മരണങ്ങളുടെ കണക്കുകളുമായി ഒരു ദിവസം കൂടി…
ചോരയൊലിക്കുന്ന കാഴ്ച്ചകൾ കണ്ടു മടുത്ത് ടി.വി.ഓഫ് ചെയ്തു.എനിക്കിനിയും കാണണ്ട.
മുംബൈയിലെ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചപ്പോൾ പറഞ്ഞത്,മരണത്തിന്റെ ഗണിതങ്ങൾ കേൾക്കുമ്പോൾ ഏതോ മറുനാട്ടുവിശേഷം പോലെ തോന്നുന്നു എന്നാണ്.മുന്നിലുള്ളതു നാടകമോ ജീവിതമോ എന്നു തിരിച്ചറിയാനാവാത്ത പ്രതിസന്ധി.
നിങ്ങൾക്കു ജീവിക്കാനുള്ള ക്രൂരമായ,പ്രാകൃതമായ വഴി നിങ്ങളുടെ ശത്രുക്കളെ നശിപ്പിക്കുകയാണെന്നാണ് അന്നും ഇന്നും ഫാഷിസ്റ്റ് പറയുന്നത്. “വെറുക്കുക,കൊല്ലുക” എന്നാണ് ഹിറ്റ്ലർ പറഞ്ഞത്.പുതിയ ഫാഷിസ്റ്റുകളും അതുതന്നെ പറയുന്നു,പ്രവർത്തിക്കുന്നു-‘വെറുക്കുക,കൊല്ലുക.’
ഭയം ജനിപ്പിച്ച് കീഴ്പ്പെടുത്തുക ഫാഷിസത്തിന്റെ പഴയ തന്ത്രമാണ്.പേടിയുണ്ടായാൽ നമ്മൾ സൌമ്യമായ ഭാഷയിൽ സംസാരിക്കും.പരിതപിക്കലും പ്രാർത്ഥിക്കലുമായി കാലം കഴിച്ചുകൂട്ടും.ഇങ്ങനെ നിങ്ങളൊരു ചിലന്തിവലക്കകത്താകുന്നു.നൂറുപേരുടെ മരണം നൂറുകോടി ജനങ്ങളുടെ പേടിയെയാണ് ലക്ഷ്യം വെക്കുന്നത്.
ഗുജറാത്ത് ഒരു പരീക്ഷണമാണെന്നും നാളെയത് വ്യാപിക്കുമെന്നും തീവ്രവാദികൾ പറയുന്നത് വീരവാദമായെടുക്കേണ്ട.ഭയത്തെ ഒരു നൂലിൽ നമ്മുടെ തലക്കു മുകളിൽ കെട്ടി നിർത്തുകയാണവർ.
‘നാം മറക്കാതിരിക്കുക’ എന്നു ഡിസംബർ 6 വരുമ്പോഴെല്ലാം മറ്റുചില തീവ്രവാദികൾ പോസ്റ്ററൊട്ടിക്കുന്നതും മറ്റൊന്നിനും വേണ്ടിയല്ല.നിങ്ങൾ മറക്കരുത്.ഏതുറക്കത്തിലും പേടിപ്പെടുത്തുന്ന സ്വപ്നമായി മിനാരങ്ങൾ തകർന്നു വീഴുന്ന ഒച്ചയുണ്ടാകണം.
ഈ പേടിയെ തോൽപ്പിക്കണം എന്നാണ് ഗാന്ധിജി മരണം വരെ പറഞ്ഞത്.ഒരു സാമ്രാജ്യത്തിന്റെ ഭയപ്പാടിനു മരുന്നായി ഒരു പിടി ഉപ്പുമതി എന്നും.
ഈ ഭയത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയാനാണ് മാർക്സും പറഞ്ഞത്,എന്നാലേ അപരന്റെ വാക്കുകളിൽ നിറയുന്ന വിഷസൂചികൾക്കു പകരം മധുരസംഗീതം നിറയൂ എന്നും.
