Pages

വി.സി.ശ്രീജനെന്ന ലഗോൺ കോഴിയ്ക്ക് മനസ്സിലാവാത്ത വലിപ്പം




വി.സി.ശ്രീജനെന്ന മഹാജ്ഞാനിയുടെ ഒരു കണ്ടെത്തൽ,പുതിയ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വായിച്ചു.(2009മാർച്ച്8-14,ലക്കം53). വൈക്കം മുഹമ്മദ് ബഷീർ അത്ര കേമനായ സാഹിത്യകാരനല്ല എന്നാണ് പുതിയ കണ്ടെത്തൽ!പുതിയ കണ്ടെത്തൽ എന്നു പറഞ്ഞതിനു കാരണമുണ്ട്,കാരണം ഇതിനുമുൻപും ഈ മഹാൻ ഇത്തരം കണ്ടെത്തലുകളുമായി നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്.എം.എൻ.വിജയന് വിവരമില്ല എന്നായിരുന്നു മറ്റൊരു കണ്ടുപിടുത്തം.ഇനി അടുത്തതായി അദ്ദേഹം കുമാരനാശാനു കവിതയെഴുതാനറിയില്ല എന്നും കണ്ടെത്തും എന്നാണെന്റെ പ്രതീക്ഷ.
പിന്നെന്തിനാ കൂവേ ഇതിനു മറുപടിയെഴുതുന്നത് എന്നാണു നിങ്ങളിലുയരുന്ന ചോദ്യമെന്ന് എനിയ്ക്കറിയാം.അതിനു വ്യക്തമായ ഉത്തരമുണ്ട്.മാനവികമായ വീക്ഷണത്തിൽ നിന്ന് മാനവികവിരുദ്ധമായ സ്ഥലങ്ങളിലേയ്ക്ക് നമ്മുടെ സാഹിത്യത്തെ പിടിച്ചുകൊണ്ടുപോവുന്ന ഈ സമയസന്ധിയിൽ,ഇത്തരം വികലവായനകൾക്ക് വ്യക്തമായ പരിപ്രേക്ഷ്യവും,ഉദ്ദേശവും ഉണ്ടെന്ന് ഞാൻ ഭയപ്പെടുന്നു.
ബഷീർ-മാനവികതയുടെ ചേതന
------------------------------------
“മനുഷ്യൻ!ഹാ!എത്ര മഹത്തായ പദം!” എന്ന ഗോർക്കിയുടെ പ്രസ്താവത്തിന്റെ ഹൃദയത്തിൽ,ഇരുപതാം നൂറ്റാണ്ടിന്റെ രക്തമൊഴുകുന്നുണ്ട്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിൽ രൂപപ്പെട്ടുവന്ന നവീനമായ മാനവികബോധമായിരുന്നു തുടർന്നുള്ള കാലത്തിന്റെ ചാലകശക്തി.
“കൃതികൾ മനുഷ്യകഥാനുഗായികൾ” എന്ന് ആശാനെഴുതുന്നത് അന്നുവരെയുള്ള കാലത്തിന്റെ പിൻ‌വിളികളെ അതിജീവിച്ചാണ്.പ്രത്യക്ഷത്തിൽ സൌ‌മ്യമെന്നു തോന്നുന്ന ഈ പ്രസ്താവം ഭൂതകാലത്തെ നിശിതമായി നിഷേധിച്ചാണു രൂപപ്പെട്ടത്.നാരായണഗുരുവിൽ അതു പ്രത്യക്ഷരൂപമാർജ്ജിക്കുകയായിരുന്നു.“മതമേതായാലും മനുഷ്യൻ നന്നായാൽ മതി”,“ഒരു ജാതി,ഒരു മതം.ഒരു ദൈവം മനുഷ്യന്”എന്നീ മുദ്രകളൊക്കെ,കാലം ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ബഷീർ മാനവികതയുടെ ചേതസ്സായിരുന്നു.ബഷീർ സാഹിത്യം അതിന്റെ ഉപനിഷത്തും.ജീവിതത്തിന്റെ ഇരുണ്ട സദാചാരനീതികളെ നേരിടാനാണ് ബഷീറിന്റെ കാലം “ചീത്തക്കഥകളെ”ഴുതിയത്.മനുഷ്യരുടെ സ്നേഹത്തിന്റെ കയ്പ്പുകളെ തൊണ്ടയിലുടക്കിയാണ് ബഷീർ വന്നത്.ആദ്യകൃതിയായ ബാല്യകാലസഖി തന്നെ അതിന്റെ ജീവരൂപമാണ്.സ്നേഹം ഇത്രമേൽ ധ്വംസനാത്മകമായി അതിനുമുൻപൊരിയ്ക്കലും മലയാളി നേരിട്ടിട്ടില്ല.അവസാനത്തെ വരികളിൽ നിന്ന്,എന്തായിരുന്നു സുഹ്‌റ മജീദിനോട് പറയാനിരുന്നത് എന്ന ഉത്കണ്ഠയിൽ നിന്ന്,ഒരിയ്ക്കലും വിമോചനമില്ലാതെ ലോകം കുരുങ്ങിക്കിടന്നു.
അതിനിങ്ങേയറ്റത്തു പിടിച്ചാൽ,പാത്തുമ്മയുടെ ആടിലെത്തുമ്പോൾ,വീട് ഒരു ജീവസ്വരൂപമായി ബഷീറിനെ ആഞ്ഞുകൊത്തി.നമ്മുടെയെല്ലാം വീട്ടിൽ നിരന്തരം നടക്കുന്ന സ്വാഭാവികസംഭവങ്ങളെല്ലാം ബഷീറിന്റെ മൂശയിൽ ആർജ്ജവമുള്ള രംഗങ്ങളായി.അത്രമേൽ ലോകം ചുറ്റി വന്നിരിയ്ക്കുന്നതുകൊണ്ടാണ് ബഷീറിനെ വീട് അത്രമേൽ ആക്രമിച്ചതും.വീട്ടിൽനിന്നുവീട്ടിലേയ്ക്കു മാത്രം സഞ്ചരിച്ച നാം അതു കണ്ടമ്പരന്നു.അതിനോടു സമാനമായി വിശ്വസാഹിത്യത്തിൽ തന്നെ രചനകളുണ്ടാകുമോ എന്നു സംശയം.
ചെറിയ നാട്ടിൽ താമസിയ്ക്കുന്ന,ചെറിയ മനുഷ്യർ അധിവസിയ്ക്കുന്ന ഒരു ഭൂഖണ്ഡത്തിലെ എഴുത്തുകാരനായിരുന്നു ബഷീർ.അതുകൊണ്ടുതന്നെ സ്വന്തം തലച്ചോറിന്റെ അമിതവും ആധികാരികവുമായ വളർച്ച കൊണ്ട് സ്വയം ചെറിയ മനുഷ്യരിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടതായി ബഷീറിനു തോന്നിയില്ല.അതുകൊണ്ടാണ് കൊച്ചുമനുഷ്യരെപ്പറ്റി അദ്ദേഹം കഥകളും പ്രബന്ധങ്ങളുമെഴുതിയത്.
സ്വാതന്ത്ര്യം തീഷ്ണമായ ഒരാവശ്യമാണ് എന്ന് ബഷീർ നിരന്തരം പ്രഖ്യാപിച്ചു.മഹത്വത്തിന്റെ എടുപ്പുകുതിരയായി ജീവിയ്ക്കാൻ ബഷീർ ആഗ്രഹിച്ചില്ല.മഹത്വത്തിന്റെ ആനപ്പുറം പാരതന്ത്ര്യത്തിന്റേതാണ് എന്നും,പൂഴിമണ്ണിലൂടെയുള്ള ഭൂമിയിലെ നടത്തം സ്വാതന്ത്ര്യത്തിന്റെ എളിമയുടേതാണ് എന്നും ആ മനുഷ്യൻ തിരിച്ചറിഞ്ഞു.“ഉപ്പൂപ്പമാരുടെ ആനപ്പുറ”ത്തിലല്ല,ജീവിതത്തിന്റെ നേര് കിടന്നു പിടയ്ക്കുന്നത് എന്ന് കണ്ടറിഞ്ഞ ബഷീർ,അവയെ പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞു.
എന്നാൽ,എഴുപതുകൾ മുതൽ നാം കെട്ടിയേറ്റിക്കൊണ്ടുവന്ന ആധുനികതയുടെ ആനപ്പുറങ്ങൾ,നമ്മെ ആ പ്രകാശത്തിൽ നിന്ന് വഴിതിരിച്ചുവിട്ടു.മാനവികതയ്ക്കെതിരെ ആത്മീയതയേയും,രാഷ്ട്രീയനാഗരികതയ്ക്കെതിരെ പ്രാകൃതമതവംശീയതയേയും സ്ഥാപിയ്ക്കാൻ ആധുനികതാവാദം പണിപ്പെട്ടു.മൂല്യനിരാസത്തിന്റെയും,മയക്കുമരുന്നിന്റെയും,ലൈംഗിക‌ അരാജകത്വത്തിന്റെയും വിഷബീജങ്ങൾ അന്തരീക്ഷത്തിൽ കലർത്തപ്പെട്ടു.എഴുത്തുകാരന്റെ സ്വകാര്യതയെപ്പറ്റി ഉന്മാദകരമായ ഒരു കാഴ്ച്ചപ്പാട് പങ്കുവെക്കപ്പെട്ടു.
പക്ഷേ,ബഷീർ ആ കാലത്തെയെല്ലാം അതിജീവിച്ചും മുറിവേൽ‌പ്പിയ്ക്കുന്ന നാവുമായി നമുക്കു മുന്നിൽ നിൽക്കുന്നു.ആഖ്യയും ആഖ്യാദവും എവിടെ എന്നു ചോദിയ്ക്കുന്ന ബഷീറിന്റെ വൈയാകരണ കഥാപാത്രം,ഘടനാവാദത്തിന്റെയും അപനിർമ്മാണത്തിന്റെയും മിടുക്കന്മാരെ വരെ തുമ്പിക്കല്ലെടുപ്പിക്കുന്നു.രാജാവു നഗ്നനെന്നു വിളിച്ചുപറയുന്ന സത്യദർശനത്തിന്റെ ചിഹ്നങ്ങളിലൂടെ,അപമാനവീകരണത്തിന്റെ ഇരുൾക്കാടുകളിലും ബഷീർ നീലവെളിച്ചമാകുന്നു.
മനുഷ്യനെ മറക്കുന്ന കഴുതക്കരച്ചിലുകൾ
------------------------------------------

