഭൂമിപുത്രി said...

നിഴലേ,“ജനാധിപത്യത്തില്‍ ഭു‌രിപക്ഷത്തിന്റെ അഭിപ്രായത്തിനു മാത്രമെ സ്ഥാനം ഉള്ളു എന്നുണ്ടോ?”
സംശയമെന്ത്? അതുകൊണ്ടല്ലേ ചിലപ്പൊഴൊക്കെ
സിംഹാസനങ്ങളിൽ ചില കോമരങ്ങളെയിരുത്തി
വാഴിയ്ക്കുന്നത്!

അനില്‍@ബ്ലോഗ് said...

വികടശിരോമണി,

ഓഫ്ഫ്.ടൊപ്പിക്കാണ്.
കമന്റുകള്‍ മറുമൊഴികളില്‍ കാണുന്നില്ലല്ലോ.

nizhal|നിഴല്‍ said...

ഭൂമിപുത്രി ,

എന്നിട്ട് ഈ 'കയറി ഇരിക്കുന്ന കൊമാരങ്ങള്‍ക്ക്' തോന്നിയതുപോലെ രാജ്യം ഭരിക്കാനുള്ള അധികാരവും ഉണ്ടോ??
അപ്പോള്‍ പിന്നെ എന്തിനാ നിയമങ്ങളൊക്കെ?

ആശയം കൊണ്ടു ന്യൂനപക്ഷമായാല്‍ അവരുടെ വിശ്വാസങ്ങളും ആശയങ്ങളും സംരക്ഷിക്കപ്പെടെണ്ടതില്ല എന്നാണോ ജനാധിപത്യ നിയമം?

btw, 'കോമരങ്ങള്‍' എന്നതുകൊണ്ട് ഉദ്ദേശിച്ചത് വളരെ മോശം ആശയങ്ങള്‍ വച്ചുപുലര്തുന്നവര്‍ എന്നാണോ? അതോ അക്രമങ്ങള്‍ കാണിക്കുന്നവര്‍ എന്നാണോ? :-)

ഭൂമിപുത്രി said...

ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളും ആശയങ്ങളും
സംരക്ഷിയ്ക്കപ്പെടേണ്ടതു തന്നെയാണല്ലൊ നിഴലേ.മറിച്ച് ഞാൻ എവിടെയും പറഞ്ഞില്ലല്ലൊ.
‘കോമരം’എന്നു പറഞ്ഞപ്പോൾ ഉദ്ദേശിച്ചതു എനിയ്ക്ക് ബഹുമാനം തോന്നാത്ത ചില ജനനേതാക്കളെയാൺ.

nizhal|നിഴല്‍ said...

ഭൂമിപുത്രി ,

“ജനാധിപത്യത്തില്‍ ഭു‌രിപക്ഷത്തിന്റെ അഭിപ്രായത്തിനു മാത്രമെ സ്ഥാനം ഉള്ളു" എന്ന് പറഞ്ഞപ്പോള്‍ അങ്ങിനെ യാണ് മനസ്സിലായത്...

ഇനി "ന്യൂനപക്ഷം" എന്നാല്‍ ആശയം കൊണ്ടു ന്യൂനപക്ഷമായാല്‍ പോര, മറിച്ച് 'മതം' എന്ന 'label' കൊണ്ടുതന്നെ "ന്യൂനപക്ഷം" ആകണം എന്നുണ്ടോ??

{സംശയങ്ങള്‍ വിഷയത്തില്‍ നിന്നും അകലുന്നതുകൊണ്ട് ഈ ചോദ്യത്തോടെ സംശയങ്ങള്‍ക്ക് വിട :) }

btw, ഈ 'കോമരം' എന്നുള്ളത് അത്ര മോശം വാക്കൊന്നും അല്ല കേട്ടോ. ഇന്നും ചില വിഭാഗത്തില്‍ പെട്ട ആളുകള്‍ വളരെ ബഹുമാനോതോടെ നല്കുന്ന ഒരു സ്ഥാനപ്പേരാണ് അത്. like 'M.L.A' or 'M.P' in democratic system :-)

ഭൂമിപുത്രി said...

"ഇനി "ന്യൂനപക്ഷം" എന്നാല്‍ ആശയം കൊണ്ടു ന്യൂനപക്ഷമായാല്‍ പോര, മറിച്ച് 'മതം' എന്ന 'label' കൊണ്ടുതന്നെ "ന്യൂനപക്ഷം" ആകണം എന്നുണ്ടോ??"
എന്നാരു പറഞ്ഞു നിഴലേ?
ഇതോടെ ‘ഓഫ്’തീർന്നുട്ടൊ

മാറുന്ന മലയാളി said...

എല്ലാ “വിശ്വാസികള്‍ക്കും“ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയണം. വിശ്വാസികള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആചാരങ്ങളും അനുഷ്ഠാനങ്ങളിലുമുള്ള വിശ്വാസമാണ്. അതിനാല്‍ തന്നെ ഹൈന്ദവ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആകൃഷ്ടരായ ഏതൊരാള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിയണം. യേശുദാസിനെയും യൂസഫലി കേച്ചേരിയെയും പോലെയുള്ളവര്‍ ഒരിക്കലും മറ്റൊരു മതത്തില്‍ ജനിച്ചു എന്നതിന്‍റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല ഒരിക്കലും. അതിനാല്‍ തന്നെ ക്ഷേത്രത്തിനു മുന്‍പിലെ ബോര്‍ഡ് ഒന്നു പരിഷ്കരിക്കുകയാകും ഉചിതം. “ഏതു മതവിഭാഗത്തിലും പെട്ട വിശ്വാസികള്‍ക്ക് അകത്ത് കടക്കാം”.

ആര്‍ക്കും എങ്ങനെയും എപ്പോഴും കയറിയിറങ്ങാവുന്ന ഒന്നാണ് ആരാധനാലയം എന്ന തോന്നല്‍ എനിക്കില്ല. “വെറുതെ അകത്തെ സംഭവം എന്താണെന്ന് അറിയാന്‍ കയറി”, “പൈതൃകങ്ങളെ കുറിച്ച് പഠിക്കാന്‍ കയറി” എന്നൊക്കെ പറയുന്നവരെ കണ്ടിട്ടുണ്ട്. ഇത്തരക്കാരെയാണ് പടിക്ക് പുറത്ത് നിര്‍ത്തേണ്ടത്. അവന്‍ ഹിന്ദുമതത്തില്‍ ജനിച്ചവനാണെങ്കില്‍ പോലും. ആരാധനാലയങ്ങള്‍ ഒരിക്കലും മ്യൂസിയങ്ങളാകാന്‍ അനുവദിച്ചുകൂടാ. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കപ്പെടേണ്ടത് തന്നെ. അതിനു കാലാനുസൃതമായ പരിഷ്കാരം ആകാം എന്നു മാത്രം. പക്ഷെ ആ പരിഷ്കാരം നിര്‍ദ്ദൊഷമായ ആചാരങ്ങളുടെ നിശിതമായ പൊളിച്ചെഴുത്താകരുത്.

ഒന്ന് സമ്മതിക്കാതിരിക്കാതെ തരമില്ല. ഹൈന്ദവ വിശ്വാസങ്ങളിലേക്കുള്ള കടന്ന് കയറ്റം(അത് ഗവണ്മെന്‍റിന്‍റെ ഭാഗത്ത് നിന്നായാലും മറ്റു ഭാഗങ്ങളില്‍ നിന്നായാലും) അസഹനീയമാകുകയാണ്. ആര്‍ക്കും ഹൈന്ദവനെ എന്തും പറയാം എന്ന സ്ഥിതി. അതിനെതിരെ സംസാരിച്ചുപോയാല്‍ അവന്‍ ഇവിടെ വര്‍ഗ്ഗീയവാദിയാകുന്നു. അതില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നറിയാം. കാരണം ഹിന്ദുവിന്‍റെ ശത്രു ഹിന്ദു തന്നെയാണ്.

ചില കമന്‍റ്കളില്‍ കണ്ടപ്പോള്‍ ചോദിച്ച് പോകുകയാണ്...ആരാണ് ഇവിടെ ന്യൂനപക്ഷം? വിശക്കുന്നവന് ആഹാരമല്ലേ ഇവിടെ വേണ്ടത്?അതോ വെറും ജാതീയവും മതപരവുമായ ഈ തരം തിരിവോ? ഭൂരിപക്ഷ സമുദായത്തില്‍ ജനിച്ചുപോയി എന്നതുകൊണ്ട് ഒരുത്തന്‍ വിശന്ന് ചത്തോട്ടെ എന്നും അര്‍ത്ഥമുണ്ടൊ “ന്യൂനപക്ഷ“ അവകാശങ്ങള്‍ക്ക്

Anonymous said...

Why are you Posting same post again and again and again ?

Is it for hit making?

മുക്കുവന്‍ said...

'am a catholic, been to guruvayoor temple many times. nothing had happen to temple nor to me.

'am sure many of you also might have done this. so whats a big deal about this?

മുക്കുവന്‍ said...

'am a catholic, been to guruvayoor temple many times. nothing had happen to temple nor to me.

'am sure many of you also might have done this. so whats a big deal about this?

Anonymous said...

രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യ അവകാശം ന്യൂന പക്ഷങ്ങള്‍ക്കാണെന്നും സ്കോളര്‍ഷിപ്പുകല്‍, വായ്പ, ജോലി മുതലായവ ലഭിക്കുവാനുള്ള അടിസ്ഥാനം മതമാണെന്നും പ്രധാനമന്ത്രി തീരുന്മാനിച്ച സ്ഥിതിക്ക് ഇതും കൂടി ആക്കാം - മറ്റു മതക്കാര്‍ കയറി ഇറങ്ങി മിച്ചം സമയം വല്ലതും ഉണ്ടെങ്കില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം.

വികടന്മാരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട ഒരു കാര്യം: പൂര്‍ണമായും നമ്മുടെ നികുതിപ്പണം കൊണ്ടു നടത്തുന്ന റയില്‍‌വേ സ്റ്റേഷനില്‍ കയറി നടക്കാന്‍ പിലാറ്റു ഫാറം ടിക്കട്ടു വേണമത്രെ. എന്തൊരനീതി... ചോതിച്ചപ്പോള്‍ അതു റയില്‍‌വേയുടെ നിയമമാണത്രെ.

പിന്നെ ആണവക്കരാര്‍ ഒപ്പിട്ടതുകൊണ്ട് നമ്മുടെ നികുതിയുടെ ഒരു ഭാഗം അമേരിക്കയ്ക്കും കിട്ടുമല്ലോ. അവിടെ അമീഷുകള്‍ (http://en.wikipedia.org/wiki/Amish)എന്ന പേരില്‍ കുറച്ചാളൂകള്‍ ഒണ്ട്. അവര്‍ ഇപ്പോഴും കുതിര വണ്ടിയിലാണത്രെ സഞ്ചരിക്കുന്നത്. കുതിര വണ്ടികള്‍ക്കു കടന്നു പോകാനായി മട്ടു വണ്ടികല്‍ നിര്‍ത്തിക്ക്കൊടുക്കണം എന്നവിടുത്തെ നിയമം. എന്തൊരനീതി ....
അതിനേതിരെ ഒരു വികട നീക്കം പ്രതീക്ഷിക്കുന്നു.

എന്തരിത് അല്ലേ വികടനണ്ണാ.. ഈ ഹിന്ദുക്കള്‍ക്കെതിയെയാണങ്കിലല്ലേ ഒരു രസ്സം ഒള്ളൂ. അവ്ന്മാരാണെങ്കില്‍ ഇങനത്തെ കാര്യങ്ങള്‍ കേട്ടാല്‍ മിണ്ടാതിരുന്നോ‍ളും. അഥവാ ആരെങ്കിലും മിണ്ടിയാല്‍ അവനെ സംഘ പരിവാ ആക്കി രസ്സിക്കാം, നമുക്കൊരു മതേതര പുരോഗമന വാദി പ്രതിഛായയും കിട്ടും.

ഹജ്ജ്, മദ്രസ്സ ശംബളം, സ്കോളര്‍ഷിപ്പ്, ന്യൂനപക്ഷവക്കശം ഇതൊന്നും മിണ്ടിപ്പൊകരുത്...

വികടശിരോമണി said...

രണ്ടു ദിവസമായി വ്യക്തിപരമായ കാരണങ്ങളാൽ ബൂലോകത്തെത്താനായില്ല.ക്ഷമാപണം...
ഭൂമീപുത്രീ,നിഴൽ,മാറുന്ന മലയാളി,മുക്കുവൻ,അജ്ഞാത,അനിൽ-നന്ദി.
അനിൽ-ചെയ്യേണ്ടതെല്ലാം ചെയ്തതാണല്ലോ.എന്നിട്ടുമെന്താണ് മറുമൊഴി പിടിക്കാത്തതെന്ന് മനസ്സിലാവുന്നില്ല.അറിവുള്ളവർ പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.അറിയിപ്പിന് നന്ദി.
നിഴൽ,
സർവ്വമതദേവാലയങ്ങൾ എന്ന പരിഹാരമാർഗം അതിനോടൊപ്പമുള്ള അങ്ങയുടെ ചിരിയോടെ മാത്രമേ എനിക്കും കാണാനാവൂ.നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നമ്മുടെ ക്ഷേത്രങ്ങൾ,സഞ്ചിതസംസ്കാരത്തിലൂടെ അവയാർജ്ജിച്ച അറിവുകളോടൊപ്പം,എല്ലാ മനുഷ്യർക്കുമായി തുറന്നുകൊടുക്കുന്നതിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്.
“ഇന്ത്യന്‍ പൌരന്മാര്‍ എന്ന നിലയ്ക്ക് അറിഞ്ഞോ അറിയാതെയോ നാമെല്ലാം അംഗീകരിക്കുന്ന ഭരണഘടന, സ്വന്തം വിശ്വാസം മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ലംഘിക്കാത്ത രീതിയില്‍ തുടരുവാനുള്ള അനുവാദം എല്ലാ മതസ്ഥര്‍ക്കും നല്കുന്നു” ഭരണഘടനയിലെ അങ്ങു പറഞ്ഞ ഈ നിയമവ്യവസ്ഥ തന്നെ, അന്യമതസ്ഥരും ഹിന്ദു മതക്ഷേത്രപ്രവേശത്തിനാഗ്രഹിക്കുന്നവരുമായ പൌരന്മാർക്കുമുണ്ടെന്നു മറക്കരുത്.
പാർപ്പിടം,
ഹിന്ദു മതം ഒരു സെമിറ്റിക് മതമല്ലല്ലോ.ധാരാളം കാറ്റും വെളിച്ചവും കയറുന്ന ആ സംവിധാനമാണ് അതിന്റെ സത്വം.ഹിന്ദു മതത്തിനെ നശിപ്പിക്കാൻ കോപ്പു കൂട്ടിയിറങ്ങിയിരിക്കുന്ന അന്യമതക്കാരെ തുരത്താനായി ഹിന്ദുമതക്കാർ സംഘടിക്കണം എന്ന് ഗോൾവാൾക്കർ മുതൽ പറഞ്ഞു വന്ന സിദ്ധാന്തത്തിന്റെ പരിണിതഫലം നാമിന്നും അനുഭവിക്കുന്നുണ്ട്.നേപ്പാൾ കഴിഞ്ഞു എന്ന പോലെ ഗുജറാത്ത് കഴിഞ്ഞു,ഇനി മറ്റു സംസ്ഥാനങ്ങളാണ് ലക്ഷ്യം എന്നുമൊക്കെ പറയാമല്ലോ.
മാറുന്ന മലയാളി,
ഒരാൾ വിശ്വാസിയാണ് എന്നു പറഞ്ഞ് അകത്തു കയറിയാൽ,അയാൾ അങ്ങു പറഞ്ഞ പൈതൃകപഠനത്തിനോ,അകത്തെ സംഭവം കാണാനോ അല്ല കയറിയതെന്ന് ആർക്കു പറയാനാവും?
വിശ്വാസിയാണോ അല്ലയോ എന്ന് കണ്ടു പിടിക്കാൻ ശാസ്ത്രീയപരിശോധനകളൊന്നും നിലവിലില്ലാത്ത സ്ഥിതിക്ക്,അത്തമൊരു ബോർഡിന് യാതൊരു പ്രാധാന്യവുമില്ല.മുക്കുവന്റെ കമന്റ് നോക്കുക,കത്തോലിക്കനാണു താനെന്ന് ഇന്നും പ്രഖ്യാപിക്കുന്ന അദ്ദേഹം ഗുരുവായൂരിൽ കയറിട്ട് ഒന്നും സംഭവിച്ചില്ലല്ലോ.
ആരാധനാമനോഭാവത്തോടെ കയറുന്നവർ മാത്രമുള്ള സ്ഥലമായിരുന്നില്ല ക്ഷേത്രം,ഒരു കാലത്തും.
അജ്ഞാത,
ആദ്യ കമന്റിലെ കാര്യം:ഒരു തവണയാണല്ലോ ഞാൻ റീപോസ്റ്റ് ചെയ്തത്?സംവാദം നടക്കേണ്ട ഒരു വിഷയമെന്ന നിലയിൽ അങ്ങനെ ചെയ്തതിൽ തെറ്റുണ്ടോ? ഹിറ്റ് കൂട്ടാനുള്ള അടവുകളിൽ ഞാൻ നിപുണനല്ല.എന്റെ ബ്ലോഗിലെ കമന്റുകൾ മറുമൊഴിയിൽ കാണാൻ തന്നെയില്ല.ടെക്നിക്കാലിറ്റീസിൽ അറിവു കുറഞ്ഞ ഒരു ബ്ലോഗറാണു ഞാൻ.
താങ്കൾ പറഞ്ഞ വിഷയങ്ങളെല്ലാം അങ്ങേക്കു ചർച്ച ചെയ്യാമല്ലോ.
മതേതര-പുരോഗമനവാദി ഇമേജിന് അത്രക്ക് മാർക്കറ്റ് വാല്യൂ ഉണ്ടോ?
നന്ദി.