ഈ അരുംകൊലകൾക്കു പിന്നിൽ വിദേശശക്തികളോ,മതതീവ്രവാദമോ ആകട്ടെ,
നാം പേടിക്കരുത്.കാരണം നമുക്കു പിന്നാലെ വരാൻ ഇനിയും തലമുറകളുണ്ട്.

24 comments:
ഈ അരുംകൊലകൾക്കു പിന്നിൽ വിദേശശക്തികളോ,മതതീവ്രവാദമോ ആകട്ടെ,
നാം പേടിക്കരുത്.കാരണം നമുക്കു പിന്നാലെ വരാൻ ഇനിയും തലമുറകളുണ്ട്.
സല്യൂട്ട്, സാർ.
ഓ.ടൊ. അല്ല ഉറക്കമില്ലേ? ബാക്കിയുള്ളവർക്കും എഴുതാൻ ഒരു ചാൻസ് കൊടുക്കൂന്നേ..:):):)
-സു-
പേടിക്കാതെ ജീവിക്കണമെങ്കില്‍ പ്രവസിയാക് .പ്രവാസിയായി ജീവിച്ചു മരിക്ക്.കേരളത്തിലും ഇന്ത്യയിലും ജീവിക്കണമെങ്കില്‍ പേടിക്കണം .ജീവാപായം എപ്പോഴും സംഭവിക്കാം .
ശരി തന്നെ. എന്നാലും ഇതെല്ലാം കേള്‍ക്കുമ്പോള്‍...
:(
അതെ കാരണം കൊണ്ടു പ്രവാസിയായ ആളാ ഞാന്‍..പിന്നെ പട്ടിണി കിടക്കുന്നത് ഇന്നൊരു ഫാഷന്‍ അല്ലല്ലോ അങ്ങനെ രണ്ടാമത്തെ കാരണം കിട്ടി..
പേടിയെ തീവ്രവാദികള്‍ക്കു നേരെയുള്ള ക്രോധമാക്കി മാറ്റാന്‍ നമുക്കു കഴിയട്ടെ....
ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പേടി ഇല്ല.എപ്പോള്‍ വേണമെങ്കിലും ഈ ജീവന് നഷ്ടപ്പെടാം.ബസിലിരിക്കുമ്പോള്‍,ബസ് സ്റ്റാന്‍ഡില്‍ നില്ക്കുമ്പോള്,ട്രെയിനില്‍ പോകുമ്പോള്‍ ഒക്കെ എന്തും സംഭവിക്കാം..മരിക്കുമ്പോള്‍ എന്റെ കുഞ്ഞുങ്ങള്‍ ഒറ്റക്കാകുമല്ലോ എന്നൊരു ചെറിയ വേദന മാത്രേ മനസ്സിലുള്ളൂ..
കാലന് മനുഷ്യ ജീവന് തിരിച്ച് പിടിക്കാന്‍ മറ്റൊരു വഴി കൂടി...തീവ്രവാദം
അസഹിഷ്ണുതയിൽ നിന്നും വെറുപ്പിൽനിന്നുമുതിരുന്ന ചോരത്തുള്ളികൾക്ക് മൾട്ടിപ്പ്ളയീങ്ങ് ഇഫക്ക്റ്റാൺ.രണ്ടിനു നാല്..നാലിന് എട്ട്..എട്ടിന് പതിനാറ്..
രക്തബീജന്റെ കഥ കേട്ടിട്ടില്ലേ?
കണ്ണിനുകണ്ണെന്ന വാശി ലോകം മുഴുവൻ അന്ധരെക്കൊണ്ടു നിറയ്ക്കുമെന്ന് ഗാന്ധിജി പറഞ്ഞതോർക്കുക.ഒരു രാഷ്ട്രമെന്ന
നിലയിൽ നമ്മളതാൺ ചെറുക്കേണ്ടത്.
