“എന്റെ പിതാവിന്റെ തോളിലെ വിയർപ്പുണ്ട് അതിന്റെ തോൾക്കച്ചയിൽ,ഇടംകയ്യിന്റെ ഗദ്ഗദസ്പർശമുണ്ടാ കുറ്റിയിൽ,ഹൃദയത്തിന്റെ വിങ്ങലുകളുണ്ടതിന്റെ ശ്വാസനാളത്തിൽ,നിർമമതയുടെ64ഭാവങ്ങളുണ്ടാ പൊടുപ്പുകളിൽ,നാലുദിക്കും അലഞ്ഞതിന്റെ ചിരികളാണാ ജീവക്കോലുകളിൽ,മനസ്സുതിർത്ത ഈണങ്ങൾക്കൊപ്പം കോലുപതിച്ച് കണ്ണീർതെറിച്ച തോൽവളയങ്ങളുണ്ടതിൽ….അത് ഞങ്ങളുടെ ഏഴുമക്കളുടെയും അമ്മയുടെയും വിലപറയാനാവാത്ത വേദനയാണ്…അതിനെ പറിച്ചുകളയാനല്ല മറിച്ച്,ആ തേങ്ങൽ കേരളസംഗീതത്തിന്റെ ചരിത്രമാവുംവിധമുള്ള ഒരു രക്ഷക്കാണ് ഇതുചെയ്യുന്നത്.കേരളസംഗീതത്തിന് ഇനി അങ്ങനെ ഒരു ഭാഗ്യമേ ഉള്ളൂ എങ്കിൽ ഞങ്ങളെന്തുചെയ്യാൻ?”
(ഞരളത്ത് ഹരിഗോവിന്ദൻ-മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്,2008 നവംബർ-ലക്കം:35)
കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം കേട്ടുകേഴ്‌വിയില്ലാത്ത ഒരു ലേലം-ഞരളത്ത് രാമപ്പൊതുവാളിന്റെ മകൻ ഹരിഗോവിന്ദൻ നടത്താൻ പോകുന്നു-അച്ഛന്റെ ഇടക്ക ലേലം ചെയ്യാൻ പോകുന്നു!ഭരണകൂടവും കലാസ്ഥാപനങ്ങളും ഇന്നോളം സോപാനസംഗീതത്തെ അവഗണിച്ചതിനാൽ,ജീവിച്ചിരിക്കുന്ന കേരളസംഗീതകലാകാരമാരുടെ സംഗീതം ആലേഖനം ചെയ്തു സൂക്ഷിക്കാനായാണ് ലേലം.തന്റെ നിലപാടുകൾ വിശദീകരിച്ച് ഹരിഗോവിന്ദൻ മാതൃഭൂമിയിലെഴുതിയ ലേഖനത്തിന്റെ അവസാനഭാഗമാണ് മുകളിൽ കാണുന്നത്.
വാർത്തയറിഞ്ഞ് ഞെട്ടിയവരും പരിതപിച്ചവരും പ്രതിഷേധിച്ചവരും കുറേയുണ്ട്.അഴീക്കോട് മാഷ് ഹരിഗോവിന്ദനാവശ്യമുള്ള തുക പിരിച്ചുതരാം,ഈ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങണം എന്ന് ഹരിഗോവിന്ദനോടാവശ്യപ്പെട്ടു,(ഹൈജാക്ക് ചെയ്യപ്പെട്ട വി.ഐ.പി.കളെ മോചിപ്പിക്കാൻ മോചനദ്രവ്യം ഓഫർ ചെയ്യുന്ന മട്ടിൽ!)
അതേ ശൈലിയിൽ ഹരിഗോവിന്ദന്റെ മറുപടി:നിശ്ചിതദിവസത്തിനകം പണം തന്നാൽ ലേലത്തിൽ നിന്ന് പിൻവാങ്ങാം-ഹരിപറഞ്ഞ കാലാവധിയും കഴിഞ്ഞിരിക്കുന്നു.അപ്പോഴിനി ലേലം നടക്കുന്ന മട്ടാണ്.മൂന്നു തരം വിളിച്ചുറപ്പിക്കും മുമ്പ് ചിലതുപറയട്ടെ,ഞരളത്തിനെപ്പറ്റി സംസാരിക്കാനുള്ള അവകാശം കൂടി കൂട്ടിയാണ് ഹരിഗോവിന്ദൻ ലേലത്തിനു വെക്കുന്നതെങ്കിൽ,ഇനി പറയാനൊത്തില്ലെങ്കിലോ!
സോപാനസംഗീതം ഒരപൂർവ്വകൽപ്പനയാണ്.ഈശ്വരനെ പാടിയുണർത്തുകയും ഉറക്കുകയും ചെയ്ത ഒരു ജനതതിയുടെ കലാദർശനം. ‘നാദ’ത്തിനേക്കാൾ ‘ഒച്ച’ക്ക് വിലനൽകിയ ഒരു കലാവിചാരമായിരുന്നു നമ്മുടേത്.ശ്രുതിശുദ്ധമായി പ്രവഹിക്കുന്ന സംഗീതത്തേക്കാളും അനുക്രമമായി മുനകൂർക്കുന്ന വാദ്യശിൽപ്പങ്ങളെ സ്നേഹിച്ച സംസ്കൃതി.സ്വാതിതിരുനാളിലൂടെ തിരുവിതാംകൂറിൽ കർണ്ണാടകസംഗീതം പുതുമാനങ്ങൾതേടുമ്പോൾ,മധ്യകേരളത്തിലെ മേളക്കളരികളിൽ പഞ്ചവാദ്യമെന്ന അപൂർവ്വ വാദ്യശിൽപ്പം ഉരുവം കൊള്ളുകയായിരുന്നു.വിപുലമായ രാഗവൈവിധ്യമോ,ഭൃഗ-ഗമകങ്ങളുടെ അതിപ്രസരമോ ഇല്ലാതെ,സ്വകീയമായ ഒരു ആലാപനരീതിശാസ്ത്രം സോപാനസംഗീതം സമാർജ്ജിക്കുന്നത് ഈ ചുറ്റുപാടിലാണ്. തൊണ്ടയുടെ ശബ്ദസാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട്,ഒച്ചയുടെ ഘനം ബലപ്പെടുത്തി,തനതുമാർഗ്ഗത്തിൽ കൊട്ടിപ്പാടിസ്സേവ നടത്തിയ സോപാനകലാകാരന്മാരുടെ തലമുറ അസ്തമനദശയിലാണ്.ഒരു ജനാർദ്ദനൻ നെടുങ്ങാടിയോ,തൃക്കുമ്പുറമോ വരെ മാത്രം എണ്ണാവുന്ന പേരുകൾ.കൃത്യമായ ചിട്ടപ്രകാരത്തിൽ വളർന്ന കലാരൂപമല്ലാത്തതിനാൽത്തന്നെ ശൈലീഭേദങ്ങൾ സുലഭം.
കേരളത്തിന്റെ തനതുകലാരൂപങ്ങളിൽ കയറ്റുമതിച്ചരക്കാക്കാൻ പറ്റിയ ചിലതിനെ നാം തിരഞ്ഞെടുത്തിട്ടുണ്ട്,കൂടിയാട്ടം,കഥകളി-അങ്ങനെ.അതിനെ ഓരോ കൊല്ലവും കയറ്റുമതിചെയ്യുകയാണ് നമ്മുടെ സർക്കാർ ലക്ഷ്യമിടുന്ന പ്രധാന കലാപ്രവർത്തനം.കേരളസംഗീതത്തിന് കർണ്ണാടകസംഗീതത്തിൽ നിന്നു വേറിട്ട ഒരസ്തിത്വമുണ്ടെന്ന തിരിച്ചറിവുതന്നെ നഷ്ടമായിക്കഴിഞ്ഞു.കൊട്ടിപ്പാടിസ്സേവ നടത്തുന്നവരിൽത്തന്നെ,കർണ്ണാടകസംഗീതസങ്കലനമില്ലാതെ പാടുന്നവരെ കാണാൻ പ്രയാസം.സോപാനസംഗീതത്തിന്റെ മറ്റൊരീറ്റില്ലമായിരുന്ന കഥകളിസംഗീതം,കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരിയുടെയും ഹൈദരാലിയുടെയും ലളിതഗാനശൈലിയും കലാമണ്ഡലം ഗംഗാധരന്റെയൊക്കെ ശാസ്ത്രീയസംഗീതപാതയും പിന്നിട്ട്,ലക്കുകെട്ട ഏതെല്ലാമോ അന്വേഷണങ്ങളിലാണ്.