ഭൂമിപുത്രി said...

“ഹിന്ദു മതം ഒരു സെമിറ്റിക് മതമല്ലല്ലോ.ധാരാളം കാറ്റും വെളിച്ചവും കയറുന്ന ആ സംവിധാനമാണ് അതിന്റെ സത്വം.ഹിന്ദു മതത്തിനെ നശിപ്പിക്കാൻ കോപ്പു കൂട്ടിയിറങ്ങിയിരിക്കുന്ന അന്യമതക്കാരെ തുരത്താനായി ഹിന്ദുമതക്കാർ സംഘടിക്കണം എന്ന് ഗോൾവാൾക്കർ മുതൽ പറഞ്ഞു വന്ന സിദ്ധാന്തത്തിന്റെ പരിണിതഫലം നാമിന്നും അനുഭവിക്കുന്നുണ്ട്..”
ഹിന്ദുമത(?)ത്തിന്റെ അന്തകർ സ്വന്തം താവളത്തിൽത്തന്നെയുള്ളവരാണെന്ന്-ഗോൾവക്കറുടെ ശിഷ്യഗണം-ചന്ദനക്കുറിക്കാർ മനസ്സിലാക്കിയില്ലെങ്കിൽ അതിനധികകാലം വേണ്ടിവരില്ല

വികടശിരോമണി said...

ഭൂമീപുത്രീ,
എനിക്ക് താങ്കളുടെ നിലപാട് വ്യക്തമായില്ല.ആരെയാണ് ഹിന്ദുമത(?)ത്തിന്റെ അന്തകർ എന്നാണ് ചന്ദനക്കുറിക്കാർ മനസ്സിലാക്കേണ്ടതെന്നാണ്?താങ്കൾ കോട്ടു ചെയ്ത ഞാനെഴുതിയ വാചകത്തോട് താങ്കൾ അനുകൂലിക്കുകയോ പ്രത്തികൂലിക്കുകയോ ചെയ്തത്?

ഭൂമിപുത്രി said...

വ്യക്തമായില്ല എന്ന് പറഞ്ഞതിൻ നന്ദി വികടശിരോമണീ.വിച്ച്മീൻസ് അതു തെറ്റിദ്ധരിയ്ക്കപ്പെട്ടേനെ.

‘കാറ്റും വെളിച്ചവും’കടക്കാൻ ധാരാളം ഇടം ബാക്കിയിട്ടിട്ടുള്ള ഒരു തത്വസംഹിതയുടെ പേരിലെന്തൊക്കെയാൺ ഇവർ (ചന്ദനക്കുറിയിപ്പോൾ വൃത്തികെട്ട ഒരു സിംബലായി മാറിയില്ലേ? ഗാന്ധിജിയുടെ ഖദറിനു വന്ന ഗതികേട് പോലെ) കാട്ടിക്കൂട്ടുന്നതു?
കാവിപ്പടക്കാരെപ്പോലെയൊരു അപകടം അതിനിനി സംഭവിയ്ക്കാനുണ്ടോ?

വികടനേ അനുകൂലിച്ചതിനൊപ്പം ഒരു പടികൂടി
കടത്തിയെഴുതിയെന്ന മാത്രം? :)

keralainside.net said...

thank you for your participation. this post is being categorised.

nizhal|നിഴല്‍ said...

"ഭരണഘടനയിലെ അങ്ങു പറഞ്ഞ ഈ നിയമവ്യവസ്ഥ തന്നെ, അന്യമതസ്ഥരും ഹിന്ദു മതക്ഷേത്രപ്രവേശത്തിനാഗ്രഹിക്കുന്നവരുമായ പൌരന്മാർക്കുമുണ്ടെന്നു മറക്കരുത്."
ഞാന്‍ പറഞ്ഞത് ... "സ്വന്തം വിശ്വാസം 'മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ലംഘിക്കാത്ത' രീതിയില്‍"
എന്നുവച്ചാല്‍ ഒരു മതത്തില്‍ പെട്ടവര്‍ക്ക് ആ മതത്തിന്റെ വിശ്വാസങ്ങള്‍ തുടരാം. മറിച്ചു മറ്റുള്ളവരുടെ വിശ്വാസങ്ങളില്‍ കൈകടത്താന്‍ അവകാശം നല്‍കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌.
ആരോ പറഞ്ഞ പോലെ (ആരാ പറഞ്ഞതു എന്നറിയില്ല. ഞാന്‍ അല്ല :-)) . "Your right to swing your arms ends where my nose begins."

ഇനി വികടശിരോമണിയുടെ വാതം ഇന്നു ഹിന്ദുക്കളായി ചമഞ്ഞു കൂറെ ആള്‍ക്കാര്‍ മനുഷ്യരാശിക്ക് മുഴുവന്‍ അവകാശപെട്ട പലതും കൈയടക്കി വച്ചിരിക്കുകയാണ് എന്നാണെങ്കില്‍ ഞാന്‍ ഈ പറയുന്നതിനൊന്നും വലിയ അര്ത്ഥം ഉണ്ടാകും എന്ന് തോന്നുന്നില്ല.

"സഞ്ചിതസംസ്കാരത്തിലൂടെ അവയാർജ്ജിച്ച അറിവുകളോടൊപ്പം,എല്ലാ മനുഷ്യർക്കുമായി തുറന്നുകൊടുക്കുന്നതിനെപ്പറ്റിയാണ് ഞാൻ പറഞ്ഞത്."

ഇതു തീര്ച്ചയായും സംഭവിക്കണം, സംഭവിക്കുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. (ഉദാ: ആയുര്‍വേദം, യോഗ തുടങ്ങിയവ)

പിന്നെ, ക്ഷേത്രങ്ങളെ കുറിച്ചു പറയുമ്പോള്‍ അവിടെ നിര്‍ത്ത്തുന്നതല്ലേ നല്ലത്.
വെറുതെ എന്തിന് ഗുജറാത്തിനെ വലിച്ചിഴക്കണം. തികച്ചും അപലപിക്കപ്പെടേണ്ടതുതന്നെയാണു അവിടെ സംഭവിച്ചത്.
അതുകൊണ്ട് തന്നെ സമാനമായ മറ്റു പലതും ചൂണ്ടിക്കാണിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

ഈ ചോദ്യത്തിന് പ്രസക്തി ഇല്ല, എങ്കിലും ഒന്നു ഉറപ്പുവരുത്താന്‍ മാത്രം,
ഈ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ശില്പങ്ങളാല്‍ അലംകൃതമായ കെട്ടിടങ്ങള്‍ക്ക് അപ്പുറം വേറെ വിശേഷ ഗുണങ്ങളൊന്നും ഇല്ല എന്നാണോ താങ്കളുടെ വാതം?
അങ്ങനെ എങ്കില്‍ ഞാന്‍ വെറുതെ താങ്കളുടെ (എന്റെയും) സമയം കളയുന്നില്ല.

പിന്നെ വിശാലമായി ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്ക് വേണ്ടി ചിന്തിക്കുമ്പോള്‍, ഹൈന്ദവ ആചാരങ്ങളോട് ബാക്കിയുള്ള വിചാര ധാരകളില്‍ പെട്ട ചിലര്‍ക്കുള്ള {എല്ലാവരും അല്ല അല്ല അല്ല ;) } 'സഹിഷ്ണുത' ഒന്നു പരിഗണിക്കണേ. അപ്പോഴേ ചിന്തയ്ക്ക് ഒരു പൂര്‍ണത വരൂ.
http://www.hinduonnet.com/2003/01/04/stories/2003010402410700.htm

ഭൂമിപുത്രി,

കഴിഞ്ഞ ആഴ്ച നാട്ടില്‍ നിന്നും വരുന്നതു വരെ കുങ്കുമം മാത്രമെ ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളു. ഇനി മതെതരനാകാന്‍ ഞാന്‍ ചന്ദനക്കുറിയും ഉപേക്ഷിചോളം. ഇനിയും പുതിയ പുതിയ നിബന്ധനകള്‍ വരുമ്പോള്‍ ഒക്കെ സമയം കിട്ടുമ്പോള്‍ പോസ്റ്റ് ചെയ്താല്‍ വലിയ ഉപകാരമാവും. എനിക്കും മതെതരനായി നടക്കാലോ.

പിന്നെ, ദോ മുകളില്‍ കിടക്കുന്ന ലിങ്ക് ('ദ ഹിന്ദു' പത്രത്തില്‍ വന്നതാ. 'ടൈംസ്‌ ഓഫ് ഇന്ത്യ' പോലെ മഞ്ഞപത്രത്തില്‍ അല്ല) ഒന്നു വായിച്ചാ വളരെ നല്ലത്... :-)
പകരം ലിങ്ക് പ്രതീക്ഷിക്കുന്നില്ല കേട്ടോ :-)

ഭൂമിപുത്രി said...

നിഴലേ,ആ ‘തിലക്’വിവാദത്തിനെപ്പറ്റി കേട്ടിരുന്നു. കുംങ്കുമ-ചന്ദനക്കുറിയെ ഒരു
രാഷ്ട്രീയപ്രതീകമാക്കിമാറ്റിയവർക്ക് നമോവാകം!
ചന്ദനം യൂണിഫോമിന്റെ ഒരു ഭാഗമെന്നപോലെ തൊട്ടുകൊണ്ടുനടക്കുന്ന എൻ.എസ്സ്.എസ്സുകാരേ നാട്ടിൽ വരുമ്പോൾക്കാണാം കേട്ടൊ.
എന്നുവെച്ച് ശിലങ്ങളൊന്നും മാറ്റണ്ട.ഗുരുവായുരപ്പന്റെയും മറ്റും പ്രസാദം ഞാനും ഭക്തിയോടെ തന്നെ അണിയാറുണ്ട്-എന്റെ വിശ്വാസവും അവിശ്വാസവുമൊക്കെ(ദൈവമായാലും രാഷ്ട്രീയമായാലും) നിശ്ചയിക്കുന്നത് ഞാൻ തന്നെയാൺ എന്നതുകൊണ്ട്,എന്റെ ചന്ദനക്കുറി ‘കറപ്റ്റഡ്’അല്ല എന്നെനിയ്ക്കുറപ്പുണ്ട്.

വികടശിരോമണി said...

ഭൂമീപുത്രീ,നിഴൽ-നന്ദി.
ക്ലിയറൻസിനു നന്ദി,ഭൂമീപുത്രീ.
നിഴൽ,
മറ്റു മതക്കാരുടെ വിശ്വാസങ്ങളിൽ കൈകടത്താൻ അവകാശമില്ല,ശരിതന്നെ.പക്ഷേ ഹിന്ദു മതത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ പെട്ടതാണോ അന്യമതക്കാരുടെ ക്ഷേത്രപ്രവേശനനിഷേധം?അങ്ങനെയെങ്കിൽ ഭാരതത്തിലെ മറ്റു മഹാക്ഷേത്രങ്ങളിലൊന്നും ഈ വിശ്വാസമില്ലല്ലോ.ഇനി കേരളത്തിലെ ഹിന്ദു ഇൻഡ്യൻ ഹിന്ദുവല്ല,പ്രത്യേക വിഭാഗമാണ് എന്നാണോ?ഏതു തന്ത്രശാസ്ത്രവിധി,ഏതു വേദോപനിഷദ്‌ദർശനമാണ് അന്യമതസ്ത്ഥരുടെ ക്ഷേത്രപ്രവേശനത്തെ നിഷേധിക്കുന്നത്?
ഇനി,ഭൂരിപക്ഷം ഹിന്ദുക്കളും ആ നിരോധനത്തെ അനുകൂലിക്കുന്നവരാണോ?അല്ലെന്നാണെന്റെ പക്ഷം.
ഹൈന്ദവികത എന്ന,വിശാലമായ ദർശനത്തെ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു സങ്കുചിതമായി വ്യാഖ്യാനിച്ച കേരളബ്രാഹ്മണരിലെ പുരോഹിതവർഗ്ഗത്തിന്റെ വിശ്വാസപ്രമാണങ്ങളെ എല്ലാ ഹിന്ദുക്കളുടെയും വിശ്വാസമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.
ക്ഷേത്രങ്ങളെന്നാൽ ശിൽ‌പ്പസൌന്ദര്യം തികഞ്ഞ കെട്ടിടങ്ങൾ മാത്രമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല,അങ്ങനെ കരുതുന്നുമില്ല.പക്ഷേ അങ്ങനെ കരുതാനും ആധുനികലോകത്ത് ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്.
ഗുജറാത്തിനെ വലിച്ചിഴച്ചതല്ല,നേപ്പാളിനെപ്പറ്റി പറഞ്ഞപ്പോൾ ഇങ്ങനെ തിരിച്ചും പറയാം എന്നു സൂചിപ്പിച്ചെന്നു മാത്രം.എല്ലാം അപലപനീയം തന്നെ.
ലിങ്ക് തന്ന വാർത്ത കണ്ടിരുന്നു.ആ രാഷ്ട്രീയവ്യാഖ്യാതാക്കളിൽ നിന്ന് ഇതിലുമപ്പുറം പ്രതീക്ഷിക്കേണ്ടതില്ല.
ചന്ദനക്കുറി ഭൂമീപുത്രിയെപ്പോലെ ഭക്തിപൂർവ്വമുപയോഗിക്കുന്നവരുണ്ട് എന്ന സാമാന്യവിവരം തന്നെ അവർക്കു പൊതുവേ ഇല്ല.നിസ്കാരത്തൊപ്പി,ഇടത്തോട്ടു മുണ്ടുടുക്കൽ-ഒക്കെ രാഷ്ട്രീയചിഹ്നമാണെന്നു തിരിച്ചും പറയുന്ന വങ്കന്മാരും ഉണ്ടല്ലോ.
വാഴയിലയിൽ ചോറുണ്ണുന്നത് നല്ലതാണ്,സൌകര്യമാണ്,ഗൃഹാതുരമാണ്-അതു വരെ ശരി.
വാഴയിലയിലുണ്ണുന്ന ഊണുമാത്രമാണു ശരി,അല്ലാതെ ഉണ്ണൂന്നവരൊക്കെ ഉണ്ണാമന്മാരാണ് എന്നു വാദിച്ചാലോ?
അപ്പോൾ അത് ഫാഷിസമാകും.
നിങ്ങൾ ചന്ദനക്കുറിയിട്ടോളൂ,പക്ഷേ അതിടാത്തവരൊക്കെ ശരിയല്ല എന്നു പറയരുത്.
നന്ദി.