ബഷീറിന്റെ വലിപ്പം മനസ്സിലാവാത്ത ശ്രീജനെപ്പോലുള്ളവരുടെ കഴുതക്കരച്ചിലുകൾ,മനുഷ്യരെ മറന്നുപോകുന്നു.സ്വയം സങ്കൽ‌പ്പിച്ചുണ്ടാക്കിയ മൂഡസ്വർഗ്ഗങ്ങളിൽ പാർപ്പുറപ്പിച്ചിരിയ്ക്കുന്ന അവരറിയുന്നില്ല,അവർ കരയുന്നതെല്ലാം കഴുതക്കരച്ചിലാണെന്ന്.മൊട്ടുസൂചികളെക്കണ്ടു തലകുത്തിനിൽക്കുകയും,വിമർശനാത്മകമെന്ന നാട്യത്തിലുള്ള സിദ്ധാന്തങ്ങൾ മുട്ടയിടുകയും ചെയ്തതുകൊണ്ടൊന്നും മനുഷ്യനെ മനസ്സിലാവില്ല.ബഷീറിന്റെ കേമത്തം അറിയാനുള്ള കേമത്തം ശ്രീജനില്ലെങ്കിലും,ഇന്നാട്ടിലെ സാധാരണക്കാരായ മനുഷ്യർക്കുണ്ട്.
“ഒ.വി.വിജയന്റെ അഭിപ്രായത്തിൽ,മലയാളത്തിലെ ഏറ്റവും നല്ല നോവൽ “ഖസാക്കിന്റെ ഇതിഹാസം ആയിരിയ്ക്കണമല്ലോ.എന്നാൽ അദ്ദേഹം പറയുന്നു മലയാളത്തിലെ ഏറ്റവും നല്ല നോവൽ ‘പാത്തുമ്മയുടെ ആട്’ആണ് എന്ന്.ഇതൊരിയ്ക്കലും വിജയന്റെ സത്യസന്ധമായ അഭിപ്രായമാവില്ല.”
ഇങ്ങനെ ഒരു പടുവിഡ്ഡിവാചകമെഴുതാൻ,ശ്രീജനല്ലാതെ വേറാർക്കും കയ്യുറയ്ക്കും എന്നെനിയ്ക്കു തോന്നുന്നില്ല.(ടി.പത്മനാഭനൊഴികെ)
ബഷീർ മഹാനായ മനുഷ്യനാണെന്ന് ശ്രീജൻ സമ്മതിയ്ക്കുന്നുണ്ട്.അത് ബഷീർ മഹാനായ എഴുത്തുകാരനല്ല എന്നു പറയാൻ വേണ്ടിയാണ്.മഹാന്മാരായ മനുഷ്യരെല്ലാം മഹാന്മാരായ എഴുത്തുകാരാവണമെന്നില്ല എന്ന ശ്രീജന്റെ കണ്ടുപിടുത്തം സ്കൂൾകുട്ടികളോടു പറയേണ്ടതാണ്.വേണമെങ്കിൽ ശ്രീജന്റെ ക്ലാസിലിരിയ്ക്കാൻ വിധിയ്ക്കപ്പെട്ട ഭാഗ്യദോഷികളോടും പറയാം.കൂടെ വേണമെങ്കിൽ “പാമ്പുകടിച്ചാൽ ഒരു സുഖമില്ല”എന്നോ. “പഞ്ചസാരയ്ക്ക് മധുരമാണ്”എന്നോ കൂട്ടാം.
റൊണാൾഡ് ആഷറിന്റെ ബഷീർ വായനകളെയാണ് പിന്നെ ശ്രീജന്റെ നിരൂപണജ്ഞാനം ആക്രമിയ്ക്കുന്നത്.അടിസ്ഥാനം കണ്ടെത്താനാവാത്ത മഹത്വമാണ് ബഷീറിന്റേത് എന്ന വായനയെ,അങ്ങനെയൊരു മഹത്വമില്ല എന്നിടത്തേയ്ക്ക് ശ്രീജന്റെ ബുദ്ധി കൂട്ടിക്കെട്ടുന്നു.നിരൂപണത്തിന്റെ തുലാസും തൂക്കക്കട്ടികളും കൊണ്ടു ശ്രീജൻ നടത്തുന്ന പലചരക്കുകടയിൽ ബഷീറിനെ തൂക്കാൻ പറ്റാത്തതാണു സങ്കടം.സമിതികളിൽ നിന്നു പുറം തള്ളപ്പെടാതിരിയ്ക്കാനുള്ള സാഹിത്യേതരകലകളിലെ അഭ്യാസദാർഢ്യവുമായി,അക്കാദമിക്ക് കൊട്ടാരങ്ങളിൽ വാണരുളുന്ന സാഹിത്യകാരന്മാരെ അളക്കുന്നതുപോലെ,കുറേ തൂക്കക്കട്ടികളും കൊണ്ട് ബഷീറിനെ അളക്കാം എന്നാണ് ശ്രീജന്റെ വിചാരം.അതിനു ബഷീർ പിടിതരുന്നില്ലാത്തസ്ഥിതിയ്ക്ക് അയാൾ സാഹിത്യകാരനല്ല,അത്രേയുള്ളൂ!
ബാല്യകാലസഖിയിലെ സുഹ്‌റ-മജീദ് എന്നീ കുട്ടികളുടെ ശത്രുതക്ക് എന്താണുകാരണം എന്നു ബഷീർ വിശദീകരിച്ചില്ല എന്നതാണ് വേറൊരാവലാതി.ജീവിതമെന്നാൽ ഒറ്റകാലമേയുള്ളൂ എന്നു തോന്നുന്നു,ഇത്തരം ബുദ്ധിജീവികൾക്ക്.അന്യോന്യം കടിച്ചീമ്പി രക്തം കുടിയ്ക്കാനും,കുടൽമാലയൂരി നൃത്തം ചെയ്യാനുമാണ് ആഗ്രഹമെങ്കിലും മുഖത്ത് ധൈഷണികമായ ഗൌരവവുമായി ജീവിയ്ക്കുന്ന കാലം.അതുകൊണ്ട് കുട്ടികളുടെ ആ കാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്.
ഇനിയാണ് ഏറ്റവും ചേതോഹരമായ കണ്ടുപിടുത്തം നടത്തിയിരിയ്ക്കുന്നത്!“ആഖ്യയും ആഖ്യാദവും എവിടെ?”എന്ന പ്രസിദ്ധമായ അബ്ദുൾഖാദർ കഥയും,“മാതാവേ കുറച്ചു ശുദ്ധജലം തന്നാലും”എന്ന കഥയും (പാത്തുമ്മയുടെ ആട്)എടുത്തെഴുതിയിട്ട്,ശ്രീജൻ പറയുന്നു:
“ഇതുപോലുള്ള പല സംഭവങ്ങളുടെയും ലാവണ്യം കഥാകൃത്തിനേക്കാൾ കഥാപാത്രങ്ങൾക്ക് അവകാശപ്പെട്ടതാണ്.സാക്ഷിയായി എല്ലാം രേഖപ്പെടുത്തുകയേ ബഷീർ ചെയ്തിട്ടുള്ളൂ”
എങ്ങനെയുണ്ട്?ബഷീറിന്റെ വീട്ടിൽ മാത്രമല്ല,എന്റെയും ശ്രീജന്റെയും എല്ലാം വീട്ടിൽ ഇത്തരം സാധാരണസംഭവങ്ങൾ നടക്കുന്നുണ്ടല്ലോ,എന്നിട്ടെന്താണാവോ അതൊന്നും ഇങ്ങനെ ചിരകാലപ്രതിഷ്ഠ നേടാത്തത്?ശ്രീജനും ആവാമായിരുന്നല്ലോ,ഒരഞ്ചാറു നോവൽ ഇത്തരം സാധാരണസംഭവങ്ങളെ വെച്ചെഴുതുക!എന്തേ ചെയ്യാഞ്ഞത്?
ഇത്രയും അപമാനവീകരിക്കപ്പെട്ട കറുത്തലോകത്ത്,സാഹിത്യമെന്നാൽ തന്റെ നെടുമ്പുരമാളികയിലെ കോഴിക്കൂട്ടിൽ ഞാത്തിയിട്ട ഇലക്ട്രിക് അക്കാദമികവെളിച്ചത്തിന്റെ ചൂടിൽ വിരിയുന്ന ലഗോൺ‌മുട്ടയാണെന്നു വിചാരിക്കുന്ന ഈ എട്ടുകാലിമമ്മൂഞ്ഞുകളുടെ ഇടയിൽ ജീവിക്കാൻ ബഷീറുണ്ടായില്ലല്ലോ എന്നാണാശ്വാസം!

52 comments:

ചാണക്യന്‍ said...

(((((ഠും))))))
അമിട്ടാ...വി സി ശ്രീജന്റെ തലക്ക്....:):):)

Calvin H said...

kashtam!!!!

എതിരന്‍ കതിരവന്‍ said...

ഇത് ഏതെങ്കിലും ഒത്തുകളിയുടെ ഭാഗമായിരിക്കാം. പിന്നെ മാതൃഭൂമിയുടെ മാർകെറ്റിങ് തന്ത്രവും.

Melethil said...

മാഷെ നന്നായി ! ഇവനെയൊക്കെ പൊക്കി കൊണ്ട് നടക്കുന്ന കുറെ പരട്ട വാരികകളും. പേര് അച്ചടിച്ചു വരാനുള്ള ഒരു തത്രപ്പാട്.. അത്രേ അനിക്ക് തോന്നിയുള്ളൂ.
ഓ ടോ :-ഇനി ഇത് കണ്ടു ആ എം കെ ഹരികുമാര്‍ എങ്ങാനും ബഷീറിനെ പറ്റി വല്ല "കൃതി" യും എഴുതിക്കളയുമോ എന്നാ എന്റെ പേടി.

