Pages

ഇടക്കവിൽ‌പ്പന-ഒരു ചിത്രം...


അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തുള്ള റൈയിൽ‌വേക്രോസിനു സമീപം കണ്ട ഒരു ബോർഡിന്റെ ദൃശ്യം-എന്തുതോന്നുന്നു?ഒരടിക്കുറിപ്പ് നൽകില്ലേ?

43 comments:

വികടശിരോമണി said...

ഒരടിക്കുറിപ്പ് നൽകില്ലേ?

കുറുപ്പിന്റെ കണക്കു പുസ്തകം said...

ഇടയ്ക്ക വാദ്യത്തിലെ കുലപതിയുടെ ഒരു ഗതികേടേ. അദേഹത്തിന്റെ ആത്മാവ് പൊറുക്കുമോ അണ്ണാ ഇതു ????

അനില്‍@ബ്ലോഗ് said...

അടിക്കുറിപ്പല്ല, അവന്റെ ആസനത്തില്‍ ആപ്പടിക്കുകയാണ് വേണ്ടത്.

paarppidam said...

ഒരു കലാകാരനെ കേരളം എങ്ങിനെ അവഗണിച്ചു എന്ന് വ്യക്തമാക്കുന്നു ഈ പരസ്യം.അക്കാദമികൾക്കും സമാരക മന്ദിരങ്ങൾ ഉണ്ടാക്കുവാൻ പരക്കം പാഞ്ഞുനടക്ക്kഉന്നവർക്കും ഇടയിൽ എന്തുകൊണ്ട് ഇദ്ദേഹം തിരസ്കൃതനായി?
എന്തായാലും അദ്ദേഹത്തോടു ചെയ്തതു തീരെ ശരിയായില്ല.

ചാണക്യന്‍ said...

“ മുടിയനായ പുത്രന്‍ “

ആചാര്യന്‍... said...

ഞെരളത്ത് എണീറ്റു വരാതിരുന്നാല്‍ ഇഷ്ടന്‍റെ ഭാഗ്യം..

Ambi said...

അങ്ങേര് ഇടയ്ക്കയുണ്ടാക്കി വില്‍ക്കുന്നതിന് നമ്മുടെ അടിക്കുറിപ്പെന്തിന്? ഇടയ്ക്ക മാത്രമല്ല വീണയും വയലിനും മൃദംഗവും ചെണ്ടയും ഒക്കെ ആരെങ്കിലും ഉണ്ടാക്കി വിറ്റാലല്ലേ ആള്‍ക്കാര്‍ക്ക് വാങ്ങിയ്ക്കാന്‍ പറ്റൂ.മാന്യമായി അത് പരസ്യം ചെയ്തിരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ഇനി സീഡീ ഒക്കെ കിട്ടും എന്നതാണൊ പ്രശ്നം?

കാന്താരിക്കുട്ടി said...

ഇതു ഞെരളത്തിന്റെ ആത്മാവ് കാണുന്നുണ്ടായിരിക്കുമല്ലോ.വളരെ ശോചനീയം തന്നെ.

വിദുരര്‍ said...

(ഒരു പക്ഷെ ഞരളത്തിന്റെ ആത്‌മാവ്‌ നെഞ്ചുരുകുന്ന വേദനയോടെയായിരിക്കും ആ ബോര്‍ഡ്‌ വായിച്ചിരിക്കുക, എന്നാല്‍ ഹരിഗോവിന്ദന്റെ പക്ഷത്ത്‌ ചില യുക്തികള്‍ ഇല്ലേ ? ദൂര്‍ത്തടിക്കാനായിട്ടല്ലല്ലൊ. -ചില കലാകാരന്‍മാര്‍ മദ്യപാനത്തിനായി സ്വന്തം വാദ്യോപകരണങ്ങള്‍ വിറ്റ കഥ കേട്ടിട്ടുണ്ട്‌.)


അയല്‍ക്കാരിയായ ഒരു സാധു സ്‌ത്രീ ഹരിഗോവിന്ദന്റെ പ്രോജക്ടിനായി സ്വന്തം കിടപ്പാടം വിട്ടുകൊടുത്തെന്ന വാര്‍ത്ത വായിച്ചിരുന്നു.

കാപ്പിലാന്‍ said...

നല്ല കാര്യം ,പല നാളുകള്‍ കൊണ്ട് വിചാരിക്കുന്നു ഒരു ഇടക്ക വാങ്ങണം എന്ന് .

RR said...

ഇതു ഞെരളത്തിന്റെ ഇടയ്ക്കയുടെ ലേല പരസ്യം ഒന്നും അല്ലല്ലോ? പുള്ളിക്കാരന്‍ പുതിയ ഇടക്ക ഉണ്ടാക്കി വിക്കുന്നതിന്റെ പരസ്യം അല്ലെ? ഇതില്‍ ഇത്ര രോഷം കൊള്ളാന്‍ എന്താ കാര്യം? അതൊന്നു കണ്‍ഫേം ചെയ്യാന്‍ വേണ്ടി നോക്കിയപ്പോ ആ സൈറ്റ് നിലവിലില്ല.

ജയകൃഷ്ണന്‍ കാവാലം said...

ഹരിഗോവിന്ദന്‍റെ (അച്ചന്‍റെ ഇഅക്ക ലേലം ചെയ്യുമെന്നുള്ള) പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തിന്‍റെ തന്നെ വിശദീകരണം ഞാന്‍ കേട്ടിരുന്നു. കറ തീര്‍ന്ന ഒരു കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ആ പ്രസ്താവനയെ എന്തു കൊണ്ടോ ന്യായീകരിക്കുവാനേ എനിക്കു കഴിയുന്നുള്ളൂ. പിന്നെ മറ്റൊന്നുള്ളത്‌ സ്വന്തം ചിലവു കഴിയാനോ, പോക്കറ്റിലാക്കാനോ അല്ല അദ്ദേഹം ആ ധനസമാഹരണത്തിന് മുതിരുന്നത്‌. ആ ഉദ്ദേശശുദ്ധിയെ മാനിക്കുകയും ചെയ്യുന്നു.

ഞരളത്ത് ഒരു യഥാര്‍ഥ കലാകാരനായിരുന്നെങ്കില്‍ തീര്‍ച്ചയായും മകന്‍റെ ഈ പ്രവൃത്തിയില്‍‍ അഭിമാനിക്കുകയേയുള്ളൂ.

ഇതു ശ്രദ്ധയിൽപ്പെടുത്തിയത്‌ നന്നായി. എന്തായാലും രണ്ടു വശവും ചിന്തിക്കാനും ചര്‍ച്ച ചെയ്യാനൂം ഇത് ഇട നല്‍കുമല്ലോ.

പാമരന്‍ said...

പരസ്യം കണ്ടിട്ട്‌ അവിടെ ഇടയ്ക്ക വില്‍പ്പന ഉണ്ടെന്നേ തോന്നിയുള്ളൂ. ഞരളത്തിന്‍റെ ഇടയ്ക്കയാണെന്നു ഒരു സൂചനയും കണ്ടില്ല.

പിന്നെ ഹരിഗോവിന്ദന്‍ ഞരളത്തിന്‍റെ ഇടയ്ക്ക വിറ്റു പുട്ടടിക്കുമെന്നൊന്നുമല്ലല്ലോ പറഞ്ഞത്‌? ആ തുക പല മഹാരഥന്മാരും മണ്‍മറയുന്നതിനുമുന്നേ അവരുടെ കലയെ അനശ്വരമാക്കാനുപയോഗിക്കും എന്നല്ലേ. എനിക്കയാളോടു ബഹുമാനം ആണു തോന്നിയത്‌.

ഈ വീഡിയോ കാണൂ (രണ്ജിത്‌ ചെമ്മാടിനു നന്ദി)

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ ആരെങ്കിലും ഉണ്ടാക്കി വിറ്റെങ്കിലല്ലേ നമുക്ക് വാങ്ങിക്കാനാകൂ....

അനില്‍@ബ്ലോഗ് said...

പാമരന്‍,

ഹരിഗോവിന്ദന്‍ ഒറ്റക്കു വിചാരിച്ചാല്‍ ഈ മണ്മറയാനാഞ്ഞു നില്‍ക്കുന്ന കലകളെ സംരക്ഷിക്കാനാവുമോ?

കല്യാണി (?) എന്ന മഹാമന്‍സ്ക നല്‍കിയ വീടും പുരയിടവും എത്ര വില വരും?

ഇടക്ക വില്‍പ്പനകൊണ്ട് ഉദ്ദേശിച്ചത്രയും വരുമോ?

നല്‍കാമെന്നു പറഞ്ഞ ഭൂമി സര്‍ക്കാരിനു കൈമാറ്റം ചെയ്യുകയില്ല എന്നത് ധാര്‍ഷ്ട്യം അല്ലെ? ആണെന്നാണ് എന്റെ വിലയിരുന്നത്തല്‍. ഇതാ ഞങ്ങക്ക് ഭൂമി കിട്ടി, ബാക്കി പലതും പുറകേ കിട്ടും, സര്‍ക്കാരിനു വേണമെങ്കില്‍ കൂടെ കൂടാം എന്നതാണ് അതിന്റ്റെ ധ്വനി.