പാര്‍ത്ഥന്‍ said...

oct9 ലെ എന്റെ ചോദ്യവും, എന്റെ അഭിപ്രായവും തമ്മിൽ യോചിക്കുന്നില്ല എന്നു -രാജീവ്- പറഞ്ഞു. എന്തുകൊണ്ട് ‘പരസ്യപ്രസ്താവന‘ വേണമെന്നു ഞാൻ പറഞ്ഞു എന്നതിന് കാരണം ഇതിനുമുമ്പ് വന്ന കമന്റുകളാണ്. പിന്നെ ചെകുത്താൻ ആരാണെന്നും മനസ്സിലാക്കിത്തരേണ്ടത് എന്റെ ബാധ്യതയാണ്.
വിശദമാക്കാം:
oct7ലെ അങ്കിളിന്റെ കമന്റിൽ(അതുകൊണ്ട് ആ വിശ്വാസികള്‍ അമ്പലത്തിനകത്ത് കാട്ടിക്കൂട്ടുന്ന അചാരങ്ങളേയും അനാചാരങ്ങളേയും എതിര്‍ക്കാനോ, കുറ്റപ്പെടുത്താനോ എനിക്കവകാശമില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.)
ഇതിൽനിന്ന് ഞാൻ മനസിലാക്കിയത്, ക്ഷേത്രങ്ങളിലെ അനാചാരങ്ങളെ എതിർക്കാൻ അധികാരം വിശ്വാസികൾക്കാണ് എന്നാണ്. അതുതന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ വികടന് വിശ്വാസമില്ലെങ്കിലും അവിടെ ചെന്ന് പ്രവർത്തിച്ച്, വിശ്വാസികളെ ഒതുക്കിയാലേ സാമൂഹികപ്രവർത്തനമാകൂ എന്നാണ് oct7ലെ കമന്റിൽ അഭിപ്രായപ്പെട്ടത് .

oct6ലെ ഗീതാഗീതികളുടെ കമന്റിൽ ഇങ്ങിനെ എഴുതി.( ഗുരുവായൂരപ്പനെ ശ്രീകോവിലിനകത്തു കയറി തൊട്ടടുത്ത് നിന്ന്‌ കണ്ട് തൃപ്തിയാവോളം തൊഴുത ഒരു മുസ്ലീം സ്ത്രീയെ എനിക്കറിയാം. അമ്പലത്തിനും ഒന്നും സംഭവിച്ചില്ല, ആ സ്ത്രീക്കും ഒന്നും സംഭവിച്ചില്ല ഇതുവരെ.)
ഈശ്വരന് ശിക്ഷിക്കാൻ കഴിയില്ല എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. സെമിറ്റിക് മതങ്ങളിലെ ദൈവങ്ങൾക്ക് ശിക്ഷിക്കാനറിയാം എന്നാണ് വായിച്ചിട്ടുള്ളത്. ഞാൻ വിശ്വസിക്കുന്ന ഈശ്വരശക്തി ആരെയും ശിക്ഷിക്കില്ല എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിൽ പലതും നമുക്കു കാണാനുള്ള യോഗം ഉണ്ടാകുമായിരുന്നു. പിന്നെ ഈ അമ്പലത്തിൽ കയറിയ സ്ത്രീയ്കും, മുക്കുവനും (oct10ലെ അദ്ദേഹത്തിന്റെ സാക്ഷ്യപത്രം) ഇതുവരെയും ഒന്നും സംഭവിച്ചില്ല. പക്ഷെ, അവർ കയറിയ സമയത്ത് ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ അവർക്ക് എന്തെങ്കിലും സംഭവിക്കുമായിരുന്നു. അപ്പോഴും അവിടത്തെ ഈശ്വരസാന്നിധ്യത്തിന്(അവിടെ അങ്ങിനെ ഒന്ന് ഉണ്ടെങ്കിൽ) ഒന്നും സംഭവിക്കുമായിരുന്നില്ല. ഇക്കാരണങ്ങൾക്കൊണ്ടാണ്, അവിടെ കടക്കുന്ന അഹിന്ദുക്കൾ ഞാൻ അബ്ദുള്ളയാണ് മുഹമ്മദാണ്, യക്കോബാണ് എന്ന് പറഞ്ഞതിനു ശേഷം അമ്പലത്തിൽ കയറിയാൽ മതി എന്ന്‌ ഞാൻ പറഞ്ഞത്. അല്ലാതെ അവരെ മതം മാറ്റിയതിനുശേഷം അമ്പലത്തിൽ കയറ്റിയാൽ മതി എന്നല്ല. അഹിന്ദുക്കൾ അമ്പലത്തിൽ കയറുന്നുണ്ടെങ്കിൽ അവർ അഹിന്ദുവാണെന്നു അറിഞ്ഞുതന്നെ കയറണം. അല്ലെങ്കിൽ അങ്ങിനെയൊന്ന് നടക്കുന്നില്ല എന്നു തന്നെ പറയാ‍നിടവരും. അതിനുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവണം. അതിനുവേണ്ടി സമരം ചെയ്യുന്നുണ്ടെങ്കിൽ കൂടെ ഞാനും ഉണ്ടാവും.

അപ്പോഴും വികടൻ oct8 നു പറഞ്ഞപോലെ (ഞാൻ കൂടിയടക്കുന്ന നികുതിയിൽ നിന്നും ശമ്പളം വാങ്ങുന്ന നിരവധിപേർ ഭരിക്കുകയും,എന്റെ കൂടിവോട്ടുവാങ്ങി ജയിച്ച് മന്ത്രിയായവർ ആ സ്ഥാനം വെച്ച് ഇടപെടുകയും ചെയ്യുന്ന,ചെയ്യേണ്ട ഒരു വിഷയമാണ് ദേവാലയങ്ങൾ.അതിനാൽത്തന്നെ എനിക്കിടപെടാനുള്ള അവകാശവുമുണ്ട്.)

ഇവിടെ പറയുന്ന ദേവാലയങ്ങൾ ഹൈന്ദവക്ഷേത്രങ്ങൾ മാത്രമാണോ??? ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു. ശബരിമലയ്ക്കു പോകുന്ന ഭക്തന്മാർ വാവരുടെ പള്ളിയിൽ കാണിക്കയിട്ടതിനു ശേഷമാണ് അയ്യപ്പന് കാണിക്കയിടുന്നത്. അവിടെ ഭരിക്കാൻ കുറെ കോമരങ്ങൾ ഉണ്ട്. പക്ഷെ വാവരുടെ ഭണ്ഡാരവരവിന്റെ കണക്ക് നോക്കാൻ ഇവരുടെ അധികാരത്തിനു കഴിവില്ലഞ്ഞിട്ടാണോ, അതൊ പലരും പറയുന്ന പോലെ അത് നമ്മുടെ പൊതുവായ സാമൂഹിക നീതിയ്ക്കും മീതെയായതുകൊണ്ടാണോ.
കമന്റ് നീണ്ടുപോകുന്നു.
ചെകുത്താൻ ആരാണെന്നുകൂടി പറയാതെ പോകാൻ കഴിയില്ലല്ലോ, ഒന്നു ക്ഷമിക്കുക.

സെമിറ്റിക് മതങ്ങളിൽ മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ ചെകുത്താനെ സൃഷ്ടിച്ചിട്ടുണ്ട്. ഹൈന്ദവ വീക്ഷണത്തിൽ ‘സത്വരജതമോഗുണങ്ങൾ’ മനുഷ്യനിൽ തന്നയാണ് ഉള്ളത്. അതുകൊണ്ട് പുറത്തുനിന്നും ഒരു ‘ചെകുത്താൻ’ വരേണ്ടകാര്യമില്ല. പിന്നെ ഞാൻ ഇവിടെ സൂചിപ്പിച്ച ചെകുത്താന്മാർ, വിശ്വാസമില്ലാതെയും അമ്പലത്തിൽ കയറുന്നവർ, ചില ഭൌതിക തത്ത്വങ്ങൾ ഉൾക്കൊണ്ട് അമ്പലത്തിൽ കയറാതെ പുറത്തുനിൽക്കുന്നവർ, ഇനി ഇതൊന്നും പ്രശ്നമല്ലാത്ത ക്ഷേത്ര/ദേവസ ഭരണത്തിൽ മാത്രം മോഹിക്കുന്നവർഎന്നിവരാണ്. എന്നോടുള്ള ചോദ്യത്തിന് എന്റെ ഭാഗത്തുനിന്നുള്ള മറുപടി എഴുതിക്കഴിഞ്ഞു.

വികടൻ പറഞ്ഞു : (ഹിന്ദുവേദശാസ്ത്രങ്ങളെക്കുറിച്ച് സാധാരണ ഏതുബ്രാഹ്മണനുള്ളതിലും അറിവുള്ളവരായിരുന്നു ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും.ഇവർ രണ്ടുപേരും ഇത്തരം കാര്യങ്ങളിലെ ബ്രാഹ്മണാധികാരം കാര്യമായെടുത്തിരുന്നില്ല.പിന്നെ നാമെന്തിനാണ് പഴയ ബ്രാഹ്മണർ നിലനിർത്തിയ വിലക്കുകൾ തുടരുന്നത്?)
ഇവിടെ ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. അന്ന്, അവർണ്ണർക്ക് അമ്പലത്തിൽ പ്രവേശനമില്ല , അവർക്ക് പ്രാർത്ഥിക്കാൻ ഒരു നല്ല ദൈവത്തിന്റെ മൂർത്തിയെ വേണം എന്ന് ഗുരുവിനോട് പറഞ്ഞപ്പോൾ, അന്നുണ്ടായിരുന്ന അമ്പലങ്ങളിൽ അക്രമിച്ചുകയറി അധികാരം സ്ഥപിക്കാനല്ല ശ്രമിച്ചത്. സ്വന്തമായി ഒരു പ്രതിഷ്ഠ നടത്തി ആരാധിച്ചുപോന്നു. ഈ പണി അഹിന്ദുക്കളായവർക്കും ചെയ്യാവുന്നതാണ്. ഒരു അമ്പലം പണിത് സ്വന്തമായി പ്രാർത്ഥിച്ചു ശീലിക്കട്ടെ. അതിനുശേഷം എല്ലാം ഒന്നായിക്കാണാനുള്ള നന്മ മനസ്സിൽ വരുമ്പോൾ എല്ലാം ശരിയായിക്കോളും. എല്ലാ ഹിന്ദുക്കൽക്കുമായി ക്ഷേത്രം തുറന്നു കൊടുത്തിട്ട് കുറച്ചു നാളല്ലെ ആയുള്ളൂ ഒന്നു ക്ഷമിക്ക് എല്ലാം ശരിയായിക്കൊള്ളും. കാലം വേണ്ടമാറ്റങ്ങൾ വരുത്തും.

nizhal|നിഴല്‍ said...
This comment has been removed by the author.
nizhal|നിഴല്‍ said...

വികടശിരോമണി,

"മറ്റു മതക്കാരുടെ വിശ്വാസങ്ങളിൽ കൈകടത്താൻ അവകാശമില്ല,ശരിതന്നെ. പക്ഷേ ഹിന്ദു മതത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ പെട്ടതാണോ അന്യമതക്കാരുടെ ക്ഷേത്രപ്രവേശനനിഷേധം?
അങ്ങനെയെങ്കിൽ ഭാരതത്തിലെ മറ്റു മഹാക്ഷേത്രങ്ങളിലൊന്നും ഈ വിശ്വാസമില്ലല്ലോ.ഇനി കേരളത്തിലെ ഹിന്ദു ഇൻഡ്യൻ ഹിന്ദുവല്ല,പ്രത്യേക വിഭാഗമാണ് എന്നാണോ?"

വൈവിധ്യം, അതാണല്ലൊ ഹിന്ദു മത വിശ്വാസങ്ങളുടെ പ്രത്യെകത. {ഉദ: ശബരിമലയും ഗുരുവായൂരും. ശബരിമലയില് ഉള്ള ആചാരങ്ങളും ഗുരുവായൂരിലുള്ള അനുഷ്ഠാനങ്ങളും വളരെ വത്യസ്ത്മാണ് എന്നാണു എന്റെ അറിവ്. ഇവയില് നിന്നും വളരെ വത്യസ്ത്മായ കാവുകള് വടക്കന് കേരളത്തില് ഉണ്ട്. ഇനി ഈ കാവുകള്ക്കു ഹിന്ദു മതവുമായ് യതൊരു ബന്ധവും ഇല്ല എന്നു പറയരുതു. ഇവിടെപ്പറഞ്ഞാലും ആ കാവുകളില് ചെന്നു ജനങ്ങളൊടു പറഞ്ഞേക്കരുതു, ബുധ്ദിമുട്ടായെക്കും അതുകൊണ്ടാ. ;-) }
അന്യമതക്കാരുടെ ക്ഷേത്രപ്രവേശനനിഷേധം ഭരണഘടന അംഗീകരിക്കുന്നില്ലെങ്കില് കാര്യങ്ങള് വളരെ എലുപ്പമല്ലെ? കോടതിയെ സമീപിച്ചാല് പൊരെ. (കുറച്ചു കാശ് ചെലവാകും, അതിപ്പൊ സംഘടിപ്പിക്കാനാണൊ ബുധ്ദിമുട്ട് :))

"ഇനി,ഭൂരിപക്ഷം ഹിന്ദുക്കളും ആ നിരോധനത്തെ അനുകൂലിക്കുന്നവരാണോ?അല്ലെന്നാണെന്റെ
പക്ഷം."

ഭൂരിപക്ഷം ഹിന്ദുക്കള്ക്കു വെണ്ടി അഭിപ്രായം പറയാനൊന്നും ഞാന് ആളല്ല. അങ്ങനെ ആകണം എന്നു ആഗ്രഹവും ഇല്ല.

"ഹൈന്ദവികത എന്ന,വിശാലമായ ദർശനത്തെ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു സങ്കുചിതമായി വ്യാഖ്യാനിച്ച കേരളബ്രാഹ്മണരിലെ പുരോഹിതവർഗ്ഗത്തിന്റെ വിശ്വാസപ്രമാണങ്ങളെ എല്ലാ ഹിന്ദുക്കളുടെയും വിശ്വാസമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല."
പുരൊഹിത വറ്ഗ്ഗം ഒരുപാട് ഹീന പ്രവിര്ത്തികള് ചെയുതുകൂട്ടിയിട്ടുണ്ട്. ഇല്ല എന്നൊന്നും പറയുന്നില്ല. പക്ഷെ ഇവിടെ അതു മാത്രം ആണു പ്രശ്നം എന്നു തൊന്നുന്നില്ല. കാരണം കൂടുതല് ആളുകള് ക്ഷേത്രം സന്ദറ്ശിച്ചാല് കിട്ടുന്ന ദക്ഷിണ കൂടാനല്ലാതെ കുറയാന് സാദ്ധ്യത ഇല്ലല്ലൊ?

"ക്ഷേത്രങ്ങളെന്നാൽ ശിൽ‌പ്പസൌന്ദര്യം തികഞ്ഞ കെട്ടിടങ്ങൾ മാത്രമാണെന്ന് ഞാൻ പറഞ്ഞിട്ടില്ല,അങ്ങനെ കരുതുന്നുമില്ല. പക്ഷേ അങ്ങനെ കരുതാനും ആധുനികലോകത്ത് ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ട്. ".

തീറ്ച്ചയായും. പക്ഷെ, ക്ഷേത്ര സംബന്ധമായ നിയമങ്ങള് നിര്മ്മിക്കുബൊള് ക്ഷേത്രാരാധനയില് വിശ്വാസമില്ലാത്തവരെ ഭരണ കാര്യങ്ങളില് നിന്നും അകറ്റി നിറ്ത്തുന്നുമുണ്ട്. (തിരുവിതാംകൂറ് ദെവസ്വം ബൊറ്ഡ് നിയമത്തില് അങ്ങനെ ഒരു 'ഐറ്റം' ഉണ്ട് എന്നാണു അറിവു )
ഇനി വിശ്വാസം അളക്കാനുള്ള ഉപകരണം ഏത്, അതിന്റെ 'unit' എന്തു എന്നൊന്നും ചൊദിക്കരുതു. (എനിക്ക് അറിയില്ല) ;-)


"നിങ്ങൾ ചന്ദനക്കുറിയിട്ടോളൂ,പക്ഷേ അതിടാത്തവരൊക്കെ ശരിയല്ല എന്നു പറയരുത്."

അങ്ങനെ അര്‍ത്ഥം വരുന്ന എന്തെങ്കിലും ഞാന് എഴുതിയിട്ടുണ്ടൊ?.


off topic :

കുറച്ചു തിരക്കിലാണെ, അതുകൊണ്ട് തല്ക്കാലം ഞാന് ഇവിടുത്തെ പ്രതികരണങ്ങള് അവസാനിപ്പീക്കുന്നു. {ഇലെങ്കില് കഞ്ഞികുടി മുട്ടും :-) }

പിന്നെ ഒരു പൊതു അഭിപ്രായം.
മനുഷ്യാവകാശ ചിന്തകള് നല്ലതു തന്നെ. വെറുതെ ബ്ലൊഗ് ചെയ്തു വിടാനാണെങ്കില് എങ്ങിനെയും ചിന്തിക്കുകയും ആവാം. പക്ഷെ, ചിന്തകള്ക്ക് പ്രാവര്ത്തികത വേണമെങ്കില് വിഷയത്തിന്റെ എല്ലാ വശങ്ങളും നിഷ്പക്ഷമായി വിലയിരുത്തുന്നതു നന്നാവും. ഇല്ലെങ്കില് "വീരപ്പന് ജനങ്ങളെ വെടി വെച്ചു കൊന്നാല് മനുഷ്യാവകാശ ലംഘനം അല്ല. എന്നാ പൊലീസിന്റെ വെടിയേറ്റ് വീരപ്പന് മരിച്ചാലൊ അതു ഉടന് മനുഷ്യാവകാശ ലംഘനം ആവും എന്നു പറയുന്നതുപൊലെ ആവും".