ഏതുകലക്കും അപൂർവ്വമായി ലഭിക്കുന്ന അനുഗ്രഹവർഷങ്ങളാണ് ഞരളത്തിനെപ്പോലുള്ള പ്രതിഭകൾ.സംഗീതത്തിന്റെ വിഷം തീണ്ടിയലഞ്ഞ ആ അവധൂതന്റെ മനസ്സിലെ കലാദർശനം,ഇന്നത്തെ ക്ലാസിക്കൽ കലാനിരൂപകരുടെ ചിന്തകളെക്കാൾ പുരോഗമനപരമായിരുന്നു.ഗുരുവായൂരപ്പന് കൊട്ടിപ്പാടിയ ഇടക്ക കൊണ്ട്,കടമ്മനിട്ടയുടെ ‘കാട്ടാളന്’ ഞെരളത്ത് താളം നൽകി.ആ ഇടക്കയാണ് ലേലം വിളിക്കപ്പെടുന്നത്!
ഹരിഗോവിന്ദൻ മുന്നോട്ടുവെച്ച ആവശ്യങ്ങളുടെ പ്രസക്തി വ്യക്തമാണ്.വികാരങ്ങളെ മാറ്റിനിർത്തി ചിന്തിക്കുമ്പോൾ മറ്റു ചില ചോദ്യങ്ങളുയരുന്നു:
1) ഹരിഗോവിന്ദൻ എന്ന വ്യക്തിയാണ് ലേലം നടത്തുന്നതും ലേലത്തുക വാങ്ങുന്നതും.ആ തുകകൊണ്ട് കേരളസംഗീതത്തിന്റെ അഭ്യുന്നതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ,ഹരിഗോവിന്ദൻ എന്ന വ്യക്തിയുടെ ആശയങ്ങളല്ലല്ലോ,സോപാനഗായകരും ആസ്വാദകരുമടങ്ങിയ സമൂഹത്തിന്റെ ആശയങ്ങളല്ലേ ആ തുകകൊണ്ട് നിറവേറ്റേണ്ടത്?
2) ഹരിഗോവിന്ദൻ ഈ ലേലം ഭംഗിയായി പര്യവസാനിപ്പിച്ച്,മികച്ചൊരു ലേലത്തുകയുമായി സോപാനശബ്ദശേഖരമുണ്ടാക്കാനിറങ്ങിയാൽ,ഞെരളത്തിന്റെ വ്യക്തിസത്വത്തെ വിറ്റ ആ പണത്തിന് പാടാൻ കേരളഗായകരെല്ലാം തയ്യാറാകുമെന്ന് ഹരിഗോവിന്ദൻ കരുതുന്നുവോ?
3) “ലേലത്തിൽ ഇടക്ക സ്വന്തമാക്കുന്നയാൾ തീർച്ചയായും അതിനെ മറ്റാരെക്കാളും നന്നായി സൂക്ഷിക്കും” എന്ന ഹരിഗോവിന്ദന്റെ വാദം ശരിയായിരിക്കാം.പക്ഷേ,സോപാനസംഗീതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളും ഒരു ലേലത്തിൽ പങ്കെടുത്ത് ഇടക്ക സ്വന്തമാക്കാനിടയില്ല.ജാടക്കായി ഷെൽഫിൽ വെക്കുന്ന ഒരുപകരണമായി ആ ഇടക്ക മാറുന്നത് കാണാനാണോ ഹരിഗോവിന്ദനാഗ്രഹിക്കുന്നത്?
4) കേരളത്തിന്റെ കലാചരിത്രത്തിലിന്നോളം പതിവില്ലാത്ത ഇത്തരമൊരു ലേലം വഴി ഒട്ടും ആശാസ്യമല്ലാത്ത ഒരു കീഴ്‌വഴക്കത്തിന് തുടക്കം കുറിക്കുമ്പോൾ, ഭാവിയിൽ നടക്കാവുന്ന നിന്ദ്യമായ കലാവാണിജ്യങ്ങളുടെ തുടക്കം തന്റെ അച്ഛനും ഗുരുവുമായ ഞെരളത്തിലൂടെയാവുന്നത് ഹരിഗോവിന്ദനറിയുന്നുണ്ടോ?
കല ഒരു ചത്ത സാധനമല്ല.ഭാഷ പോലെ ജനങ്ങളോടൊത്ത് ജീവിക്കുകയും ജനങ്ങളോടൊത്ത് വളരുകയും യാത്രചെയ്യുകയും മരിക്കുകയും ചെയ്യുന്ന ഒരു ജൈവസത്തയാണ്.ലോകത്തിൽ വലിയവരുടെയും ചെറിയവരുടെയുമായി രണ്ട് കലയില്ല എന്ന് ബനഡിറ്റോ ക്രോച്ചെ പണ്ടുപറഞ്ഞു.സ്വർണ്ണംകൊണ്ടൊരു പാത്രമുണ്ടാക്കിയാലും അതിൽ ഓട്ടയുണ്ടെങ്കിൽ വെള്ളമെടുക്കാനാവില്ല,മണ്ണുകൊണ്ടാണ് പാത്രമെങ്കിലും ഓട്ടയില്ലെങ്കിൽ വെള്ളമെടുക്കാം-ഒരു പാത്രത്തിന്റെ ‘ഫങ്‌ഷണൽ യൂട്ടിലിറ്റി’ഒരു സാധനത്തെ ഉൾക്കൊള്ളുക എന്നതാണ്,അതിനുകഴിവില്ലെങ്കിൽ അതു പൊന്നുകൊണ്ടുണ്ടാക്കിയതായാലും ശരിയല്ല എന്നുള്ളതാണ് പാത്രത്തിന്റെയും കഥാപാത്രത്തിന്റെയും കലയുടെയും തത്വമെന്നും ക്രോച്ചേ പറഞ്ഞു.സമൂഹത്തോട് പ്രതിസ്പന്ദിക്കാത്ത ഏതു കലയും മരണമടയും.പുറത്തുപോയി ജോലിചെയ്ത്,വൈകുന്നേരം നൂറുരൂപയെങ്കിലും വീട്ടിൽ കൊണ്ടുവരാവുന്ന സ്ഥിതി ഇന്ന് കേരളത്തിലുണ്ട്.അപ്പോൾ,അമ്പലനടക്കൽ നിന്ന് കൊട്ടിപ്പാടിസ്സേവനടത്താനോ,വീടുതോറും കയറിയിറങ്ങി പുള്ളുവമ്പാട്ടു പാടാനോ ആളെക്കിട്ടിയെന്നു വരില്ല.അമ്പലങ്ങളിലെ ദൈവങ്ങൾക്ക് സംഗീതം കേൾക്കണമെങ്കിൽ സി.ഡി.യിൽ ഗായത്രീമന്ത്രം വരെയുണ്ട്.അപ്പോൾപ്പിന്നെ പാണമ്പാട്ടും പുള്ളുവമ്പാട്ടും സോപാനസംഗീതവുമൊക്കെ നിലനിർത്താൻ വേറെ വഴികൾ നോക്കേണ്ടിവരും.അതിജീവനമസാധ്യമെന്നുറപ്പായാൽപ്പിന്നെ,ഹരിഗോവിന്ദന്റെ വഴിതന്നെ നല്ലത്,ചാവാൻ പോകുന്ന അപ്പൂപ്പന്റെ ഫോട്ടോയെടുത്തുവെക്കും പോലെ,നമുക്കുചില ശബ്ദശേഖരങ്ങളും ദൃശ്യശേഖരങ്ങളുമൊക്കെയുണ്ടാക്കാം.അതുപക്ഷേ എന്തുവിറ്റിട്ടുവേണമെന്ന് ആലോചിക്കേണ്ടതുണ്ട്.

33 comments:
അതിജീവനമസാധ്യമെന്നുറപ്പായാൽപ്പിന്നെ,ഹരിഗോവിന്ദന്റെ വഴിതന്നെ നല്ലത്,ചാവാൻ പോകുന്ന അപ്പൂപ്പന്റെ ഫോട്ടോയെടുത്തുവെക്കും പോലെ,നമുക്കുചില ശബ്ദശേഖരങ്ങളും ദൃശ്യശേഖരങ്ങളുമൊക്കെയുണ്ടാക്കാം.അതുപക്ഷേ എന്തുവിറ്റിട്ടുവേണമെന്ന് ആലോചിക്കേണ്ടതുണ്ട്.
സമൂഹത്തോട് പ്രതിസ്പന്ദിക്കാത്ത ഏതു കലയും മരണമടയും.
Yes
ചാവാൻ പോകുന്ന അപ്പൂപ്പന്റെ ഫോട്ടോയെടുത്തുവെക്കും പോലെ,നമുക്കുചില ശബ്ദശേഖരങ്ങളും ദൃശ്യശേഖരങ്ങളുമൊക്കെയുണ്ടാക്കാം.
അദന്നെ.
ഈ പോസ്റ്റ് ഉചിതമായി.
ഇത്തരമൊരു ലേലത്തെക്കുറിച്ച് കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.ഹരിഗോവിന്ദനെ അതിലേയ്ക്കു നയിച്ചത് തിക്താനുഭവങ്ങളാവാം.
എങ്കിലും...
വേണ്ടിയിരുന്നില്ല.
