Pages

മൃഗങ്ങളേ,മാപ്പ്!


ന്നോ കേട്ട ഒരു മുല്ലാക്കഥയുണ്ട്-മുല്ല നാട്ടിലെ മൌലവിയെ “കഴുത”എന്നു വിളിച്ചത് കേസായി.കോടതി ശിക്ഷിച്ചു.പിഴയൊടുക്കിയശേഷം മുല്ല ചോദിച്ചത്രേ:“എനിക്ക് എന്റെ കഴുതയെ ‘മൌലവി’എന്നു വിളിക്കാമല്ലോ”എന്ന്.
എന്തായാലും,കഴുതയ്ക്ക് അപമാനകരമാണ് കാര്യങ്ങളുടെ കിടപ്പ് എന്നതിൽ സംശയമില്ല.കഴുത പാവം,ഇതൊന്നും അറിയുന്നുമില്ല.സോണിയാഗാന്ധിയുടെ വൈദേശികപ്രശ്നം ചർച്ചയായ കാലത്ത്,ഒരു ഉത്തരേന്ത്യൻ ഹിന്ദുവർഗീയവാദി നേതാവ് “ഇറ്റാലിയൻ പട്ടി”എന്നു സോണിയയെ വിളിച്ചത് ചർച്ചയായിരുന്നു.ആ പ്രശ്നത്തിൽ സോണിയയുടെ പക്ഷം പിടിക്കാൻ പലരുമുണ്ടായി.പക്ഷേ,പട്ടിയുടെ കൂടെ ആരുമില്ലായിരുന്നു.സോണിയയെപ്പോലെ പട്ടിയും അപമാനിക്കപ്പെട്ടു എന്നാരും ശ്രദ്ധിച്ചതേയില്ല.ഞാനിവിടെ സോണിയ പട്ടിയേക്കാൾ മോശമായ നിലയിലാണ് എന്നർത്ഥമാക്കി എന്നല്ല പറഞ്ഞത്.പട്ടിക്കു യാതൊരു പങ്കുമില്ലാത്ത,മനുഷ്യരുടെ ഒരു ജീർണ്ണരാഷ്ട്രീയസംവാ‍ദത്തിലേക്ക് പാവം പട്ടി വലിച്ചിഴക്കപ്പെട്ടു എന്നതാണ്.
ഇത് എന്നും സംഭവിക്കുന്നതാണ്.1940കളിൽ മുസ്ലീം വർഗീയവാദികൾ ആസാദിനെ “ഗാന്ധിയുടെ പട്ടി”എന്നു വിളിച്ചപ്പോഴും ഇതുതന്നെ സംഭവിച്ചു,ആസാദും,പിന്നെ ഇക്കാര്യത്തിൽ പൂർണ്ണനിരപരാധിയായ പട്ടിയും അപമാനിക്കപ്പെട്ടു.എന്റെ കഥകളിയെക്കുറിച്ചുള്ള ബ്ലോഗിൽ നടക്കുന്ന സംവാദങ്ങളിൽ അസഹിഷ്ണുതയേറിയ ചില മാന്യർ,അനോനി മെയിൽ അഡ്രസിൽ നിന്നും എന്നോട് “നിർത്തിപ്പോടാ പട്ടീ”എന്നു മെയിൽ അയക്കുമ്പോഴും,ഇക്കാര്യത്തിൽ,പ്രത്യേകിച്ചും കഥകളിയിൽ,യാതൊരു പ്രശ്നവുമുണ്ടാക്കാൻ വരാത്ത പട്ടിവർഗ്ഗം അപമാനിക്കപ്പെടുകയാണ്.ഇതിനൊക്കെ പട്ടികൾ എന്തു പിഴച്ചു എന്നു മനസ്സിലാവുന്നില്ല.അവർക്ക് വോട്ടില്ലാത്തതുകൊണ്ട് അവരുടെ പക്ഷം പറയാൻ ആരുമില്ലാതായിപ്പോയി.
മനുഷ്യനെ പുച്ഛിക്കാൻ ജീവജാലങ്ങളെ ഉപയോഗിക്കാം എന്ന മനുഷ്യന്റെ അഹങ്കാരം എന്നുമുള്ളതാണ്.സ്ത്രീകളെ,നീഗ്രോകളെ,പൌരസ്ത്യരെ,അധഃകൃതരെ-ആരെയും ഇടിച്ചുതാഴ്ത്താൻ ജീവജാലങ്ങളുടെ പേരു ചേർത്തു പറഞ്ഞാൽ മതിയെന്നാണുവെപ്പ്.അവൾ കൊടിച്ചിപ്പട്ടിയാണ്,ഇന്ത്യക്കാർ തെരുവുനായ്ക്കളാണ് എന്നിങ്ങനെ.