ഞെരളത്തിനെ കേരളം അറിയാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വന്നു. ഹരിഗോവിന്ദനാകട്ടെ ഇപ്പോള്‍ പ്രശസ്തനായി.

വികടശിരോമണി said...

ഇതു വരെ വന്നവർക്കെല്ലാം നന്ദി.
വസ്തുതകളെ ശരിക്കു വിലയിരുത്താതെ കുറ്റം പറയുന്ന മലയാളിയുടെ സ്വഭാവം ഇവിടെയും കാണാം.
ഹരിഗോവിന്ദൻ ഒരു പ്രത്യേകപരിതസ്ഥിതിയിലാണ് ഇടക്കലേലം തീരുമാനിക്കുന്ന അവസ്ഥയിലെത്തിയത്.ആ അവസ്ഥ സൃഷ്ടിച്ചതിൽ കേരളത്തിലെ സാംസ്കാരികോന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സകല സ്ഥാപനങ്ങളും ലജ്ജിക്കേണ്ടതുമാണ്.ഇപ്പോൾ ആ ഇടക്കലേലമില്ലാതെത്തന്നെയുള്ള വഴികൾ തുറന്നിരിക്കുന്നു,വിദുരർ പറഞ്ഞപോലെ,അയൽക്കാരിയായ ഒരു സ്ത്രീ സ്ഥലം നൽകാൻ തീരുമാനിക്കുന്നു,രാജേഷ് അച്യുത് ഡോക്യുമെന്റേഷൻ ചുമതല ഏൽക്കുന്നു-അങ്ങനെ.സർവ്വതിനേയും പുച്ഛിച്ചും പരിഹസിച്ചും ശീലമുള്ള നമ്മുടെ സാംസ്കാരികനായകരൊക്കെ (അതോ ഗുണ്ടകളോ?)ഇപ്പോൾ ഒളിവിലാണ്.
അപ്പോഴാണ് ഞാനീ ദൃശ്യം കാണുന്നത്.ഈ ബോർഡ് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾക്കും മുമ്പ് സ്ഥാപിക്കപ്പെട്ടതാണ്,ഇപ്പോഴാണ് ഇതിന്റെ പ്രസക്തി പ്രകാശിപ്പിക്കപ്പെടുന്നത് എന്നു മാത്രം.അംബി പറഞ്ഞപോലെ,മാന്യമായി പരസ്യം ചെയ്തിരിക്കുന്നു,അത്രമാത്രം.പക്ഷേ,ഞരളത്തിന്റെ മകനെന്നതിലുപരി ഒരു സോപാനഗായകനും ആയ ഹരിക്ക് ഇടക്കവിറ്റു കഴിയേണ്ടിവരുന്ന സാമൂഹ്യചുറ്റുപാട് ആണ് ഞാനാലോചിച്ചത്.
ആർക്കും ഇഷ്ടമുള്ള അർത്ഥമാനങ്ങൾ നൽകാം.
ഞരളത്തിന്റെ ഇടക്കലേലത്തെക്കുറിച്ച് മുമ്പുതന്നെ ഈ ബ്ലോഗിൽ എന്റെ പോസ്റ്റ് വന്നിരുന്നു,ചർച്ചയും നടന്നിരുന്നു,അപ്പോൾ വരാത്തവർക്ക്ഇപ്പോൾ ഇതുവഴി വരാം

മാറുന്ന മലയാളി said...
This comment has been removed by the author.
മാറുന്ന മലയാളി said...

ഈ പരസ്യം വലിയ അപരാധമായിപ്പോയി എന്ന് വിമര്‍ശിക്കുന്നവരോട് ,

നിങ്ങള്‍ ഹരി ഗോവിന്ദനെ കണ്ട് അദ്ദേഹത്തിന്‍റെ ആവശ്യത്തിനാവശ്യമായ പണം നല്‍കുക. എന്നിട്ട് ഇടയ്ക്ക വില്‍ക്കരുത് അതു മലയാളികള്‍ക്ക് ഞരളത്തെ ഓര്‍ക്കാനുള്ള ഒരേ ഒരു മാര്‍ഗ്ഗമാണ് എന്ന് പറയുക. പ്രശ്നം തീര്‍ന്നല്ലോ.

ഞരളത്തിനെ പോലെയുള്ള കലാകാരന്മാര്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ബാക്കി വയ്ക്കുന്നത് കുന്നോളം പ്രശസ്തിയും ദാരിദ്ര്യത്താല്‍ മുണ്ട് മുറുക്കി ഉടുക്കേണ്ടി വരുന്ന കുടുംബങ്ങളെയുമാണ്. അവരുടെ ദാരിദ്ര്യം അകറ്റാനോ അല്ലെങ്കില്‍ അവരുടെ കലാപാരമ്പര്യം സംരക്ഷിക്കാനോ ഒരു ചെറു വിരലനക്കാന്‍ പോലും തയ്യാറാകാത്ത വ്യക്തികളും ഭരണാധിപന്മാരും പ്രസ്ഥാനങ്ങളും സാംസ്കാരിക നായകന്മാരുമാണ് ഇപ്പോള്‍ എതിര്‍പ്പ് എന്ന് പറഞ്ഞ് ചാടി വീഴുന്നത്.

ഈ ഇടയ്ക്ക വിറ്റ് കിട്ടുന്ന കാശ് ഹരി ഗോവിന്ദന്‍ പുട്ടടിക്കുമോ എന്നതല്ലേ സംശയം. അങ്ങനെ ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ എന്നു വയ്ക്കണം. സ്വന്തം അഛന്‍ ഉപയോഗിച്ചിരുന്ന ഇടയ്ക്കയല്ലേ.അല്ലാതെ കട്ടതും മോഷ്ടിച്ചതുമൊന്നുമല്ലല്ലോ.ഒരു കവര്‍ ഉപ്പിനു പോലും പതിനൊന്ന് രൂപ വരെ വിലയുള്ള നമ്മുടെ നാട്ടില്‍ ആ പാവങ്ങളും ജീവിച്ചോട്ടെ...

എതിരന്‍ കതിരവന്‍ said...

ഇടയ്ക്ക എന്തിനു വില്‍ക്കാതിരിക്കണം? ഇടയ്ക്കയെന്നല്ല എല്ലാ വാദ്യോപകരണങ്ങളും വില്‍ക്കുന്ന കടകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാശിയ്ക്കുന്നു. മക്കള്‍ക്കു വേണ്ടി വീണ വില്‍ക്കുന്ന സ്ഥലം അന്വേഷിച്ചലഞ്ഞവനാ ഞാന്‍.
ഹരിഗോവിന്ദനോ ആരെങ്കിലും ഇടയ്കയോ ചെണ്ടയോ തിമിലയോ കൊമ്പോ കുഴലോ മദ്ദളമോ വില്‍ക്കണം. ആവ്ശ്യക്കാര്‍ വാങ്ങുകയും വേണം.

എറണാകുളത്തും തൃശൂരും തിരുവനതപുരത്തും “കേരളവാദ്യങ്ങള്‍” ഷോ റൂം എന്താ ആരും തുറക്കാത്തത്?

ഉത്തരം ഹരിഗോവിന്ദന്റെ ലേലനിശ്ചയപ്രകടനത്തില്‍ ഉണ്ട്.

അരുണ്‍ കായംകുളം said...

ഒരു അടിക്കുറുപ്പിനല്ല ഒരു അടിക്ക് തന്നെയുള്ള സ്ക്കോപ്പുണ്ട്.കഷ്ടം അല്ലേ?

Sapna Anu B.George said...

കൊള്ളാം കേട്ടോ

നരിക്കുന്നൻ said...

ഉടയ്ക്ക വിൽക്കട്ടേ. അയാളും ജീവിച്ച് പോട്ടേ. വാങ്ങാൻ താത്പര്യമുള്ളവർ വാങ്ങുക. കേരളത്തിന്റെ തനത് കലാരൂപങ്ങൾ പരമ്പരകളിലേക്ക് പകരാൻ ഇത്തരം വാദ്യോപകരണങ്ങൾ പത്തായത്തിൽ വെച്ച് പൂ‍ട്ടിയിട്ടിന്ത് കാര്യം.

കിഷോര്‍:Kishor said...

എന്തിനേയും എതിര്‍ത്ത് ആളാവാന്‍ ശ്രമിക്കുക എന്ന ചില മലയാളികളുടെ സ്വഭാവം ഈ കമന്റുകളില്‍ കാണാം.

എനിക്ക് ഈ പരസ്യം കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇടക്ക വിറ്റാലെന്താ കുഴപ്പം? കഞ്ചാവൊന്നുമല്ലല്ലോ? വീണക്കും വയലിനും മൃദംഗത്തിനും ഒക്കെ ഇത്തരം പരസ്യങ്ങള്‍ വരട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

കലയെ പരിപോഷിപ്പിക്കുന്നതില്‍ പരസ്യകലക്ക് വളരെ പ്രധാമനായ പങ്കുണ്ട്.