മയൂര said...

വി.സി ശ്രീജന്റെ ലേഖനത്തിന്റെ പ്രതികരണമായി ഇതയച്ച് കൊടുത്തു കൂടെ. അവിടെയുള്ള കുറച്ച് പേരുടെയെങ്കിലും ശ്രദ്ധയില്‍ പെടുവാന്‍ വേണ്ടിയെങ്കിലും.

ഗുപ്തന്‍ said...

മാതൃഭൂമി എന്തിനീ മലം ചുമക്കുന്നു എന്നാണ് മനസ്സിലാകാത്തത്. മുന്‍പൊരു തമ്പുരാന്‍ എഴുതിക്കൂട്ടിയതിനെക്കുറിച്ച് ഞാന്‍ പ്രതികരിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടല്ലോ :(

Typist | എഴുത്തുകാരി said...

പോട്ടെ, ചൂടാവല്ലേ മാഷേ.

അനില്‍@ബ്ലൊഗ് said...

വികടശിരോമണി,
ശ്രീജനെ കുറ്റം പറയാനാവില്ല.
ശ്രദ്ധിക്കപ്പെടുവാനുള്ള തന്ത്രത്തിന്റെ ഭാഗമായി നടക്കുന്ന കൂവിയാര്‍ക്കലുകള്‍ മാത്രമാണത്. പക്ഷെ മാതൃഭൂമിയോട് ക്ഷമിക്കാനാവില്ല.

“ബഷീര്‍ ഒരു സാ‍ഹിത്യകാരനല്ല“ എന്ന ഗവേഷണം ഇതിനു മുന്‍പും നടന്നിട്ടുണ്ട്, അദ്ദേഹം ജീവിച്ചിരുന്ന കാലത്തും. ഒരു പക്ഷെ ഒന്നോരണ്ടോ പുസ്തകങ്ങള്‍ മാത്രം വായിച്ച് നിരൂപണം എഴുതുന്ന പരിപാടിയും നടന്നിരിക്കാം. ബഷീറിനെ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ രചനകള്‍ മുഴുവനും വായിക്കണം. ഒരോ നോവല്‍ (നോവലെന്നു വിളിക്കാനാവാത്ത അത്ര ചെറിതാണെങ്കിലും) ഉയര്‍ത്തുന്ന പ്രമേയങ്ങളുടെ വ്യത്യസ്ഥത ആരെയാണ് അത്ഭുതപ്പെടുത്താത്തത്? ശബ്ദങ്ങള്‍ പോലെള്ള ഒരു സൃഷ്ടി നമ്മുടെ പോസ്റ്റ് മോഡേണ്‍ രചയിതാക്കള്‍ തന്നെ എഴുതിയിട്ടുണ്ടാവുമോ എന്നു സംശയമാണ്. പറയാനാണെങ്കില്‍ ഒരുപാടുണ്ട്.

ഒരിക്കല്‍ കൂടി. ശ്രീജനെ വിട്ടേക്കുക.
തൂറിയവനെ ചുമന്ന് നാറുന്ന മാതൃഭൂമിയാണ് യഥാര്‍ത്ഥ കുറ്റവാളി.

കെ said...

ഇതൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് ബോധ്യപ്പെടാതെയാണ് വികട ശിരോമണി പ്രതികരിച്ചതെന്ന് കരുതുന്നില്ല. വ്യക്തിപരമായ അഭിരുചിവൈവിദ്ധ്യത്തെ വിവാദത്തിനുളള ഉപകരണമാക്കി ആളാകാന്‍ (കെഇഎന്‍ സിന്ദാബാദ്) നോക്കുന്നവരുടെ അടവു നയമാണ് ഇതെല്ലാം.

വൈക്കം മുഹമ്മദ് ബഷീര്‍ മഹാനായ എഴുത്തുകാരനാണെന്ന് വിസി ശ്രീജനു തോന്നിക്കൊള്ളണമെന്നുമില്ല. അഭിരുചികള്‍ക്കനുസരിച്ച് എഴുത്തുകാര്‍ക്ക് റാങ്കു കൊടുക്കുന്നതിന്റെ അളവുകോലുകള്‍ മാറും.

ചിലര്‍ക്ക് ബഷീറായിരിക്കും, ഒന്നാം നമ്പര്‍ സാഹിത്യകാരന്‍. മഹാനായ എഴുത്തുകാരന്‍, മറ്റു ചിലര്‍ക്ക് ഒ വി വിജയനാകാം, ഇനി ചിലര്‍ക്ക് വി കെ എന്നാകാം, മറ്റുചിലര്‍ക്ക് എംടിയും.

വികെഎന്നിന്റെ നോവലുകളും കഥകളും ആവര്‍ത്തിച്ചു വായിക്കാന്‍ ഇഷ്ടപ്പെടുന്ന എനിക്ക് ബഷീറോ എംടിയോ അത്രമികച്ച വായനാസുഖം തരുന്നില്ലെങ്കില്‍ അതെന്റെ അഭിരുചിയുടെ പ്രത്യേകതയാണ്. വികെഎന്നിനോടുളള ഇഷ്ടം കൂടി ബഷീറും എംടിയും വിജയനുമൊന്നും എഴുത്തുകാരേയല്ലെന്നോ മഹാന്മാരേയല്ലന്നോ ഒക്കെ ഞാന്‍ ഉപന്യസിക്കാനിറങ്ങുമ്പോള്‍ അതിനെ "തന്തയില്ലായ്ക" എന്ന് മറ്റുളളവര്‍ വിലയിരുത്തിയേക്കാം.

ഇവിടെ സംഭവിക്കുന്നതും അതാണ്. ഒരു വായനക്കാരന്‍, ഒരു എഴുത്തുകാരനെ ആത്മാവിലേറ്റുന്നത് എന്തുകൊണ്ട് എന്ന അന്വേഷണം സ്വന്തം ഹൃദയത്തിനുളളിലാണ് നടക്കേണ്ടത്. വ്യക്തിപരവും ചരിത്രപരവും സാമൂഹികവും മനശാസ്ത്രപരവുമായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് വായനക്കാരന്‍ എഴുത്തുകാരനുമായി ചങ്ങാത്തം കൂടുന്നത്.

എന്നാല്‍ ഇത് എഴുതി മാര്‍ക്കറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഞാനെന്തുകൊണ്ട് വികെഎന്നിനെ ഇഷ്ടപ്പെടുന്നുവെന്ന് സ്വയം വിശകലനം ചെയ്ത് ഒരു ലേഖനമെഴുതിയാല്‍ അതില്‍ വിവാദത്തിന് സാധ്യത കുറവാണ്.

എന്നാല്‍ വികെഎന്‍ പക്ഷപാതിയായ ഞാന്‍, ഒ വി വിജയന് എഴുതാനറിയില്ലെന്ന് ലേഖനമെഴുതിയാല്‍ വിവാദത്തിന്റെ തീ പറക്കും. തന്തയ്ക്കു വിളിയും തെറിവിളിയും ഉണ്ടാകും. ആശയങ്ങള്‍ അംഗീകരിക്കുകയോ തിരസ്കരിക്കപ്പെടുകയോ എന്നതല്ല ഇവിടെ എഴുത്തുകാരന്‍ ലക്ഷ്യമിടുന്നത്. മറിച്ച് വിവാദമുണ്ടാകുന്നതിലൂടെ കുറേക്കാലത്തേയ്ക്ക് തന്റെ പേര് സംവാദമണ്ഡലത്തില്‍ പൊങ്ങിക്കിടക്കുന്നുവല്ലോ എന്നുളള ആത്മസംതൃപ്തിയാണ്.

വി സി ശ്രീജന്‍ ലക്ഷ്യമിടുന്നത് അതാണ്. ബഷീറിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ ഒരുപാട് ആളുകളുടെ മനസിലേയ്ക്ക് യാതൊരു പ്രകോപനവുമില്ലാത്ത ഒരു സാഹിത്യകാലാവസ്ഥയില്‍ വിസി ശ്രീജന്‍ എന്ന പേര് കടന്നു വരും. ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് വന്നത് എന്നുളളതു കൊണ്ട് ആവര്‍ത്തിച്ചുളള അനുകൂല, പ്രതികൂല വിമര്‍ശനങ്ങളിലൂടെ ആ ബ്രാന്‍ഡ് നെയിമിനും പരസ്യം കിട്ടും.

വി സി ശ്രീജനെ തീരഞ്ചും എതിര്‍ത്ത് മാതൃഭൂമിയുടെ ഇനിയുളള ലക്കങ്ങളില്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, വി സി ഹാരിസ്, ദാവൂദ് എന്നിവരുടെയൊക്കെ ലേഖനങ്ങള്‍ പ്രതീക്ഷിക്കാം. ശ്രീജന്‍ സഹായിക്കുന്നത് അവരെക്കൂടെയാണ്. കുറേക്കാലമായി വിസ്മൃതിയില്‍ പെട്ടു കിടക്കുകയാണ് ഇവരൊക്കെ. ശ്രീജനെ തെറിവിളിച്ച് അവരും ഉയിര്‍ത്തെണീക്കും.

വൈക്കം മുഹമ്മദ് ബഷീറിന്റെ അധ്വാനത്തിന് വിലയിടാന്‍ ശ്രീജനെപ്പോലുളളവരെ നിയോഗിക്കുന്നിടത്താണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് തരംതാണു പോകുന്നത്. കൂത്തു നന്നായോ എന്ന് പറയേണ്ടത് കുഴിയാനകളല്ല. എന്തു ചെയ്യാം, മലയാള സാഹിത്യ വിമര്‍ശനത്തില്‍ കുഴിയാനകളുടെ ചിന്നം വിളിയാണ് അധികവും.

ചുരുക്കത്തില്‍ ഇതൊക്കെ കമല്‍റാം സജീവിന്റെ തമാശകളാണ്.

അല്‍ഭുത കുട്ടി said...