മുംബൈ ദുരന്തത്തിനു മറുപടിയായി ഇനിയൊരു ഗുജറാത്ത് ഉണ്ടാകരുത്.
മാദ്ധ്യമങ്ങളാൺ മുൻ കൈയ്യെടുത്ത് അതിനുള്ള ബോധവൽക്കരണം നടത്തേണ്ടത്.
കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കാനിറങ്ങുന്നവർ,ഏത് രാഷ്ട്രീയപ്പാർട്ടിയായാലും,പരസ്യമായി അപലപിയ്ക്കപ്പെടണം.
പേടിയില്ല ചങ്ങാതീ,
നിസ്സഹായനായി നോക്കിനില്‍ക്കുന്നതിന്റെ മനോവിഷമം മാത്രം. തിളക്കുന്ന രക്തം ബിയറൊഴിച്ച് തണുപ്പിക്കതന്നെ.
സ്നേഹിത,
കൊല്ലുക, മരിക്കുക എന്ന മിനിമം ലക്ഷ്യവുമായി വരുന്ന ഭീകരനു മുന്നിൽ കൊല്ലപ്പെടാനായി നിന്നു കൊടുക്കുക എന്ന മിനിമം ഗ്യാരണ്ടിയേ ഇന്നു ലോക മാനവ കുലത്തിനുള്ളൂ..
എന്നു അതിരുകളില്ലാത്ത സ്നേഹത്തിനും സമാധാനത്തിനും എന്ന് മനുഷ്യമനസ്സിനെ കീഴടക്കാൻ കഴിയുന്നോ അന്നേ ഇതിനൊരവസാനമുണ്ടാവൂ.
പക്ഷെ ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളും, വ്യാവസായിക താൽപര്യങ്ങളും ഭരിക്കുന്ന ഇന്നത്തെ ലോകം എന്നാണീ ആദ്യന്തിക സത്യം തിരിച്ചറിയുക ആവോ.
പ്രതീക്ഷയോടെ കാത്തിരിക്കുക നാം!!
ഒരു പക്ഷേ ഇതൊരു യുദ്ധമാവാം. എന്നാല്‍ എല്ലാ യുദ്ധങ്ങളും ഇതുപോലല്ലല്ലൊ.
കഠിനമായ വെറുപ്പുകൊണ്ടും വിദ്വേഷം കൊണ്ടും മനസ്സ് ചുരുങ്ങി മുഖംചുളുങ്ങിയവനെക്കൊണ്ടോക്കെയാണ് ഇപ്പണി ചെയ്യിക്കുന്നത്. വെറുപ്പിന്റെ അഗ്നിയില്‍ സ്വന്തം ജിവന്റെയും അന്യന്റെ ജീവന്റേയും വിലയറിയാതെ പോവുന്നവര്‍. മുന്നില്‍ ഏതൊക്കെയോ ശത്രുക്കള്‍ മാത്രമേയുള്ളു ഇവര്‍ക്ക്.
നമുക്കിടയിലും, ആരോടൊക്കെയോ, എന്തിനോടൊക്കെയോ വിദ്വേഷം ലജ്ജയില്ലാതെ വിളിച്ചു കൂവാന്‍ തുടങ്ങിയവരുണ്ടല്ലൊ. ഇതൊക്കെ ഒരു തുടക്കമാണ്. നാളെ ഏതു ഭീകരതയുടേയും ചട്ടുകമായി ഇവര്‍ മാറും. തുടക്കത്തിലേ തിരുത്താനുള്ള പ്രേരണ നല്‍കിയേ മതിയാവു. കഠിനമായ വെറുപ്പിന്റെ മാനദണ്ഡങ്ങള്‍ പലതാവാം. എന്തായാലും ഈ വിദ്വേഷം തന്നെ വിത്ത്.
ഈ പോസ്റ്റൊന്നു വായിച്ചുനോക്കൂ , ഈ മനുഷ്യനെ ഒന്നു തിരുത്താമോ ?