ജയകൃഷ്ണന്‍ കാവാലം said...

വീണ്ടും വന്നു:

ഇവിടെ ഞരളത്ത് ഹരിഗോവിന്ദന്‍ ഇടക്ക വില്പനയുടെ ബോര്‍ഡ്‌ വച്ചതാണു നമ്മള്‍ കാണുന്നത്‌. അല്ലാതെ ലേലത്തിന്‍റെ ബോര്‍ഡല്ല. അദ്ദേഹം അച്ഛന്‍റെ ഇടയ്ക്ക ലേലം ചെയ്യും എന്നു പ്രസ്താവിച്ചതിന്‍റെ പിന്നിലുള്ള ഉദ്ദേശശുദ്ധിയെ കാണാതെയോ, അല്ലെങ്കില്‍ കാണാന്‍ താല്പര്യമില്ലാഞ്ഞോ, അതുമല്ലെങ്കില്‍ അത് കുഴിച്ചു മൂടുവാനോ ആണ് ഇവിടത്തെ സാംസ്കാരിക കോമരങ്ങള്‍ കയറു പൊട്ടിച്ചത്. ലാല്‍ ജോസുമായുള്ള അഭിമുഖം ഞാനും കണ്ടിരുന്നു. ഒരു കലാകാരന് ഭൂഷണം തന്നെയായ വിനയത്തോടെയും, ഒരു ഉപാസകന്‍റെ ആര്‍ജ്ജവത്തോടെയുമുള്ള അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളും മനസ്സില്‍ ബഹുമാനമുണ്ടാക്കി. രണ്ട് എപ്പിസോഡുകള്‍ നീണ്ട ആ അഭിമുഖത്തില്‍ ഒരിടത്തും അദ്ദേഹം തന്‍റെ കേമത്തമല്ല മറിച്ച് താന്‍ ഉപാസിക്കുന്ന കലയുടെ മഹിമയെക്കുറിച്ചാണ് സംസാരിച്ചത്. കോളജ്‌ അദ്ധ്യാപകന്‍റെ ജോലി വലിച്ചെറിഞ്ഞ് കലയെ ഉപാസിക്കാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക. അനശ്വരനായ ആ കലാകാരന്‍റെ പ്രതിഭാധനനായ മകന്‍ ഇന്നു വരെ ഒരു ക്ഷേത്രസോപാനത്തില്‍ പാടിയിട്ടില്ല. എന്തു കൊണ്ട്‌? വൃത്തികെട്ട ജാതിയും, ചേരിയും കാരണം തന്നെ. ഞരളത്ത് രാമപ്പൊതുവാളിന്‍റെ മകന് അയിത്തം കൽപ്പിച്ച സോപാനങ്ങളില്‍ ഇനി ഏതു ഗന്ധര്‍വ്വന്‍റെ അഷ്ടപദിയാണാവോ ഉയരാനിരിക്കുന്നത്? സാമുദായികവും, കുലാചാരപരവുമായ കാരണങ്ങളാണ് അധികാരികള്‍ നിരത്തിയതെങ്കില്‍ പ്രസ്തുത സമുദായത്തിലുള്ള എത്രപേര്‍ക്ക് പക്ഷം ഒരു ക്ഷേത്ര സംഗീതോപകരണമെങ്കിലും വായിക്കാനറിയാം? കുറഞ്ഞ പക്ഷം കണ്ടാലെങ്കിലും അറിയുമോ?. “മൂന്നര ലക്ഷം രൂപ കൈക്കൂലി കൊടുത്തിട്ടാണ് എനിക്ക്‌ ദേവസ്വം ബോര്‍ഡില്‍ ജോലി കിട്ടിയത്. വെളുപ്പിനെ നാലു മണിക്ക് നിര്‍മ്മാല്യത്തിന് ശംഖു വിളിക്കുക എന്‍റെ ജോലിയാണ്, അതു ഞാന്‍ ചെയ്യാം. പക്ഷേ അതു കുളിച്ചിട്ടു ചെയ്യണോ കുളിക്കാതെ ചെയ്യണോ എന്നത്‌ എന്‍റെ സൌകര്യമാണ്” എന്നു പറഞ്ഞ കുലാചാരം പിന്തുടരുന്നവര്‍ ഇന്നും നമ്മുടെ ദേവതകളെ പാടിയുണര്‍ത്തുമ്പോള്‍, ദേവതകള്‍ അവിടെയല്ല ഹരിഗോവിന്ദനെപ്പോലെയുള്ള കലാകാരന്മാരുടെ ഹൃദയത്തിലാണവര്‍ കുടി കൊള്ളുന്നതെന്ന സത്യം മറക്കാതിരിക്കാം.

കേരളത്തില്‍ സോപാനസംഗീതവും, സര്‍ക്കാരും ഒക്കെ നിലവില്‍ വന്നിട്ട്‌ വര്‍ഷങ്ങള്‍ കുറേയേറെയായല്ലോ, ഒരു സാംസ്കാരിക സംഘടനക്കും, ഒരു സര്‍ക്കാരിനും തോന്നാത്ത, സൌകര്യം കിട്ടാഞ്ഞ, കഴിയാതെ പോയ ഈയൊരു കാര്യം ഒരു വ്യക്തി എന്ന നിലയില്‍ ഹരി ഗോവിന്ദന്‍ സാധിച്ചു കഴിഞ്ഞ് അതിന്‍റെ വാലില്‍ പിടിക്കാന്‍ ഗവണ്മെന്‍റുകള്‍ ചെയ്യുമ്പോള്‍ കൂടെ കൂട്ടണോ വേണ്ടയോ എന്നത് ധാര്‍ഷ്ട്യമല്ല, അതയാളുടെ അവകാശമാണ്. അല്ലെങ്കില്‍ തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ഏതു സ്മാരകങ്ങളിലാണ് ഇന്ന്‌ പേരാലു കിളിര്‍ക്കാത്തത്? അയ്യപ്പപ്പണിക്കര്‍ മരിച്ച് ആദ്യത്തെ അനുശോചന സമ്മേളനത്തില്‍ ഉണ്ടായ പ്രഖ്യാപനമാണ് അദ്ദേഹത്തിന് സ്മാരകം പണിയുമെന്നത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞും അതാവര്‍ത്തിക്കപ്പെട്ടു? എന്നിട്ട്‌ എവിടെ? കുമാരനാശാന് എന്നാണ് സ്മാരകമുണ്ടായത്? അനശ്വരനായ വയലാര്‍ വിടവാങ്ങിയതിനു ശേഷം ആ കുടുംബത്തെ ആരെങ്കിലും തിരിഞ്ഞു നോക്കിയിട്ടുണ്ടോ? കലാകാരന്‍ എന്നാല്‍ അവഗണിക്കപ്പെട്ടവന്‍ എന്നു തന്നെയാണര്‍ത്ഥം, എന്നാല്‍ അവര്‍ സര്‍വ്വതിനും അതീതരാണ് എന്നതിനാല്‍ അതവരെ ബാധിക്കുന്നില്ല എന്നു മാത്രം.

ഹരിഗോവിന്ദന്‍ ഇടയ്ക്ക ലേലം ചെയ്യട്ടെ. ഇത്ര വേദന സഹിക്കാത്തവര്‍ അതു ലേലത്തില്‍ വാങ്ങിക്കൊള്ളട്ടെ. (അദ്ദേഹം സുകുമാര്‍ അഴീക്കോടിനോട്‌ ചോദിച്ച ചോദ്യം കൂടിയാണിത്). ഇന്ന്‌ അതിനു കഴിയാത്ത ഒരു സാംസ്കാരിക നായകന്മാരും നമ്മുടെ നാട്ടിലില്ല.

(ഇക്കണ്ട സ്ഥലം മുഴുവനും കമന്‍റെഴുതി കുളമാക്കിയതിന് വികടശിരോമണിയോട്‌ മാപ്പു ചോദിക്കുന്നു)

ശ്രീ @ ശ്രേയസ് said...

ഒരു ബോര്‍ഡ് എന്തൊക്കെ തരത്തില്‍ അവനവന്‍റെ മാനസികസ്ഥിതിയും മുന്‍വിധിയും അനുസരിച്ച് വ്യാഖാനിക്കാം എന്ന് മനസ്സിലായി! നന്ദി ശ്രീ വികടശിരോമണി, ഇടയ്ക്കിടെ ഇടയ്ക്കയെ ഓര്‍മിപ്പിച്ചതിന്.

സൂരജ് said...