ഇനി എന്തെല്ലാം കേള്‍ക്കണം. ബഷീര്‍ ക്യതികള്‍ ആവറേജ് പോലുമല്ല എന്ന് തിട്ടൂരം ഇറക്കിയവര്‍ ഇതിന് മുമ്പും. ഉണ്ട്. ഇത് ലതിന്റെ ഭാക്കി.

അനാഗതശ്മശ്രു said...

കമല്‍ റാം സജീവിന്റെ തമാശകള്‍ ..ക്രൂരകൃത്യങ്ങള്‍ എന്നൊക്കെ പറയാം ..
മാതൃഭൂമിയുടെ നെഗറ്റീവ് ആഡ്...കണ്ടിട്ടില്ലെ?

ഇതുപോലെ ഒരു വിദ്വാന്‍ ഈ യിടെ ഖസ്സാക്കിന്റെ ഇതിഹാസത്തിനു വായനാ സഹായിയുമായി വന്നതു കണ്ടില്ലെ?
ഇവരുടെ ഒക്കെ സഹായം മലയാളി വായനക്കാര്‍ ക്കു ആവശ്യമില്ല
എന്നു ഈ മറുതായോടു ഒന്നു പറഞു കൊടുക്കാന്‍ ആരെങ്കിലും ഉണ്ടൊ? ( കിലുക്കത്തിലെ ജഗതിയുടെ നിലവിളി ഓര്‍ ക്കുക)

ullas said...

ഇങ്ങനെ ഒക്കെ അല്ലെ ആളാവാന്‍ പറ്റു. ബഷീറിനു ഇവറ്റകളുടെ സാക്ഷി പത്രം ആവശ്യമില്ലല്ലോ .

namath said...

ജീവിതം അനന്തമായ പ്രാര്‍ത്ഥനയാണെന്ന ഒരു വാചകത്തിനു കിടപിടിക്കുന്ന ഒരു വാക്കെങ്കിലും. കഷ്ടം!! നന്നായി വികടന്‍

Anonymous said...

good post...

വികടശിരോമണി said...

ചാണക്യാ,
അമിട്ടൊന്നും ആ തൊലി കടന്നുകേറില്ല.മറ്റെന്തെങ്കിലും കിട്ടുമോന്ന് നോക്ക്:)
ശ്രീഹരി,
മഹാകഷ്ടം!!!
കതിരവൻ,
ആയിരിയ്ക്കാം.ഒത്തുകളിയും മാർക്കറ്റിങ്ങ് തന്ത്രവുമൊക്കെയുണ്ടെന്നത് സ്പഷ്ടം.
Melethil,
ആ പേടി എനിയ്ക്കും ഇല്ലാതില്ല:)
മയൂര,
അതെന്തിന്?അതുനുതയ്യാറായി വേറെ ചിലർ ഇപ്പൊഴേ കച്ചമുറുക്കിയിട്ടുണ്ടാവുമല്ലോ.അതു പ്രസിദ്ധീകരിച്ച് വിൽക്കാൻ മാതൃഭൂമിയും.
ഗുപ്തൻ,
മാതൃഭൂമി എന്നാൽ ഇതിലപ്പുറം എന്തെങ്കിലും ചുമയ്ക്കാനുള്ള മഹത്വം ഇപ്പോഴും നിലനിർത്തുന്ന ഒന്നാണെന്ന് എനിയ്ക്കഭിപ്രായമില്ല.
എഴുത്തുകാരി,
എന്തുചെയ്യാനാ പെങ്ങളേ,എത്ര ഫ്രിഡ്ജിൽ വെച്ചാലും രക്തം ഇടയ്ക്കു തിളയ്ക്കും.ജന്മനാൽ അങ്ങനെയായിപ്പോയി:)
അനിൽ,
ശ്രദ്ധിക്കപ്പെടാനായി കൂവിയാർക്കുന്ന കുറുക്കന്മാരെ കുറ്റപ്പെടുത്തിക്കൂടാ?
തീർച്ചയായും മാതൃഭൂമി തന്നെ ഉത്തരവാദികൾ.
മാരീചൻ,
വിശദമായ പ്രതികരണത്തിനു നന്ദി.
കുഴിയാനകളുടെ കൂത്തുകണ്ടുരസിയ്ക്കാനുള്ള ഒരു മാർക്കറ്റ് നമുക്കിടയിലുള്ളതുകൊണ്ടാണ് ഈ നാണം കെട്ട കച്ചവടത്തിന് അരങ്ങൊരുങ്ങുന്നത് എന്നുകൂടി കൂട്ടിച്ചേർക്കാം.
അൽഭുതകുട്ടി,
ഇനിയും പലതും കേൾക്കേണ്ടി വന്നേക്കും.:)
അനാഗതസ്മശ്രു,
ഹഹഹ...എനിയ്ക്ക് വേറൊരു കിലുക്കം സീനാ ഓർമ്മ വരുന്നത്-
“ഞാനെന്റെ സ്വന്തം കാറില് വരും”(ഇന്നസെന്റ്)
ullas,
ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നേ...
നമതേ,
നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.

ബഷീര്‍ ആരാന്ന് ചോദിച്ചില്ലല്ലോ? ഭാഗ്യം.

Anonymous said...

ബഷീർ അത്ര കേമനല്ല എന്ന് ശ്രീജൻ പറഞ്ഞിട്ടുണ്ടൊ ? ലേഖനം വായിച്ചിട്ടില്ല, അതുകൊണ്ടാണ്.

അതൊ മൊത്തത്തിൽ ലേഖനം വായിച്ച് വികടന് അങ്ങനെ തോന്നിയതാണോ ?

മാരീചനടക്കം എല്ലാരും മറന്ന ചില കാര്യങ്ങളുണ്ട്. മാതൃഭൂമി തീം കൊടുത്ത് എഴുതിക്കുന്നു എന്നത് മറക്കാതെതന്നെ ചിലതുകൂടി ഇല്ലെ ?
ശ്രീജൻ ഒരു നിരൂപകനാണ്, അദ്ദേഹത്തിന്റ്റെ ശൈലിയൊ രാഷ്ട്രീയമൊ നിങ്ങൾ / ഞാൻ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ശരി. ശ്രീജനു തന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് കൊള്ളില്ല ഇതു കൊള്ളില്ല എന്നൊന്നും നൂൺഷോ കണ്ട് അഭിപ്രായം പറയുന്ന ഭാഷയിൽ അഭിപ്രായിച്ചിട്ടു പോവുന്ന ആൾക്കാരല്ല നിരൂപകർ, ശ്രീജനടക്കം. നിങ്ങൾക്കിഷ്ടപ്പെട്ട ഒരെഴുത്തുകാരനെ വിമർശിക്കുമ്പോൾ ഇപ്പോൾ വികടൻ ചെയ്ത രീതിയിൽ വികാരത്തിന്റെ ഭാഷയിലല്ല അതിനോട് പ്രതികരിക്കേണ്ടത്. കൌണ്ടർ ഹിം ഇൻ ആർഗ്യുമെന്റ്സ് ഈഫ് യു കാൻ.

ബഷീർ എനിക്കിഷ്ടപ്പെട്ട ഒരെഴുത്തുകാരനാണ്. അതുകൊണ്ട്തന്നെ ബഷീർ വിമർശനങ്ങൾ / നിരൂപണങ്ങൾ ഞാൻ കൂടുതൽ ശ്രദ്ധയോടെ വായിക്കും. സത്യത്തിൽ ബഷീർ വായനകൾ (ആ.. ഊ.. ശബ്ദങ്ങളോടെയല്ലാതെ) വളരെക്കുറവാണ് ഭാഷയിൽ.അതിൽ സങ്കടപ്പെടുന്ന ഒരാളാണ് ഞാൻ. അതിനെല്ലാം മുകളിൽ, ബഷീർ വിമർശനത്തിന് അതീതനാണെന്ന് ഞാൻ കരുതുന്നില്ല. അവിടെ നമ്മൾ തമ്മിൽ വഴി പിരിയുന്നു വികടൻ. നിങ്ങൾ ശ്രീജന്റെ നിലപാടുകളെ (ആരോപണങ്ങൾ എന്നായിരിക്കും നിങ്ങളുടെ പ്രയോഗ്മ്) ലോജിക്കലി ഖണ്ഡിക്കാത്തിടത്തോളം നിങ്ങളുടെ വാക്കുകളിലെ വികാരപരതയെ ശ്രദ്ധിക്കപ്പെടൂ. അതുകൊണ്ട് തന്നെ ബഷീർ വിമർശനാതീതനാണെന്ന നിലപാടുകാരുടെ നിരയിലേയ്ക്ക് നിങ്ങളും ചേർന്നു നിൽക്കുന്നു.

ഓർക്കണം, മാധവൻ ബഷീറിനെപ്പറ്റി എഴുതിയതിനു ശേഷത്തെ കോലാഹാലങ്ങൾ. മാധവന്റെ വാദങ്ങളെ ആശയപരമായി നേരിടാതെ മാധ്യമം ആഴ്ചപ്പതിപ്പും കുറെപ്പേരും മാധവന്റെ കൊങ്ങയ്ക്ക് പിടിച്ചു. അതോടെ മാധ്യമത്തിന് മാധവൻ ചതുർത്ഥിയായി, അതിപ്പോഴും തുടരുന്നു. ഇതിനൊരു പശ്ചാത്തലമുണ്ട്: ബഷീറിനെ ബേപ്പൂർ സുൽത്താൻ എന്നും പറഞ്ഞ് ആഘോഷിച്ചിരുന്നവരായിരുന്നു മാധ്യമം(വന്മരത്തിലെ പോടുകൾ എന്ന പോസ്റ്റ് ഓർമ്മയുണ്ടാവുമല്ലൊ).

ഇനിയും അതാണ് സംഭവിക്കാൻ പോവുന്നത്. ശ്രീജനെതിരെ മാധ്യമം നയിക്കുന്ന ഒരു പരസ്യ-രഹസ്യയുദ്ധം നമ്മുടെ സാംസ്കാരിക രംഗത്ത് കാണാം. മാധ്യമവും അതിന്റെ കൂലിയെഴുത്തുകാരൂം ഇനീ ശ്രീജന്റെ പിന്നാലെയാവും.
ശ്രീജന്റെ നിലപാടുകളോട് ഞാൻ യോജിക്കുന്നു എന്ന് അർത്ഥമാക്കരുത്, എന്നാലും വിമർശിക്കാൻ അദ്ദേഹത്തിനുള്ള അവകാശത്തെ മാനിക്കുക.