നിരാശയില്‍ നിന്നുടലെടുത്ത ഒരു പ്രതീകാല്‍മ്മക ചേഷ്ടയാണിതെന്നു വിശ്വസിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.
സോപാനസംഗീതത്തെ വഴിവക്കില്‍ വയ്ക്കുകയാണ് ഹരിഗോവിന്ദന്‍. മലയാളി മനഃസാക്ഷി വഴിയെ നടക്കുന്നു. ചോദിയ്ക്കുകയാണ് “ ഇതു വേണോ?”
ഈ ചോദ്യത്തിനു തീക്ഷ്ണത ഉറപ്പിയ്ക്കാനായിരിക്കും ലേലം എന്ന വാശി.
ആലേഖനം ചെയ്തു വയ്ക്കുന്നത് ചരിത്രപരമായ ആവശ്യമാണ്. 128 ഓ അതില്‍ക്കൂടുതലോ താളങ്ങളുണ്ടായിരുന്ന അര്‍ജ്ജുന നൃത്തത്തിലെ പത്തില്‍ത്താഴെ താളങ്ങളെ ഇന്ന് അറിവുള്ളു. സമൂഹത്തോടു പ്രതിസ്പന്ദിക്കാന്‍ നോക്കിയിരുന്നാല്‍ മിച്ചം ഒന്നും കാണുകയില്ല.
സ്
സോപാനസംഗീതത്തിനു തല്‍ക്കാലം കച്ചവട മൂല്യ്ങ്ങളില്ല. ഇടയ്ക്ക സിനിമാക്കാര്‍ക്കു ചിലപ്പോള്‍ വേണം. ഭക്തിഗാന കസ്സെറ്റ് ഉണ്ടാക്കുന്നവര്‍ക്കും.
" അതുപക്ഷേ എന്തുവിറ്റിട്ടുവേണമെന്ന് ആലോചിക്കേണ്ടതുണ്ട്...."
എന്ത് വില്‍ക്കണമെന്ന് ആരാ മഷെ തീരുമാനിക്കേണ്ടത്?
വന്നവർക്കെല്ലാം നന്ദി.
കതിരവോ,
ഞാൻ ആലേഖനം ചെയ്യുന്നതിനെതിരല്ല പറഞ്ഞത്.
സർക്കാർ പ്രോത്സാഹനത്തോടെ വളരുന്ന കലകളിലും ആലേഖനം ചെയ്യപ്പെട്ടവ ചുരുങ്ങും.
കഥകളിസമാരോഹം എന്നൊരു സംരംഭമുണ്ടായിരുന്നില്ലെങ്കിൽ മികച്ച പല കഥകളിയും ഇന്നോർമ്മ മാത്രമായേനേ.
നമുക്കീ വിഷയങ്ങളിലൊന്നും സമഗ്രമായ ഒരു നയമില്ല,അതുണ്ടാകുമെന്ന പ്രതീക്ഷയും എനിക്കു കുറവാണ്.
ഈ ലേലം നടക്കുമ്പോൾ “ഹരിഗോവിന്ദൻ അച്ഛനെ വിൽക്കുന്നു”എന്നൊക്കെ പ്രസ്താവിക്കാനല്ലാതെ,മറ്റൊന്നിനും കെൽപ്പില്ലാത്ത ഭരണവൃന്ദമാണ് ഇവിടെയുള്ളത്.
ചാണക്യാ,
ഏതായാലും മൺമറഞ്ഞുപോയ കലാകാരന്മാരുടെ വ്യക്തിസത്വത്തെ വിറ്റിട്ടുവേണ്ട എന്നുതോന്നുന്നു.
ഞെരളത്തിന്റെ ഇടയ്ക്ക രക്തബന്ധമുള്ളതിനാല്‍, ഹരിഗോവിന്ദന് ഒരുപക്ഷെ അമൂല്യമായിരിക്കാം. പക്ഷെ, എനിക്കെന്തോ അതിനോടൊരു താത്പര്യവും തോന്നുന്നില്ല! ഞെരളത്ത് ഉപയോഗിക്കുമ്പോളല്ലാതെ, ആ ഇടയ്ക്കക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ? ഒരു വ്യക്തിയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കപ്പെടുമ്പോഴും അതിന് പ്രാധാന്യമുണ്ടായിരിക്കാം; പക്ഷെ, അത് മറ്റൊരു വ്യക്തി വാങ്ങുമ്പോളതിന് പിന്നീടെന്താണ് പ്രസക്തി? ഞാന്‍ വില നല്‍കി വാങ്ങിക്കഴിഞ്ഞാല്‍ പിന്നീടത് ഞെരളത്തിന്റെ ഇടയ്ക്കയാവുമോ, എന്റെ ഇടയ്ക്കയാവുമോ? രാജാരവിവര്‍മ്മയുടെ ചിത്രം ഞാന്‍ വാങ്ങുമ്പോള്‍, ഉടമസ്ഥാവകാശം എനിക്കും, സൃഷ്ടികര്‍ത്താവിനുള്ള അവകാശം രാജാരവിവര്‍മ്മയ്ക്കും; പക്ഷെ, ഇടയ്ക്കയുടെ കാര്യത്തിലോ? ആകെ കണ്‍ഫ്യൂഷന്‍! :-)
വിദേശങ്ങളില്‍ ഈ പരിപാടി eBay മുഖേനയും മറ്റും വിജയകരമായി നടത്താറുള്ളതായി കേട്ടിട്ടുണ്ട്. പ്രമുഖവ്യക്തികളുമായി ബന്ധപ്പെട്ട പല വസ്തുക്കളും (അടിവസ്ത്രമുള്‍പ്പടെ!) ലേലം ചെയ്യാറുണ്ടുപോലും...
--
ഹരീ,
രവിവർമ്മച്ചിത്രങ്ങളാണ് വിൽപ്പനക്കുവെച്ചത്-രവിവർമ്മയുടെ കലാവിഷ്കാരം.പക്ഷേ,ഞരളത്ത് ഇടക്കയുണ്ടാക്കുന്ന ആളല്ലല്ലോ.ഇടക്ക അദ്ദേഹത്തിന്റെ ഉപകരണമാണ്.രവിവർമ്മക്ക് ബ്രഷ് പോലെ.ആ ഇടക്കക്കുലഭിക്കുന്ന(പ്രതീക്ഷിക്കുന്ന) വില,അതുപയോഗിച്ച കലാകാരന്റെ പ്രതിഭാശേഷിയാണ് നിർണ്ണയിക്കുന്നത്.വിദേശങ്ങളിൽ,ഇന്റർനെറ്റ് വരുന്നതിനു മുമ്പും ഇത്തരം ലേലങ്ങൾ നടന്നിട്ടുണ്ട്.പാശ്ചാത്യർ കലയേയും സാഹിത്യത്തെയും വീക്ഷിക്കുന്നതു പോലെയല്ല നാം അവയെ കണ്ടത്.
വസ്തുതാപരമായി ചിന്തിച്ചാൽ,ഹരിനാരായണനും ആ ഇടക്കയോട് ഒരമൂല്യതയും തോന്നേണ്ടതില്ല.രക്തബന്ധം ഞരളത്തിനോടാണല്ലോ,ഇടക്കയോടല്ലല്ലോ.
ആ ഭൌതികമാനത്തിനപ്പുറം ഹരിനാരായണനുതോന്നാമെങ്കിൽ ഏതു സഹൃദയനും തോന്നാം,കാരണം അച്ഛൻ എന്ന നിലയിൽ ഞെരളത്ത് ഹരിനാരായണനും,കലാകാരൻ എന്ന നിലയിൽ ഞെരളത്ത് അദ്ദേഹത്തെ സ്നേഹിച്ച മുഴുവൻ സഹൃദയർക്കും സ്വന്തമാണ്.
സ്ഫോടനപരമ്പരകൾ....വാർത്തപോയി കാണട്ടെ...
നന്ദി.
വികടശിരോമണി,
സംയോചിതമായൊരു പോസ്റ്റ്.
ഈ ഇടക്ക ലേലം ഒരു പ്രഹസനമായാണ് ഞാന്‍ കാണുന്നത്, പ്രശ്നം മാധ്യമ ശ്രദ്ധയില്‍ കൊണ്ടു വരുക എന്ന ഉദ്ദേശം നിറവേറ്റാനായുള്ളത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.
പണം സ്വരൂപിച്ചു നല്‍കാം എന്ന സുകുമാര്‍ അഴീക്കോടിന്റെ വാഗ്ദാനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാവട്ടെ ബാലിശമായിപ്പൊയി എന്നും കൂട്ടിച്ചേര്‍ക്കുകയാണ്.
ഇടക്ക ലേലം ചെയ്താല്‍ എന്തു ലഭിക്കും എന്ന് അദ്ദേഹം കരുതുന്നു? കോടികളൊ? സംശയമാണ്.