Animal Welfare Fortnigtht നോടനുബന്ധിച്ച് ഇറക്കാറുള്ള സർക്കുലറുകളിൽ മൃഗക്ഷേമത്തിനായി പാസ്സാക്കിയിട്ടുള്ള നിയമങ്ങളനുസരിച്ച് പോലീസിന് ഇടപെടാവുന്ന സന്ദർഭങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടാറുണ്ട്.മതത്തിന്റെ പേരിലുള്ള മൃഗബലികൾ,മൃഗങ്ങളോടുള്ള നിർദ്ദയമായ പെരുമാറ്റം തുടങ്ങിയവ.ബപ്പിടൽ എന്ന ക്രൂരത മാതൃഭൂമിയിൽ വന്നിട്ട് അധികമായിട്ടില്ല.കാളീക്ഷേത്രങ്ങളിലെ കൂട്ടബലികൾ ബംഗാളിൽ പതിവുകാഴ്ച്ചയാണ്.മനുഷ്യരോടുതന്നെ മനുഷ്യത്വം കാണിക്കാത്ത നമ്മളാണോ മൃഗങ്ങളുടെ കാര്യത്തിലിടപെടാൻ പോകുന്നത് എന്നു തിരിച്ചുചോദിക്കാം.പ്രശ്നം കുറച്ചു വ്യത്യസ്തമാണ്.മനുഷ്യരോട് മനുഷ്യത്വം കാ‍ണിക്കണമെന്നതിൽ ആർക്കും എതിരഭിപ്രായമുണ്ടാവില്ല.കാണിക്കുന്നില്ലാത്തതിനു കാരണം വേറെ ചിലതാണ്.എന്നാൽ മൃഗങ്ങളോടു മനുഷ്യത്വം കാണിക്കുന്നതിനു നിയമങ്ങളുണ്ടെങ്കിലും,നമ്മളതൊരു ആവശ്യമായി അംഗീകരിച്ചിട്ടില്ല.മൃഗങ്ങളുടേയും സസ്യങ്ങളുടേയും നിലനിൽ‌പ്പ് നാം ഭൂമിയിൽ ആവശ്യമാണെന്നംഗീകരിക്കുന്നത് അവയ്ക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശത്തെ മാനിച്ചുകൊണ്ടല്ല,അവ നമുക്ക് എത്രത്തോളം ഉപയുക്തമാണ് എന്നു നോക്കിയാണ്.ഇന്ന് ഇത്രയും പ്രചാരമാർജ്ജിച്ചിരിക്കുന്ന ഇക്കോളജി പ്രസ്ഥാനങ്ങളുടേയും പഠനങ്ങളുടേയും വൃക്ഷപ്രേമത്തിന്റേയുമൊക്കെ പിന്നിലുള്ളതും അവയുടെയൊക്കെ വംശനാശം നമുക്കു വരുത്തിവെച്ചേക്കാവുന്ന അപായത്തെക്കുറിച്ചുള്ള പേടിയാണ്.അല്ലാതെ ഭൂമിയിലെ പലതരം ജീവജാലങ്ങളിൽ ഒന്നുമാത്രമാണ് താൻ എന്ന സമഭാവമൊന്നുമല്ല.ഭൂമിയുടെ അവകാശികളാരാണെന്നത് ബഷീറിന്റെ മാത്രം സംശയമാണ്.മറ്റുള്ളവയെല്ലാം നമുക്കുവേണ്ടി മാത്രം നിലനിൽക്കുന്നു.