ഹരിഗോവിന്ദന്‍ തന്റെ അച്ഛന്റെ ഇടയ്ക്കയാണ് 4500 രൂപയ്ക്ക് വില്‍ക്കുന്നത് എന്നല്ലല്ലോ പരസ്യം. ബോഡിലെ ചിത്രത്തില്‍ കാണുന്നത് ഇടയ്ക്ക പ്രൊഫഷണലായി നിര്‍മ്മിക്കുന്ന ഒരു പണിക്കാരന്റേതാണു താനും. അതായത് താന്‍ ഇടയ്ക്കകള്‍ വില്‍ക്കുന്നുണ്ട്, 4500രൂപയ്ക്ക് . (ഒപ്പം സീ.ഡികളും പുസ്തകങ്ങളും വാങ്ങാം, എന്ന് വേറൊരു പരസ്യവും.) ഏതൊരു സാധനവും വില്‍ക്കുന്നവന്‍ ഇടാന്‍ സാധ്യതയുള്ള ഒരു പരസ്യമല്ലേ ഇത് ? ഇതിലിത്ര വികാരം കൊള്ളേണ്ടതുണ്ടോ ?

ഇനിയിപ്പോ അച്ഛന്റെ ഇടയ്ക്കയാണ് വില്പനയ്ക്കോ ലേലത്തിനോ വച്ചിരിക്കുന്നതെങ്കിലെന്താണാവോ അതിലിത്ര തെറ്റ് ?
ഒരു ഇടയ്ക്ക തന്നെയല്ലേ? അല്ലാതെ രാമപ്പൊതുവാളിന്റെ കലയെയോ കലാസൃഷ്ടികളേയോ മൊത്തമായി തൂക്കി വില്‍ക്കാനൊന്നുമല്ലല്ലോ ഹരിഗോവിന്ദന്റെ പുറപ്പാട്?

എത്രയോ ആന്റീക് സാധനങ്ങള്‍ - നമ്മുടെ പുരാതന തറവാടുകളില്‍ നിന്നും മറ്റും - ലേലത്തിലും അല്ലാതെയും വിറ്റിരിക്കുന്നു. അക്കൂട്ടത്തില്‍ രാമപ്പൊതുവാളിന്റെയും എന്നങ്ങ് കൂട്ടിയാല്‍ മതിയല്ലോ. രാമപ്പൊതുവാളിനെ അനശ്വരകലാകാരനെന്ന് വാഴ്ത്തി വാഴ്ത്തി ഒരു വിഗ്രഹം കൂടി സൃഷ്ടിച്ചെടുക്കാനുള്ള സമൂഹത്തിന്റെ വ്യഗ്രതയ്ക്കപ്പുറം എന്തെങ്കിലും കഴമ്പുണ്ടോ ഈ വിവാദത്തില്‍.
ഇടയ്ക്കയോട്, ചുരുങ്ങിയപക്ഷം വാദ്യകലയോടെങ്കിലും എന്തെങ്കിലും താല്പര്യമുള്ളയാളോ പ്രസ്തുത ഇടയ്ക്കയുടെ ചരിത്രപ്രാധാന്യമറിയുന്ന ആളോ ആയിരിക്കുമല്ലോ ഇടയ്ക്ക വാങ്ങുക. അത് ഒരു സ്വകാര്യ ശേഖരത്തില്‍ ഇരുന്നാലും ഒരു മ്യൂസിയം പീസായി ഇരുന്നാലും സമൂഹത്തിന് എല്ലാം കണക്കു തന്നെ.

തോന്നയ്ക്കെലെ സ്മാരകത്തിലെ കസേരയിലും പേനയിലുമല്ല ‘ചണ്ഡാലഭിക്ഷുകി’യിലും ദുരവസ്ഥയിലുമൊക്കെയാണ് ആശാന്റെ “ആത്മാവ്” കുടികൊള്ളുന്നത്. കിളിമാനൂരെ ബ്രഷിലും ഈസലിലുമല്ല ‘ഹംസദൂതിലും’, ‘വീണമീട്ടുന്ന വനിത’യിലുമൊക്കെയാണ് രവിവര്‍മ്മയുടെ ആത്മാവ് കുടികൊള്ളുന്നത്. രാമപ്പൊതുവാളിന്റെ കാര്യവും വ്യത്യസ്ഥമല്ല.

സോപാന സംഗീതത്തോടാണ് സമൂഹത്തിനു സ്നേഹമെങ്കില്‍ രാമപ്പൊതുവാളിന്റെ ഇടയ്ക്കയ്ക്കും കോലിനും ടൂത്ത് ബ്രഷിനും പിന്നാലെ പോവുന്നതിനു പകരം ആ സംഗീതവും ആ വാദ്യവും പ്രചരിപ്പിക്കാന്‍ നോക്കട്ടെ. നാലാള് ആ വാദ്യവും സംഗീതവും പരിശീലിക്കട്ടെ. സീഡികളും കസെറ്റുകളും വരട്ടെ. അല്ലാതെ മനുഷ്യനെ കാണിക്കാതെ ഇമ്മാതിരി കലാരൂപങ്ങളെയൊക്കെ ക്ഷേത്ര മുറ്റത്തും കൂത്തമ്പലത്തിലുമിട്ട് ദ്രവിപ്പിച്ച് മൃതപ്രായമാക്കിയിട്ട് ഇപ്പോ ദാ ഇടയ്ക്ക വിറ്റേ,കോപ്പ് വിറ്റേ, ചേങ്ങില വിറ്റേ എന്നൊന്നും നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല.

ഓഫ്:

എതിരന്‍ ജീ കോഴിക്കോട് ടൌണിലെ ‘സരസ്വതി’യില്‍ അന്വേഷിച്ചിരുന്നോ ? എന്റെ അറിവില്‍ കേരളത്തിലെ ഏറ്റവും വലിയ വാദ്യ ശേഖരമുള്ള കടയാണത്.

മാറുന്ന മലയാളി said...

ഒരു വിയോജിപ്പ് രേഖപ്പെടുത്തിക്കൊള്ളട്ടെ....

“ഇമ്മാതിരി കലാരൂപങ്ങളെയൊക്കെ ക്ഷേത്ര മുറ്റത്തും കൂത്തമ്പലത്തിലുമിട്ട് ദ്രവിപ്പിച്ച് മൃതപ്രായമാക്കിയിട്ട്....”

പിന്നെ ക്ഷേത്രകലകള്‍ എന്നറിയപ്പെടുന്ന ഇത്തരം കലകള്‍ പിന്നെ എവിടെയാണ് കാണിക്കേണ്ടത്. ബാറിലോ? അതോ സായിപ്പിനെ എതിരേല്‍ക്കാനുള്ള ഘോഷയാത്രകളിലെ വെറും കാഴ്ചവസ്തുക്കളായോ? അതൊ സിനിമകളിലെ അശ്ലീല നൃത്തങ്ങളുടെ ഇടയില്‍ തിരുകുന്ന വികൃതമായ പുനരാവിഷ്കരണങ്ങളായോ?

സൂരജ് said...

“പിന്നെ ക്ഷേത്രകലകള്‍ എന്നറിയപ്പെടുന്ന ഇത്തരം കലകള്‍ പിന്നെ എവിടെയാണ് കാണിക്കേണ്ടത്. ബാറിലോ? അതോ സായിപ്പിനെ എതിരേല്‍ക്കാനുള്ള ഘോഷയാത്രകളിലെ വെറും കാഴ്ചവസ്തുക്കളായോ? അതൊ സിനിമകളിലെ അശ്ലീല നൃത്തങ്ങളുടെ ഇടയില്‍ തിരുകുന്ന വികൃതമായ പുനരാവിഷ്കരണങ്ങളായോ?”


ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലുമൊതുങ്ങി നിന്ന് അന്യം നിന്ന് പോകുമായിരുന്ന കലകളെ ജനകീയമാക്കിയത് ബാറിലും സായിപ്പിന്റെവിടെയും സിനിമയിലും പ്രദര്‍ശിപ്പിച്ചിട്ടു മാത്രമല്ല. അതറിയാന്‍ മലയാളി ക്ലാസിക്കല്‍ കലകളുടെ ആധുനികകാല ചരിത്രങ്ങളൊന്ന് എടുത്ത് വായിക്ക്. അപ്പോ മനസിലാവും, മാറാത്ത മലയാളി മാറുന്ന മലയാളിയാകുന്നതെങ്ങനേന്ന്.

ഇനിയത് വേണ്ടാന്ന് വച്ചാല്‍
വേണ്ട. എല്ലാം കെട്ടിപ്പൂട്ടി ക്ഷേത്രത്തിനകത്തു മാത്രം കൊണ്ടാടിയാല്‍ മതി. പക്ഷേ കാണാനും അറിയാനും അതിനനുസരിച്ചുള്ള ഓഡിയന്‍സിനെയേ പ്രതീക്ഷിക്കാവൂ. അതു പിന്നെ ദാ നശിച്ചു പോണേയ്ന്ന് നെലവിളിക്കാതിരുന്നാ മതി.

വികടശിരോമണി said...