ആശംസകള്!

പാര്‍ത്ഥന്‍ said...

വികടൻ പറഞ്ഞു:
ഏതു തന്ത്രശാസ്ത്രവിധി,ഏതു വേദോപനിഷദ്‌ദർശനമാണ് അന്യമതസ്ത്ഥരുടെ ക്ഷേത്രപ്രവേശനത്തെ നിഷേധിക്കുന്നത്?
ഇനി,ഭൂരിപക്ഷം ഹിന്ദുക്കളും ആ നിരോധനത്തെ അനുകൂലിക്കുന്നവരാണോ.


ഇതുവരെയും കേട്ടതും വായിച്ചതുമായ ഒരു ഉപനിഷത്തിലും ഇതിഹാസത്തിലും ഇന്നു കാണുന്ന മാതിരിയുള്ള ഒരു ക്ഷേത്രത്തിനെക്കുറിച്ചുപോലും പറയുന്നില്ല. അതൊക്കെ ആധുനിക ലോകത്തെ സാമൂഹിക ചുറ്റുപാടുകളിൽനിന്നും ഉരുത്തിരിഞ്ഞിട്ടുള്ള ചില ആചാരങ്ങളുടെ ഭാഗമാണ്. അതിൽ ദൈവത്തിന്റെ പേരിൽ മനുഷ്യ ശരീരത്തിന് ഗുണകരമായ ചില ആചാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതുള്ളതുകൊണ്ടാണ് ഞാൻ ചില ക്ഷേത്രങ്ങളിൽ പോകുന്നത്‌. അല്ലാതെ ദൈവത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കാനല്ല.
ചില വടക്കൻ പാട്ടു സിനിമകളിലെപോലെ അങ്കത്തിനു പോകുമ്പോൾ ക്ഷേത്രത്തിൽ ചെന്നു പ്രാർത്ഥിക്കുന്നതുപോലുള്ള ഒരു രംഗവും മഹാഭാരതയുദ്ധത്തിൽ പോലും പറയുന്നില്ല. അതുകൊണ്ട് വേദങ്ങളെയും ഉപനിഷത്തുക്കളെയും മാത്രമല്ല, പുരാണേതിഹാസങ്ങളെപോലും ഇതിനോടുചേർത്ത് കുറ്റപ്പെടുത്തേണ്ടതില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്.

കേരളത്തിലെ പാരമ്പര്യവാദികൾ വളരെ കർക്കശക്കാരായിരുന്നു എന്നു ചരിത്രം പറയുന്നു. സുഖസൌകര്യങ്ങളുടെ ആസക്തിയിൽ മതം മാറിപോയവരെ പണ്ടുകാലത്ത് പടിയടച്ചു പിണ്ഡംവെയ്ക്കുന്ന പതിവുണ്ട്. ഇനിമേലിൽ ഇങ്ങോട്ടുള്ള വഴി അടച്ചിരിക്കുന്നു എന്നുതന്നെ സാരം. അത് അമ്പലത്തിന്റെ കാര്യത്തിലും തുടർന്നു പോകുന്നതുകൊണ്ടാവാം ‘അഹിന്ദുക്കൾക്ക് പ്രവേശനം’ ഇല്ല എന്ന് എഴുതിവെച്ചിരുന്നതിന്റെ പിന്നിൽ എന്നെനിയ്ക്കു തോന്നുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം, മുസ്ലീമിനും ക്രിസ്ത്യാനിക്കും നടക്കാമായിരുന്ന പൊതുവഴിയിലൂടെ അവർണ്ണർക്ക് നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു. പിന്നീട് ഗുരുദേവനും, ഗാന്ധിജിയും ഒക്കെ അതിനു അംഗീകാരം കൊടുത്തതിനുശേഷമാണ് അത് ക്ഷേത്രപ്രവേശനത്തിനുവേണ്ടിയുള്ള സമരമായി മാറിയത്. അതിനുശേഷം ഗുരുവായൂർ സത്യാഗ്രഹത്തിനോടുകൂടിയാണ് അത് പൂർണ്ണമായതും.

ഇന്നു കാണിക്കുന്ന ന്യൂനപക്ഷപ്രീണനം എന്തിനുവേണ്ടിയാണെന്ന് ഞാൻ വിലയിരുത്തേണ്ടതില്ലല്ലോ. സർക്കാർ ചെയ്യുന്ന സഹായങ്ങൾ വിവേചനമില്ലാതെയാണെങ്കിൽ മാത്രമെ അതിൽ സാമൂഹികനീതി ഉണ്ടെന്ന് വാദിക്കാൻ കഴിയുള്ളൂ.

വികടശിരോമണി said...

പാർത്ഥൻ,
വീണ്ടുമുള്ള വരവിനും മറുപടിക്കും നന്ദി.
“വികടന് വിശ്വാസമില്ലെങ്കിലും അവിടെ ചെന്ന് പ്രവർത്തിച്ച്, വിശ്വാസികളെ ഒതുക്കിയാലേ സാമൂഹികപ്രവർത്തനമാകൂ എന്നാണ് oct7ലെ കമന്റിൽ അഭിപ്രായപ്പെട്ടത്.”
വിശ്വാസികളെ ‘ഒതുക്കുക’യാണോ അന്യമതക്കാർക്കു കൂടി ക്ഷേത്രപ്രവേശനം വേണമെന്നു പറഞ്ഞാൽ?അവിടെ അവർ ആചരിക്കുന്ന ഒരു ശീലങ്ങളും മാറ്റണമെന്നോ,ക്ഷേത്രത്തിലെ വിശ്വാസികൾ മര്യാദക്കു നടക്കണമെന്നോ ഒന്നുമല്ലല്ലോ,മറ്റുള്ളവരും മനുഷ്യരാണ്,അവരേയും ക്ഷേത്രത്തിൽ കയറാനനുവദിക്കണം എന്നല്ലേ ഞാൻ പറഞ്ഞത്?അതിനെ വിശ്വാസികളെ ‘ഒതുക്കൽ’എന്നൊക്കെ അതിവായിച്ചാലോ?
ഒക്ടോ:9തിന് പാർത്ഥൻ ഇങ്ങനെ പറഞ്ഞു:

പക്ഷെ ആ വരുന്നവർ ഒരു കാര്യം ചെയ്യണം ഇന്നുമുതൽ ഹൈന്ദവാചാരപ്രകാരമുള്ള ഈശ്വരനിലും ആചാരങ്ങളിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നു പരസ്യ പ്രസ്താവന നടത്തണം.”
ഒക്ടോ12ന് ഇങ്ങനെ:
“ഇക്കാരണങ്ങൾക്കൊണ്ടാണ്, അവിടെ കടക്കുന്ന അഹിന്ദുക്കൾ ഞാൻ അബ്ദുള്ളയാണ് മുഹമ്മദാണ്, യക്കോബാണ് എന്ന് പറഞ്ഞതിനു ശേഷം അമ്പലത്തിൽ കയറിയാൽ മതി എന്ന്‌ ഞാൻ പറഞ്ഞത്. അല്ലാതെ അവരെ മതം മാറ്റിയതിനുശേഷം അമ്പലത്തിൽ കയറ്റിയാൽ മതി എന്നല്ല. അഹിന്ദുക്കൾ അമ്പലത്തിൽ കയറുന്നുണ്ടെങ്കിൽ അവർ അഹിന്ദുവാണെന്നു അറിഞ്ഞുതന്നെ കയറണം.”
രണ്ടും മോരും മുതിരയും പോലായല്ലോ പാർത്ഥാ?

ഇവിടെ സൂചിപ്പിച്ച ചെകുത്താന്മാർ, വിശ്വാസമില്ലാതെയും അമ്പലത്തിൽ കയറുന്നവർ, ചില ഭൌതിക തത്ത്വങ്ങൾ ഉൾക്കൊണ്ട് അമ്പലത്തിൽ കയറാതെ പുറത്തുനിൽക്കുന്നവർ, ഇനി ഇതൊന്നും പ്രശ്നമല്ലാത്ത ക്ഷേത്ര/ദേവസ ഭരണത്തിൽ മാത്രം മോഹിക്കുന്നവർഎന്നിവരാണ്”
കലക്കി.ചുരുക്കത്തിൽ ഈശ്വരവിശ്വാസികളായി അമ്പലത്തിൽ കയറാത്ത സകല മനുഷ്യരും ചെകുത്താന്മാരാണ്.അതായത് ഞാൻ,മുക്കുവൻ-തുടങ്ങിയവരെല്ലാം.പിന്നെ,അത്തരം ചെകുത്താന്മാർ അമ്പലത്തിൽ കയറുന്നത് കണ്ടിട്ടും പ്രതികരിക്കാതെ,അവരുടെ ക്ഷേത്രപ്രവേശനത്തെ പ്രോത്സാഹിപ്പിക്കുന്ന ഇവിടെ കമന്റിയ പലരും ചെകുത്താനെ അനുകൂലിക്കുകയാണ്...കഷ്ടം!
പാർത്ഥാ,
ലോകം നിങ്ങളൂം ക്ഷേത്രവും ചേർന്നതല്ല.ഭിന്നരുചികളായ മനുഷ്യരുടെ ആവാസകേന്ദ്രമാണിത്.ഭൌതികതത്വങ്ങൾ ഉൾക്കൊണ്ട്,ക്ഷേത്രജീവികളാകാതെ ജീവിച്ച പലരുടെയും ജീവിതത്തിന്റെ ഫലങ്ങൾ കൂടി,അതായത്,ആ ചെകുത്താന്മാരുടെ സേവനഫലങ്ങൾ കൂടി അനുഭവിച്ചാണ് താങ്കളൂടെയും എന്റെയും ജീവിതം മുന്നോട്ടു പോകുന്നത്.
“എല്ലാ ഹിന്ദുക്കൽക്കുമായി ക്ഷേത്രം തുറന്നു കൊടുത്തിട്ട് കുറച്ചു നാളല്ലെ ആയുള്ളൂ ഒന്നു ക്ഷമിക്ക് എല്ലാം ശരിയായിക്കൊള്ളും. കാലം വേണ്ടമാറ്റങ്ങൾ വരുത്തും.”
കാലം തനിയേ മാറ്റങ്ങൾ വരുത്തിയതല്ല,പാർത്ഥൻ.കാലത്തിന്റെ മാറ്റങ്ങളെ പുരോഗഗമനാനുസൃതമായി പൂർവ്വകാലമനീഷികൾ നിർണ്ണയിച്ചതിന്റെ ഫലമാണ് എല്ലാ നല്ല മാറ്റങ്ങളും.താങ്കൾ പറഞ്ഞ ഗുരുവായൂർ -വൈക്കം സത്യാഗ്രഹമടക്കം.
കാലം തനിയെ മാറ്റങ്ങൾ വരുത്തുമെന്നു പറഞ്ഞ് സമാധാനിച്ചിരിക്കുന്നത് ആധുനികമനുഷ്യനുചേർന്നതല്ല.
ന്യൂനപക്ഷപ്രീണനം മറ്റൊരു വിഷയമാണ്.വോട്ടുബാങ്കിനായി രാഷ്ട്രീയക്കാർ കാണിക്കുന്ന ആ അശ്ലീലം എതിർക്കപ്പെടേണ്ടതുമാണ്.പക്ഷേ,അതല്ലല്ലോ ഇവിടെ വിഷയം.
ദേവാലയങ്ങൾ എന്നാൽ എല്ലാ ആരാധനാകേന്ദ്രങ്ങളെയും ഞാനുൾപ്പെടുത്തുന്നു.എല്ലാ കണക്കുകളൂം സർക്കാർ നോക്കണമെന്നാണ് എന്റെ അഭിപ്രായവും.പക്ഷേ,ഇവിടെ വിഷയം,കണക്കല്ല-നിരീശ്വരവാദിയായിരുന്ന ചർവ്വാകനെക്കൂടി മഹർഷിയായൈ ആദരിച്ച പാരമ്പര്യമാണ്.

വികടശിരോമണി said...

നിഴൽ,
കഞ്ഞികുടി മുട്ടരുത്.ബ്ലോഗുചുറ്റൽ മുട്ടിയാലും.വീണ്ടും വരൂ..താങ്കളുടെ ചർച്ചകൾ കൂടിയാണ് ഇവിടം സജീവമാക്കിയത്.
നിഷ്പക്ഷത എന്ന ഒന്നില്ല.അതു തന്നെയൊരു പക്ഷമാണ് എന്ന കുട്ടികൃഷ്ണമാരാരുടെ പക്ഷമാണെന്റെ പക്ഷം.

പാര്‍ത്ഥന്‍ said...

വികടൻ,
താങ്കൾ സൂചിപ്പിച്ച മോരും മുതിരയും എന്താണെന്ന് മനസ്സിലായില്ല. എന്റെ ആദ്യത്തെ കമന്റിലും മതം മാറ്റിയതിനുശേഷം ക്ഷേത്രത്തിൽ കയറിയാൽ മതി എന്നു പറഞ്ഞിട്ടില്ല. ഐഡന്റിറ്റി വെളിപ്പെടുത്തണം എന്നാണ്‌ പറഞ്ഞത്‌. അത്‌ ഇപ്പോഴും ആവർത്തിക്കുന്നു.

നമുക്ക്‌ ചരിത്രത്തിലൂടെ പോകാം:

സഹോദരനയ്യപ്പൻ (പുലയനയ്യപ്പൻ എന്നും പറഞ്ഞിരുന്നു) പുലയർ തുടങ്ങിയ താഴ്‌ന്ന ജാതിയിൽ ഉള്ളവരുമായി പന്തിഭോജനം നടത്തിയിരുന്നു. അന്ന് ഇത്‌ ഇന്ന പുലയൻ എന്നു പരസ്യമായി വിളിച്ചു പറഞ്ഞാണ് ആ സംഭവം തുടങ്ങിവെച്ചത്‌. അല്ലാതെ ഞങ്ങളുടെ കൂട്ടത്തിൽ പുലയനും ഉണ്ട്‌ എന്ന് വെറുതെ പറഞ്ഞുകൊണ്ടല്ല.

ഗാന്ധിജി ഒരിക്കൽ ശിവഗിരി ആശ്രമം സന്ദർശ്ശിക്കാനെത്തിയിരുന്നു. അദ്ദേഹം ഗുരുദേവനോടു ചോദിച്ചു, ഇവിടെ പുലയരും അന്തേവാസികളായുണ്ടോ എന്ന്. ഗുരുദേവൻ, ആശ്രമത്തിലുണ്ടായിരുന്ന പുലയക്കുട്ടികളെ കൂട്ടി ശാരദപ്രതിഷ്ഠയ്ക്കുമുമ്പിൽ 'ദൈവദശകം' ചൊല്ലിച്ചു അദ്ദേഹത്തിന്‌ അത്‌ വിശദമാക്കിക്കൊടുക്കുകയും ചെയ്തു. അവിടെയും ഞങ്ങളുടെ കൂട്ടത്തിൽ അവരും ഉണ്ടെന്ന് സ്വകാര്യം പറയുകയല്ല ഉണ്ടായത്‌. കാര്യം മനസ്സിലായിക്കാണുമല്ലോ.

അതിനുശേഷമാണ്‌ ഗാന്ധിജി ഹരിജൻ വികസനപ്രസ്ഥാനം തുടങ്ങുന്നത്‌.

ഒളിച്ചും പതുങ്ങിയും എല്ലാവർക്കും ക്ഷേത്രത്തിൽ കടന്ന്‌ ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം എന്നാണ്‌ താങ്കളുടെ പക്ഷം എന്നു തോന്നുന്നു. എന്റെ ആദ്യത്തെ കമന്റിൽ ഞാൻ ഒരു കാര്യം ചോദിച്ചിരുന്നു, അന്യമതസ്ഥർ ക്ഷേത്രപ്രവേശനത്തിനുള്ള താല്‌പര്യം കാണിച്ചിട്ടാണോ ഈ അവകാശവാദം ഉന്നയിക്കുന്നത്‌ എന്ന്‌. ചുരുങ്ങിയപക്ഷം താങ്കൾ ഒരു അന്യമതവിശ്വാസിയോടെങ്കിലും ഇതിലുള്ള താല്‌പര്യം എന്താണെന്ന് ചോദിച്ചറിഞ്ഞിട്ടുണ്ടോ. കപടഭൗതികമതേതരപുംഗവന്മാരുടെ താല്‌ക്കാലിക നേട്ടങ്ങൾക്കുവേണ്ടി ന്യൂനപക്ഷപ്രീണനങ്ങൾ നടത്തുന്നതിൽ പ്രതിഷേധിക്കാത്ത കൂട്ടർക്ക്‌ ഇതൊന്നും അത്ര കാര്യമല്ലായിരിക്കാം.