എന്തായാലും കൊള്ളാം. കുഞ്ഞബ്ദുള്ള, മാധവൻ.. ഇപ്പോൾ ശ്രീജനും. ബഷീറിനെ പൊടിയും മഴയും ഏൽക്കാതെ രക്ഷിക്കാൻ ചിലർ ശ്രമിക്കുമ്പോൾ അതിൽ ശരിക്കും പരിക്കേൽക്കുന്നത് ബഷീറിനാണെന്ന് മറക്കരുത്.

Rajeeve Chelanat said...

Vikatan

Good and timely post. But I would more or less side with the first anony's comments/views. When we have to refute srijan or anybody, refute it with our own observations. Your post and language seems must biased to Bashir (though you have all the right for that, and I too am biased to Bashir)and hence seem to attack srijan on an emotional ground.

What I have felt is that, Bashir was haunted by such vulgar critics, mainly for his religion. "A muslim writer!" good joke. "And that too, one without much of education and who doesnt use good grammar!" these were the attitudes and tastes that had moved all these people, from Gupthan 'NAIR'upto this dwarf that is srijan.

I am sure that many would disagree with me on this. But it is a fact that our (malayalam) readers and their interest groups do have a religious/caste bias toward our writers.

Anyway, salute to this post, for defending one of the most sincere and best literary genius of our times against this pigmy critic.

Anonymous said...

"....Gupthan 'NAIR'upto..."

ങാ... വരട്ടെങ്ങട് വരട്ടെ. കമന്റ് ഭരണി റെഡിയല്ലേ.

ഇഷ്ടമില്ലാത്തവരെ ഇട്ട് താങ്ങുക.പ്രിന്റിലായാലും ബ്ലോഗിലായാലും.ഇതു താന്‍ കേരളാ.

Anonymous said...

ലോകത്ത് ഒരു മനുഷ്യനും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല.ഈ ലേഖനം വായിച്ചതില്‍ നിന്നും മനസിലാകുന്നത് ശ്രീജന് എഴുതിയത് അയാളുടെ അഭിപ്രായം എന്നുമാത്രമാണല്ലോ.എല്ലാവരുടേയും അഭിപ്രായമല്ല അത്..

ബഷീറിനെന്നുമുതലാണ് വിശുദ്ധപദവി നല്‍കി വിട്ടിരിക്കുന്നത്? ശ്രീജന്‍ മാത്രമല്ല, ബഷീറുള്‍പ്പടെ പലരും വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുകയും എഴുതുകയും ചെയ്താണ് പ്രശസ്തരായത്. ബഷീറ് സ്വയം വലിയവനായി അവതരിച്ചതല്ല..ആ എഴുത്ത് ഇഷ്ടപ്പെടുന്നവര്‍ അങ്ങിനെ ചിന്തിക്കുന്നതാണ്. വിമര്‍ശനങ്ങളും സ്വാഭാവികം...
വികടശിരോമണി ഇഷ്ടപ്പെടുന്നവരെ എല്ലാവര്‍ക്കും ഇഷ്ടമാവണമെന്നില്ല. അതുപോലെ തിരിച്ചും.
ഈ എഴുത്തും അങ്ങിനെ തന്നെ...
[19 കമന്റായിട്ടും ‘മതം’ ഇടപെട്ടുതുടങ്ങിയില്ലല്ലോ :)]

വികടശിരോമണി said...

ബഷീർ വിമർശനാതീതനാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല.ബഷീറെന്നല്ല,ആരും വിമർശനാതീതരല്ല.ബഷീറിന്റെ ‘മതിലു’കൾക്കു ശേഷമുള്ള രചനകളെ,ഞാനും വിമർശനാത്മകമായാണ് നോക്കിക്കാണുന്നത്.പക്ഷേ,അതല്ലല്ലോ ഇവിടുത്തെ പ്രശ്നം.
ശ്രീജന്റെ ലേഖനത്തിന്റെ പേരു തന്നെ.“ആരാധകരേ,അത്ര കേമനായിരുന്നോ ബഷീർ?”എന്നാണ്.ഞാൻ വായിച്ചെടുത്തതോ,അതോ ശ്രീജൻ വ്യക്തമായി പറഞ്ഞതോ എന്ന് സ്വയം വായിച്ചുബോധ്യപ്പെടുന്നതല്ലേ ഉത്തമം?
ബഷീറിനെയെന്നല്ല,ഏതു സാഹിത്യകാരനേയും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിയ്ക്കാനും ആർക്കും സ്വാതന്ത്ര്യമുണ്ട്.ഇവിടെ അതല്ല സംഭവിയ്ക്കുന്നത്,മാരീചൻ ചൂണ്ടിക്കാണിച്ച പോലെ,ഒരു കച്ചവടത്തിന്റെ(കച്ചവടം മോശമല്ല)ഏറ്റവും തരംതാണ അവസ്ഥയിലേയ്ക്ക് സാഹിത്യകാരന്മാരെ ഉപയോഗിയ്ക്കുന്ന മാധ്യമസംസ്കാരവും,അതിനു തലവെയ്ക്കുന്ന ശ്രീജനെപ്പോലുള്ള ബുദ്ധിജീവികളുമാണ്.
ബഷീർ സാഹിത്യത്തിനെതിരെ എന്നല്ല,ഏതു സാഹിത്യത്തിനുനേരെയും കൃത്യമായ നിലപാടുകളോടെ വിമർശിക്കുന്നത് ആർക്കും തെറ്റായി തോന്നുന്ന ഒന്നല്ല. എന്റെ ഭാഷ ഇവിടെ വൈകാരികമായെന്നു സമ്മതിയ്ക്കുന്നു.പക്ഷേ,വികാരങ്ങളടക്കി വായിച്ചാലും,ശ്രീജന്റെ ഒരു വാദവും ഗൌരവമായ മറുപടി അർഹിയ്ക്കുന്നതായി എനിയ്ക്കു തോന്നുന്നില്ല.

അരുണ്‍ കരിമുട്ടം said...

മാഷേ,ഞാനും താങ്കളുടെ കൂടെയാ
നന്നായി !!!

Anonymous said...

“dwarf..,pigmy critic.“
അങ്ങനെ വിളിച്ചതുകൊണ്ടായോ? കണ്‌വേര്‍ട്ട് ചെയ്യുന്നവനെക്കൊല്ലണം എന്നല്ലേ സ്റ്റാലിന്‍ പുണ്യാളന്‍ പറഞ്ഞത്.

പ്രതിവാദങ്ങളോടെ

Anonymous said...

വികടശിരോമണി, താങ്കളുടെ അഭിപ്രായം മനസിലാക്കുന്നു. ശ്രീജന്റെ വാദങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലതന്നെ..

നിരൂപണം-അതും വിമര്‍ശനം, അതിനിതിലും മാന്യമായി ഒരു ലേഖനത്തിന് പേരിടുന്നതെങ്ങിനെ? താങ്കള്‍ ഈ പോസ്റ്റിനിട്ട പേരിനേക്കാള്‍ ഒട്ടും കൂടുതലല്ല അത്.

(മാധ്യമങ്ങളുടെ കാര്യം: മാത്രുഭൂമി ആഴ്ചപ്പതിപ്പ് മലയാളികള്‍ വായിക്കാനായി പ്രസിദ്ധീകരിക്കുന്നു, അത് ചിലവാകണം, ആളുകളെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ എന്ത് വേണമോ അത് മാത്രുഭൂമിയും ചെയ്യുന്നു!!! ഏതു മാധ്യമവും അങ്ങിനെതന്നെയാണ് ചെയ്യുന്നത്.. വായനക്കാരില്ലാതെ വരുന്ന കാലത്ത് അവരതു നിര്‍ത്തിക്കോളും!!)

കൃഷ്‌ണ.തൃഷ്‌ണ said...

മനുഷ്യന്റെ ഭാഷയില്‍ കഥയെഴുതിയ ആ സുല്‍ത്താന്‍ അവമതിക്കപ്പെടുന്നത് ഇതാദ്യമാല്ലല്ലോ.
..മാരീചന്റെ കമന്റിനു ഒരു വലിയ സലാം.

ഹന്‍ല്ലലത്ത് Hanllalath said...

വികലവും സങ്കുചിതവുമായി കാഴ്ചപ്പാടുകള്‍ നിറഞ്ഞ സാംസ്കാരിക പരിസരത്ത് നിലനില്‍പ്പിനു വേണ്ടി എഴുത്തുകാര്‍ സ്വന്തം അമ്മയെപ്പറ്റിയും നാളെ എഴുതിയേക്കാം പലതും..

അമ്മയോട് ഒരുപാട് വര്‍ഷം മിണ്ടാതെ ഇരുന്നതിനെക്കുറിച്ച് ഒരു പ്രശസ്തന്‍ അഭിമുഖത്തില്‍ പറഞ്ഞത് വായിച്ചതോര്‍ക്കുന്നു...

ബഷീര്‍ എന്നല്ല ലോകത്ത് ഒരു മനുഷ്യനും വിമര്‍ശനാതീതനല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി എല്ലാവര്ക്കും ഉണ്ട്...അതിനു പത്ര പ്രവര്‍ത്തന പരിചയമോ അധ്യാപന പാരമ്പര്യമോ ആവശ്യമില്ല.

മുകളില്‍ ഒരു കമന്‍റില്‍ അനാവശ്യമായി ചര്‍ച്ചയുടെ ഗതി മാറ്റാനുള്ള ബോധ പൂര്‍വ്വമായ ശ്രമം കാണുന്നു...
മാധ്യമത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമെന്താണ് സുഹൃത്തേ..?
ഈ ബ്ലോഗ് ഉടമ മാദ്ധ്യമവുമായി ബന്ധപ്പെട്ട ആളാണോ..എന്ന് എനിക്കറിയില്ല...
അങ്ങനെ ആവണം...അതാണല്ലോ ചര്‍ച്ചയുടെ ദിശ അങ്ങോട്ട്‌ തിരിഞ്ഞത്..