വന്ന എല്ലാവർക്കും ഒരു കൊട്ട നന്ദി.
എനിക്ക് ഇടക്ക വിൽ‌പ്പനയോടോ,പരസ്യബോർഡിനോടോ,ഇടക്കലേലപ്രഖ്യാപനത്തോടോ വിരോധമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.വിഷയത്തെ ചർച്ച ചെയ്യുകയായിരുന്നു എന്റെ ലക്ഷ്യം,അതു നടന്നതിൽ സന്തോഷമുണ്ട്.ഇടക്കയെന്നല്ല,ഏതു കലോപകരണവും കിട്ടാൻ പണിയാണ് നാട്ടിൽ.പരസ്യം നല്ലതുതന്നെ.
നമ്മുടെ,മലയാളിയുടെ മന:ശ്ശാസ്ത്രം എത്ര കലുഷമാണെന്ന് ഈ കമന്റുകളിലൂടെ കടന്നുപോകുന്ന നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?നമ്മളിൽ പലർക്കും ഞരളത്തിന്റെ കലാസിദ്ധികളുമറിയണ്ട,ഹരിഗോവിന്ദനെ അറിയുകയേ വേണ്ട താനും.എന്നാലും അഭിപ്രായം സുവ്യക്തമാണ്,ഹരി ചെയ്തത്-ചെയ്യാൻ നിശ്ചയിച്ചത് മഹാപരാധമാണ്!
ഹിപ്പോക്രസിയുടെ കൂടാരമായിരിക്കുന്നു,മലയാളിമനസ്സ്.
പിന്നെ,കലകളെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തുകൊണ്ടുവരണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.അവ രൂപപ്പെട്ട ചരിത്രസാഹചര്യത്തിൽ നിന്ന് ക്ഷേത്രങ്ങളൊക്കെ എന്നേ തെറ്റിപ്പോയി!മിക്ക മഹാക്ഷേത്രങ്ങളും ഇന്ന് ചന്ദനവും പൂവും ഒക്കെ മുടക്കുമുതലാക്കി,വഴിപാടായി ലക്ഷങ്ങൾ തിരിച്ചു പിടിക്കുന്ന ഫാക്ടറികളാണ്.കലകൾ അവിടെ നിൽക്കുന്നതിലും ഭേദമാണ് ബാറിൽ നിൽക്കുന്നത്,ബാറിന് ചുരുങ്ങിയപക്ഷം പ്രവർത്തിയുടെ സത്യസന്ധതയെങ്കിലുമുണ്ട്.
കലകളിൽ നിന്ന് അവയുടെ ആത്മീയമാനം വായിച്ചെടുക്കാനിരിക്കുന്നവരുടെ കൂട്ടത്തിലല്ല,കല മനുഷ്യനാവുന്ന,കല ജീവിതമാകുന്നവരുടെ കൂട്ടത്തിലാണ് ഞാൻ.

ജയകൃഷ്ണന്‍ കാവാലം said...

ദേ പിന്നേം വന്നു:

കേരളത്തില്‍ ഇടയ്ക്ക കിട്ടാന്‍ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍:

1. തിരുവനന്തപുരം: ഓവര്‍ബ്രിഡ്ജിന്‍റെ അവിടെ നിന്നും വഞ്ചിയൂര്‍ക്ക് പോകുന്ന വഴിയില്‍ (റെയില്‍ പാളത്തിനു സമാന്തരമായി ആ സിനിമാതീയറ്ററിന്‍റെയൊക്കെ മുന്‍പില്‍ കൂടി, ചെട്ടികുളങ്ങര ക്ഷേത്രത്തിന്‍റെ മുന്‍പിലൂടെയുള്ള റോഡ്‌) ചെട്ടികുളങ്ങര ക്ഷേത്രം കഴിഞ്ഞ്‌ അല്പം ചെല്ലുമ്പോള്‍ പനോരമ ടെലിവിഷന്‍ സ്റ്റുഡിയോയുടെ അടുത്തായി ഒരു കടയുണ്ട്‌.

2. കോട്ടയം: തിരുനക്കര ക്ഷേത്രത്തിനു സമീപം ഒന്നു രണ്ടു കടകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതുണ്ടോ എന്നു നിശ്ചയമില്ല.

3. എറണാകുളത്ത് ചില വാദ്യ സംഗീത കടകളില്‍ കണ്ടതായി സംശയമുണ്ട്‌.

4. തൊടുപുഴ:പാലം കഴിഞ്ഞ്‌, കൃഷ്ണസ്വാമി ക്ഷേത്രം കഴിഞ്ഞ്‌ നേരേ പോകുമ്പോള്‍ പുളിമൂട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ സമീപം ഒരു കടയുണ്ട്‌. അവിടെ റെഡി മേഡ് കിട്ടില്ല. പക്ഷേ ഓര്‍ഡര്‍ ചെയ്താല്‍ ലഭിക്കുമെന്നു തോന്നുന്നു.

5. ഇനി ഇതൊന്നുമല്ലെങ്കില്‍ ദാ ആ ബോര്‍ഡു കണ്ടില്ലേ... ഒന്നുമില്ലെങ്കിലും ഹരിഗോവിന്ദന്‍ എന്ന നല്ല കലാകാരനെ ഒന്നു നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ അതും ഒരു മുതല്‍ക്കൂട്ടാകുമല്ലോ... അങ്ങോട്ടു തന്നെ പോകാം

ഓഫ്: മേല്‍ പറഞ്ഞ കടകളൊന്നും സത്യമായും എന്‍റേതല്ല. ഇതൊരു പരസ്യവും അല്ല. ഇടക്ക ചിലര്‍ അന്വേഷിക്കുന്നെന്നു തോന്നി അതുകൊണ്ടാണ്.

-സു‍-|Sunil said...

“ഞരളത്ത് ഒരു യഥാര്‍ഥ കലാകാരനായിരുന്നെങ്കില്‍ തീര്‍ച്ചയായും മകന്‍റെ ഈ പ്രവൃത്തിയില്‍‍ അഭിമാനിക്കുകയേയുള്ളൂ.“ ഇതിൽ എത്രപേർ ഞരളത്തിനെ അറിഞ്ഞിട്ടുണ്ട്? അദ്ദേഹം കലാകാരനായി ഒന്നുമല്ല ജീവിച്ചിരുന്നത്. ദൈവത്തെ ഉപാസിക്കാൻ അദ്ദേഹത്തിന്‌ സംഗീതം ഒരു വഴി മാത്രം ആയിരുന്നു. ജീവിച്ചിരുന്നപ്പോൾ കൂടെ ഇഹലോകത്തിലൊന്നുമല്ല അദ്ദേഹം ജീവിച്ചിരുന്നത് (മാനസികമായി).ഇത്തരം കാര്യങ്ങളൊന്നും അദ്ദേഹം ശ്രദ്ധിക്കുകയുമില്ല. തീർച്ച.
-സു-

ഓ.ടോ. പ്രവ്യൂ വിന് തിരനോട്ടം എന്ന ഭാഷാന്തരം ചേരില്ല തീർച്ച. ഉമേഷും സിബുവുമൊക്കെ ശ്രദ്ധിക്കേണ്ട കാര്യം. ബ്ലോഗർ ഇപ്പോ മുഴുവൻ മലയാളത്തിൽ കാണാലോ. ഞാൻ അത് “പൂർവാവലോകനം” എന്നാൺ ആക്കിയത്, മറ്റൊരു ടെക്നിക്കൽ ഭാഷാന്തരീകരണശ്രമത്തിൽ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ആര്‍ക്കും വാങ്ങാനുള്ള താല്‍പര്യം കണ്ടില്ലല്ലോ! കഷ്ടം... എനിക്കിതു കണ്ടപ്പോ ആദ്യം തോന്നീത് ഇതാണ്...
"കുളത്തില്‍കല്ലിടാനിപ്പോ ഒരിടക്കയും സീഡിയും വേണ്ട..."

മാറുന്ന മലയാളി said...

"കലകൾ അവിടെ നിൽക്കുന്നതിലും ഭേദമാണ് ബാറിൽ നിൽക്കുന്നത്,ബാറിന് ചുരുങ്ങിയപക്ഷം പ്രവർത്തിയുടെ സത്യസന്ധതയെങ്കിലുമുണ്ട്."