സോപാന സംഗീത സമം ഞെരളത്ത് എന്നാണ് വസ്തുത , എങ്കിലും ഈ ലക്ഷങ്ങള്‍ കൊടുത്ത് ആളുകള്‍ ലേലം കൊള്ളും എന്നു കരുതാന്‍ വയ്യ.
അപ്പോള്‍ പിന്നെ , ഹരിഗൊവിന്ദന്‍ എന്താണോ ഉദ്ദേശിച്ചത്, അതു നടപ്പാക്കാന്‍ സാംസ്കാരിക കേരളം മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ചെയ്യാനുള്ളത്.
എനിക്കു ഒന്നും അറിയാത്ത ഒരു വിഷയമാണ് ഇതു. എന്നാൽ ഈ കലാകാരന്മാരുടെ പേരുകൾ കേട്ടിട്ടുണ്ട്. ഇവിടെ അമ്പലത്തിൽ ഉത്സവത്തിന് പല്ലാവൂർ അപ്പുമാരാർ വന്നിരുന്നതായാണ് ഓർമ്മ. ഇടയ്ക്ക ലേലത്തെ സംബന്ധിക്കുന്ന വാർത്തയും (ഏഷ്യാനെറ്റിലാണെന്നു തോന്നുന്നു)കണ്ടു. ക്ഷേത്രകലകൾ എന്ന ബാനറിൽ ഒതുങ്ങിയതാവുമോ ഒരു പക്ഷേ ഇവയുടെ കച്ചവടസാധ്യത കുറയാൻ കാരണം. അടുത്തയിടെ കലാപീഠം ഉണ്ണിക്കൃഷ്ണൻ, അമ്പലപ്പുഴ വിജയകുമാർ, പല്ലാവൂർ വാസുദേവ പിഷാരടി എന്നിവർ അവതരിപ്പിച്ച സോപാനസംഗീതത്തിന്റെ ആഡിയോ സി ഡികളും കാണാൻ ഇടയായി.
അനിൽ,മണികണ്ഠൻ-നന്ദി.
അനിൽ,
ഇടക്ക ലേലം ചെയ്യുമ്പോൾ ഹരിഗോവിന്ദൻ പ്രതീക്ഷിക്കുന്ന തുക നാലുലക്ഷമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഹരിഗോവിന്ദന്റെ ആശയങ്ങളിൽ ഞാൻ കാണുന്ന കുഴപ്പം അതിലെ ജനാധിപത്യനിരാസമാണ്.കേരളസംഗീതത്തിലെ കലാകാരന്മാരുടെ ഒരു സമവായം സൃഷ്ടിക്കുകയും ആവശ്യങ്ങളുന്നയിക്കുകയുമാണ് വേണ്ടിയിരുന്നത്.
മണികണ്ഠൻ,
നന്ദി.
ഞരളത്തിതു കണ്ടോണ്ട് വന്നിരുന്നെങ്കിൽ ഹരിഗോവിന്ദന്റെ ചന്തിക്കൊരു കീച്ച് കീച്ചിയേനെ.പിതാക്കന്മാർ പ്രശസ്തരായി മരിച്ചു,ദാരിദ്ര്യം ബാക്കി.മക്കൾ അലസന്മാരായി നടന്ന്,ഒരു പതിറ്റാണ്ടു കഴിയുമ്പോൾ പരാതിയുമായി ഇറങ്ങുന്നത് ഭക്തി പോലെ വേറൊരു ബിസിനസ് ആയിരിക്കുന്നു നാട്ടിൽ..!
ഒരു ഫ്രസ്റ്റ്റേഷനിൽ നിന്നുമെടുത്ത തീരുമാനമായാൺ കേട്ടപ്പോൾ എനിയ്ക്കും തോന്നിയത്.ഇതുവിറ്റുകിട്ടുന്ന കാശുണ്ടെങ്കിൽ സോപാനസംഗീതത്തെ ഉദ്ധരിച്ച് അർഹിയ്ക്കുന്ന
അംഗീകാരവും പ്രചാരവുമൊക്കെ നേടിയെടുത്ത്,പ്രശ്നങ്ങളൊക്കെ സ്ഥിരമായി പരിഹരിയ്ക്കാനാകുമെന്ന് ഹരിഗോവിന്ദൻ പോലും വിശ്വസിയ്ക്കുന്നുണ്ടാകില്ല.
കിരൺസ്,
ഹരിഗോവിന്ദന്റെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയോ,അദ്ദേഹത്തെ അറിയുകയോ ചെയ്തിരുന്നെങ്കിൽ കിരൺസിന്റെ വിമർശനം ഇത്ര രൂക്ഷമാവില്ലായിരുന്നെന്ന് എനിക്കുതോന്നുന്നു.
ഭൂമീപുത്രീ
ഫ്രസ്റ്റ്ടേഷൻ എന്നു ചുരുക്കാവുന്ന പ്രശ്നമേ ഉള്ളൂ എന്ന് തോന്നുന്നില്ല.ഈ പണം കൊണ്ട് പ്രശ്നങ്ങളെല്ലാം തീരുമെന്ന് ഹരിഗോവിന്ദൻ പറഞ്ഞിട്ടുമില്ല.
നന്ദി.
പ്രിയ വികടാ,യാദൃശ്ചിക വശാൽ ഏഷ്യാനെറ്റിന്റെ കണ്ണാടിയിൽ ഹരിഗോവിന്ദൻ-ഞരളത്ത് റിപ്പോർട്ട് കാണാനിടയായി,അതിനു ശേഷമാണ് വികടന്റെ പോസ്റ്റിനു പ്രതികരിക്കാമെന്നോർത്തത്.ഹരിഗോവിന്ദൻ പ്രതികരിക്കേണ്ട വഴി ഇതായിരുന്നില്ല എന്ന പ്രതികരണത്തിൽ മാറ്റമില്ല :)
ഇതു മാതൃഭൂമിയില്‍ വായിച്ചിരുന്നു. അച്ഛന്‍ നിധി പോലെ കൊണ്ടു നടന്നിരുന്ന ആ വാദ്യോപകരണം എങ്ങനെ കൈവിട്ടു കളയാന്‍ മനസ്സു വരുന്നു എന്നു തോന്നുകയും ചെയ്തു.
ഹരിഗോവിന്ദനതിനു കാരണങ്ങളുണ്ടാവാം.
ഓ. ടോ.’സംഗീതത്തിന്റെ വിഷം തീണ്ടിയലഞ്ഞ’ ഇങ്ങനെ പറഞ്ഞതുമാത്രം ഇഷ്ടപ്പെട്ടില്ല. സംഗീതത്തിനു വിഷമോ വികടാ?
ഗീതച്ചേച്ചി,
വരവിനും ഇഷ്ടപ്പെടാത്തതിനും നന്ദി.
ചില ജീവിതങ്ങൾക്ക് കവിത വിഷമാകുന്നു-കുഞ്ഞിരാമൻ നായരെപ്പോലുള്ളവർക്ക്.ചിലർക്ക് ചിത്രകല വിഷമാകുന്നു-വാൻഗോഖിനെപ്പോലുള്ളവർക്ക്.ചിലർക്ക് സംഗീതം വിഷമാകുന്നു-ഞരളത്തിനെപ്പോലുള്ളവക്ക്-
ബാലചന്ദ്രൻ തന്റെ ആസ്വാദകർക്കെഴുത്തിയ കവിതയിലെ വരികൾ ഓർമ്മയിൽ:
നിന്നെ ഞാനറിയുന്നു നീ പാതിരാത്തീവണ്ടിയിൽ
എന്റെയീരടി തീണ്ടി ഉറങ്ങാതിരിപ്പുണ്ടാം...
ബാലചന്ദ്രനെപ്പോലുള്ളവരുടെ കവിതയുടെയും,ഞരളത്തിന്റേയും എം.ഡി.ആറിന്റേയും ഉണ്ണികൃഷ്ണക്കുറുപ്പിന്റേയും ഗുലാമലിയുടേയും സംഗീതത്തിന്റെയും വിഷം തീണ്ടിയലഞ്ഞ സമാനഹൃദയരേയും എന്നും വ്യാമുഗ്ദ്ധരാക്കിയ ആ വിഷത്തെ ഞാൻ മറ്റെന്തുവിളിക്കാൻ...
കിരൺസ്,
മാർഗ്ഗത്തോട് ഞാനും യോജിക്കുന്നില്ല.
നന്ദി.
ഒരു മനുഷ്യായസ്സു മുഴുവൻ അച്ചൻ കൊണ്ടുനടന്ന ഈ വാദ്യോപകരണം സമ്മാനിച്ച ജീവിതമാവും,ഹരിഗോവിന്ദനെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്. അതു പക്ഷെ അച്ചനോടൊ,വാദ്യോപകരണത്തോടൊ ഉള്ള പ്രതിഷേധമാവില്ല...ഈ കലാകേരളത്തോടവും...?

വീ.കെ.
തീർച്ചയായും.പക്ഷേ മാർഗ്ഗം ഇതു മാത്രമേയുള്ളൂ എന്നായോ എന്നാണ് സംശയം.
അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമായി മുദ്രകുത്തപെട്ട ഈ അനുഹ്രഹീതകലാകാരന്‍ എന്ത് തെറ്റാണ് ചെയ്തത് ? ഈ സ്വരങ്ങളില്‍ നിഴലിക്കുന്നത് പ്രതിഷേധമാണ്, അഹങ്കാരമല്ല... അഴീക്കോട് മാഷിനെ പോലെയുള്ളവര്‍ ഒന്നിനും പോന്നവരല്ല. ചുമ്മാ ഡയലോഗുകള്‍.. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അകലം കിലോ മീറ്റേര്‍സ് & കിലോ മീറ്റേര്‍സ് വരും. സതീഷ് നായരുമായി മംഗളത്തിന് വേണ്ടി നടത്തിയ ഇന്റര്‍വ്യൂവില്‍, പിന്നെ ലാല്‍ ജോസുമായി ഏഷ്യാനെറ്റില്‍ എല്ലാത്തീലും ഹരി പറയുന്നത് ഒന്ന് മാത്രം.. അമര്‍ഷമുള്ളവര്‍ കാര്യം നടത്തിത്തരട്ടെ.... “അച്‌ഛന്റെ മരണശേഷം കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായി ഒരേ ആവശ്യവുമായി ഞാന്‍ പലരുടെയും മുന്നില്‍ ചെന്നു. എന്റെ വീട്ടിലെ പട്ടിണി മാറ്റാനോ, ഞെരളത്ത് രാമപൊതുവാള്‍ക്ക് ഗ്രാനൈറ്റ് പാകിയ സ്‌മൃതി മണ്ഡപം കെട്ടിയുയര്‍ത്താനോ അല്ലായിരുന്നു അത്. അച്‌ഛനെപോലെ ജീവിതം കലയ്‌ക്കുവേണ്ടി, മറ്റെല്ലാം മറന്ന് മാറ്റിവച്ച ഒരുപിടി കലാകാരന്‍മാരുടെ സ്‌മരണകളും അവരുടെ സംഗീതവും സൂക്ഷിച്ചു വയ്‌ക്കാനൊരിടം ഉണ്ടാക്കുക.. അത്രമാത്രമേ ഞാനാഗ്രഹിച്ചിട്ടുള്ളു. അവസാന ശ്രമമെന്ന നിലയിലാണ് ഞാന്‍ ഇടയ്‌ക്ക വില്‍ക്കാന്‍ തീരുമാനിച്ചത്.
“ ഇതിലെന്താണ് തെറ്റ് ?
തമ്പ്, ഗുരുവായൂര്‍കേശവന്‍, അമ്മ അറിയാന്‍ എന്നീ സിനിമകളിലെ സാന്നിധ്യം, ദൂരദര്‍ശനുവേണ്ടി സേതുവും ചലച്ചിത്ര വികസന കോര്‍പ്പറേഷനുവേണ്ടി സതീഷ് വെങ്ങാനൂരും ഫിലിം ഡിവിഷനുവേണ്ടി മങ്കട രവിവര്‍മ്മയും ചിത്രീകരിച്ച മൂന്ന് ഡോക്യുമെന്ററികള്‍, സംഗീത നാടക അക്കാദമിക്കു വേണ്ടി എന്‍.പി. വിജയകൃഷ്‌ണന്‍ തയ്യാറാക്കിയ ഞെരളത്തിന്റെ ആത്മകഥയായ സോപാനം(കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഇത് പാഠ്യഭാഗമായി ചേര്‍ത്തിട്ടുണ്ട്) എന്നിവയിലൊതുങ്ങുകയാണ് ഞെരളത്തിന്റെ ഭൗതീക ചരിത്രം. പിന്നെ താത്വീയാര്‍ത്ഥത്തില്‍ അണ്ടലാടി മന, കോട്ടക്കല്‍ കൈലാ മന്ദിരം, ഒളപ്പമണ്ണ മന, ഇയ്യങ്കോട് ശ്രീധരന്‍, ജി.അരവിന്ദന്‍, സംവിധായകന്‍ രഞ്‌ജിത്ത് തുടങ്ങിയവരുടെ കാതുകളിലും ഞെരളത്ത് നിറഞ്ഞിട്ടുണ്ടാവണം. ഇതല്ലാതെ ഇന്നത്തെ തലമുറയ്‌ക്ക് ഞെരളത്തിനെ അറിയാനോ കേള്‍ക്കാനോ എന്തെങ്കിലും മാര്‍ഗമുണ്ടോ?
ഇനി ഈ വാക്കുകള്‍ ശ്രദ്ധിക്കൂ...
“‘എനിക്കു പണം തരാമെന്നു പരസ്യമായി വീമ്പിളക്കിയയാളാണ് സുകുമാര്‍ അഴീക്കോട്. എന്നിട്ടെന്തായി , തരാമെന്നു പറഞ്ഞ പണം തരണമെന്നു കാണിച്ച് ഞാനൊരു രജിസ്‌ട്രേഡ് കത്തയച്ചിട്ടും ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല ഈ സാംസ്‌കാരിക നായകന്‍. എത്ര രൂപ വരുമാനമുള്ളയാളാണദ്ദേഹം. ശ്രമിച്ചാല്‍ എനിക്കാവശ്യമായ പണം ദിവസങ്ങള്‍ക്കൊണ്ട് അദ്ദേഹത്തിനു തരാന്‍ സാധിക്കും. പക്ഷേ സ്വന്തം ഡ്രൈവര്‍ ചായകുടിച്ചോ എന്നു പോലും തിരക്കാത്ത ഒരാളില്‍ നിന്ന് ഞാനൊന്നും പ്രതീഷിക്കുന്നില്ല. മറ്റുള്ളവരുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നു പറയുന്ന ഇവരുടെയൊക്കെ സ്വത്തിനെക്കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടത്. ഏ.ആര്‍. റഹ്‌മാന് പതിനായിരം വിലയുള്ള ചെണ്ട സമ്മാനിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയാണ് എന്നെ ഭത്സിച്ചുകൊണ്ടു രംഗത്തുവന്ന മറ്റൊരാള്‍. ഇദ്ദേഹം എന്തുകൊണ്ടൊരു ചെണ്ട പാവപ്പെട്ടൊരു കലാകാരനു നല്‍കിയില്ല. പ്രശസ്‌തി മാത്രമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. സ്വന്തം ശിഷ്യന്മാരോട് ആയിരം രൂപവീതം വാങ്ങി സ്വയം വീരശൃംഖലപ്പട്ടം കെട്ടാന്‍ ഉളുപ്പില്ലാത്തവരുമുണ്ടിവിടെ. അവര്‍ക്കൊക്കെ പ്രശംസ ചൊരിയാനും പൊന്നാടയണിയിക്കാനും മാത്രമേ ഇവിടെ ഭരണകര്‍ത്താക്കളും രംഗത്തു വരികയുള്ളു. ദാരിദ്ര്യം മൂത്ത് സ്വന്തം അച്‌ഛന്റെ പള്ളിവാളും ചിലമ്പും വില്‍ക്കാനൊരുങ്ങുന്ന ഒരു മകന്റെയും നിസ്സഹായനായ ആ അച്‌ഛന്റെയുമൊക്കെ കഥയെഴുതി കാശുകാരനായ സാഹിത്യകാരനും എന്റെ അച്‌ഛന്റെ ആത്മകഥയെഴുതി അതിന്റെ കോപ്പിറൈറ്റും സ്വന്തമാക്കി കാശുകാരനായവരുമൊക്ക ഇതില്‍ ഇടപെടാതെ കുറ്റകരമായ മൗനം കാണിക്കുകയാണ്. “
ശരിയല്ലേ ?
ഒരു സദുദ്ദേശത്തിന്‍ ആരും സഹായിക്കുന്നില്ല... തന്നാലായത് ചെയ്യാന്‍ തുനിഞ്ഞാല്‍ അത്താഴം മുടക്കികള്‍....!
kalpak s,
താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്.പ്രസ്താവന വിളമ്പിയും വിഴുങ്ങിയും ജീവിക്കുന്നവരാണ് ഹരിയെ വിമർശിക്കാനിറങ്ങിയിരിക്കുന്നത്.പക്ഷേ,ഞാൻ പോസ്റ്റിൽ ചൂണ്ടിക്കാണിച്ച മൂന്നുചോദ്യങ്ങൾ കൂടി ശ്രദ്ധിക്കാനപേക്ഷ.
ലേലമല്ലാതെയുള്ള മാർഗങ്ങളെല്ലാം അടഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല.ഇത് ഹരിയോടുള്ള പരിഹാസമോ,കുറ്റപ്പെടുത്തലോ അല്ല.