പിന്നെ,
വീട്ടിലെയും കുടുംബത്തിലെയും ഒക്കെ കാര്യങ്ങള്‍ തനെന്യാണ് മനുഷ്യര്‍ എഴുതുന്നത്‌.
സ്വന്തം അല്ലെങ്കില്‍ കേട്ടറിഞ്ഞത്...അല്ലെങ്കില്‍ യാത്രകളില്‍ വീണു കിട്ടിയത്.
കഥാ തന്തുക്കള്‍ സ്വന്തമായി ഗവേഷണം നടത്തി കണ്ടു പിടിക്കുന്നതാണോ..?
സാമൂഹ്യ അവസ്ഥകളില്‍ നിന്നാണ് ....അതിന്‍റെ ഉള്‍ക്കൊള്ളലില്‍ നിന്നാണ് ...അതിനോടുള്ള പ്രതികരണ മനോഭാവത്തില്‍ നിന്നാണ് കഥയോ കവിതയോ ഉണ്ടാകുന്നത്..

സ്വന്തം കാര്യങ്ങള്‍ എഴുതുന്നു എന്നത് കൊള്ളരുതാത്ത കാര്യമാണോ...?

........ ലേഖനം ഞാന്‍ വായിച്ചിട്ടില്ല...വായനാ ശേഷം വീണ്ടും വരാം....

വികടശിരോമണി said...

hAnLLaLaTh,
ഈ “വികലവും...”എന്നത് താങ്കളുടെ ഒരു സ്ഥിരം നമ്പറാണല്ലേ,ഞാൻ അനിലിന്റെ ബ്ലോഗിൽ കണ്ട് മറുപടി വെറുതേ ഇട്ടു:)
സുഹൃത്തേ,ഞാനേതെങ്കിലും മാദ്ധ്യമത്തിലെ ആളാന്ന് ഇവിടെയാരെങ്കിലും പറഞ്ഞതായി എനിയ്ക്കു തോന്നിയില്ല,ഞാനൊരു മാദ്ധ്യമത്തിലേയും ആളല്ല താനും.
jones,
ഞാനാ തലക്കെട്ടിന്റെ കാര്യം എഴുതിയത്,ബഷീർ കേമനല്ല എന്നു ശ്രീജൻ പറഞ്ഞു എന്ന് വികടശിരോമണിയ്ക്ക് തോന്നിയതാണോ എന്ന അനോനിച്ചോദ്യത്തിന് മറുപടിയായാണ്.
നന്ദി.

ചാർ‌വാകൻ‌ said...

ബഷീറിനെയന്നല്ല,മലയാളത്തിലെ ആരെയും വിചാരണചെയ്യാനുള്ള അവകാശം വായനക്കാരനുണ്ട്.ശ്രീജന്‍ സീരിയസ്സായി വായിക്കുന്ന
സ്വഭാവക്കാരനായതിനാല്‍ ,ബഷീറിനെ അമിതമായി ആഘോഷിക്കുമ്പോള്‍
ചോദ്യം ചെയ്യേണ്ടിവരും .ടി.പത്മനാഭനെ വഷളാക്കിയതില്‍ മലയാള
വായനക്കാരന്റെ പങ്ക് കാണണം ​.ഒരേഒരുകഥകോണ്ട് അമ്പ്ത് വര്‍ഷം ​
കഴിച്ചു കൂട്ടുകയും ലോകകഥാകാരനായി നില്കുകയാണല്ലോ..?
ബഷീറിന്റെ ലോകം ചെറുതായിരുന്നു.അതുമറികടക്കാനുള്ള
പ്രതിഭ യുള്ളതുകോണ്ട് ഈകാലത്തും വായിക്കാന്‍ കഴിയും .
ഉത്തരാധുനിക വായനാസം സ്കാരത്തില്‍ പ്രവേശനമുള്ള
ഒരെഴുത്തുകാരന്‍ .ആധുനികത് യുടെ കാലം ചൊറിഞ്ഞു
സുഖിക്കുന്നവര്‍ സുഖിക്കട്ടേ .ജാതീയതയുടെ പല്ലിവാലിട്ട്
കടന്നു കളയല്ലേ..

ഹന്‍ല്ലലത്ത് Hanllalath said...

ക്ഷമിക്കണേ...
വികലം എന്നതിന്റെ മറ്റൊരു വാക്ക് എനിക്കറിയില്ല .......
അതാ അങ്ങനെ കണ്ടിടതെല്ലാം എഴുതുന്നത്‌ കേട്ടോ..
ഇനി സത്യായും ഞാന്‍ എഴുതില്ല..!!!


വികട ശിരോമാണീ...
ഞാന്‍ എഴുതിയത് മുകളില്‍ ഒരു അനോണി എഴുതിയതിനോടുള്ള പ്രതിഷേധം മാത്രമാണ്...
പിന്നെ, താന്കള്‍ മാധ്യമത്തിന്റെ ആളല്ലെന്ന് എനിക്ക് പറഞ്ഞു തരേണ്ട കാര്യമില്ല.
അനാവശ്യമായ ദിശാ മാറ്റം ചര്‍ച്ചയിലേക്ക് കൊണ്ട് വരാനുള്ള അനോണിയുടെ ശ്രമത്തെ താന്കള്‍ കണ്ടില്ലെന്നു തോന്നുന്നു..
കമെന്റുകളെല്ലാം ഒന്ന് കൂടി മനസ്സിരുത്തി വായിക്കാന്‍ അപേക്ഷ...

കനല്‍ said...

സാഹിത്യമെന്നാൽ തന്റെ നെടുമ്പുരമാളികയിലെ കോഴിക്കൂട്ടിൽ ഞാത്തിയിട്ട ഇലക്ട്രിക് അക്കാദമികവെളിച്ചത്തിന്റെ ചൂടിൽ വിരിയുന്ന ലഗോൺ‌മുട്ടയാണെന്നു വിചാരിക്കുന്ന ഈ എട്ടുകാലിമമ്മൂഞ്ഞുകളുടെ ഇടയിൽ ജീവിക്കാൻ ബഷീറുണ്ടായില്ലല്ലോ എന്നാണാശ്വാസം!

ഞാനും ആശ്വസിക്കുന്നു...

വികടശിരോമണി said...

ചർവാകൻ,
ആരും വിമർശനാതീതരാന്നു ഞാൻ പറഞ്ഞില്ലല്ലോ.പിന്നെ,ഒരു പ്രത്യേക പശ്ചാത്തലത്തിലാണ് ഈ പോസ്റ്റിനേയും,ആധുനികതയെപ്പറ്റിയുള്ള നിരീക്ഷണങ്ങളേയും ഞാൻ കാണുന്നത്.അതിലപ്പുറം,ചൊറിഞ്ഞിരിപ്പാണെന്നു കരുതുന്നതെങ്കിൽ,ഞാൻ എതിരല്ല.

ഞാന്‍ ആചാര്യന്‍ said...

'വികടേ ബത വിജനേ ചെന്നായോ' = ച്ചാല്‍ നല്ല ഒന്നാന്തരം ബീച്ച് കിടക്കുമ്പോള്‍ വികടന്‍ കൈത്തോടുകളില്‍ നീന്തുന്നതെന്ത്, അവിടെയുള്ള ചെന്നായ്ക്കള്‍ കടിച്ചാലോ എന്ന് സന്ദേഹം, ഉല്പ്രേക്ഷാഖ്യായലംകൃതി...ഓക്കെ?

വികടശിരോമണി said...

ആചാര്യാ,
താങ്കൾ എന്റെ പോസ്റ്റുകൾ മുൻപും വായിച്ച ഒരാളാണല്ലോ.അങ്ങനെയാണു തോന്നുന്നതെങ്കിൽ,ഞാനതു തിരുത്തുന്നില്ല.

സെറീന said...

വലിയ മനുഷ്യരെ കല്ലെറിഞ്ഞു പ്രസിദ്ധനാവാന്‍ നോക്കുകയാണ്
താനെന്നു തെറ്റിദ്ധരിക്കരുതേ എന്നൊരു മുന്‍‌കൂര്‍ ജാമ്യം എടുത്തുകൊണ്ടാണ്
ശ്രീജന്‍ ആ ലേഖനം അവസാനിപ്പിക്കുന്നത്. അല്ലെങ്കിലും ബഷീറിനെ ഓര്‍ക്കുമ്പോള്‍
മനുഷ്യരോട് മാത്രമല്ല, സര്‍വ്വ ജന്തു ജാലങ്ങളോടും അദ്ദേഹം കാണിച്ച കാരുണ്യത്തിന്റെ
മഹാ പ്രകാശത്തില്‍ നില്‍ക്കുമ്പോള്‍ നമുക്കീ അല്പ്പത്തങ്ങളോട് അനുകമ്പയാണ് തോന്നേണ്ടത്‌..
പട്ടിണിയും കണ്ണീരും കൊണ്ട് ഉലകം ചുറ്റിയവന്‍. പ്രണയത്തിന്‍റെ മഹാ പ്രഭു. ഭൂമിയുടെ അര്‍ത്ഥമെന്തെന്ന് അവനോളം അറിഞ്ഞവര്‍ മറ്റാരുണ്ട്...

മനോജ് കുറൂര്‍ said...