കലകള്‍ എവിടെ നില്‍ക്കുന്നു എന്നാ വികടശിരോമണീ പറയുന്നത്. ക്ഷേത്രമുറ്റത്തോ? ഏതു ക്ഷേത്രത്തിലാണ് ഇപ്പോള്‍ ക്ഷേത്രകലകള്‍ “എന്നറിയപ്പെട്ടിരുന്ന“ ഇത്തരം കലാരൂപങ്ങള്‍ അരങ്ങേറുന്നത് ഇപ്പോള്‍. ഇപ്പോള്‍ ക്ഷേത്രമുറ്റത്തെ പ്രധാന ‘ക്ഷേത്ര’കലകള്‍ വസ്ത്രങ്ങളില്‍ ചിലവ് ചുരുക്കിയുള്ള സിനിമാറ്റിക് ഡാന്‍സും വെറും അശ്ലീലം മാത്രമായി അവശേഷിക്കുന്ന മിമിക്സ് പ്രോഗ്രാമുകളുമല്ലേ.പിന്നെ നാട്ടുകാര്‍ക്ക് പരസ്പരം തല്ലാന്‍ താല്പര്യമുണ്ടെങ്കില്‍ ഗാനമേളയുമാകാം.തെക്കന്‍ കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളുടെയും സ്ഥിതി ഇതാണ്.(ഇതും കലാ രൂപമല്ലേ പിന്നെന്താ? എന്നാണ് ചോദ്യമെങ്കില്‍ മറുപടിയില്ല)

സൂരജ് മാഷെ ,ഈ കലാരൂപങ്ങളൊക്കെ “ദ്രവിച്ചത്” എന്നു മുതലാണ്? ഈ കലാരൂപങ്ങളൊന്നും ഇന്നും ഇന്നലെയും പൊട്ടിമുളച്ചതല്ലല്ലോ.ഇത്തരം കലകളെ ഒക്കെ ഭക്തിയോടെയും ശുദ്ധിയോടെയും ബഹുമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു മറക്കരുത്. ഇവയൊക്കെ ഇത്രയുമങ്ങ് ‘ദ്രവിച്ച്‘ തുടങ്ങിയത് 10-15 വര്‍ഷങ്ങള്‍ക്കകത്താണ്. എന്തുകൊണ്ട്? അതു മനസ്സിലാക്കാന്‍ ക്ലാസ്സിക് കലകളുടെ ഉത്ഭവവും ചരിത്രവുമൊന്നും പഠിക്കണ്ട.വെറും സാമാന്യ ബോധം മാത്രം മതി.അതില്ലാത്തതല്ല ആര്‍ക്കും. പക്ഷെ ആര്‍ക്കോ എന്തിനൊക്കെയോ വേണ്ടി കണ്ണടച്ച് ഇരുട്ടാക്കുന്നു. അതാണ് ഇവിടെ നടക്കുന്നത്. എല്ലാം ഉടച്ച് വാര്‍ക്കണം എന്ന് വാദിക്കുന്നവര്‍ വാര്‍ത്ത് വാര്‍ത്ത് ഇവിടം വരെ എത്തിച്ചില്ലെ.ഒരു ചൊല്ലുണ്ട് അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും ഗുണശേഖരന് തന്നെ മുറൂമുറുപ്പ് എന്ന്. അതു പോലെയാണ് ഇവിടുത്തെ അവസ്ഥ.

സൂരജ് പറയുന്നതുപോലെ കൂത്തമ്പലങ്ങളൊന്നും ഇന്നില്ല എല്ലാം വലിയ ഓഡിറ്റോറിയങ്ങള്‍ ആയിപ്പോയി.:)

ഈ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യേണ്ട വേദി ഇതല്ല എന്നറിയാം.എങ്കിലും ഇത്രയും പറയണമെന്നു തോന്നി.സ്നേഹപൂര്‍വ്വം...

Sapna Anu B.George said...

വളരെ നല്ല കാര്യം

അഹങ്കാരി... said...

forgot to subscribe :)

അഹങ്കാരി... said...

സൂരജ്,

താങ്കളെ പോലെ എല്ലാവര്‍ക്കും സകലകലാ വല്ലഭനാകാന്‍ പറ്റിയെന്നു വരില്ല, മാറുന്ന മലയാളിയോട് ക്ഷമിച്ചേക്ക്.
പുള്ളി ക്ലാസിക്കല്‍ കലകളെ കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നേ.

പക്ഷേ എനിക്കൊരു സംശയം, ഈ കഴിഞ്ഞ പത്തിരുപത് വര്‍ഷം കൊണ്ടാണല്ലോ ഈ അപചയം? എന്ത് പറ്റി?

പിന്നെ ഈ ഇടയ്ക്കായും കൊട്ടിപ്പാടി സേവയും കൂടിയാട്ടവുമൊക്കെ ക്ഷേത്രവുമായും അതിന്റെ വിശ്വാസങ്ങളുമായും കെട്ടു പിണഞ്ഞതാണ്, അതിനെ അങ്ങനെ തന്നെ സ്വീകരിക്കേണ്ടി ഇരിക്കുന്നു.

പിന്നെ ഇവിടെ ഹരിഗോവിന്ദന്‍ ഇടയ്ക്ക ക്ഷേത്രത്തില്‍ പോലും വായിക്കാനനുവദിക്കുന്നില്ല എന്നല്ലേ പറഞ്ഞത്? അതിനുത്തരവാദികളേ (താങ്കളല്ല) തേടേണ്ടത്?

പിന്നെ സൂരജിന്റ് ആദ്യകമന്റിലെ മലയാളി കാട്ടിയ ഒരു വരിയൊഴിച്ചുള്ളവയോട് യോജിക്കുന്നു

പിന്നെ ഒരു കാര്യം കൂടി, കഥാപ്രസംഗം മൃതപ്രായമായത് ക്ഷേത്രമുറ്റത്തിട്ടിട്ടാണോ?ആത്മീയതയുമായി ബന്ധപ്പെടുത്തിയിട്ടാണോ?

സത്യത്തില്‍ ക്ഷേത്രമുറ്റങ്ങളായിരുന്നില്ലേ ഈ കലകളെ വളര്‍ത്തിയത്? അല്ലെങ്കില്‍ മറ്റെവിടമായിരുന്നു? കഴിഞ്ഞ് പത്ത് വര്‍ഷങ്ങളില്‍ ഉണ്ടായ പുതിയ വേദികളോ? എങ്കില്‍ ആ കാലഘട്ടത്തിലാണ്‍ ഈ കലകള്‍ നശിച്ചതും...

ഇനി ക്ലാസിക്കല്‍ കലകളുടെ പുതിയ ചരിത്രം വല്ലതുമാണേങ്കില്‍ ലിങ്ക് തന്നാല്‍,അല്ലെങ്കില്‍ റഫറന്‍സ് തന്നാല്‍ വായിക്കാന്‍ ശ്രമിക്കാം, ഞാന്‍ വായിച്ചുള്ള അറിവല്ല, ഈ ചുറ്റുപാടില്‍ നിന്നും കണ്ടു കേട്ടുമുള്ള അറിവാണുള്ളത്

അഹങ്കാരി... said...

ഈ പോസ്റ്റില്‍ വികടശിരോമണി കാണുന്ന തെറ്റെന്തെന്ന് മാത്രം മനസിലായില്ല.

ഹരിഗോവിന്ദന്‍ ഇടയ്ക്ക വിറ്റ് ജീവിക്കാന്‍ ശ്രമിച്ചതോ? അതോ ഇടയ്ക്ക എന്ന ഉപകരണം വിറ്റതു കൊണ്ടാണോ? ഇടയ്ക്ക എന്ന് പറയുന്നത് സമൂഹത്തില്‍ നിന്നും ഒഴിവാക്കേണ്ട വല്ലതുമാണോ? അല്ല അനില്‍@ബ്ലോഗിന്റെ കമന്റ് കണ്ട് പറഞ്ഞു പോയതാ, ചിത്രം വായിച്ചിട്ട് തന്നെയാണോ പറയുന്നത്?

പിന്നെ ഈ പരസ്യം ഞരളത്തിന്റെ ഇടയ്ക്ക ലേലത്തെ പറ്റിയാണെന്ന് തോന്നുന്നില്ല, ഇനി അതെ എങ്കില്‍ തന്നെ അനിലിന്റെ കമന്റ് ഒരല്പം കടന്നു പോയി

ഇതിനെ പറ്റിയുള്ള എന്റ് അഭിപ്രായം മുന്‍പത്തെ പോശ്റ്റില്‍ പറഞ്ഞിട്ടുണ്ട്

“ഒരുവനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും” എന്ന സ്കോട്ടോമയാണ്‍ ഇവിടെ പലര്‍കും സംഭവിച്ചതെന്ന് തോന്നുന്നു- ഇത് ഇടയ്ക്ക ലേലത്തിനെ ബോര്‍ഡാണെന്ന് തോന്നുന്നില്ല, ഇനി ആണെന്ന് ഉറപ്പുണ്ടെങ്കില്‍ (ലേലപരസ്യത്തില്‍ ആരും വില നല്‍കുമെന്ന് തോന്നുന്നില്ല) തന്നെ അയാള്‍ അയാളുടെ സ്വന്തം അച്ഛന്റെ ഇടയ്ക്ക വില്‍ക്കുന്നതില്‍ പ്രതിഷേധിക്കാന്‍ ആര്‍ക്ക് അവകാശം? അഥവാ ഞെരളാത്ത് മലയാളികളുടെ സ്വന്തമാണ്‍ എന്നാണ്‍ വാദമെങ്കില്‍ ആ കലാ‍ാകാരനു കേരളം എന്ത് തിരിച്ചു നല്‍കി? അവഗണനയോ?

ഡയലോഗുകള് അടിക്കുക ഈസിയാണ്, ഏതഴീക്കോടിനും പറ്റും. എന്നാല്‍ ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുക ഈസിയല്ല തന്നെ. ഒരു പ്രശ്നം വരുമ്പോള്‍ ഒരുവനെ കുറ്റപ്പെടുത്താനും തെറിപറയാനും ഏതഹങ്കാരിക്കും പറ്റും. എന്നാല്‍ ആ പ്രശ്നത്തില്‍ നിന്ന് കരകയറാന്‍ അവനെ സഹായിക്കുന്നതിലാണ്‍ യഥാര്‍ത്ഥ ആത്മാര്‍ത്ഥത,ധീരത...അല്ലാത്തവനെല്ലാം...വേണ്ട ഭാഷ മോശമാക്കി പറയേണ്ടി വരും...