ഇനി എല്ലാ അഹിന്ദുക്കൾക്കുമായി ക്ഷേത്രപ്രവേശനം അനുവദിച്ചു എന്നു തന്നെ കരുതുക. എന്നാലും ഐഡന്റിറ്റി വെളിപ്പെടുത്താതെത്തന്നെ ക്ഷേത്രത്തിൽ കയറേണ്ടിവരും അവർക്ക്‌. അല്ലെങ്കിൽ ഊരുവിലക്കും തെമ്മടിക്കുഴിയും ഉറപ്പാക്കിയിട്ടുണ്ടാകും.

ഇന്ന് ജോലികഴിഞ്ഞുവരുമ്പോൾ എന്റെ കൂടെയുണ്ടായിരുന്ന മുസ്ലീം സുഹൃത്തിനോട്‌ ചോദിച്ചു, ഞങ്ങൾ നിങ്ങൾക്കായി ക്ഷേത്രപ്രവേശനം അനുവദിച്ചാൽ നിങ്ങളുടെ മതത്തിന്റെ നിലപാട്‌ എന്തായിരിക്കും എന്ന്‌. ക്ഷേത്രത്തിൽ കയറുന്നതിൽ കുഴപ്പമില്ല. പക്ഷെ ആരാധനയ്ക്കായി ഞങ്ങൾക്ക്‌ ക്ഷേത്രത്തിൽ പോകാൻ പാടില്ല. അള്ളാഹുവല്ലാതെ വേറെ ദൈവത്തെ ആരാധിക്കാൻ പാടില്ല. ഇതായിരുന്നു എനിയ്ക്കു കിട്ടിയ മടുപടി. താങ്കൾ ഇനിയും ഏതു തരത്തിൽ പെട്ടവർക്കുവേണ്ടിയാണ്‌ വാദിക്കുന്നത്‌ എന്ന് വിശദമാക്കിയാൽ കൊള്ളാം. അല്ലാതെ വെറുതെ ഒരു ഉപകാരവും ഇല്ലാത്ത കാര്യത്തിനുവേണ്ടി എന്തിനാ നമ്മൾ സമയം കളയുന്നത്‌. ക്ഷേത്രത്തോടു ബന്ധപ്പെട്ട അനാചാരങ്ങൾ ഇല്ലാതക്കാൻ താങ്കൾക്ക്‌ എന്തെങ്കിലും മുന്നോട്ടുവെയ്ക്കാനുണ്ടെങ്കിൽ പറയുക. അതിനുവേണ്ടി നമുക്ക്‌ ഒരുമിച്ചു പ്രവർത്തിക്കാം. ചുരിദാർ, മന്ത്രിയുടെ പേരക്കുട്ടിയുടെ വിവേചനം തുടങ്ങിയവ ഉടൻതന്നെ ഇടപെടേണ്ട സംഭവങ്ങളാണ്‌.

ഓ മറന്നു, ഇപ്പോഴും ഭാരതീയ തത്ത്വചിന്തകളിൽ പറയുന്ന 'ചെകുത്താൻ' എന്താണെന്നുപോലും മനസ്സിലാക്കാൻ താങ്കൾ ശ്രമിച്ചിട്ടില്ല. എന്റെ ചില പഴയ പോസ്റ്റുകളിൽ ആസുരീകമായ പ്രവർത്തികൾ ചെയ്യുന്നവരെക്കുറിച്ചും താമസപ്രകൃതിയുള്ളവരെക്കുറിച്ചും ഗീതയുടെ വെളിച്ചത്തിൽ ചില സൂചനകൾ ഇവിടെയും - ഇവിടെയും - ഇവിടെയും നല്‌കിയിട്ടുണ്ട്‌. അത്‌ ഈ ചെകുത്താന്റെ കൂടെ ചേർത്തു വായിക്കാം.

വികടശിരോമണി said...

പാർത്ഥാ,
മോരും മുതിരയും ആദ്യം പറയാം.
“പക്ഷെ ആ വരുന്നവർ ഒരു കാര്യം ചെയ്യണം ഇന്നുമുതൽ ഹൈന്ദവാചാരപ്രകാരമുള്ള ഈശ്വരനിലും ആചാരങ്ങളിലും എനിയ്ക്ക് വിശ്വാസമുണ്ട് എന്നു പരസ്യ പ്രസ്താവന നടത്തണം.”
“ഐഡന്റിറ്റി വെളിപ്പെടുത്തണം എന്നാണ്‌ പറഞ്ഞത്”
ഇതു രണ്ടിന്റേയും അർത്ഥം ഒന്നല്ലല്ലോ പാർത്ഥാ.ഒന്ന്,അഹിന്ദുവാണെങ്കിൽ അതറിയിച്ചു കൊണ്ടു തന്നെ കയറണമെന്നാണ്.മറ്റേത്,ഹൈന്ദവാചാര-വിശ്വാസപ്രമാണങ്ങളിൽ ഞാൻ വിശ്വസിക്കുന്നേ എന്ന പരസ്യ പ്രസ്താവന വേണമെന്നാണ്.
അതു രണ്ടും മോരും മുതിരയും തന്നെയാണ്.
ഒളിച്ചും പാത്തും അഹിന്ദുക്കൾ അമ്പലത്തിൽ കയറണമെന്ന് ഞാനെപ്പോൾ പറഞ്ഞു?ഒരൊളിവും മറയും കൂടാതെ,ഞാൻ അഹിന്ദുവാണ് എന്ന സത്യത്തെ പ്രകാശിപ്പിക്കാൻ തക്കവണ്ണം അവർക്ക് ക്ഷേത്രപ്രവേശനം സാധ്യമാകണമെന്നാണ് ഞാനിത്രയും പറഞ്ഞതിന്റെ സാരം.ഒളിച്ചും പാത്തും പലരുമിപ്പോൾ തന്നെ കയറുന്നുണ്ടല്ലോ,അതിനായാണെങ്കിൽ ഈ പോസ്റ്റ് തന്നെ ആവശ്യമില്ല.
അന്യമതക്കാരായ എല്ലാവരും ക്ഷേത്രപ്രവേശത്തിനായി വെമ്പിനിൽക്കുകയാണെന്നല്ലല്ലോ ഞാൻ പറഞ്ഞത്.താങ്കൾ ചോദിച്ച സുഹൃത്തിന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ള അന്യമതസ്ഥരും ഉണ്ട്.എല്ലാ ദേവാ‍ലയങ്ങളെയും സമഭാവനയോടെ കാണുന്ന പലരുമുണ്ട്.തെമ്മാടിക്കുഴിയെയും ഊരുവിലക്കിനേയും പേടിക്കാതെ ജീവിക്കുന്നവരുമുണ്ട്.അന്യമതനേതൃത്വം അവരെ ഊരുവിലക്കുമോ എന്ന ശങ്കയാലാണല്ലേ അവരെ അമ്പലത്തിൽ കയറ്റാത്തത്!അവരുടെ മതത്തിൽ നിന്ന് അവരെ ഉപദ്രവങ്ങളേൽക്കാതെ കാക്കാനായി!
നാരായണഗുരുവും സഹോദരനയ്യപ്പനും ചെയ്ത പരിഷ്കണപ്രവർത്തനങ്ങൾ പ്രസ്തുതകാലത്തിൽ നിന്ന് അടർത്തിയെടുത്ത് പേസ്റ്റ് ചെയ്യുന്നത് ശരിയല്ല.ഈഴവശിവനെ പ്രതിഷ്ഠിച്ചതടക്കമുള്ള ശ്രീനാരായണന്റെ പ്രവൃത്തികൾക്കും വി.ടി അമ്പലങ്ങൾക്കു തീകൊടുക്കാൻ പറഞ്ഞതിനും കാലികമായ രാഷ്ട്രീയാർഥങ്ങളുണ്ട്.അവയിൽ നിന്നടർത്തിയെടുത്താൽ അവയെ മറ്റു പല രീതിയിലുംവായിക്കാം.
അധികാരം നിലനിർത്തുന്നതിനും സമ്പത്ത് കേന്ദ്രീകരിക്കുന്നതിനും ഉതകുന്ന ആചാരാദികൾ കേരളത്തിൽ കൂടുതൽ ദൃഡമാകുന്നത് അധിനിവേശസംസ്കൃതിയുടെ വരവോടെയാണ്.
അധിനിവേശബന്ധങ്ങൾ രാഷ്ട്രീയ-അധികാര സാമ്പത്തികചോർച്ച തദ്ദേശീയ അധീശത്വങ്ങൾക്കു വരുത്തും എന്ന ഭീതിയായിരുന്നു അതിനുള്ള മുഖ്യകാരണങ്ങളിലൊന്ന്.അതിനെ പ്രതിരോധിക്കുന്ന “പ്രതിസംസ്കാര”മായാണ് ജാത്യാചാര-ക്ഷേത്രാചാര-തറവാട്ടാചാര ക്രമങ്ങളുടെ ക്രൂരമായ മൌലികവാദം ഇവിടെ വളർന്നത്.അതിനെതിരെയുള്ള ഗുരുവിന്റെ എല്ലാനീക്കങ്ങളോടും അന്ധമായ ആരാധന എനിക്കില്ല.ശ്രീനാരായണനോടുള്ള ആദരവോടെത്തന്നെ അതും പറയണം,അനിലിന് ഒകടോ:6ന് ഞാൻ കൊടുത്ത മറുപടി ശ്രദ്ധിക്കുക.
ഈഴവർ വെച്ചാരാധിച്ചിരുന്ന മൂർത്തികളെ(സവർണ്ണഭാഷയിൽ ദുർമൂർത്തികൾ)നാരായണഗുരു നീക്കം ചെയ്തിട്ടുമുണ്ടെന്ന് ചരിത്രം പഠിച്ചാലറിയാം.
കേരളത്തിലുടനീളം ഒട്ടനവധി ദേവതാസ്ഥാനങ്ങളിണ്ട്.അവയെ ബൃഹത്പാരമ്പര്യവുമായി മധ്യകാല ഉപരിവർഗം ഇണക്കുകയാണ് ഉണ്ടായത്.

പിന്നെ, ചെകുത്താനാര് എന്നതിന് അങ്ങു നൽകിയ ഗീതാവ്യാഖ്യാനങ്ങൾ വായിച്ചു.അവ കൊള്ളാം,പക്ഷേ ഭൌതികതത്വങ്ങൾ ഉൾക്കൊണ്ട് ക്ഷേത്രത്തിൽ കയറാതിരിക്കുന്നവരെ ചെകുത്താനെന്നു വിശേഷിപ്പിക്കുന്നതിന് അവ ഉത്തരം നൽകുന്നില്ല.

പാര്‍ത്ഥന്‍ said...

വികടൻ,
മോരും മുതിരയും രണ്ടാണെങ്കിലും, ഉദ്ദേശിച്ചത്‌ ഒന്നുതന്നെയാണ്‌. ഒരു കാര്യം ചെയ്യാം, കുറച്ചു കടലകൂടിയാകാം. മോരും മുതിരയും കളഞ്ഞേക്കൂ. അത്‌ പുളിച്ചില്ലേ.
ഇപ്പോൾ എന്തു കാര്യം സാധിക്കണമെങ്കിലും തിരിച്ചറിയാൽ കാർഡ്‌ ആവശ്യമാണ്‌. അത്‌ ഇവിടെയും പ്രാവർത്തികമാക്കിയാൽ മതി.

ഒരൊളിവും മറയും കൂടാതെ,ഞാൻ അഹിന്ദുവാണ് എന്ന സത്യത്തെ പ്രകാശിപ്പിക്കാൻ തക്കവണ്ണം അവർക്ക് ക്ഷേത്രപ്രവേശനം സാധ്യമാകണമെന്നാണ് ഞാനിത്രയും പറഞ്ഞതിന്റെ സാരം.

അതിന്‌ അമ്പലത്തിൽ തന്നെ കയറണോ?

അന്യമതനേതൃത്വം അവരെ ഊരുവിലക്കുമോ എന്ന ശങ്കയാലാണല്ലേ അവരെ അമ്പലത്തിൽ കയറ്റാത്തത്!അവരുടെ മതത്തിൽ നിന്ന് അവരെ ഉപദ്രവങ്ങളേൽക്കാതെ കാക്കാനായി!

ഇത്‌ നിരുപാധികം അവരെ അമ്പലത്തിൽ കയറ്റണം എന്നു വാദിക്കുന്ന താങ്കളുടെ പ്രസ്താവനയ്ക്കു യോജിച്ചതോ, ഉപാധികളോടെ മാത്രമെ അമ്പലത്തിൽ കയറാൻ അനുവദിക്കാവൂ എന്നു പറയുന്ന എന്റെ അഭിപ്രായത്തിനു യോജിച്ചതോ എന്നു താങ്കൾ തന്നെ തീരുമാനിയ്ക്കൂ.

നാരായണഗുരുവും സഹോദരനയ്യപ്പനും ചെയ്ത പരിഷ്കണപ്രവർത്തനങ്ങൾ പ്രസ്തുതകാലത്തിൽ നിന്ന് അടർത്തിയെടുത്ത് പേസ്റ്റ് ചെയ്യുന്നത് ശരിയല്ല.

വിപ്ലവ അക്രമ രാഷ്ട്രീയത്തിന്റെ മാറ്റൊലി ഉൾക്കൊള്ളുന്ന ഈ കാലത്ത്‌ നമുക്ക്‌ ഒരു കാര്യം ചെയ്യാം. അമ്പലത്തിൽ കയറാൻ ആഗ്രഹിക്കുന്നവർക്ക്‌ 'വാളും' അതിനെ എതിർക്കാൻ നിൽക്കുന്നവർക്ക്‌ 'കുന്തവും' കൊടുത്ത്‌ അതിനൊരു പരിഹാരം കാണാം.

ക്ഷേത്രാചാരങ്ങൾ അതിന്റെ പരിപാവനതയോടുകൂടി അനുഷ്ടിക്കുന്നവർ മാത്രമെ അമ്പലത്തിൽ കയറേണ്ടതുള്ളൂ എന്നു തന്നെയാണ്‌ എന്റെ അഭിപ്രായം. പൂരപ്പറമ്പിൽ ---- അഴിച്ചപോലെ ഇവിടെയും ആക്കണം എന്ന് ചിന്തിക്കുന്നവരോട്‌ എനിയ്കൊന്നും പറയാനില്ല. ചെകുത്താന്മാരോട്‌ (ഇവിടത്തെ ഭാഷ അനുസരിച്ച്‌, താമസ ചിന്തകളുള്ളവർ) എന്തു പറയാൻ.

അമ്പലവും ആരാധനയുമെല്ലാം കുറച്ചുകാലം കഴിയുമ്പോൾ വേണ്ടാതെ വന്നേയ്ക്കാം എന്ന് ഗുരുദേവൻ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്‌, അദ്ദ്വൈദശ്രമത്തിന്റെ ആരംഭത്തിൽ.
ഇത്രയും ക്ഷേത്രങ്ങൾ സ്ഥാപിച്ച ഗുരുദേവൻ തന്നെ ക്ഷേത്രാരാധന നടത്താറില്ലായിരുന്നു.

അധികാരം നിലനിർത്തുന്നതിനും സമ്പത്ത് കേന്ദ്രീകരിക്കുന്നതിനും ഉതകുന്ന ആചാരാദികൾ കേരളത്തിൽ കൂടുതൽ ദൃഡമാകുന്നത് അധിനിവേശസംസ്കൃതിയുടെ വരവോടെയാണ്.

അപ്പോ ഈ ക്ഷേത്രങ്ങളുടെ പൌരാണികത എന്നൊക്കെ പറയുന്നത് ഇത്രേള്ളോ. ഞാൻ പഠിച്ച ചരിത്രമൊക്കെ വെറുതെയായി.

"ഒന്നിന്നുമില്ല നില ഉന്നതമായ കുന്നുമെന്നല്ല, ആഴിയുമൊരിക്കൽ നശിക്കുമോർത്താൽ" -

Rajeeve Chelanat said...