അപ്പോൾപിന്നെ,നമുക്കവരെ ഉപമിച്ചു മനുഷ്യരെ പുച്ഛിക്കാം,തകരാറൊന്നുമില്ല.പക്ഷേ,കടുത്ത വിവേചനവും ഈ പ്രയോഗങ്ങളിലുണ്ടല്ലോ.സിംഹം,പുലി,ആന,കുതിര തുടങ്ങിയ താരത‌മ്യേന ബലവാന്മാരായ മൃഗങ്ങളെ മനുഷ്യരെ പ്രശംസിക്കാനുപയോഗിക്കാറാണല്ലോ പണ്ടു മുതലേ പതിവ്.കവികുഞ്ജരൻ,പുരുഷകേസരി,പണ്ഡിതവ്യാഘ്രം,ഒറ്റയാൻ,പടക്കുതിര എന്നൊക്കെയാണല്ലോ പഴയ പ്രശംസകൾ!മലയാളസാഹിത്യത്തിൽ ഇക്കാര്യം ഒരുകാലത്ത് ഗംഭീരവിഷയം തന്നെയായിരുന്നു.അന്നത്തെ എല്ലാ മലയാളസാഹിത്യകാരന്മാരെയും ചേർത്ത്,ആരാണു സിംഹം,കഴുത,കഴുതപ്പുലി,പട്ടി എന്നൊക്കെ നിശ്ചയിച്ച് ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ‘കവിമൃഗാവലി’യും കോയപ്പിള്ളി പരമേശ്വരക്കുറുപ്പ് ‘കവിപക്ഷിമാല’യും രചിക്കുന്നിടം വരെയെത്തിയ ക്രൂരഫലിതങ്ങൾ.ഇപ്പോൾ,ബ്ലോഗുലകത്തെ അംഗീകൃതപദപ്രയോഗമായിട്ടുണ്ടല്ലോ ‘ബ്ലോഗ്‌പുലി’യൊക്കെ.ഏതെങ്കിലും ബ്ലോഗ് മഹാകവികൾക്ക് ‘ബ്ലോഗ്‌മൃഗാവലി’എഴുതാൻ തോന്നാത്തത് ഈ വിവരസാങ്കേതികലോകത്തെ മൃഗങ്ങളുടെ ഭാഗ്യമാണ്.
ഈ ‘മൃഗീയത’എന്ന പ്രയോഗം തന്നെ ഒരു അസത്യമാണ്.“മൃഗീയമായ ബലാത്സംഗമാണ് സൂര്യനെല്ലിയിൽ നടന്നത്”എന്നൊക്കെ പത്രപ്രവർത്തകരിലെ വിഡ്ഡികൾക്കേ പറയാൻ തോന്നൂ.ഏതു മൃഗമാണ് തന്റെ വർഗ്ഗത്തിലെ ഒരുകൂട്ടം ഭീകരന്മാരെ കൂട്ടി,ഒരു പാവപ്പെട്ട പെൺ‌മൃഗത്തെ മാറിമാറി പീഡിപ്പിച്ചിട്ടുള്ളത്?മനുഷ്യൻ എന്ന വൃത്തികെട്ട ജീവിവർഗത്തിനല്ലാതെ,മറ്റൊരു മൃഗത്തിനും അതിനൊന്നും കയ്യുറയ്ക്കില്ല.“ഹിറ്റ്‌ലറുടെ മൃഗീയത”എന്നുപറയുന്നത് മൃഗങ്ങളൊരിക്കലും ചെയ്യാത്ത അപരാധം അവരുടെ തലയിൽ കെട്ടിവെക്കലാണെന്നതിൽ ഒരു സംശയവുമില്ല.“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്നൊന്നും ഇപ്പോളാരും പറയാറില്ല.
ഈ ഭൂമി മനുഷ്യരുടെ മാത്രമാണ് എന്നും,അവന്റെ ആനന്ദത്തിനുള്ളതാണ് ലോകത്തിലെ സകലജീവജാലങ്ങളുമെന്ന ചിന്തയിൽ നിന്നാണ് ഈ ജന്തുനിന്ദനം പുറപ്പെടുന്നത്.അവന്റെ ആഘോഷങ്ങളിൽ മുതകത്തു തിടമ്പേറ്റാനും,അവന്റെ തീന്മേശകളിലേക്കു പാകത്തിനുള്ള ചൂടിൽ വളരാനും,അവന്റെ മതവിശ്വാസപ്രമാണങ്ങൾക്കനുസരിച്ചു മരിക്കാനും തയ്യാറായ ജീവജാലങ്ങളെ അവനിഷ്ടമുള്ള രീതിയിൽ വിശേഷിപ്പിക്കാം എന്ന ധാർഷ്ട്യം.ഈ ബോധമുള്ള ഏതോ നിമിഷത്തിലാവണം സജ്ഞയൻ ഒരു ലേഖനത്തിന്റെ ശീർഷകത്തിൽ ‘മൃഗീയത’എന്നെഴുതിയ ഉടനേ പേന പിൻ‌വലിച്ച്,ബ്രാക്കറ്റിൽ “മൃഗങ്ങളേ,മാപ്പ്!”എന്നെഴുതിവെച്ചത്!