ഏതായാലും അനില്‍@ബ്ലോഗില്‍ നിന്ന് ഈ തരത്തില്‍ ഒരു കമന്റ് ഒട്ടും പ്രതീക്ഷിച്ചില്ല. അനിലിനെ ഞാന്‍ അങ്ങനെ അല്ല കണ്ടിരുന്നതും

താങ്കള്‍ ദേവസ്വം മന്ത്രിയുടെ (വാചക)നിലവാരത്തിലേക്കിറങ്ങി പോയതു പോലെ :)

പിണങ്ങാന്‍ പറഞ്ഞതല്ല, ശരിക്കും വിഷമം കൊണ്ട് പറഞ്ഞതാ

പിന്നെ ശിരോമണീ, രണ്ടോഫിനും മാപ്പ്

വികടശിരോമണി said...

എനിക്ക് ഇടക്ക വിൽ‌പ്പനയോടോ,പരസ്യബോർഡിനോടോ,ഇടക്കലേലപ്രഖ്യാപനത്തോടോ വിരോധമുണ്ടെന്ന് ആരും തെറ്റിദ്ധരിക്കല്ലേ.വിഷയത്തെ ചർച്ച ചെയ്യുകയായിരുന്നു എന്റെ ലക്ഷ്യം,അതു നടന്നതിൽ സന്തോഷമുണ്ട്.
ഇതു ഞാൻ മുമ്പേ കമന്റിൽ എഴുതിയിരുന്നല്ലോ,അഹങ്കാരി വായിച്ചില്ലേ?
വീണ്ടും വന്നവർക്കെല്ലാം നന്ദി.
സുനിലേ,‘തിരനോട്ടം’ചൂണ്ടിക്കാണിച്ചതിനു നന്ദി.ആലോചിക്കട്ടെ,എങ്ങനെ മാറ്റാമെന്ന്.
മാറുന്ന മലയാളീ,
താങ്കൾ പറഞ്ഞ കലകളാണ് പൂരപ്പറമ്പിലെ ജനം ആവശ്യപ്പെടുന്നത്.അതവിടെ നടക്കട്ടെ.നമുക്ക് നൂറ്റാണ്ടുകളുടെ ശൈലീകരണത്തിലൂടെ രൂപപ്പെട്ട ക്ലാസിക്കൽ രത്നഖനികളെ പുറത്തെ പൊതുസമൂഹത്തിലേക്കു കൊണ്ടുവരാം.അവിടെയാരും”അഹിന്ദുക്കൾ കയറരുത്’എന്നു ബോർഡ് വെക്കില്ല,അവിടെയാരും ഹരികൃഷ്ണൻ തന്തക്കുപിറന്നതോ തള്ളക്കുപിറന്നതോ എന്ന് തീരുമാനിക്കാൻ മെനക്കെടില്ല,അവിടെ ഹൈദരാലിക്കു പാടാൻ ക്ഷേത്രമതിലു പൊളിക്കേണ്ടിവരില്ല…അങ്ങനെ.
പിന്നെ,ക്ലാസിക്കൽ കലകളെപ്പറ്റിയൊക്കെ എനിക്കും വിവരം കഷ്ടി.

-സു‍-|Sunil said...

"സുനിലേ,‘തിരനോട്ടം’ചൂണ്ടിക്കാണിച്ചതിനു നന്ദി.ആലോചിക്കട്ടെ,എങ്ങനെ മാറ്റാമെന്ന്."

വി.ശി താങ്കൾ ഗൂഗിളിൽ അല്ല പണിയെടുക്കുന്നത് എങ്കിൽ വല്ലാതെ ആലോചിച്ച് സമയം കളയണ്ട. വേറെ പരസ്യബോർഡ് നോക്കൂ, എന്നിട്ടൊരു പോസ്റ്റിടൂ. :):):)

ഉമേഷും സിബുവും ഗൂഗിളിലാൺ പണിയെടുക്കുന്നത് എന്നതിനാൽ അവർ വിചാരിച്ചാൽ പറ്റും. അവരെ അഭിപ്രായം അറിയിക്കാം താങ്കൾ‌ക്കും എനിക്കും. അത്രേള്ളൂ.

ഞരളത്ത് മുകളിലിരുന്ന് വി.ശി.യെ നോക്കി ചിരിക്കുന്നുണ്ടാകും ഇതെല്ലാം കണ്ട്‌.മകനെ നോക്കി ചിരിക്കില്ല, കാരണം ‘ഹരി’യുടെ അടുത്താണല്ലോ :):):) ((ധ്വനി മനഃപ്പൂർവ്വം)

വികടശിരോമണി said...

ഹ..ഹ..ഹ..സുനിലിന് ഞാൻ നോക്കട്ടെ എന്നു പറഞ്ഞത്,തൌര്യത്രികത്തിൽ എനിക്ക് ബാബുവിനേയും കുറുപ്പിനേയും മനസ്സിലാകാതിരുന്നതു പോലെത്തന്നെ മനസ്സിലായില്ല.
പിന്നെ,വേറെയും ചില പരസ്യബോർഡുകൾ കണ്ടുവെച്ചിട്ടുണ്ട്.ഇതെന്റെ ആശയങ്ങൾ പങ്കുവെക്കാനുള്ള ഇടമായി ഞാൻ കാണുന്നതു കൊണ്ട് ഇവിടെത്തന്നെ ഇടും.
ഞെരളത്തിന്റെ ചിരി മാത്രമല്ല,അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ കരച്ചിലും കേൾക്കാം,തന്റെ മകന്റെ ഒരു തീരുമാനത്തെ മലയാളികൾ വ്യാഖ്യാനിക്കുന്ന പലമാനങ്ങളോർത്ത്.ഞാൻ ധ്വന്യാലോകം കമ്പോടുകമ്പ് പഠിക്കാത്തതിനാൽ ധ്വനി മനസ്സിലാവില്ല.

സൂരജ് said...

വികടന്‍ ജീ, ഈ ഓഫുകള്‍ക്ക് മാപ്പ്.

@ മാറുന്ന മലയാളി,

“ഇവയൊക്കെ ഇത്രയുമങ്ങ് ‘ദ്രവിച്ച്‘ തുടങ്ങിയത് 10-15 വര്‍ഷങ്ങള്‍ക്കകത്താണ്. എന്തുകൊണ്ട്? അതു മനസ്സിലാക്കാന്‍ ക്ലാസ്സിക് കലകളുടെ ഉത്ഭവവും ചരിത്രവുമൊന്നും പഠിക്കണ്ട.വെറും സാമാന്യ ബോധം മാത്രം മതി.അതില്ലാത്തതല്ല ആര്‍ക്കും.“

ആദ്യം “10-15 വര്‍ഷങ്ങക്കകത്താണ്” എന്ന് എഴുതിയ ആ വാക്യത്തിലുണ്ട് താങ്കളുടെ “സാമാന്യബോധം” വച്ചുള്ള നോട്ടത്തിന്റെ ആഴം! ചരിത്രം പഠിക്കുക തന്നെ വേണം മാഷേ. അതു താങ്കള്‍ ഈ പറയുന്ന “സാമാന്യ ബോധ”ത്തിന്റെ ഒരു എക്സ്റ്റന്‍ഷനാണ്. പല രാജ്യങ്ങളും അവരുടെ നാശോന്മുഖ കലാരൂപങ്ങളും സംരക്ഷിക്കുകയും സംസ്കൃതിയുടെ ഈടുവയ്പ്പുകളായി സൂക്ഷിക്കുകയും ചെയ്യുന്നതെങ്ങനെ എന്ന് അന്വേഷിച്ച് നോക്ക്. അപ്പോഴേ ശരിക്കും “മാറുന്ന” മലയാളിയാവൂ.

@ അഹങ്കാരി,

“പക്ഷേ എനിക്കൊരു സംശയം, ഈ കഴിഞ്ഞ പത്തിരുപത് വര്‍ഷം കൊണ്ടാണല്ലോ ഈ അപചയം? എന്ത് പറ്റി?“

മുകളില്‍ മാറുന്ന മലയാളിക്ക് 10-15, അഹങ്കാരിക്ക് 10-20.

ലിങ്കിനൊന്നും വലിയ പഞ്ഞമില്ലാത്ത സ്ഥലത്തല്ലേ സഹോദരാ താങ്കള്‍ ഇരിക്കുന്നത്?
പണ്ട് ‘ആത്മാന്വേഷി’യായിരുന്ന കാലത്ത് വിഗ്രഹത്തിന്റെ നടുവില്‍ കേറ്റിയ കമ്പീടെ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ലിങ്ക് തപ്പിയിടത്തൂന്ന് തുടങ്ങിയാലും മതി. അല്ലെങ്കില്‍ “120 വര്‍ഷം വരെയായിരുന്നു ആചാരങ്ങള്‍ പാലിച്ചിരുന്ന കാലത്ത് ഭാരതീയന്റെ ആയുസ്സ്” എന്ന് കണ്ടുപിടിച്ച ലിങ്കായാലും മതി കേട്ടോ.ഉത്തരങ്ങള്‍ കിട്ടും.