എല്ലാം ശരിതന്നെ... അരി വിറ്റ് ഉമി മേടിക്കുന്ന ഏര്‍പ്പാടിനെ ന്യായീകരിച്ചതല്ല.. ഇന്നും 12 വര്‍ഷമായി കണ്ണ് തുറക്കാത്ത ഒരു വ്യവസ്ഥയോടുള്ള പോരാട്ടമാണ് ഹരിയുടേത്. എന്റെ പ്രതിഷേധവും അതിനോട് തന്നെ...! 12 വര്‍ഷം ഒരു മനുഷ്യായുസ്സില്‍ വിലപെട്ടത് തന്നെയാണ്, വാര്‍ദ്ധക്യകാലത്ത് മനസ്സെത്തുന്നിടത്ത് ശരീരമെത്താത്തപ്പോള്‍ ഹരിക്ക് ഈ പ്രൊജക്ട് തീര്‍ക്കാനാവുമോ ?
ഈ ലേലത്തെ ഈയുള്ളവന്‍ നിറഞ്ഞ മനസ്സോടെ പിന്‍താങ്ങുന്നു.
ഈ കൊച്ചു കേരളത്തില്‍ ധാരാളം കലാകാരന്മാര്‍ വാര്‍ധക്യകാലത്തു ആരോരും ഓര്‍മ്മിക്കാതെ, ആരോരും സഹായിക്കാന്‍ ഇല്ലാതെ ബുദ്ധിമുട്ടി രോഗത്തോടു മല്ലടിക്കുന്നു. സര്‍ക്കാറും അക്കാദമിയും 'അമ്മ'യും ഒന്നും സഹായിക്കാന്‍ പലപ്പോഴും കാണില്ല. ഇപ്പറയുന്ന നമ്മളും കാണില്ല. മാത്രവുമല്ല ആത്മാഭിമാനം ഉള്ളവര്‍ സാധാരണയായി പട്ടിണി കിടന്നു മരിച്ചാലും ആരുടെയും സഹായം ചോദിച്ചു പോകാറുമില്ല.
നമ്മള്‍ ആ ഒരു പ്രത്യേക ഇടയ്ക്കയെ എന്തിന് സോപാന സംഗീതത്തിന്‍റെ പ്രതീകമായി കാണണം, ഒരു തരം വിഗ്രഹാരാധനപോലെ? ഇടയ്ക്കയെക്കുറിച്ച് പാവം ഇടയ്ക്കയ്ക്ക് സഹിക്കാന്‍ പറ്റുന്നതിനേക്കാള്‍ ഉച്ചത്തില്‍ ബഹളം വച്ചിട്ട് കാര്യമില്ല. ഓരോരുത്തര്‍ക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയണം.
ഞെരളത്തിന്‍റെ സോപാന സംഗീതം ആസ്വദിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ അതിനായി വല്ല സി.ഡി.-യും കിട്ടുമെങ്കില്‍ കേള്‍ക്കുക, സായൂജ്യമടയുക. ഹരിഗോവിന്ദന്‍ അദ്ദേഹത്തിന് കഴിയുന്നതെങ്കിലും ചെയ്യട്ടെ. അല്ലാതെ വെറുതെ വായതുറക്കുന്ന സുകുമാര്‍ അഴീക്കോട് പറഞ്ഞാല്‍ മാത്രം സോപാനസംഗീതമോ ഞെരളത്തിന്‍റെ കുടുംബമോ രക്ഷപ്പെടില്ലല്ലോ. ഹരിഗോവിന്ദന്‍ ഒരു ചെറിയ സ്ഥാപനമെങ്കിലും തുടങ്ങിയാല്‍, പിന്നീട് ചിലപ്പോള്‍ UNESCO-yo മറ്റോ ആ സ്ഥാപനത്തെ സഹായിച്ചെന്നും വരാം. അല്ലാതെ കേരള സര്‍ക്കാരിനെ നോക്കിയിരുന്നാല്‍ ഇടയ്ക്ക കാലഹരണപ്പെട്ടു പോകുകയേയുള്ളൂ! ഒരു ഇടയ്ക്കയിലാണോ കേരളപൈതൃകം? അല്ലെങ്കില്‍ തന്നെ ആ ഇടയ്ക്ക ഹരിഗോവിന്ദന്‍ സൂക്ഷിച്ചുവച്ചാല്‍ കേരളത്തിന്‍റെ തനതുകലയായ സോപാനസംഗീതം പച്ചപിടിക്കുമോ?
ഈ ബ്ലോഗ് ലോകത്തില്‍ ഇരുന്നു ന്യായംപറയുന്ന നമ്മള്‍ കൂടുതല്‍പ്പേര്‍ക്കും (കൂടുതലും പ്രവാസികള്‍) ഒരു നാലു ലക്ഷം രൂപ അത്ര പ്രശ്നമായിരിക്കില്ല. അതിനാല്‍ ഈ പ്രശ്നത്തിന്‍റെ ചൂടു മനസ്സിലായില്ലെന്നിരിക്കും. പാവപ്പെട്ട സംഗീതജ്ഞന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് അതിന്‍റെ വില നല്ലപോലെ മനസ്സിലാവും. ഈ ഇടയ്ക്ക വിറ്റു തന്‍റെ കാര്യങ്ങള്‍ ഭംഗിയാക്കാന്‍ വേണ്ടിയല്ല അദ്ദേഹം ശ്രമിക്കുന്നത്, ഈ സമൂഹ വ്യവസ്ഥിതിയോടുള്ള ചോദ്യവും എന്തെങ്കിലും നന്മചെയ്യാനുള്ള ആഗ്രഹവുമല്ലേ അത്. അണ്ണാരക്കണ്ണനും തന്നാലായത്. അതിന് തുനിഞ്ഞിറങ്ങിയ ഹരിഗോവിന്ദന് അഭിവാദ്യങ്ങള്‍.
അക്കമിട്ട് ഉന്നയിച്ച 4 ചോദ്യങ്ങളില്‍ ആദ്യത്തേതാണ് ഏറ്റവും പ്രസക്തം.പക്ഷേ അപ്പൊഴും,വര്‍ഷങ്ങളായി ഹരിഗോവിന്ദന്‍ നടത്തിവരുന്ന ഒറ്റയാള്‍ പോരാട്ടങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അയാളുടെ സമീപനത്തിലെ ജനാധിപത്യക്കുറവ് ക്ഷമിക്കപ്പെടാവുന്ന ഒന്നാണെന്ന് തോന്നുന്നു.ഹരിഗോവിന്ദന്‍ ഈ ലേല പ്രഖ്യാപനത്തിലൂടെ കേവലമായ മൂലധനസമാഹരണത്തിനപ്പുറം മറ്റെന്തൊക്കെയോ സമൂഹവുമായി സംവദിക്കാന്‍ ശ്രമിക്കുന്നുണ്ട്.ജാതിശുദ്ധിയുടെ പേരില്‍ ‘സോപാന‘ത്തില്‍നിന്ന് പുറത്താക്കപ്പെട്ടതുമുതല്‍ അവഗണിക്കപ്പെടുന്ന സോപാനസംഗീതത്തെയും അതിലൂടെ തന്റെ പിതാവുള്‍പ്പെടെയുള്ള മണ്‍ മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ കലാകാരന്മാരെയും രേഖപ്പെടുത്തിവയ്ക്കുവാനുള്ള തന്റെ പദ്ധതികള്‍ക്ക് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളുടെ പന്ത്രണ്ട് വര്‍ഷങ്ങള്‍ വരെ നീണ്ട ഒരു പശ്ചാത്തലമുണ്ട് ഈ ലേല തീരുമാനത്തിന്. അതിന് വൈകാരികവും അല്ലാത്തതുമായ അടിയൊഴുക്കുകളുണ്ട്.സര്‍ക്കാരും സംഗീത അക്കാദമിയുമൊക്കെ കഴിഞ്ഞ് ഒടുവില്‍ അവസാനവഴിയെന്ന നിലയ്ക്ക് ഈ പ്രശ്നത്തെ പൊതുസമൂഹത്തിനു മുന്നിലേക്ക് വെക്കുകയാണ് ഹരിഗോവിന്ദന്‍. ഓരോ കലാസ്വാദകനും ഇതിനോട് പ്രതികരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ചര്‍ച്ച ബ്ലോഗിലേക്കും വ്യാപിപ്പിച്ചതിന് വികടനു നന്ദി..
kalpak s,ശ്രീ@ശ്രേയസ്,വിശാഖ്-നന്ദി.
പുതിയ വാർത്ത അറിഞ്ഞുവല്ലോ?രാജേഷ് അച്യുത് ആലേഖനം ചെയ്യാനൊരുങ്ങിയിരിക്കുന്നു.(പുതിയ മാതൃഭൂമിയിൽ കത്ത്)
ഞാനുമിത്തരം വഴികളെപ്പറ്റിയാണ് ചിന്തിച്ചത്.അല്ലാതെ അക്കാദമി ജീവജാലങ്ങളെയല്ല.കഴിയുന്ന പിന്തുണ നൽകണമെന്നാഗ്രഹിക്കുന്നു.ഹരി ഇടക്കലേലത്തിൽ നിന്നു പിന്മാറുമെന്നും.