20 comments:

വികടശിരോമണി said...

"മൃഗങ്ങളേ,മാപ്പ്!"

അനില്‍@ബ്ലോഗ് // anil said...

മൃഗങ്ങളെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ.
:)

അനോണിമസ് ഓപ്ഷന്‍ എന്ന സംഗതിയോട് തന്നെ എനിക്ക് യോജിപ്പില്ല. എങ്കിലും കഥകളി പോലെയുള്ള വിഷയങ്ങള്‍ എഴുതുന്ന ബ്ലോഗ്ഗില്‍ അനോണി ഓപ്ഷന്‍ സാധാരണ ബ്ലോഗ് സംസ്കാരം വച്ച് അതു പ്രശ്നമുണ്ടാക്കാന്‍ സാദ്ധ്യത ഇല്ലാത്ത ഒന്നുമാണ്. സാധാരണ ചര്‍ച്ച കൊഴുപ്പിക്കാന്‍ അനോണിക്കമന്റുകള്‍ ഇടുന്ന ആളുകളെ കണ്ടിട്ടുണ്ട്, അതു വിട്ടാല്‍ വിവാദ വിഷയങ്ങളില്‍ അനോണിക്കമന്റുകള്‍ കാണാറുണ്ട്, ഇതിലേതാണ് തൌര്യത്രികത്തിലെ അനോണിക്കമന്റുകള്‍ എന്ന് സംശയിക്കാറുണ്ട്, ആദ്യ വിഭാഗത്തില്‍ പെടുത്താവുന്നവയാണ് ഏറെയുമെന്നാണ് എന്റ്റെ വിലയിരുത്തല്‍.

ഇത്രമാത്രം ആക്രമിക്കത്തക്ക ഒരു വിഷയമാണ് ബ്ലോഗ്ഗില്‍ കഥകളി എന്ന് ഞാന്‍ കരുതുന്നില്ല, എന്റെ അറിവില്ലായ്മയാകാം. പക്ഷെ വ്യക്തികളെ ആക്രമിക്കുക എന്നത് അത്ര അസാധാരണമല്ല താനും. അങ്ങിനെ വിലയിരുത്തിയാല്‍ കഥകളിയുമായി ബന്ധപ്പെട്ട മഹാത്മാക്കളായ ഏതേലും സനോണികള്‍ തന്നെയാവും ഇതിനു പിന്നില്‍ എന്ന നിഗമനത്തില്‍ എത്തേണ്ടി വരും, ഒരു പക്ഷെ ബ്ലോഗ്ഗര്‍മാര്‍ തന്നെ ആവണം എന്നും ഇല്ല.

Rajeeve Chelanat said...

നന്നായി വി.ശി. നന്നായി.
അഭിവാദ്യങ്ങളൊടെ

Anonymous said...

എന്താ നായരെ മിണ്ടാതിരിക്കുന്നേ! ‘സ്വവർ‌ഗത്തോടുള്ള’ സ്നേഹം കുറഞ്ഞുപോയോ? വികടശിരോമണി മാപ്പ് ചോദിച്ചിരിക്കുന്നതു കണ്ടില്ലേ! ഒരു ‘മാപ്പ്’ അങ്ങു കൊടുത്തേരെ! കല്ലുവഴികാരന്മാരെല്ലാം കൊണ്ടുപോയി പുഴുങ്ങി തിന്നട്ടെ!

ശ്രീ said...

പോസ്റ്റ് നന്നായി

മനോജ് കുറൂര്‍ said...