“പിന്നെ ഈ ഇടയ്ക്കായും കൊട്ടിപ്പാടി സേവയും കൂടിയാട്ടവുമൊക്കെ ക്ഷേത്രവുമായും അതിന്റെ വിശ്വാസങ്ങളുമായും കെട്ടു പിണഞ്ഞതാണ്, അതിനെ അങ്ങനെ തന്നെ സ്വീകരിക്കേണ്ടി ഇരിക്കുന്നു.”

എന്നൂച്ചാ ഇടയ്ക്കയൊന്നു കൊട്ടി പാടണമെങ്കില്‍ അവിടെല്ലാം ഏതെങ്കിലും മൂര്‍ത്തിയും പടിക്കെട്ടും കൊണ്ട് വയ്ക്കണം എന്ന് അഹങ്കാരി ഉദ്ദേശിച്ചിട്ടില്ല എന്ന് കരുതട്ടെ ? :)

"പിന്നെ ഒരു കാര്യം കൂടി, കഥാപ്രസംഗം മൃതപ്രായമായത് ക്ഷേത്രമുറ്റത്തിട്ടിട്ടാണോ?ആത്മീയതയുമായി ബന്ധപ്പെടുത്തിയിട്ടാണോ?"

ഞാനെഴുതിയത് ഇങ്ങനെ : “..മനുഷ്യനെ കാണിക്കാതെ ഇമ്മാതിരി കലാരൂപങ്ങളെയൊക്കെ ക്ഷേത്ര മുറ്റത്തും കൂത്തമ്പലത്തിലുമിട്ട് ദ്രവിപ്പിച്ച് മൃതപ്രായമാക്കിയിട്ട്..

ഇനി അഹങ്കാരീടെ ‘കഥാപ്രസംഗ’ത്തിന്റെ സാംഗത്യം ഒന്ന് സ്വയം വിലയിരുത്ത്.

ഒരു ഉത്തരം വികടന്‍ ജീടെ ഈ കമന്റില്‍ ഉണ്ട്.

മാറുന്ന മലയാളി said...

“10-15 വര്‍ഷങ്ങക്കകത്താണ്“..ഈ പറഞ്ഞത് എന്‍റെ “സാമാന്യബോധം” വച്ചുള്ള നോട്ടത്തില്‍ എനിക്ക് മനസ്സിലായത് തന്നെയാണ്.അങ്ങനെയല്ല എന്നുണ്ടെങ്കില്‍ ആ “ചരിത്രം” എനിക്കൊന്നു പറഞ്ഞുതരൂ. ഈശ്വര വിശ്വാസികളെല്ലാം കൂടി പണ്ട് ക്ഷേത്രമുറ്റത്തിട്ട് ദ്രവിപ്പിച്ച് കളഞ്ഞ പാരമ്പര്യ കലാരൂപങ്ങളുടെ ‘ആ‘ ചരിത്രം. ഇതൊരു വെല്ലുവിളിയോ പരിഹാസവുമല്ല. അറിയാനുള്ള ആഗ്രഹമാണെന്ന് കൂട്ടിയാല്‍ മതി.

ലൈബ്രറിയില്‍ ചെന്ന് തിരക്ക് ഗൂഗ്ഗിളീല്‍ നോക്ക് തുടങ്ങിയ പ്രതിവിധികളാണെങ്കില്‍ മറുപടി വേണ്ടാ...

വിശാഖ് ശങ്കര്‍ said...

കേരളത്തിലെ ക്ലാസിക്കല്‍ കലകളെ അത് രൂപംകൊണ്ടതും വികസിച്ചതുമായ ചാതുര്‍വര്‍ണ്യത്തിലൂന്നിയ ഫ്യൂഡല്‍ സാമൂഹ്യാവസ്ഥയുമായി ബന്ധപ്പെടുത്തിയല്ലാതെ സമീപിക്കാനാവില്ല.ഒരു സവര്‍ണ്ണ ന്യൂനപക്ഷത്തെ ഒഴിച്ച് ബാക്കിയുള്ളവരെ എല്ലാം അയിത്തം കല്പിച്ച് പുറത്തുനിര്‍ത്തിയിരുന്ന ഈ കലകളുടെ സാമ്പത്തിക ഉറവിടം കൊട്ടാരങ്ങളും, മനകളും, ഇല്ലങ്ങളുമൊക്കെ ആയിരുന്നു.(കലകള്‍ ആരെയും പുറത്തുനിര്‍ത്തുന്നില്ല എന്ന വാദം വേണമെങ്കില്‍ ഉയര്‍ത്താം.പക്ഷെ അപ്പൊഴും കലകള്‍ക്ക് നിലനില്‍ക്കാന്‍ സ്ഥലകാല ബന്ധിയായ ഒരു ഇടം വേണം.ആ ഇടത്തിനു പുറത്തായിരുന്നു അവ നിലനിന്നിരുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും എന്ന വസ്തുതയിലേയ്ക്കാണ് ഞാന്‍ ശ്രദ്ധ ക്ഷനിക്കുന്നത്)

മാറിയ സാമൂഹ്യാവസ്ഥയില്‍ ഇത്തരം കലകള്‍ക്ക് താങ്ങായിരുന്ന കൊട്ടാരങ്ങളും മനകളും ഇല്ലങ്ങളും ഒക്കെ ക്ഷയിച്ചു.സ്വാഭാവികമായും ഒപ്പം ഇത്തരം കലകളും.പരിപാവനമായ ക്ഷേത്രകലകളെ നിലനിര്‍ത്തുനാനായി ചാതുര്‍വര്‍ണ്യവും ഫ്യൂഡല്‍ വ്യവസ്ഥയുമൊക്കെ നിലനിന്നു പോരേണ്ടതായിരുന്നു എന്നു വാദിക്കുന്നവരോട് ഒന്നും പറയാനില്ല.

സൂരജ് പറഞ്ഞപോലെ “മനുഷ്യനെ കാണിക്കാതെ ഇമ്മാതിരി കലാരൂപങ്ങളെയൊക്കെ ക്ഷേത്ര മുറ്റത്തും കൂത്തമ്പലത്തിലുമിട്ട് ദ്രവിപ്പിച്ച് മൃതപ്രായമാക്കിയ“വരില്‍ നിന്ന് അവയെ വീണ്ടെടുക്കാനും അവയെ മനുഷ്യരിലേക്കെത്തിക്കാനും ചില ശ്രമങ്ങളൊക്കെ ഇപ്പൊള്‍ നടക്കുന്നുണ്ട്.അവ തികച്ചും കുറ്റമറ്റ രീതിയിലാണ് നിവര്‍ത്തിക്കപ്പെടുന്നത് എന്ന അവകാശവാദമൊന്നും എനിക്കില്ല. എങ്കിലും അത്തരം ശ്രമങ്ങളേയും അവയിലെ ഉദ്ദേശശുദ്ധിയേയും കാണാതിരുന്നുകൂട.ഹരിഗോവിന്ദന്‍ ചെയ്യുന്നതും അത്തരം ഒരു പ്രവര്‍ത്തിയാണ്.ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമുള്ള ക്ഷേത്ര സോപാനങ്ങളില്‍ വംശശുദ്ധി തെളിയിച്ച പൊതുവാള്‍ മാര്‍ക്കും മാത്രം പാടാവുന്ന,ഹിന്ദുക്കള്‍ക്ക് മാത്രം കേള്‍ക്കാവുന്ന അവസ്ഥയില്‍നിന്ന് സോപാനസംഗീതത്തെ മോചിപ്പിച്ച് സംഗീതം ഇഷ്ടപ്പെടുന്ന എല്ലാ മനുഷ്യര്‍ക്കുമായി അതിനെ സമര്‍പ്പിക്കുക എന്ന ‘സല്‍കര്‍മ്മം’.

ഞെരളത്തിന്റെ സംഗീതത്തെക്കാള്‍ മഹത്തരമാണ് അദ്ദേഹത്തിന്റെ ഇടയ്ക്ക എന്ന് ധ്വനിപ്പിക്കുന്നു ഇവിടെ ഉയര്‍ന്നുകേട്ട ചില വാദങ്ങളെങ്കിലും.കാലപ്പഴക്കം കൊണ്ട് ദ്രവിച്ചുപോകാവുന്ന ഇടയ്ക്ക എന്ന വാദ്യോപകരണം ഒരുവശത്തും ഒരിടത്തും രേഖപ്പെടുത്താതെ മാഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന സംഗീതം മറുവശത്തും..!ഈ അവസ്ഥയില്‍ ഇടയ്ക്ക വിറ്റിട്ടായാലും സംഗീതത്തെ രക്ഷിക്കുവാനുള്ള ശ്രമമാണ് ഹരി നടത്തുന്നത്.അത് അയാള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവണ്ണം വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.എന്നിട്ടും....