ബഷീര്‍‌ അത്ര കേമനാണോ എന്ന ആ ലേഖനം സത്യത്തില്‍ കൌതുകത്തോടെയാണു വായിച്ചുതുടങ്ങിയത്. കാരണം നാമൊക്കെ കേമനെന്നു ധരിക്കുന്ന ഒരാള്‍ കേമനല്ലെന്നു സ്ഥാപിക്കുന്നുവെങ്കില്‍ അതിലൊരു കേമത്തമുണ്ട്. പക്ഷേ അത്തരത്തിലൊന്നായിരുന്നില്ല ശ്രീജന്റെ ലേഖനം. ബഷീറിന്റെ മഹത്വമെന്താണെന്ന് ആഷറിനുപോലും വ്യക്തമാക്കാനയില്ല എന്നു പറയുന്ന് ശ്രീജനു ബഷീറിന്റെ കുറവെന്താണെന്നു പറയാനും കഴിഞ്ഞിട്ടില്ല എന്നതാണതിന്റെ ദുരന്തം. ഒരു കാര്യം ശ്രദ്ധേയമായിത്തോന്നി. തന്റെ പുസ്തകങ്ങള്‍ക്ക്‍ പുതിയ പതിപ്പുകളിറക്കുമ്പോള്‍ ബഷീര്‍ മാറ്റങ്ങള്‍‌ വരുത്തിയിരുന്നു എന്നതാണത്. അതാണോ ബഷീറിനെ പല കാലങ്ങള്‍ക്കു പ്രിയങ്കരനാക്കുന്നത്? ഇനി അങ്ങനെ മാറ്റം വരാന്‍ സാധ്യതയില്ലാത്തതുകൊണ്ട് ഇനിയുള്ള കാലത്ത് അദ്ദേഹം അവഗണിക്കപ്പെടുമോ? ശ്രീജന്‍‌ എന്താണുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. ബഷീര്‍ തമാശക്കഥകള്‍ എഴുതുന്നയാളാണെന്ന ഒരു പരാമര്‍ശത്തെ അദ്ദേഹം ന്യായീകരിക്കുന്നതായും തോന്നി. തമാശ മഹത്വത്തിനു കുറവുണ്ടാക്കുന്ന ഒന്നാണോ സര്‍? വായിച്ചാല്‍ മസിലു കയറണം എന്നതാണോ മഹത്വത്തിനു നിദാനം?

ബഷീര്‍ എന്നു പറയുമ്പോഴേ മാങ്ഗോസ്റ്റിന്‍- ചാരുകസേര-സോജാ രാജകുമാരീ എന്നൊക്കെത്തുടങ്ങുകയും അവിടെത്തന്നെ ഒടുങ്ങുകയും ചെയ്യുന്ന ബഷീര്‍‌വായനകള്‍ കണ്ടുമടുത്തതുകൊണ്ട് ശ്രീജനില്‍‌നിന്ന് ഒരു വ്യത്യാസം പ്രതീക്ഷിച്ചാണു ഞാന്‍ ആ ലേഖനം വായിച്ചത്. പക്ഷേ കല്ലെറിഞ്ഞതാണെന്നു ധരിക്കരുത് എന്നു പറഞ്ഞുള്ള ഒരുതരം ചരല്‍‌വാരിയേറു മാത്രമാണ് അവിടെക്കണ്ടത്.

ഗുപ്തന്‍ said...

അണ്ണാ ഈ ബ്ലോഗ് വായിക്കാന്‍ വരുന്നവരെ ഇത്രയും ശിക്ഷിക്കണോ.. ഇതു നാലുവരിവായിച്ചാല്‍ കണ്ണുവേദന വരും. കറുപ്പില്‍ മഞ്ഞ. അതും ബോള്‍ഡ്. ഇതൊന്നു മാറ്റിത്തരൂ പ്ലീസ്

സുലൈമാൻ said...

ഞാന്‍ അനോനിയുടെയും ചര്‍വാകന്റെയും കൂടെയാണ്. പ്രതികരണത്തിനുമേലുള്ള പ്രതികരണം കണ്ട് ഉറഞ്ഞു തുള്ളന്നതുപോലുണ്ട് കമന്റുകള്‍. (യഥാര്‍ത്ഥത്തില്‍ ശ്രീജന്‍ പരഞ്ഞത് എന്താണെന്ന് അറിയാതെ) ബഷീര്‍ സുല്‍ത്താനാണെന്ന് സങ്കല്പിച്ചുകഴിഞ്ഞാല്‍ ആരും അദ്ദേഹത്തെ കുറ്റം പറയാന്‍ പാടില്ല. ഈ ശാഠ്യത്തെയാണ് ശ്രീജന്‍ മുറിവേല്‍പ്പിച്ചത്. ആ കല്ല് കൃത്യമായി കൊണ്ടു എന്നതിനുദാഹരണമാണ് മാതൃഭൂമിയില്‍ തന്നെ വന്ന പ്രതികരണങ്ങള്‍. കൂടെ എം ഗംഗാധരന്റെ ഒരു പ്രതികരണവുമുണ്ട്.. ബഷീര്‍ രണ്ടാം കിട എഴുത്തുകാരനാണെന്ന് കേരളത്തില്‍ ഒരാള്‍ക്ക് പറയാന്‍ പടില്ലേ? അങ്ങനെ ഒരാള്‍ക്കു തോന്നിയാല്‍ അയാള്‍ ചെറ്റയും വിവാദപ്രിയനും യശഃപ്രാര്‍ത്ഥിയും ആകുന്നത് ഏതു കണക്കിലാണ്..? മാധ്യമം കൃത്യമായി ഓരോ ആഴ്ചയും ഓരോ ബഷീര്‍ ലേഖനങ്ങള്‍ എഴുതി വാങ്ങിച്ചു പ്രസിദ്ധീകരിച്ചു വരുന്നുണ്ട്..അതിലില്ലാത്ത രാഷ്ട്രീയമാണോ മാതൃഭൂമിയിലുള്ളത്? ജമായത്തെ ഇസ്ലാമിക്കാരുടെ സ്വന്തം ആളായിരുന്നു ബഷീര്‍ അവസാനകാലത്ത്. യാ ഇലാഹിയും ചെവിയോര്‍ക്കുക അന്തിമ കാഹളവും എഴുതിയ ബഷീര്‍ തന്നെയാണോ ലോകപ്രശസ്തസാഹിത്യകാരന്‍ എന്നറിഞ്ഞാല്‍ കൊള്ളാം.

അനില്‍@ബ്ലോഗ് // anil said...

ശെടാ.. ഇത് കെട്ടില്ലെ? !!!
:)

സ്വന്തം ജീവിതാനുഭവങ്ങള്‍ നേരിട്ടു പകര്‍ത്തുകയാണ് ബഷീര്‍ തന്റെ രചനകളില്‍ ചെയ്തിരിക്കുന്നത്. ജീവിതത്തിന്റെ വഴിത്തിരിവുകള്‍ക്കനുസരിച്ച് ബഷീര്‍ എന്ന മനുഷ്യനും അതിനനുസരിച്ച് അദ്ദേഹത്തിന്റെ രചനകളും മാറിവരുന്നത് നമുക്ക് കൃത്യമായി വേര്‍തിരിക്കാനാവും. “ദൈവത്തെ സൃഷ്ടിച്ചത് ആരാണ് ബാപ്പാ” എന്നു ചോദിച്ച അതേ ആളുതന്നെയാണ് അന്തിമ കാഹളത്തിനായ് ചെവിയോര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്നത്. അത് അദ്ദേഹത്തിന്റെ സ്ഥാനം ഒട്ടും പിറകോട്ട് വലിച്ചിട്ടില്ല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ.
ശ്രീജന് ബഷീറിനെ വിമര്‍ശിക്കാന്‍ അവകാശമുള്ളതുപോലെ തന്നെ,ചെറ്റത്തരം ചെറ്റത്തരമാണെന്ന് പറയാനും ആര്‍ക്കും അവകാശമുണ്ട്.

സുലൈമാൻ said...

സ്വന്തം ജീവിതാനുഭവങ്ങള്‍ നേരിട്ടു പകര്‍ത്തുകയാണ് ബഷീര്‍ തന്റെ രചനകളില്‍ ചെയ്തിരിക്കുന്നത്.
- സ്വന്തം അനുഭവങ്ങളില്‍ നിന്ന് രക്ഷപ്പെടുകയാണു വേണ്ടതെന്ന് (നിര്‍വ്യക്തികത) ആധുനികതയുടെ അപ്പോസ്തലന്‍ ടി എസ് ഇലിയട്ട് 1923-നും മുന്‍പ്‍. ഈ അനുഭവാവിഷ്കരണത്തിന്റെ ചെലവിലാണ് കേശവദേവ്, വ്യാസന്‍ കഴിഞ്ഞാ പിന്നെ ഞാനാടാ എന്നു പറഞ്ഞു നടന്നത്.. കേശവദേവ്, തകഴി, ബഷീര്‍... ഇത്രയേ ശ്രീജനും വാദിക്കുന്നുള്ളൂ..
രാജാവിനു ഉടുതുണിയുണ്ടോ എന്നു സംശയിച്ചവന്‍ ചെറ്റത്തരമാണ് പറഞ്ഞതെന്ന് വാദിക്കാന്‍ നമുക്ക് അടുത്ത പോയിന്റ് വേണം..

ഞാന്‍ ആചാര്യന്‍ said...

ഫോളോ ഓപ്ഷന്‍ ഇടൂ വികട്ന്‍

Siju | സിജു said...

ശ്രീജന്റെ ലേഖനം വായിക്കാന്‍ പറ്റിയില്ല.
ഇവിടെ ചെന്നയിലുള്ള ഞാന്‍ വീക്കെന്‍ഡില്‍ പുറത്തു പോകുമ്പോഴാണ്‌ മാതൃഭൂമി വീക്കിലി വാങ്ങാറുള്ളത്. കടയില്‍ ചെല്ലുമ്പോള്‍ മിക്കവാറും മൂന്നോ നാലോ ബാക്കിയും കാണാറുണ്ട്. ഒരാഴ്ച പോയി വാങ്ങാന്‍ പറ്റിയില്ലെങ്കില്‍ അടുത്തയാഴ്ച രണ്ടു ലക്കങ്ങളും ഒരുമിച്ചും വാങ്ങാറുണ്ട്. പക്ഷേ, ഈ ലേഖനം ഇറങ്ങിയ മാതൃഭൂമി ശനിയാഴ്ച രാവിലെ ചെന്നപ്പോള്‍ പോലും കിട്ടിയില്ല. വന്ന ദിവസം തന്നെ തീര്‍ന്നുപോയെന്നാണറിഞ്ഞത്.
ഇതു തന്നെയായിരുന്നില്ലേ ഈ ലേഖനത്തിന്റെ ഉദ്ദേശം എന്നു സംശയിക്കുന്നു :-)

സുലൈമാൻ said...