പാര്‍ത്ഥാ,

അമ്പലങ്ങള്‍ അധികാര കേന്ദ്രങ്ങള്‍ തന്നെയായിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നുണ്ട്. ആ അധികാരത്തിന്റെ കൈകാര്യകര്‍ത്താക്കളായിരുന്നു പുരോഹിതവര്‍ഗ്ഗം. ഏറെക്കുറെ എല്ലാ മതങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. യുദ്ധത്തിനും മറ്റും പോയിരുന്ന രാജാക്കന്മാര്‍, തങ്ങള്‍ തിരിച്ചുവരുന്നതുവരെ ഭൂമി അമ്പലത്തിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തീട്ടാണ് പോയിരുന്നത്. ആയുസ്സിന്റെ ബലം കൊണ്ട് തിരിച്ചുവന്നവര്‍ ചിലര്‍ക്ക് അത് തിരിച്ചുകിട്ടി. ചിലര്‍ ദാനമായി വിട്ടുകൊടുത്തു. ചില ഉടയതമ്പുരാക്കന്മാര്‍ യുദ്ധത്തില്‍ വടിയായതുകൊണ്ട്, ഭൂമി അമ്പലത്തിന്റെ ഉടമസ്ഥതയിലേക്ക് വന്നു. അങ്ങിനെയൊക്കെയാണ് അതിന്റെ ചരിത്രം. പിന്നെ, പൌരാണികത എന്നതൊക്കെ മറ്റുചില കാര്യങ്ങളാണ്. അതു വേ. ഇതു റേ. പിന്നെ അസുരന്മാരെക്കുറിച്ച് താങ്കള്‍ സൂചിപ്പിച്ച ആ മൂ‍ന്നു ലിങ്കുകള്‍. ഭഗവദ്‌ഗീതയിലും (പൊതുവെ ഭാരതീയ വേദചിന്തകളിലും) ധാരാളമായി ഉള്ള ഒരു കാര്യം അവ്യക്തതയാണ്. ഉദാഹരണത്തിന് കര്‍മ്മഫലം ഇച്ഛിക്കുന്നതും മറ്റും. അതുപോലെ ത്രിഗുണങ്ങളെക്കുറിച്ചുള്ള അഴകൊഴമ്പന്‍ വാദങ്ങളും. ഇതിനെക്കുറിച്ചൊക്കെ വിശദമായ ചര്‍ച്ചക്ക് തത്ക്കാലം സമയമില്ല. ക്ഷേത്രപ്രവേശനം പോലുള്ള സാമൂഹ്യപ്രസക്തിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അവക്ക് ഒട്ടും സാംഗത്യവുമില്ല.

“വിപ്ലവ അക്രമ രാഷ്ട്രീയത്തിന്റെ മാറ്റൊലി ഉൾക്കൊള്ളുന്ന .....'കുന്തവും' കൊടുത്ത്‌ അതിനൊരു പരിഹാരം കാണാം“ എന്നെഴുതിയ ഖണ്ഡികക്കൊക്കെ ഇവിടെ എന്ത് പ്രസക്തിയാണുള്ളതെന്ന് എത്രയാലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

അഭിവാദ്യങ്ങളോടെ

വികടശിരോമണി said...

പാർത്ഥാ,
താങ്കളുടെ മോരും മുതിരയും കടലയും പുളിച്ചിരിക്കുന്നു.പതിവ്രത എന്നുദ്ദേശിച്ചിട്ട് ഗണിക എന്നെഴുതിയാൽ മനസ്സിലാവുമോ?
തിരിച്ചറിയൽ കാർഡോ? അതു കലക്കി.
പൂരപ്പറമ്പിൽ എന്തഴിച്ചപോലെ?ഞാനാ പഴഞ്ചൊല്ല് കേട്ടിട്ടില്ല.
വാളും കുന്തവും മാറ്റൊലിയും ഒക്കെ എന്താണെന്ന് ഉത്തരാധുനികകവികൾ പോലും അന്തം വിടും.
ക്ഷേത്രങ്ങളുടെ പൌരാണികതയെക്കുറിച്ച്,പണ്ടുകേരളത്തിലെല്ലാവരും ഹിന്ദുക്കളായിരുന്നു,അവിടന്ന് പിരിഞ്ഞൂപോയവരാണ് ഇപ്പോഴത്തെ അന്യമതസ്ഥർ എന്നു താങ്കൾ പഠിച്ച ചരിത്രപുസ്തകത്തിൽ നിന്നു തന്നെയാണ് പഠിച്ചതെങ്കിൽ,പാടെ തെറ്റിയിരിക്കാനാണിട.
കേൾക്കൂ,
പ്രസിദ്ധമായ ഗുരുവായൂരിലെ കുറുമ്പക്കാവ്,ഗുരുവായൂരിലെ തദ്ദേശീയമൂർത്തിയുടെ ആരാധനാസ്ഥാനമാണ്.അതിന്റെ സമീപത്താണ് പഞ്ചപ്രാകാരം ക്ഷേത്രം ഉയരുന്നത്.മഹാപാരമ്പര്യപുരാണകഥകളും മിത്തുകളും ഉയർന്നുവ്യാപിക്കുന്നതും പഞ്ചപ്രാകാരക്ഷേത്രത്തിൽ നിന്നാണ്.പതിനാറാം നൂറ്റാണ്ടുവരെ ‘കുരുവയൂർ‌വട്ട’മായിരുന്ന സ്ഥാനം,മേൽ‌പ്പത്തൂരിന്റെ കൃതികളിലൂടെയും ധാരാളം ബ്രാഹ്മണമിത്തുകളിലൂടെയും മഹാപാരമ്പര്യഭകതികേന്ദ്രമായി.പുന്നത്തൂർനമ്പിടിമാരും പിന്നീട് സാമൂതിരിയും ക്ഷേത്രമേലാളന്മാരുമായി.ഒരു മഹാസംവിധാനം ഉയർന്നുവന്നു.എന്നാൽ കുറുമ്പക്കാവിൽ,കാവിന്റെ അവശിഷ്ടാംശമായ വൃക്ഷത്തിന്റെ കൊമ്പ് മുറിക്കുന്നതുപോലും താന്ത്രികവിധിയനുസരിച്ച് ക്ഷേത്രതന്ത്രിയുടെ നിർദ്ദേശമനുസരിച്ചുവേണം എന്നൊക്കെ ആചാരങ്ങൾ അവശേഷിച്ചിരുന്നു.ഇതാണ് പഴയ സമന്വയക്രമം,ഈ സ്ഥാനം മായ്ച്ചുകളഞ്ഞില്ല,എന്നാൽ മഹാപാരമ്പര്യത്തിനു താന്ത്രികമുഖ്യതയുടെ ഭാഗമാക്കി നിർത്താനും കഴിയുന്നു.ഈ സ്ഥാനം ഗുരുവായൂരിന്റെ നാരായവേരാണ്,പക്ഷേ വളരുകയില്ല.കേരളത്തിൽ തലങ്ങും വിലങ്ങും ഈ സംവിധാനം നിലനിൽക്കുന്നുണ്ട്.നിളാതടത്തിലെ അര്യങ്കാവുംതൃപ്പുലിയൂരിലെ പാടല്പെറ്റക്ഷേത്രവും തുടങ്ങി എത്രയോ ഉദാഹരണങ്ങൾ ഇതിനൊക്കെ പറയാനുണ്ട്.മഹാക്ഷേത്രങ്ങളുടെ അനുബന്ധമായി നിന്നതുതന്നെ ഭാഗ്യം എന്നാണ് സാമൂഹ്യഘടകങ്ങളുടെ തൃപ്തി.
രാജീവ് പറഞ്ഞപോലെ,വിഷയത്തിൽനിന്നകലുന്നു.പാർത്ഥന്റെ ചരിത്രവീക്ഷണത്തിലെ തകരാറുകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചെന്നേയുള്ളൂ.ചരിത്രപഠനത്തിന്റെ വഴി കുറേക്കൂടി ആധുനികവും ശാസ്ത്രീയവുമാക്കാൻ ശ്രമിക്കൂ,പാർത്ഥൻ.ക്ഷേത്രപൌരാണികത എന്നഹങ്കരിക്കുന്ന പലയിടങ്ങളും ജൈന-ബുദ്ധവിഹാരങ്ങളായിരുന്നു എന്നറിയുമോ?കേട്ടയുടനെ ‘വാളും കുന്തവും’ എടുത്തു ചാടാതെ,ചിന്തിച്ചു മറുപടിപറയൂ,പ്രതിവാദമല്ല,സംവാദമാണ് നമുക്കാവശ്യം.
രാജീവ്,
ഗീതകേട്ടതോടെ “ഇയാളുടെ കത്തികേക്കുന്നതിലും ഭേദം ആരെയെങ്കിലും കൊന്ന്,എങ്ങനെയെങ്കിലും ചാവുന്നതാ നല്ലത്”എന്നു കരുതിയിട്ടാ അജ്ജുനൻ യുദ്ധത്തിനിറങ്ങിയതെന്ന് കേട്ടിട്ടുണ്ടോ? :)

നന്ദി.

വിശാഖ് ശങ്കര്‍ said...

സ്ഥാപനവല്‍ക്കരിക്കപ്പെട്ട മതത്തിനും വിശ്വാസങ്ങള്‍ക്കും പുറത്ത്, ദൈവം എന്ന സങ്കല്‍പ്പത്തിന് മനശസ്ത്രപരമായ ചില പ്രസക്തികള്‍ ഉണ്ടെന്ന് തോന്നുന്നു. നിസ്സഹായമായ മനുഷ്യാവസ്ഥകളില്‍ സര്‍വ്വശക്തനായ ഒരു രക്ഷകനുണ്ടെന്ന വിശ്വാസം തങ്ങളുടെ രക്ഷയ്ക്കെത്തും എന്ന് പ്രതീക്ഷിക്കുന്ന മനുഷ്യരുടെ ദൈവം ഒരു മതത്തിലെയും പൌരോഹിത്യത്തിന് വ്യാഖ്യാനിച്ച് തീര്‍ക്കാനാവാത്ത വിധം വലിപ്പവും ആഴവും ഉള്ള ഒന്നാണ്.ആ ദൈവത്തില്‍ ആത്യന്തികമായി വിശ്വസിക്കുന്നതുകൊണ്ടാണ്,ചില മുസ്ലീങ്ങള്‍ മുസ്ലീങ്ങളായിരിക്കുമ്പോള്‍ തന്നെ ഹിന്ദു ദൈവങ്ങളിലും വിശ്വസിക്കുന്നത്. ചില ഹിന്ദുക്കള്‍ ഹിന്ദുവായിരിക്കുമ്പോള്‍ തന്നെ അടുത്തുള്ള കുരിശടികളില്‍ പോയി മുട്ടുകുത്തുന്നത്.കൃത്യമായ ചട്ടക്കൂടുകളുള്ള ഒരു സെമറ്റിക് മതത്തിനും ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാവില്ല.ഒരു സെമറ്റിക് മതമല്ലാതിരുന്നിട്ടും ചില ഹിന്ദു ആരാധനാലയങ്ങള്‍ ഈ സ്വഭാവംകാണിക്കുന്നത് സവറ്ണ്ണ അധികാരസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളെ അവയ്ക്ക് അതിജീവിക്കാനാവതെ പോയതുമൂലം ആവാം. ചതുരവടിവില്‍ പണിഞ്ഞുവച്ചിരിക്കുന്ന വിശ്വാസങ്ങളുടെ നിയമാവലികള്‍ ഇത്തരം വിശ്വാ‍സികളെ പുറത്തുനിര്‍ത്താന്‍ വേണ്ടി ഉണ്ടാക്കിയിട്ടുള്ള മതിലുകളാണ്.വിശാലമായ ഒരു ദൈവസങ്കല്‍പ്പം ഒരു മതസ്ഥാപനവും വച്ചുപൊറുപ്പിക്കില്ല. കാരണം അത് അവരുടെ ആത്മീയ വ്യാപാരത്തെ ഒരുതരത്തിലും പോഷിപ്പിക്കില്ല എന്നതു തന്നെ.അത് സ്വാഭാവികം.പക്ഷേ അത്തരം ബാദ്ധ്യതകള്‍ ഒന്നുമില്ലെന്ന് പറയുന്ന സാധാരണ വിശ്വാസികള്‍ ഇത്തരം നിര്‍ദ്ദേശങ്ങളെപ്പോലും ഇത്ര അസഹിഷ്ണുതയോടെ എതിര്‍ക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.

“സുഖസൌകര്യങ്ങളുടെ ആസക്തിയിൽ മതം മാറിപോയവരെ പണ്ടുകാലത്ത് പടിയടച്ചു പിണ്ഡംവെയ്ക്കുന്ന പതിവുണ്ട്.“

കൊള്ളാം..!, താന്‍ നിലനില്‍ക്കുന്ന മതത്തിലെ മറ്റൊരു വിഭാഗവും ആസ്വദിക്കാത്ത സുഖസൌകര്യങ്ങള്‍ക്കായുള്ള ആസക്തിയാല്‍ ഹിന്ദുമതത്തില്‍നിന്ന് പിരിഞ്ഞുപോയെന്ന് പറയപ്പെടുന്നവര്‍ ആരൊക്കെയാണോ..! അതോ സുഖസൌകര്യങ്ങളൊക്കെ സവര്‍ണ്ണര്‍ക്കുള്ളതാണെന്നും, ദുരിതപൂര്‍ണ്ണമായ ഒരു ജീവിതം നയിച്ചുകൊണ്ടും വിശ്വാസം നിലനിര്‍ത്തി ഈ മതത്തില്‍ തന്നെ നിന്ന് എണ്ണം കൂട്ടുകയാണ് തങ്ങളുടെ ധര്‍മ്മമെന്നും പല ദളിതരും മനസിലാക്കാതെപോയതോ അവരുടെ പിഴ...!

പാര്‍ത്ഥന്‍ said...

വികടൻ & രാജീവ്‌:
ചരിത്രവിവരണങ്ങൾക്ക് നന്ദി.
ആത്മഹത്യ ചെയ്യാൻ പോയ അർജ്ജുനന്റെ പിന്നാലെ എന്താ‍യാലും ഞാനില്ല. ഇപ്പോൾ തന്നെ ബലരാമന്റെ വഴിയിലൂടെ യാത്രയായി, ഹിമാലയത്തിലേയ്ക്ക്.

വിശാഖ‌ശങ്കർ:
“അഹിന്ദുക്കൾക്ക് പ്രവേശനമില്ല്” എന്ന വാചകത്തിന്റെ ചരിത്രപശ്ചാത്തലം അറിയാൻ താല്പര്യമുണ്ട്. (എനിയ്ക്ക് തോന്നിയ ലോജിക്ക് ആണ് ഞാൻ എഴുതിയത്.)

ഇതിനെക്കാളും എനിയ്ക്ക് പ്രാധാന്യം തോന്നുന്ന ഒരു വേറൊരു കാര്യം ഉണ്ട്. പണം ഭണ്ഡാരത്തിൽ വഴിപാട് ഇട്ടാലേ ദൈവം അനുഗ്രഹിക്കൂ എന്നുള്ള അന്ധവിശ്വാസം ക്ഷേത്രത്തിൽ പോകുന്നവരെ മനസ്സിലാക്കിക്കുക എന്നതാണ്. ഇതിനെക്കുറിച്ച് ചിലരോട് സംസാരിച്ചു. പലർക്കും അങ്ങിനെ ഒരു പ്രചരണത്തിന് ധൈര്യം ഇല്ല. സാവധാനം ഭണ്ഡാരം തന്നെ ഇല്ലാതെയാവണം. ഭണ്ഡാരത്തിനെ മാത്രം പ്രാർത്ഥിക്കുന്നവർക്ക്‌ അതില്ലാതാക്കാൻ താല്പര്യമുണ്ടാകില്ലല്ലോ.(ഈ ചർച്ചയിൽ ഇതിന് പ്രാധാന്യം ഇല്ല എന്നറിയാം. ക്ഷേത്രപ്രവേശനവാദത്തിൽ വേറൊരഭിപ്രായം ഇല്ല.)

വിശാഖ് ശങ്കര്‍ said...

“വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം, മുസ്ലീമിനും ക്രിസ്ത്യാനിക്കും നടക്കാമായിരുന്ന പൊതുവഴിയിലൂടെ അവർണ്ണർക്ക് നടക്കാനുള്ള അവകാശത്തിനുവേണ്ടിയായിരുന്നു.“

അതു തന്നെ.അന്യമതസ്ഥര്‍ക്ക് അനുവദിച്ച് കൊടുത്തിരുന്ന ആനുകൂല്യങ്ങള്‍ പോലും സ്വന്തം മതത്തിലെ ഭൂരിഭാഗം വരുന്ന അവര്‍ണ്ണര്‍ക്ക് അനുവദിച്ചു കൊടുത്തിരുന്നില്ല സവര്‍ണ്ണകേന്ദ്രീകൃതമായ ഹിന്ദുത്വത്തിന്റെ അധികാരവ്യവസ്ഥ.പ്രയോഗതലാത്തില്‍ ഹിന്ദുമതം എന്നും സവര്‍ണ്ണന്റേതു മാത്രമായിരുന്നു.ക്ഷേത്രപ്രവേശനവിളംബരം വരെ ഹൈന്ദവക്ഷേത്രങ്ങളീല്‍‍ കയറാന്‍ പറ്റാത്ത അഹിന്ദുക്കളുടെ കൂട്ടത്തില്‍ അവര്‍ണ്ണരുമുണ്ടായിരുന്നു.(ഊരുവിലക്കും, തെമ്മാടിക്കുഴിയും രസിച്ചു..:),അഹിന്ദുക്കളെ അതില്‍നിന്നുമൊക്കെ രക്ഷിക്കാനാണ് അവരെ അമ്പലങ്ങളില്‍ കയറ്റാത്തത് എന്ന വാദം തമാശയായി പറഞ്ഞതാണെന്ന് കരുതുന്നു.എന്തായാലും ഊരുവിലക്ക്, തെമ്മാടിക്കുഴി തുടങ്ങിയ ഭീഷണികളൊന്നും ഇല്ലാതിരുന്നിട്ടും അവര്‍ണ്ണരെ അഹിന്ദുക്കളില്‍ പെടുത്തി ദീര്‍ഘകാലം പുറത്ത് നിര്‍ത്തിയിരുന്നത് സദുദ്ദേശപരമായിരുന്നു എന്ന് തൊന്നുന്നില്ല)എന്തായാലും പക്ഷെ ദൈവം അങ്ങനെ ആയിരുന്നില്ല എന്നുവേണം കരുതാന്‍.സര്‍വ്വചരാചരങ്ങളുടേയും രക്ഷകനും, പുല്‍ക്കൊടിതുമ്പിനോട് പോലും കരുണയുള്ളവനുമായ ദൈവത്തിന് അങ്ങനെ ആവാന്‍ പറ്റില്ലല്ലോ.അപ്പോ സവര്‍ണ്ണഹിന്ദുത്വത്തോട് കലഹിച്ച്, നിഷെധിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനും, മ്മനുഷ്യനെപ്പോലെ ജീവിക്കാനുമായി ഇതരമതം സ്വീകരിക്കേണ്ടിവന്ന ഒരുവന് പഴയ ഹൈന്ദവ ദൈവസങ്കല്‍പ്പങ്ങളെ മറക്കാനാവില്ലെങ്കില്‍ അതിലെന്താ തെറ്റ്?ഒരു ഹിന്ദു ദൈവവും അത്തരം മനുഷ്യരെ ശത്രുപക്ഷത്ത് കാണുന്നവനാകാന്‍ സാധ്യതയുമില്ല.അപ്പൊ പിന്നെ പ്രശ്നം ദൈവത്തിന്റെയൊ വിശ്വാസത്തിന്റെയോ അല്ല, മറിച്ച് മതമെന്ന അധികാരസ്ഥാപനത്തിന്റേതാണെന്ന് വരുന്നു.ഇത്തരം അധികാരസ്ഥാപനങ്ങളും അവരുടെ പൌരോഹിത്യ വൃന്ദവും വ്യാഖ്യാനിച്ച് തരുന്ന വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും അണുകിട തെറ്റാതെ പാലിക്കപ്പെടണമെന്ന് ശഠിക്കുന്ന,വിശ്വാസങ്ങളില്‍ ഉണ്ടാകേണ്ടുന്ന കാലികമായ വളര്‍ച്ചകളോട് തികഞ്ഞ വിമുഖത കാട്ടുന്ന വിശ്വാസികളെയാണ് നമ്മള്‍ മതമൌലീകവാദികള്‍ എന്ന് വിളിക്കുന്നത്.അത്തരം മനുഷ്യര്‍ക്ക് ഒരു സാഹചര്യത്തിലും തന്റേതല്ലാത്ത ഒരു ദൈവസങ്കല്‍പ്പവുമായോ, ആചാരങ്ങളുമായോ ഒത്തുപോകാന്‍ കഴിയില്ല. അത്തരക്കാര്‍ മറ്റ് ആരാധനാലയങ്ങളില്പോകുന്നതു പോയിട്ട് നോക്കാന്‍ പോലും ആഗ്രഹിക്കുകയുമില്ല.

ഭണ്ഡാരപ്പെട്ടിയേയും നേര്‍ച്ചകളേയും പറ്റിയുള്ള അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു.

വികടശിരോമണി said...

വിശാഖ് ശങ്കർ,
വരവിനു നന്ദി.മതവിശ്വാസികളികാകമാനം പടർന്നിരിക്കുന്ന അസഹിഷ്ണുതയാണ് ഈ ചർച്ച എന്നെ ബോധ്യപ്പെടുത്തിയത്.അമ്പലങ്ങൾക്ക് തീവെക്കണമെന്നോ,നിർമാല്യത്തിലെ വെളിച്ചപ്പാടിനെപ്പോലെ വിഗ്രഹത്തിൽ കാർക്കിച്ചുതുപ്പണമെന്നോ അല്ല ഞാൻ പറഞ്ഞത്,മനുഷ്യരായിപ്പിറന്നവരെയെല്ലാം അവിടെ കയറ്റണമെന്നു മാത്രമാണ്.തിരിച്ചുവന്ന വാദങ്ങൾ ശ്രദ്ധിച്ചുവോ?ബാലിശമായ യുക്തികൾ,വികലമായചരിത്രവാദങ്ങൾ-അവക്കെല്ലാം ഞാൻ നൽകിയ മറുപടികൾക്ക് വസ്തുതാപരമായ മറുപടികളല്ല ലഭിച്ചത്.ചിലർ പ്രതീകങ്ങളെ കൂട്ടുപിടിച്ച്,മറ്റുചിലർ മറ്റുമതക്കാർക്കിടയിലെ അനീതികൾ പറഞ്ഞ്-ഒളിച്ചോടുന്നു.അധികാരവ്യവസ്ഥ സൃഷ്ടിക്കുന്ന നീതിബോധത്തിന് നമ്മുടെ വിശ്വാസിസമൂഹം അടിമപ്പെട്ടിരിക്കുന്ന നേർച്ചിത്രമാണ് മുന്നിൽ തെളിയുന്നത്.
പാർത്ഥൻ,
ഹിമാലയത്തിനുമുണ്ട് ചരിത്രം.അവിടെയും താങ്കളുടെ ചരിത്രപാഠങ്ങൾ പറഞ്ഞുനോക്കൂ.
ബലരാമനും മടങ്ങിവരണം,പരസ്പരം വെട്ടിക്കൊന്ന മനുഷ്യരുടെ,മതജാതിവ്യത്യാസമില്ലാതെ ചുവന്ന ചോരയൊഴുകിയ കുരുക്ഷേത്രത്തിന്റെ,അവസാനയുദ്ധത്തിനൊരുങ്ങി നിൽക്കുന്ന ഭീമദുര്യോധനന്മാരുടെ മണ്ണിലേക്ക്.കൂടെ താങ്കൾക്കും വരാം.
ഭണ്ഡാരക്കാര്യത്തിൽ താങ്കളുടെ അഭിപ്രായത്തോട് ഞാനും പൂർണ്ണമായി യോജിക്കുന്നു.
നന്ദി.

പാര്‍ത്ഥന്‍ said...

അപ്പൊ പിന്നെ പ്രശ്നം ദൈവത്തിന്റെയൊ വിശ്വാസത്തിന്റെയോ അല്ല, മറിച്ച് മതമെന്ന അധികാരസ്ഥാപനത്തിന്റേതാണെന്ന് വരുന്നു.ഇത്തരം അധികാരസ്ഥാപനങ്ങളും അവരുടെ പൌരോഹിത്യ വൃന്ദവും വ്യാഖ്യാനിച്ച് തരുന്ന വിശ്വാസങ്ങളേയും ആചാരാനുഷ്ഠാനങ്ങളേയും അണുകിട തെറ്റാതെ പാലിക്കപ്പെടണമെന്ന് ശഠിക്കുന്ന,വിശ്വാസങ്ങളില്‍ ഉണ്ടാകേണ്ടുന്ന കാലികമായ വളര്‍ച്ചകളോട് തികഞ്ഞ വിമുഖത കാട്ടുന്ന വിശ്വാസികളെയാണ് നമ്മള്‍ മതമൌലീകവാദികള്‍ എന്ന് വിളിക്കുന്നത്.അത്തരം മനുഷ്യര്‍ക്ക് ഒരു സാഹചര്യത്തിലും തന്റേതല്ലാത്ത ഒരു ദൈവസങ്കല്‍പ്പവുമായോ, ആചാരങ്ങളുമായോ ഒത്തുപോകാന്‍ കഴിയില്ല. അത്തരക്കാര്‍ മറ്റ് ആരാധനാലയങ്ങളില്പോകുന്നതു പോയിട്ട് നോക്കാന്‍ പോലും ആഗ്രഹിക്കുകയുമില്ല.

വിശാഖ്‌ ശങ്കർ മുകളിൽ പറഞ്ഞ കാര്യം തന്നെയാണ് എനിയ്ക്കും പറയാനുള്ളത്‌. ഈ ഒത്തുപോകാൻ കഴിയില്ല എന്നുള്ളത്‌ എല്ലാ മത മൌലികവാദികൾക്കും ബാധകമല്ലെ. അതോ ഹിന്ദുക്കൾക്കു മാത്രമോ. വിശാലമായി തുറന്നിടുക എന്നത്‌ ഹിന്ദുക്കൾ എന്നു പറയുന്നവർ മാത്രം ചേയ്താൽ മതിയോ. അതിൽ മാത്രമാണ് എനിയ്ക്കു അഭിപ്രായവ്യത്യാസമുള്ളത്‌. ഇന്ത്യയിലെ എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും ക്ഷേത്രങ്ങളും പള്ളികളും സർക്കാരിന്റെ അധീനതയിൽ വരണമെന്നും എല്ലാവർക്കും ഒരേ അവകാശവും നിയമവും ഉണ്ടാകണമെന്നും തന്നെയാണ് എന്റെയും ആഗ്രഹം. അത്‌ ഉണ്ടാകുന്നതുവരെ ക്ഷേത്രങ്ങളുടെ കാര്യത്തിൽ മാത്രം സംസാരിക്കുന്നതിനോടുമാത്രമെ എതിരഭിപ്രായമുള്ളൂ.

പലപ്പോഴും ഞാൻ പളനിയ്ക്കു പോകുന്നത്‌ ഒരു ക്രിസ്ത്യൻ സുഹൃത്തും കുടുബവും കൂടിയാണ്. ഗുരുവായൂരിൽ അദ്ദേഹത്തിനെ പലരും അറിയുന്നതുകൊണ്ട് അവിടെ കയറാൻ പറ്റില്ല. ക്ഷേത്രാചാരങ്ങളിൽ വിശ്വാസമുള്ള ആളുകളെ അമ്പലത്തിൽ കയറാൻ അനുവദിക്കണം എന്നു തന്നെയാണ് ഞാനും പറഞ്ഞത്. അവിശ്വാസികൾക്ക് അവിടെ ഒരു കാര്യവും ഇല്ല.

ഭൂമിപുത്രി said...

വികടാ,മുമ്പൊക്കെഞാനും കുറേച്ചോദ്യം ചെയ്തിട്ടുണ്ട് ഈ ഭണ്ഡാരപ്പരിപാടി.
ഒരിയ്ക്കലിതുപോലെ കിടന്ന് ചിതറിയപ്പോൾ പ്രായവുംപക്വതയുമുള്ള ഒരടുത്ത ബന്ധു പറഞ്ഞു ‘മോളെ,അമ്പലങ്ങളുടെ നടത്തിപ്പിൻ പണംവേണ്ടേ? വെറുംകയ്യോടെ അവിടെക്കേറിച്ചെന്ന് തൊഴുതിറങ്ങ്മ്പോൾ കിട്ടുന്ന മനഃശ്ശാന്തിയും സമാധാനവും തുടർന്നും അനുഭവിയ്ക്കണമെന്നുള്ളവർ,സ്വന്തം കഴിവുപോലെ
ആ പെട്ടിയിലെന്തെങ്കിലുമൊന്നിടുന്നതിൽ തെറ്റൊന്നുമില്ല’ശരിയാണെന്ന് തോന്നി.
പിന്നെ ഞാനതിൽ പ്രതിഷേധിച്ചിട്ടില്ല

വികടശിരോമണി said...

ഭൂമീപുത്രി,
അമ്പലങ്ങളുടെ നടത്തിപ്പിനായാണ് ഈ ഭണ്ഡാരപ്പണമെല്ലാം പോകുന്നതെന്ന് കരുതുവാൻ മാത്രം ശുദ്ധമനസ്കയോ ജാനകിയമ്മാൾ?
ഈയിടെ നാട്ടിലാകമാനം പ്രചരിക്കുന്ന പുതിയൊരു ആത്മീയപണപ്പിരിവ് കൂടി ശ്രദ്ധയിൽ പെടുത്തട്ടെ,
അടുത്തിടെ വീട്ടിൽ ഒരു മുസ്ലീം പള്ളിയിൽ നിന്നാണെന്നുപറഞ്ഞ് ഒരാൾ വന്നു.പള്ളിയിൽ വാർഷികാഘോഷം.പിരിവുവേണം.രസമതല്ല,ഇത് മൂപ്പരുടെ ഒരു തൊഴിലാണ്.മൊത്തം പിരിച്ചുകിട്ടുന്നതിൽ നിശ്ചിതശതമാനം തൊഴിലാളിക്കുകിട്ടും.എങ്ങനെയുണ്ട്?
ദൈവം,ആരോഗ്യം,വിദ്യാഭ്യാസം എന്നിവയെ വാണിജ്യകേന്ദ്രങ്ങളായി കാണാൻ മലയാളി എളുപ്പം പഠിച്ചിരിക്കുന്നു.

ഭൂമിപുത്രി said...

അങ്ങിനെയൊന്നും വിചാരിച്ചിട്ടില്ല വികടാ.എന്നാലും അമ്പലനടത്തിപ്പുകൾക്കുള്ള പ്രധാന വരുമാനം ഈ പെട്ടിയാണല്ലൊ എന്നേ കരുതിയിട്ടുള്ളു.

kannan said...

പ്രവേശനം ഹിന്ദുമത വിശ്വാസികൾക്കു
മാത്രം എന്നതിൽ തെറ്റില്ല.

maithreyi said...

്‌അയ്യയ്യോ!എന്തൊരു ഗമണ്ടന്‍ ചര്‍ച്ച.!മുഴുവന്‍ വായിക്കാനായില്ല.കുറേശ്ശെ വായിക്കാം.പിന്നെ അങ്കിള്‍ പറഞ്ഞ ഒരഭിപ്രായത്തോടു പൂര്‍ണ്ണ യോജിപ്പുണ്ട്‌.പക്ഷേ നമ്മള്‍ ഇത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രയോജനമൊന്നും കാണുന്നില്ലല്ലോ.വെറും വിവാദചര്‍ച്ചകള്‍പ്പുറം നമുക്കെന്താണ്‌ പ്രയോജനകരമായി ചെയ്യാന്‍ കഴിയുക?അതല്ലെങ്കില്‍ ഇതെല്ലാം വെറും unproductive work ആവില്ലേ?

തറവാടി said...

അമ്പലം ഹിന്ദുമത വിശ്വാസികളുടേതാണ്, പള്ളികള്‍ ഇസ്ലാം/കൃസ്തു മത വിശ്വാസികളൂടേതും. അവരവരുടെ ദേവാലയത്തിന്റെ നിയമങ്ങള്‍ അവരവര്‍ തന്നെ തീരുമാനിക്കുന്നതാണ് ശെരി.

പ്രാര്‍ത്ഥന, ദൈവ വിശ്വാസം എന്നത് നിര്‍ബന്ധിച്ച് ചെയ്യേണ്ടതോ ചെയ്യിപ്പിക്കേണ്ടതോ അല്ല മറിച്ച് ധാര്‍മികമായ ഒന്നാണ്,

അതുകൊണ്ട് തന്നെ ഹിന്ദുമത വിശ്വാസിയല്ലാത്ത യേശുദാസിന് കൃഷ്ണന്റെ അമ്പലത്തില്‍ കയറാനോ പ്രാര്‍ത്ഥിക്കാനോ ധാര്‍മികമായി യാതൊരവകാശവും ഇല്ല.

അവകാശികള്‍ അവകാശം പറയുന്നതാണ് ശെരി!

Anonymous said...