‘ഹാ രക്ഷയ്ക്കാത്മകര്‍മ്മം ശരണ, മിതരമി,-
ല്ലില്ല, മാപ്പെ’ന്ന ഗീരിന്‍
ക്രൂരത്വത്താലുയര്‍ത്തപ്പെടുക ഹൃദയമേ
പിന്നെയും പിന്നെയും നീ’ :(

ദീപക് രാജ്|Deepak Raj said...

:)

ഹന്‍ല്ലലത്ത് Hanllalath said...

ദാണ്ടേ പറഞ്ഞപ്പോഴേക്കും അനോണി ചേട്ടന്‍ എത്തിയല്ലോ... :)
ഇനീപ്പോ എന്ത് പേര് ചേര്‍ത്താ തെറി പറയുന്ന അനോണി....കളെ വിളിക്കുക

Anonymous said...

പോസ്റ്റ്‌ നന്നായി...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മനുഷ്യരേക്കാല്‍ എത്ര ബേധം മൃഗങ്ങള്‍!
അനോണികള്‍ ഒളിച്ചിരുന്ന് കുരക്കുമ്പോള്‍
പട്ടികള്‍ അത്തരം ചെറ്റത്തരം കാണിക്കുന്നില്ലല്ലോ?

പട്ടികള്‍ ബ്ലോഗ് തുടങ്ങാത്തത് അവരുടെ ഭാഗ്യം.

കാപ്പിലാന്‍ said...

വി ശി ,അനോണികളെയും പട്ടികളെയും ഞാന്‍ ഇഷ്ടപ്പെടുന്നു . നല്ല കൂട്ടുകാര്‍ തന്നെയാണ് ഇവര്‍ രണ്ടു പേരും . പട്ടികള്‍ തന്നെ വിവിധ വര്‍ഗങ്ങളില്‍ ഉണ്ടല്ലോ .അനോണികളും അത് പോലെ തന്നെ .

മണിഷാരത്ത്‌ said...

വളരെ ചിന്തിപ്പിക്കുന്നതും പുതിയ അറിവുകളും നിറഞ്ഞ പോസ്റ്റ്‌.മനുഷ്യനെ മൃഗ തുല്യം എന്ന സര്‍വ്വനാമം ഉപയോഗിച്ച്‌ സര്‍മാന മൃഗങ്ങളേയും ഒരേ ഗണത്തില്‍പെടുത്തുന്നു..തൊട്ടുചേര്‍ന്ന വീട്ടിലെ രണ്ട്‌ ആട്ടിന്‍ കുട്ടികള്‍ക്ക്‌ വീട്ടിലെ കുട്ടികള്‍ ഷാരൂ എന്നും ഐശ്വര്യറായിയെന്നും പേരിട്ടത്‌ വളരേ കൗതുകമായി തോന്നി..ഇവര്‍ ഈ കഥകളോന്നും അറിയുന്നില്ലല്ലോ? ആശംസകള്‍

ബിനോയ്//HariNav said...

വികട ശിരോമണീ, ഒരു മൃഗസ്നേഹിയുടെ സല്യൂട്ട് :)

Sapna Anu B.George said...

കൊള്ളാം പോസ്റ്റ്

വികടശിരോമണി said...

ഞാൻ അനോനികൾക്കെതിരെയിട്ട ഒരു പോസ്റ്റാണിതെന്നു ന്യൂനീകരിക്കല്ലേ.സന്ദർഭവശാൽ അതുപറഞ്ഞെന്നേയുള്ളൂ:)
വന്നവർക്കെല്ലാം നന്ദി.

Typist | എഴുത്തുകാരി said...

മൃഗങ്ങള്‍ മനുഷ്യരേക്കാള്‍‍ എത്രയോ ഭേദം.(കഥകളി പോസ്റ്റില്‍ ഒന്നു പോയി നോക്കട്ടെ.)

സുദേവ് said...

ലിത്. ലിതാണ് കിടു ....

പാവം പാവം പട്ടികള്‍

neeraja said...

hai...............

സന്തോഷ്‌ പല്ലശ്ശന said...

ഞാനും നാഴികയ്ക്കു നൂറുവട്ടം ഇങ്ങിനെ മൃഗനിന്ദ ചെയ്യാറുണ്ട്‌... കുറ്റബോധ തോന്നുന്നു..ഇനി നന്നാവാന്‍ ശ്രമിക്കാം...

സെറീന said...

നന്നായി.
ആശംസകള്‍