അങ്ങനെയെങ്കില്‍ സംഗതി എത്ര എളുപ്പമായിരുന്നു. ഗതിപിടിക്കാത്ത നൂറുകണക്കിനു മാഗുകളുണ്ട് മലയാളത്തില്‍ അതെല്ലാം ഓരോ ശ്രീജന്‍ ലേഖനം വാങ്ങി പ്രസിദ്ധീകരിച്ചാല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ബഷീര്‍ വിരുദ്ധലേഖനങ്ങള്‍. മാഗുകള്‍ ആളുകള്‍ ക്യൂ നിന്ന് ബ്ലാക്കില്‍ വാങ്ങിച്ചോണ്ടു പോകും..!!
ഹാ.. സാംസ്കാരികകേരളമേ!

Kunjipenne - കുഞ്ഞിപെണ്ണ് said...

നടക്കട്ടെ നടക്കട്ടെ.....

വികടശിരോമണി said...

ഒരു സാഹിത്യകാരനും കലാകാരനും ആജീവനാന്തം നല്ല സൃഷ്ടികൾ മാത്രം നൽകുമെന്നു കരുതുന്നത് ഭോഷ്കാണ്.ബഷീറിനെ അന്തിമകാഹളവും യാ ഇലാഹിയും വെച്ചല്ല വിലയിരുത്തേണ്ടത്.എന്നാൽ ശ്രീജൻ ചെയ്തത് അതല്ല.മനോജ് സൂചിപ്പിച്ച പോലെ,കല്ലെറിയുന്നില്ല എന്നു പറഞ്ഞ് ചരലുവാരിയെറിയുകയാണ്.മാതൃഭൂമിയുടെ ചരിത്രവും മാദ്ധ്യമത്തിന്റെ ചരിത്രവും തമ്മിലുള്ള അജഗജാന്തരവ്യത്യാസം മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി.
ബഷീറിനെ എന്നല്ല,ഏതു സാഹിത്യകാരനേയും വിഗ്രഹവൽക്കരിക്കുന്നത് അപായകരമാണെന്ന അഭിപ്രായമാണെനിക്കുള്ളത്.പക്ഷേ പരാമൃഷ്ടലേഖനത്തിൽ ആ വിഗ്രഹവൽക്കരണത്തെയല്ല ഫോക്കസ് ചെയ്യുന്നത്.‘ബഷീറിന്റെ കേമത്ത’ത്തെയാണ്.ആർക്കും ഏതു മഹാരഥിയേയും വിമർശിക്കാം.പക്ഷേ ശ്രീജൻ നിരത്തുന്നത് പൊള്ളയായ കുറേ അൽ‌പ്പവാദങ്ങളാണ്.അതച്ചടിക്കാനുള്ള പേപ്പറായാണ് മാതൃഭൂമി സ്വയം വിലയിരുത്തുന്നത്.
അത്രയേ ഉള്ളൂ.

സുലൈമാൻ said...

ഇതാദ്യമായല്ല ബഷീര്‍ എതിര്‍ക്കപ്പെടുന്നത്, ഉപ്പുപ്പാന്റെ കുയ്യാനകള്‍ക്ക് അവതാരിക എഴുതുമ്പോല്‍ ഗുപ്തന്‍ നായര്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങള്‍ ഒന്നും പോലും ശ്രദ്ധിക്കാതെ യാണ് ആളുകള്‍ കൂവി വിളിക്കാന്‍ തുടങ്ങിയത്. ആദ്യം നാം മനസ്സിലാക്കേണ്ടത് ആസ്വാദനവും വിമര്‍ശനവും ഒന്നല്ല. കാലത്തിനനുസരിച്ച് വിമരശനത്തിന്റെ മാനദണ്ഡങ്ങള്‍ മാറിയില്ലെങ്കില്‍ തകരാറ്‌ സമൂഹത്തിനാണ്. ബഷീറിനപ്പുറം മലയാള സാഹിത്യം വളര്‍ന്നിട്ടെല്ലെന്നു പറയുന്നവര്‍ മലയാളത്തിന്റെ ശത്രുക്കളാണ്. അതു മനസ്സിലാക്കാന്‍ വെറും വികാരം മാത്രം പോര. പക്ഷേ ഇവിടെ തലക്കുളുക്കിക്കൊണ്ട് രാഷ്ട്രീയവും അജണ്ടയും അളന്ന കമന്റുദാതാക്കള്‍ എത്രപേരുണ്ടാവും ബഷീറിന്റെ സംഭാവനയെ ശരിക്കറിയാവുന്നവര്‍? അതറിയാന്‍ വേണ്ടിയാണ് കമന്റിട്ടത്. അല്ലാതെ എനിക്ക് ബഷീറിനോട് എന്തെങ്കിലും വെറുപ്പുണ്ടായിട്ടല്ല. ബഷീറിന്റെ പൂവന്‍ പഴം എന്ന കഥയുണ്ട്. ഓറഞ്ചുവേണം എന്ന് കരയുന്ന ഭാര്യയെ പൂവന്‍ പഴം അടിച്ചു തീറ്റിച്ചിട്ട് അതാണ് ഓറഞ്ച് എന്നു പറയിക്കുന്നതാണ്.. ഫെമിനിസ്റ്റ് കാഴ്ചപ്പാടനുസരിച്ച് ആ കഥയെ നമ്മള്‍ ഇന്ന് എങ്ങനെയാവും വിലയിരുത്തുക. ഒന്നോ രണ്ടോ കഥകളൊ ലേഖനങ്ങളൊ വച്ചല്ല ഒരു എഴുത്തുകാരനെ വിലയിരുത്തേണ്ടത്.. ഞാനും സമ്മതിക്കുന്നു. പക്ഷേ എന്തു വച്ചാണ് വിലയിരുത്തേണ്ടത് എന്ന് ചര്‍ച്ച ചെയ്യുന്നതില്‍ വല്ല കുഴപ്പവുമുണ്ടോ? എങ്കില്‍ അതല്ലേ നടക്കേണ്ടത്..?

അനില്‍@ബ്ലോഗ് // anil said...

പൂവമ്പഴത്തിനെന്താ തുരുമ്പേ കുഴപ്പം?
തല്ലിത്തീറ്റിക്കണ്ട സന്ദര്‍ഭം തന്നെയായിരുന്നു അത്. ഇത്ര കഷ്ടപ്പെട്ട് മലവെള്ളം താണ്ടി നീന്തിക്കൊണ്ടു വന്ന ഓറഞ്ച് തിന്നാഞ്ഞാല്‍ തല്ലിത്തീറ്റിക്കണം. രസമുള്ളൊരു കഥ.

സുലൈമാൻ said...

ഇതു തന്നെയാണ് ആസ്വാദനത്തിന്റെയും വിലയിരുത്തലിന്റെയും വ്യത്യാസം. വീട്ടിലുണ്ടാക്കിയ മത്തങ്ങാപ്പായസത്തിനു നല്ലരുചിയാണ്. ആസ്വദിക്കാന്‍ അത്രയും മതിയാകും. പക്ഷേ മത്തങ്ങാപ്പായസത്തിന്റെ രുചി ലോകോത്തരമാണെന്നു പറയണമെങ്കില്‍ താരതമ്യങ്ങള്‍ വേണം, ഉള്ളടക്കങ്ങള്‍ അറിയണം, അവയെ വിശകലനം ചെയ്യാന്‍ അറിയണം.. അങ്ങനെ..,അപ്പോഴും നമ്മുടെ മത്തങ്ങാപ്പായസത്തിനു തന്നെയാണു രുചി എന്നു വന്നുകൂടായ്കയൊന്നുമില്ല. പക്ഷേ കാരണം അറിയിക്കണമല്ലോ.. അല്ലെങ്കില്‍ അതു വെറും അഭിപ്രായം തട്ടി മൂളിക്കലേ ആകൂ..

Kavitha sheril said...

നന്നായിരിക്കുന്നു

Cm Shakeer said...

മാതൃഭൂമിയുടെയും ശ്രീജന്റേയുമൊക്കെ ഉദ്ദേശങ്ങള്‍ എന്തുതന്നെയായിരുന്നാലും ഫലത്തില്‍ അവര്‍ ബശീര്‍ എന്ന മന്‍മറഞ്ഞ എഴുത്തുകാരന്റെ മലയാളസാഹിത്യലോകത്തുള്ള വ്യതിരക്തമായ സ്ഥാനം വീണ്ടും മഹത്തരമാക്കുകയാണ് ചെയ്യുന്നത്. വായനാ സംസ്കാരം മരിച്ചുകൊണ്ടിരിക്കുന്ന
ആധുനിക കാലഘട്ടത്തിലും പുതിയ തലമുറ ഏറ്റവും കൂടുതല്‍ വായിക്കാനിഷ്ട്ടപ്പെടുന്ന കൃതികളില്‍ ‍ബഷീറിയന്‍ സാഹിത്യങ്ങള്‍ക്ക് മുന്‍പന്തിയില്‍ തന്നെയാണ് സ്ഥാനം എന്നത് അതിന്റെ സാക്ഷിപത്രമാണ്.

naakila said...

ബഷീറിന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ഭൂമിയുടെ അവകാശികളാണ്. ഈ കഥ ശരിക്കും വായിച്ചിരുന്നെങ്കില്‍ ശ്രീജന്‍ വായ തുറക്കുമായിരുന്നില്ല.
നല്ല പ്രതികരണം വികടാ

വികടശിരോമണി said...

വന്നവർക്കെല്ലാം നന്ദി.

Anonymous said...

ബഷീറിന്റെ കഥകൾ 'ദീപയടിച്ചു' ചില നവോഥാന സാഹിത്യകാരന്മാർ ഇറങ്ങിയിട്ടുണ്ട് . നാളെ സ്വന്തം പേരിലോ കൂട്ടുകാരികളുടെ പേരിലോ പാത്തുമ്മയുടെ ആട് കണ്ടാൽ അത്ഭുതപ്പെടല്ലേ പ്രിയ വായനക്കാരെ .