ഹരിയുടെ ഇടക്കലേലപ്രഖ്യാപനം അതിന്റെ ദൌത്യം പൂർത്തിയാക്കുന്നു.
വിശാഖ് പറഞ്ഞപോലെ,പന്ത്രണ്ട് വർഷത്തിന്റെ അടിയൊഴുക്കുകളുള്ള ഒരു വിഷയമാണ് ഹരിയുടേത്.
അമ്പലത്തിൽ പാടാനനുവദിക്കാത്തവരെപ്പറ്റി ഹരി പറയുന്ന ഒരു സ്ഥിരം വാചകമുണ്ട്:“അവർക്ക് പൊതുവേ തന്തക്ക് പിറന്നവരെ ഇഷ്ടമല്ല”
തന്തക്കു പിറന്നവരെ ഇഷ്ടമല്ലാത്ത ജാതിക്കോമരങ്ങളുടെ മറ്റൊരു പതിപ്പായ സാംസ്കാരിക നായകരൊക്കെ ഇപ്പോൾ മൌനത്തിലാണ്.
ഇത് പുതിയത്..... ഈ ന്യൂസ് കാണ്.
[i]
മലപ്പുറം: 'ആ കുട്ടി എല്ലാ സര്‍ക്കാരിനോടും മാറിമാറി പറഞ്ഞു. സ്ഥലവും കാശുമില്ലാതെ അവന്‍ വിഷമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍തന്നെയാ പറഞ്ഞത്, നമ്മുടെ സ്ഥലത്ത് ഏറ്റിക്കോളാന്‍... ഒന്നുമില്ലേലും ഞാന്‍ മനസ്സില്‍ ആരാധിക്കുന്ന ഒരാളുടെ കാര്യത്തിന് വേണ്ടിയാണല്ലോ...' സോപാനസംഗീതരംഗത്തെ കുലപതിയായിരുന്ന ഞെരളത്ത് രാമപ്പൊതുവാളിന് സ്‌മാരകം പണിയാന്‍ സ്വന്തമായുള്ള 16 സെന്റ് സ്ഥലം വിട്ടുകൊടുക്കാനുള്ള തീരുമാനം അറിയിക്കുമ്പോള്‍ കല്യാണി എന്ന എഴുപത്തിമൂന്നുകാരിയുടെ മുഖത്ത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യം ചെയ്‌തതിലുള്ള ചാരിതാര്‍ഥ്യത്തിന്റെ തിളക്കം.
ഞെരളത്തിന് സ്‌മാരകം പണിയാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ അനാസ്ഥയുടെ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുമ്പോള്‍ കല്യാണിഅമ്മയുടെ പ്രഖ്യാപനം സാംസ്‌കാരിക കേരളത്തിന് പുതിയ പ്രതീക്ഷയാവുകയാണ്. അങ്ങാടിപ്പുറം വലമ്പൂര്‍ ഇടത്തുപുറത്ത് കല്യാണി എന്ന ഈ അവിവാഹിത തന്റെ പേരിലുള്ള 16 സെന്റ് സ്ഥലമാണ് ഞെരളത്തിന്റെ സ്‌മാരക നിര്‍മാണത്തിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. 55 വര്‍ഷംമുമ്പ് കല്യാണിയും ചേച്ചിയും അമ്മയുംകൂടി കൂലിപ്പണി ചെയ്‌തും വീട്ടുപണിയെടുത്തും നിര്‍മിച്ച വീടും സ്ഥലവുമാണിത്. തീറാധാരം എഴുതി നല്‍കാതെ തന്റെ കാലശേഷം ഞെരളത്തിന്റെ മകന്‍ ഹരിഗോവിന്ദന് പൂര്‍ണ അധികാരം ലഭിക്കുന്നവിധം ഭൂമി കൈമാറാനാണ് കല്യാണിയമ്മയുടെ തീരുമാനം. എന്നാല്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള അനുമതി ഹരിഗോവിന്ദന് ഉടനെ കൈമാറും.
ഞെരളത്തിന്റെ സോപാനസംഗീതത്തെക്കുറിച്ച് ഡോക്യുമെന്ററി നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഷൂട്ടിങ് തുടങ്ങുന്നദിവസം ഇടയ്‌ക്കലേല തീരുമാനം പിന്‍വലിക്കുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.
സന്തോഷകരമായ വാർത്തകൾ!നാണമില്ലാത്ത ഭരണവ്യവസ്ഥയായതുകൊണ്ട് അവർക്കിതൊന്നും കേട്ട് ഒരി ലജ്ജയും തോന്നുന്നുണ്ടാവില്ല.
ഈ ലേല പ്രഖ്യാപനത്തിനെതിരെ എതിര്‍പ്പുമായി എത്തിയവരോട് ഒരു വാക്ക്,
നിങ്ങള്‍ ഹരി ഗോവിന്ദനെ കണ്ട് അദ്ദേഹത്തിന്‍റെ ആവശ്യത്തിനാവശ്യമായ പണം നല്‍കുക. എന്നിട്ട് ഇടയ്ക്ക വില്‍ക്കരുത് അതു മലയാളികള്‍ക്ക് ഞരളത്തെ ഓര്‍ക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗമാണ് എന്ന് പറയുക. പ്രശ്നം തീര്‍ന്നല്ലോ.
ഞരളത്തിനെ പോലെയുള്ള കലാകാരന്മാര്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ബാക്കി വയ്ക്കുന്നത് കുന്നോളം പ്രശസ്തിയും ദാരിദ്ര്യത്താല്‍ മുണ്ട് മുറുക്കി ഉടുക്കേണ്ടി വരുന്ന കുടുംബങ്ങളെയുമാണ്. അവരുടെ ദാരിദ്ര്യം അകറ്റാനോ അല്ലെങ്കില്‍ അവരുടെ കലാപാരമ്പര്യം സംരക്ഷിക്കാനോ ഒരു ചെറു വിരലനക്കാന്‍ പോലും തയ്യാറാകാത്ത വ്യക്തികളും ഭരണാധിപന്മാരും പ്രസ്ഥാനങ്ങളും സാംസ്കാരിക നായകന്മാരുമാണ് ഇപ്പോള്‍ എതിര്‍പ്പ് എന്ന് പറഞ്ഞ് ചാടി വീഴുന്നത്.
ഈ ഇടയ്ക്ക വിറ്റ് കിട്ടുന്ന കാശ് ഹരി ഗോവിന്ദന്‍ പുട്ടടിക്കുമോ എന്നതല്ലേ സംശയം. അങ്ങനെ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ എന്നു വയ്ക്കണം. സ്വന്തം അഛന്‍ ഉപയോഗിച്ചിരുന്ന ഇടയ്ക്കയല്ലേ.അല്ലാതെ കട്ടതും മോഷ്ടിച്ചതുമൊന്നുമല്ലല്ലോ.ഒരു കവര്‍ ഉപ്പിനു പോലും പതിനൊന്ന് രൂപ വരെ വിലയുള്ള നമ്മുടെ നാട്ടില്‍ ആ പാവങ്ങളും ജീവിച്ചോട്ടെ..
സുകുമാര്‍ അഴീക്കോടിനെ പോലെ ഉള്ളവര്‍ ഹരിഗോവിന്ദനെ വിമര്‍ശിക്കുമ്പോള്‍, ഈ അഴീക്കോട് ഈ പറയുന്ന ക്ഷേത്രകലകള്‍ക്കും (നോട്ട് ദ പോയന്റ്-ക്ഷേത്രകലകള്‍, അവ ആത്മ്മീയതയുമായി ബന്ധപ്പെട്ടതു കൊണ്ടു മാത്രം നശിക്കുന്നതാണെങ്കില്‍, ആത്മീയതയുമായി ബന്ധപ്പെട്ടതു കൊണ്ടു മാത്രം ഒരു കലയെ ന്‍ശിപ്പിക്കാന്‍ കൂട്ടു നിന്നവരോട് എനിക്ക് ഒന്നും പറയാനില്ല) എന്ത് സംഭാവന ചെയ്തു എന്ന്, കൂടിയാട്ടവും കഥകളിയേയും ഒക്കെ യുഎന്‍ അംഗീകരിക്കുമ്പോഴും അവ ക്ഷേത്രകലകളാണ്, അന്ധവിശ്വാസത്തിന്റെ സന്തതികളാണ്, സവര്‍ണത്വമാണ്‍ എന്നൊക്കെ മുദ്രകുത്തി, അവയുടെ തായ്‌വേരറുക്കാന്‍ മുന്നില്‍ നിന്നവര്‍ തന്നെയാണ് ഇപ്പോള്‍ ഈ തെരുവുനാടകങ്ങള്‍ കാട്ടുന്നതെന്ന് കാണുമ്പോള്‍ സത്യത്തില്‍ സഹതാപം തോന്നിപ്പോകുന്നു.