ഹിന്ദു എന്ന് പറഞ്ഞു അഹങ്കരിക്കുകയും കുറെയൊക്കെ ഒരു " തീവ്ര" സ്വഭാവം കാണിക്കുകയും ചെയ്യുന്ന ചില പോസ്റ്റുകള്‍ ഇതില്‍ കണ്ടു. സത്യത്തില്‍ഹിന്ദുവാണെന്ന് പറയുന്നതില്‍ എനിക്ക് പലപ്പോഴും ലജ്ജ തോന്നാറുണ്ട്. കേരളത്തിന്റെതു ഒരു ഹിന്ദു സംസ്കാരമായിരുന്നില്ല എന്ന് പോലും അറിയാത്ത ഒത്തിരി പേര്‍ ഇവിടുണ്ട്. ഹൈന്ദവത നമ്മുടെ മേല്‍ അടിചെല്‍പ്പിക്കപ്പെട്ട ഒന്നാണ്. എട്ടാം നൂറ്റാണ്ടിലാണ് ബ്രാഹ്മണ മതം ശക്തി പ്രാപിക്കുന്നത് ,അതും ബുദ്ധമത സംസ്കാരത്തെ പല കുടിലതകളിലൂടെയും ബലപ്രയോഗത്തിലൂടെയും തുടച്ചു നീക്കിയതിന് ശേഷം, ജീര്‍ണ്ണിച്ച ഒരു വ്യവസ്ഥിതി ( അല്ലാതെ മതമല്ല ) ഇവിടെ അടിചെല്‍പ്പിക്കപെടുകയുണ്ടായി. ഇവിടെ ഒരു കാര്യമോര്‍ക്കേണ്ടത് , ഒന്നാം നൂറ്റാണ്ടോടെ തന്നെ ക്രിസ്തു മതവും , ഇസ്ലാം മതവും ഇവിടെയുണ്ടായിരുന്നു എന്നതാണ്. പിന്നെ എന്ത് അര്‍ത്ഥത്തിലാണ് കേരളത്തില്‍ ഹൈന്ദവ സംസ്കാരമാനുണ്ടായിരുന്നത് എന്ന് ചിലര്‍ വെച്ച് കാച്ചുന്നത് . ( ബുദ്ധമതം പ്രബലമാകുന്നതിനു മുന്‍പ് ഇവിടുണ്ടായിരുന്നത് മതാതിഷ്ടിത സമൂഹമയിരുന്നില്ല. ജാതീയ വേര്‍തിരിവുകാലോ മറ്റോ അന്നുണ്ടായിരുന്നില്ല ). ഇങ്ങനെ നോക്കുമ്പോള്‍ ഏതായാലും ഹിന്ദു മതതെക്കാള്‍ നൂടണ്ടുകള്‍ പഴക്കമുണ്ട് മറ്റു രണ്ടു മതങ്ങള്‍ക്കും.
ഇനി മറ്റൊന്ന് ,ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം എന്തായിരുന്നു എന്ന് പലര്ക്ക്കും അറിയില്ല . കാലങ്ങളോളം സമരം ചെയ്തിട്ടും ഒന്നും അനുവദിക്കാതിരുന്ന ഈ മഹാ സംഭവം പിന്നെങ്ങനെ പെട്ടെന്ന് 1936-ഇല്‍ അനുവദിച്ചു. ഉത്തരം, സ്പഷ്ടമാണ്. നിവര്തന പ്രക്ശോഭാതോടെ ശക്തി പ്രാപിച്ച ഈഴവ-ക്രിസ്ത്യന്‍-മുസ്ലിം ,ഒരു ശക്തമായ കക്ഷിയേ മാറും എന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. ഇത് തകര്‍ക്കേണ്ടത് അന്നത്തെ വരേണ്യ വര്‍ഗ്ഗത്തിന്റെ ആവശ്യകത ആയിരുന്നു. കൂടാതെ 1936-ലെ മാരാമണ്‍കന്വേന്ഷനിലെ പി. കുഞ്ഞിരാമന്റെ പ്രസ്താവനയും. ( 8 ലക്ഷം തിരുവിതാംകൂര്‍ ഈഴവരെ കൂട്ടത്തോടെ കത്തോലിക്കന്‍ മ തത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുമെന്നുള്ളത് ) കൂടിയായപ്പോള്‍ , സി പി രാമസ്വാമി അയ്യര്‍ നിര്‍ബ്ബന്ധ പൂര്‍വ്വം മഹാരാജാവിനെക്കൊണ്ട് ക്ഷേത്ര പ്രവേശന വിളംബരം ഒപ്പ് വയ്പിച്ചു. അതോടെ മേല്‍ പറഞ്ഞ രണ്ടു കാര്യങ്ങളും നാമാവശേഷമായി .

Anonymous said...

നിങ്ങൾ ഒരു പലിശ നിരക്ക് വായ്പ ആവശ്യമുണ്ടോ? .................................................................................................................................................................................................................................................................
ഹലോ
ഞാൻ സാമ്പത്തികമായി ഇറങ്ങി ആളുകളുടെ വ്യക്തികളും കമ്പനികളും വിഭാഗങ്ങൾ വായ്പ അർപ്പിച്ചു 2% പലിശ നിരക്ക് വായ്പ നൽകുന്ന ഒരു സ്വകാര്യ വായ്പാ ബാങ്കായ ശ്രീ ടിം ചെൻ ആകുന്നു. നിങ്ങളുടെ വാതിൽ പടിയിലും സാമ്പത്തിക അവസരമാകുന്നു. ഞങ്ങളോടൊപ്പം വായ്പാ പെട്ടെന്നുള്ള കാഴ്ച നേടുക. അവിടെ നിരവധി ഫണ്ടിംഗ് അവസരങ്ങൾ, എല്ലാ വശങ്ങളിലും സഹായിക്കുന്നതിനുള്ള ഇപ്പോഴും കൗണ്ടിംഗ്. ഇത് പോരാൻ ഒരു സാമ്പത്തിക അവസരം, കൂടാതെ നിങ്ങൾ സാമ്പത്തിക സഹായം ആവശ്യമുണ്ടോ? നിങ്ങൾ നിങ്ങളുടെ ബിസിനസ് വിപുലീകരിക്കുക ഒരു വായ്പ ആവശ്യമാണോ? നിങ്ങൾ ഒരു വലിയ സ്കെയിലിൽ ഒരു ബിസിനസ് തുടങ്ങാൻ വായ്പ ആവശ്യമാണോ? നിങ്ങളുടെ ജീവിതവും നിങ്ങളുടെ നിലവിലെ സാമ്പത്തിക നില മാറ്റാൻ കഴിയുന്ന ഒരു വായ്പ ആവശ്യമുണ്ടോ? നിങ്ങൾ ശരിയായ സ്ഥലത്ത് കാര്യങ്ങൾ കൊല്ലുന്നതും അടിയന്തിരമായി വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ വായ്പ നിങ്ങളുടെ സ്വപ്നം വാതിൽ ഘട്ടം ഇന്നത്തെ ഫലമായി കൂടുതൽ അന്വേഷിക്കേണ്ടതില്ല. സേവനം വ്യക്തികൾക്കും ബിസിനസുകൾ, ബിസിനസ് മനുഷ്യർക്കും വകയിരുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് $ 1,000.00 അമേരിക്കൻ ഡോളർ 500,000,000.00 വരെയാണ് ലഭ്യമായ ക്രെഡിറ്റ് അളവിലോ ഞാൻ പദ്ധതി, ബിസിനസ്, നികുതി, ബില്ലുകൾ, മറ്റനേകം കാരണങ്ങളാൽ വായ്പ നൽകരുതെന്ന് താങ്കളുടെ ഞങ്ങളുടെ വായ്പ സെൻസർ എളുപ്പത്തിൽ * ആകുന്നു *

ബ്ലോഗ് ഞങ്ങളെ ബന്ധപ്പെടുക: walletnerd@gmail.com

വെബ്സൈറ്റ്: www.nerdwallet.com/...loans/cheap-personal-loans/

വായ്പാ അഭ്യർത്ഥിക്കുക ================================
പേര്: ...................
രണ്ടാം പേര്: ..................
കോണ്ടാക്ട് വിലാസം: .................
രാജ്യം: ...................
പ്രായം: ..........................
സെക്സ്: ....................
ഫോൺ നമ്പർ: ..............
നില: .................
തൊഴില്: ...............
സ്ഥാനം: .................
നിങ്ങളുടെ മുമ്പിൽ വായ്പ അപേക്ഷിച്ചിരിക്കുന്നു.ഏതാണ്ട്: ............
നിങ്ങൾ ഇംഗ്ലീഷ് മനസ്സിലാക്കാൻ:
പ്രതിമാസ വരുമാനം: ..............
വായ്പാ തുക: .................
വായ്പയ്ക്കു ഉദ്ദേശ്യം: ...............
കാലയളവ്: ....................

Anonymous said...

ഹലോ

ഡിലീറ്റ് വായ്പ ബാങ്കായ തേടി അവൻ / ഉണ്ടായിട്ടുണ്ട് ?? നിങ്ങളുടെ സ്വന്തം ബിസിനസ്സ് തുടങ്ങാൻ അടിയന്തര വായ്പ ആവശ്യം നിങ്ങൾ ഗൗരവത്തോടെ തന്നെയാണോ? നിങ്ങൾ കടവും ആകുന്നു? ഇത് നിങ്ങളുടെ ആഗ്രഹം നേടാൻ അവസരമാണ് വ്യക്തിപരമായ വായ്പ വാണിജ്യ വായ്പകൾ കോർപ്പറേറ്റ് വായ്പ തരും, കൂടുതൽ വിവരങ്ങൾക്ക് 2% വായ്പാ തുകയും പലിശയും എല്ലാ തരത്തിലുള്ള ഇമെയിൽ വഴി ഞങ്ങളെ ബന്ധപ്പെടുക: youngwalkerloanfinance@gmail.com

പൂർണവും വായ്പ അപേക്ഷ ഫോം സമർപ്പിക്കുക

പൂർണ്ണമായ പേര്: .......
രാജ്യം: ..........
വിലാസം: ..........
സംസ്ഥാനം: ............
പുരുഷൻ: ............
സിവിൽ സ്റ്റാറ്റസ്: ......
തൊഴിൽ: .........
ഫോൺ നമ്പർ: ........
ജോലിസ്ഥലത്തും നിലവിലെ സ്ഥാനം: ..
പ്രതിമാസ വരുമാനം: .........
വായ്പാ തുക ആവശ്യമായിരുന്നില്ല ......
വായ്പാ ദൈർഘ്യം: ...........
വായ്പ ഉദ്ദേശ്യം: ......
മതം: ............
നിങ്ങൾക്ക് മുമ്പ് പ്രയോഗിച്ച ....
ഫേസ്ബുക്ക് ലിങ്ക് ............
നിങ്ങളുടെ കാർഡ് സ്കാനിംഗ് I.D പകർപ്പ് ....

youngwalkerloanfinance@gmail.com: ഞങ്ങളുടെ ഇമെയിൽ

നന്ദി

മിസ്റ്റർ യംഗ് വാക്കർ

CouchDayba said...

മഹത്വം നിങ്ങൾ വായ്പ തിരയുന്ന, നിങ്ങൾ ഒരു വായ്പ വേണമെങ്കിൽ, അല്ലെങ്കിൽ നിരസിച്ചു ചെയ്തു അല്ലാഹുവിന് വായ്പ കൊടുത്തിരിക്കുന്നു ഇപ്പോൾ എന്നെ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല എന്റെ പേര് ശ്രീ കൗച്ച് Dayba ആണ് കഴിഞ്ഞ വർഷമായി ഇപ്പോൾ ഈ ഉറച്ച നടന്നിട്ടില്ല ഞങ്ങൾ തമ്മിൽ സാമ്പത്തിക പ്രശ്നങ്ങൾ അല്ലെങ്കിൽ ഒരു കാര്യം നേരിടുന്ന ആ സഹായിക്കാൻ ഇവിടെ കാണുന്നത് പോലെ എല്ലാ വചനം പല ആളുകളുടെ ജീവൻ രക്ഷിക്കാനും ആരെങ്കിലും ലോൺ ദൈവമല്ലെന്ന് വ്യക്തി പറയുന്നു ഒന്നും സാധിക്കുന്നില്ല എന്നു പറഞ്ഞതുപോലെ കഴിയില്ല എന്നും ഉറക്കം ന്, mr.couchdaybaloamfirm@gmail.com ഇന്ന് എന്നെ ബന്ധപ്പെടുക, ഞാൻ വാഗ്ദാനം നിനക്കു എന്നെപ്പോലെ ഒരു നേതാവ് അറിയാൻ അങ്ങനെ സന്തോഷം ആയിരിക്കും എന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എപ്പോഴും മനസ്സിൽ ദൈവം.

fred mantin said...

നിങ്ങൾ ഒരു ബിസിനസ്സ് പുരുഷനോ സ്ത്രീയോ ആണോ? നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കാൻ പണം വേണമെങ്കിൽ? നിങ്ങളുടെ കടം തീർക്കുന്നതിനായി അല്ലെങ്കിൽ നിങ്ങളുടെ ബില്ലുകൾ വീട്ടാനും അല്ലെങ്കിൽ ഒരു നല്ല ബിസിനസ്സ് ആരംഭിക്കാൻ വായ്പ ആവശ്യമാണോ? നിങ്ങളുടെ പദ്ധതിക്ക് പണം ചെയ്യേണ്ടതുണ്ടോ? ഞങ്ങൾ 2% വിശിഷ്ടം ഞങ്ങളുടെ നിരക്ക് (വ്യക്തികൾ, കമ്പനികൾ, റിയൽ എസ്റ്റേറ്റ്, നിയമപരമായ വ്യക്തികൾ) .ഭവന എവിടെയും ലോകത്തിലെ അടച്ച് വായ്പ വാഗ്ദാനം. അപേക്ഷ ഉത്തരം ഇനിപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് കൂടുതൽ വിവരങ്ങൾ അയയ്ക്കും: (fredmantin@gmail.com)

Roseline Philip said...

നിങ്ങൾക്ക് 100% വായ്പ ആവശ്യമുണ്ടോ? നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് എനിക്ക് കുറഞ്ഞ ചിലവിൽ പണം നൽകാം, അതിനാലാണ് നിങ്ങളെ ഞങ്ങൾ 2% മാത്രം ഫണ്ടുചെയ്യുന്നത്. നിങ്ങളുടെ സാഹചര്യം എന്തുതന്നെയായാലും, സ്വയം തൊഴിൽ ചെയ്യുന്നവർ, വിരമിച്ചവർ, ക്രെഡിറ്റ് റേറ്റിംഗ് ഉണ്ട്, ഞങ്ങൾക്ക് സഹായിക്കാം. 1 മുതൽ 30 വയസ്സിനുതാഴെയുള്ള ഫ്ലെക്സിബിൾ പേയ്മെന്റ്. ഞങ്ങളെ ബന്ധപ്പെടുക: Roselinephilipkloanfirm@gmail.com


നിങ്ങൾ ഒരു ദീർഘകാല വായ്പ തിരയുകയാണ്

1 പൂർണ്ണനാമം: ............................
2 കോണ്ടാക്ട് വിലാസം: .......................

3.കൌണ്ട്: .....................

4.കേസ്: ...............

5. വായ്പ തുക ആവശ്യമാണ്: ....................
6. കാലാവധി വായ്പ: ...................
7. ഡയറക്ട് ടെലിഫോൺ നമ്പർ: ...............

ഒത്തിരി സ്നേഹം,
Roselinephiliploanfirm@gmail.com


എൽ
ശ്രീമതി: റോസ്ലൈൻ

peter James said...

ഹലോ,

ഞാൻ കോളിൻസ് മാർക്കിന്റേതാണ്, ന്യായമായ, ആദരണീയനായ ഒരു പണക്കാരനാണ്. ഞങ്ങൾ സാമ്പത്തിക സഹായത്തോടെയുള്ള ഒരു കമ്പനിയാണ്. ഞങ്ങൾ വ്യക്തികൾക്കായി പണം സമാഹരിക്കുന്നു
സാമ്പത്തിക സഹായം, അല്ലെങ്കിൽ ബില്ലുകൾ അടയ്ക്കാനുള്ള പണം, ബിസിനസിൽ നിക്ഷേപിക്കാൻ. ഞാൻ ഒരു വായ്പ വാഗ്ദാനം മിനുസമാർന്ന ആയിരിക്കും. ഇപ്പോൾ ഞങ്ങളെ ഇമെയിൽ ചെയ്യുക

(collinsmark640@gmail.com)

ഗുണഭോക്താവിന്റെ പേര്: ........
രാജ്യം:
ആവശ്യമുള്ള തുക ............
വായ്പാ കാലാവധി: ...........
ഫോൺ നമ്പർ .............
ലിംഗം: ............
വീട്ടുവിലാസം: ......

ആദരവോടെ.
മിസ്റ്റർ കോളിൻസ് മാർക്ക്