പേടിക്കാതെ ഇരിക്കാം നമ്മൂക്ക് മനുഷ്യരാകാം
നമ്മൂടേ രാജ്യത്തെ കാർന്നു തിന്നുന്ന വിഷങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി നീങ്ങാം
ഈ ചൂടു പങ്കിട്ട എല്ലാവർക്കും നന്ദി.
ഭൂമീപുത്രി പറഞ്ഞിടത്തു തന്നെയാണ് ഞാനും.ഇതിനു പ്രതിക്രിയകൾ സംഭവിക്കരുത്.അതിനായെങ്കിലും നാമൊന്നിച്ചു നിൽക്കണം.
നാമൊരിക്കലും ഒരു തോറ്റജനതയല്ല,നമ്മുടെ ജീവിതം ഒരു പാഴ്ച്ചെലവുമല്ല.
ഇല്ല പേടിക്കുന്നില്ല, ഒത്തൊരുമിച്ച് നില്ക്കാം. നമ്മളാല്‍ കഴിയുന്നതൊക്കെ ചെയ്യാം.
ബോംബെയിലെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ പേടിയാ. ഇത്തരത്തിലുള്ളാ ആഘാതങ്ങള്‍ എപ്പോഴു എവിടെയും വരാം.
മരണമടഞ്ഞ നിരപരാധികള്‍ക്ക് ആദരാഞ്ഞലി അര്‍പ്പിക്കട്ടെ.
അതെ പേടിക്കരുത്. ഒറ്റക്കെട്ടായി ഈ ദേശദ്രോഹികളെ നേരിടുക. നമുക്കിടയില്‍ അത്തരക്കാരുണ്ടെങ്കില്‍ ഒറ്റപ്പെടുത്തുക.
നമ്മുടെ പൂര്‍വ്വികര്‍ ജീവന് കൊടുത്താണ് നമുക്കീ സ്വാത്ന്ത്ര്യം നേടിത്തന്നത്. അത് വരും തലമുറക്കു കൂടി കൈമാറാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് പേടിക്കരുത്... പ്രവാസികളാണെങ്കിലും മനസ്സുകൊണ്ട്
ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാം, പ്രാര്‍ത്ഥിക്കാം
ജയ് ഹിന്ദ്.
നാം ഭയപ്പെടരുതെന്നു പറയുമ്പോഴുള്ള വികാരവും ഭയത്തില്‍ നിന്നുള്ളതാണ്...
വൈകാരികമായി നാം കാര്യങ്ങള്‍ രൂപപ്പെടുത്തുമ്പോഴാണ് പരസ്പരം ഭയപ്പെടാന്‍ കാരണമാകുന്നത്...
മനുശ്യകുലത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തികാതിരിക്കാന്‍
മതാതീതമായി നാം ഐക്യപ്പെടേണ്ടിയിരിക്കുന്നു...
വീര മൃത്യൂ വരിക്കുന്ന സൈനികര്‍ക്ക് കോടികല് വാഗ്ദാനം നല്കി
മുതലെടുപ്പ് നടത്താന്‍ വരുന്നവനെ നാം സൂക്ഷിക്കണം...
ഹിന്ദുത്വം അല്ലെങ്കില്‍ ജിഹാദീസം തുടങ്ങിയ ചതിക്കുഴികള്‍ നമ്മെ കീഴ്പ്പെടുന്നിടത്താണ്
ഈ ഭീകരതകള്‍ക്ക് ഒളിസ്ഥലങ്ങള്‍ ലഭിക്കുന്നത് ...
വൈകിപ്പോയ ഒരു സല്യൂട്ട് ഈ പോസ്റ്റിന്..
ജീവന് വെടിഞ്ഞ ധീരജവാന്മാറ്ക്കായ് ഒരു കവിത
രക്തസാക്ഷി
വന്നവർക്കെല്ലാം നന്ദി.
vande matharam..............
sathyam,sathyam.....
Post a Comment