അഴീക്കോട് മാഷ് ചെയ്യേണ്ടിയിരുന്നത് ഇത്തരം വാചകകസര്‍ത്തായിരുന്നില്ല, അദ്ദേഹത്തിനു വഴികള്‍ പലതുണ്ടായിരുന്നു, പണം നല്‍കാമായിരുന്നു, സര്‍ക്കാരിനു മുന്നില്‍ -കേരളത്തിന്റെ സാംസ്കാരിക നായകന്‍ എന്ന ലേബല്‍ ഉപയോഗിച്ച് ഈ പ്രശ്നം കൊണ്ട് വന്ന് ഒരു തീര്‍പ്പുണ്ടാക്കാമായിരുന്നു....എന്നാല്‍ വെറും പബ്ലിസിറ്റി സ്റ്റണ്ടിനായി സ്റ്റേജുകളില്‍ വിളിച്ച് കൂവുഇ സ്വയം താഴുകയായിരുന്നില്ല വേണ്ടിയിരുന്നത്
ഹരിഗോവിന്ദനു മുന്നില്‍ മറ്റു വഴികളൊക്കെ അടഞ്ഞിട്ടുണ്ടാവണമെന്നില്ല, എന്നാല്‍ അദ്ദേഹത്തിനു മുന്നില്‍ അദ്ദേഹം കണ്ടത് ആ വഴി ആയിരുന്നിരിക്കണം (പന്ത്രണ്ട് വര്‍ഷം മറ്റ് വഴികള്‍ തേടിയിട്ടും കണ്ടെത്താത്തതിനാലാണാല്ലോ അദ്ദേഹം ഈ വഴി തേടിയത്). അപ്പോള്‍ ഈ ബഹളം വയ്ക്കുന്ന സാംസ്കാരിക നായകന്മാര്‍ ചെയ്യേണ്ടിയിരുന്നത് അദ്ദേഹത്തിനു ആ വഴികള്‍ കാട്ടിക്കൊടുക്കുകയാണ്
പിന്നെ അഴീക്കോട് മാഷ് പറഞ്ഞതിന്റെ അര്‍ത്ഥം എനിക്കങ്ങോട്ട് ഇതു വരെ മനസിലായില്ല എന്ന് തന്നെ പറയട്ടെ.
ഹരിഗോവിന്ദന്‍ പിന്നെ എന്ത് വേണമായിരുന്നു? പട്ടിണിയില്‍ (അതുണ്ടെങ്കിലും ഇല്ലെങ്കിലും) അല്ലെങ്കില്‍ മറ്റ് ബുദ്ധിമുട്ടുകളും വരുമ്പോള്‍ ആ ഇടയ്ക്കയ്ക്ക് മുന്നില്‍ വിളക്ക് വച്ച് തൊഴണമോ? അതോ കടക്കാര്‍ വരുമ്പോള്‍ ആ ഇടയ്ക്ക കാട്ടിക്കൊടുത്താല്‍ മതിയോ? അഴീക്കോടിനു ആ ഇടക്കയോടുള്ളതിനേക്കാള്‍ വൈകാരിക ബന്ധം ഹ്രിക്കുണ്ട്, എന്നിട്ടും അയാളത് ചെയ്യുന്നുവെങ്കില്‍, അതിനു പിന്നിലെ കാരണം കണ്ടെത്തി പരിഹാരം ചെയ്യണം, അല്ലെങ്കില്‍ ,അതിനു കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കണം, പ്രസംഗത്തിനു കൂലി വാങ്ങി പോയതു കൊണ്ട്, വല്ലവരുടെയും മെക്കിട്ട് കയറുക അല്ല വേണ്ടിയിരുന്നത്
ഇനി അഴീക്കോടിനു അഭിമാനത്തോടെ, നെഞ്ച് വിരിച്ച് നിന്ന് പറയാന്‍, അദ്ദേഹം മലയാളാ ഭാഷയ്ക്കും ഈ മലയാളക്കരയുടെ പൈതൃകകലകള്‍ക്കും വേണ്ടി ചെയ്തിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണ്‍?( ചരിത്രമറിയാത്തതിനാലാണ് കേട്ടോ), കുറേ വിമര്‍ശനവും ‘പ്രഭാഷണാ കല’ എന്നൊരു ശാഖയുമല്ലാതെ?
അഴീക്കോട് കാണിക്കുന്നത് ഒരു തരം ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടായിപ്പോയി എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്
ഹരിക്ക് മറ്റ് വഴികള്‍ അന്വേഷിക്കാമായിരുന്നു എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, അദ്ദേഹമത് കണ്ടെത്താതെ ലേലത്തിനു മുതിരുമൊപോള്‍ ലേലത്തെ കുറിച്ച് വിവാദമല്ല, മറിച്ച് അദ്ദേഹത്തിനു മറ്റ് വഴികള്‍ ചൂണ്ടിക്കാണിക്കുകയോ, അദ്ദേഹത്തെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുകയോ ആയിരുന്നു വേണ്ടത് എന്ന അഭിപ്രായമാണ് എനിക്ക്
ക്ഷേത്രകലയ്ക്ക് ടൂറിസത്തിലെ വിപണന സാധ്യത മാത്രം കാണുന്ന സാംസ്കാരിക നായകന്മാര്‍ക്ക് ഇപ്പോള്‍ ഈ ബോധോദയം ഉണ്ടായതില്‍ അത്ഭുതം തോന്നുന്നു, അതേ കാരണം കൊണ്ട് തന്നെ സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തില്‍ ഒട്ടും അത്ഭുതമില്ല താനും
ഏതായാലും ആ ഇടയ്ക്ക ഏതെങ്കിലും കലാസ്നേഹി സംരക്ഷിക്കുന്നതിലാണ്‍ എനിക്ക് താത്പര്യം! ഹരീഷ് പറഞ്ഞ പോലെ രവിവര്‍മ്മ ചിത്രത്തോളം പ്രാധാന്യമില്ലെങ്കിലും, ചിലപ്പോള്‍ അടുത്ത തലമുറയ്ക്ക് കേരളത്തില്‍ ജാസും ഡ്രമ്മുമല്ലാതെ നാദവിസ്മയങ്ങളാല്‍ മനുഷ്യനെ വിസ്മയിപ്പിച്ച ഇടയ്ക്ക എന്ന ഒരുപകരണവും, അതില്‍ നാദവിസ്മയത്തിന്റെ ഗിരിശൃംഗങ്ങള്‍ തീര്‍ത്തിരുന്ന ഞരളത്തിനെ പോലുള്ള മാന്ത്രികരും ഉണ്ടയിരുന്നു എന്ന് പറഞ്ഞ് കൊടുക്കാനെങ്കിലും അതുപകരിച്ചേക്കും, അന്ന് നമുക്ക് അഭിമാനം കൊള്ളാം, നമ്മുടെ പൈതൃകത്തെ തകര്‍ത്ത പുരോഗമന വാദത്തില്‍...
ഏതായാലും ഈ മഹത്സംരംഭത്തില്‍ കലാണിക്കുട്ടി എന്ന സ്ത്രീയോടും ആ ഡോക്യുമെന്ററി ചെയ്യാന്‍ സഹായിക്കുന്നവരോടും തോന്നുന്നത് ബഹുമാനം മാത്രമല്ല, ഒരു തരം ഭക്തിയാണ്‍, ഇത്തരകാര്‍ ഒരു പിടിയെങ്കിലും ഈ നാട്ടില്‍ ശേഷിക്കുന്നത്, ഒരു ജന്മം മുഴുവന്‍ കൊട്ടിപ്പാടി സേവിച്ച മൂര്‍ത്തി(എന്റെ മാത്രം വിശ്വാസം ,അതില്പിടിച്ചൊരു വിവാദം വേണ്ട) ഞരളത്തെ പോലുള്ളവര്‍ക്ക് നല്‍കിയ പുണ്യത്തിനാലാകണം!
ഇനി നമുക്ക് ആശ്വസിക്കാം, അടുത്ത വിവാദത്തിനു കാതോര്‍ക്കാം, വാചാലത കൊണ്ടും നാവു കൊണ്ടും മാത്രം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം,
വികടാ, സത്യത്തില്‍ വേദന തോന്നുന്നു, സ്വന്തം പൈതൃകത്തിനെ ലേലത്തിനു വയ്ക്കേണ്ടി വരുന്ന ഗതികേടില്‍ പിറക്കേണ്ടി വന്നല്ലോ നമ്മളൊക്കെ എന്ന്!!!
ക്ഷേത്രകലകള്‍ ആത്മീയതയുമായി ബന്ധപ്പെട്ടതിനാലാണ് നശിക്കുന്നത് എന്ന് കൈകഴുകുന്നവരെ നമുക്ക മറക്കാ, ഇനിയെങ്കിലും നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ ഇവയ്ക്കായി ചെയ്യാം...
Post a Comment